ശബരിമല തീർത്ഥാടനം
ഗുരുവായൂർ അമ്പലത്തിൽ ഭാര്യയുടെ 1ചേച്ചിയുടെ ഉദയാസ്തമനപൂജാവേളയിലാണ് ണഞാൻ ആ വിവരമറിഞത്. അവളുടെ ചേട്ടന്റെ ലണ്ടനിൽ പഠിക്കുന്ന മകൻ വരുന്നുണ്ടെന്നും അടുത്ത മലയാള മാസം ഒന്നാം തീയതിയോടെ ശബരിമല അമ്പലത്തിലേക്ക് പോകുന്നുണ്ടെന്നും.അളിയൻ സുനിൽ എന്നെ ക്ഷണിക്കുകയും ചെയ്തു. എനിക്കപ്പോൾ ഓർമ്മ വന്നത് ലേഖയുടെ ആഗ്രഹമാണ്.വയസ്സായാൽ ഞാൻ ഒരിക്കലെങ്കിലും അവളെ ശബരിമല കയറി അയ്യപ്പനെ തോഴാനുള്ള ഏർപ്പാടുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല എനിക്കും ഇതൊരവസരമാണെന്ന് എനിക്ക് തോന്നി ഞാൻ സാധാരണ അമ്പലത്തിൽ സ്ഥിരമായി പോകുന്ന ആളല്ല. വിശേഷാവ സരങളിലും മനസ്സിൽ ആഗ്രഹം ജനിക്കുമ്പോഴൊക്കെ ഞാൻ അമ്പലങൾ സന്ദർശിക്കാറുണ്ടായിരുന്നു.ഈശ്വര നിൽ അടുക്കാനായി അമ്പലങളിൽ പോകേണ്ട തുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെയോ ഈശ്വരൻ പ്രപഞ്ചത്തിലെങും നിറഞ് നടക്കുന്നുണടെന്നതാണ എന്റെ വിശ്വാസം. ഈ പ്രപഞ്ച സ്രഷ്ടാവ് എല്ലാ ജീവിജാലങളുടെയും വിധികർത്താവാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ചെറുപ്പത്തിൽ വീട്ടിനടുത്തൂള്ള അയ്യപ്പൻകാവ് ക്ഷേത്രത്തില്‍ ഞങൾ കുട്ടികൾ തൊഴാൻ പോകാറുണ്...