ബോണ്ടിബീച്ചും കൈറ്റ് ഫെസ്റ്റിവലും- കങ്കാരുവിന്റെ നാട്ടിൽ തുടരുന്നു

ഞാൻ ആസ്ത്രലിയായിൽ മൂന്ന് മാസമാണ് എന്റെ മകളോടും കുടുംബത്തോടുമൊപ്പം ചിലവഴിച്ചത്. ഈ കാലത്തായിരുന്നു ബോണ്ടി ബീച്ചിലെ പട്ടങളുടെ ഫെസ്റ്റിവൽ നടന്നത്.2018 സെപ്തംബർ 9 നായിരുന്നു കൈറ്റ് ഫെസ്റ്റിവൽ. അത് കാണാൻ കഴിഞത് ഒരു ഭാഗ്യ മായി ഞാൻ കരുതുന്നു. അതിനെ കുറിച്ച് പറയുന്നതിന് മുമ്പായി ബോണ്ടി ബീച്ചിനെ കുറിച്ച് ചില വിശേഷങൾ പറയാം ബോണ്ടി ബീച്ച് സിഡ്നിയിലെ ഏറ്റവും ജനകീയ മായ ഒരു ബീച്ചാണിത്. സിഡ്നിയുടെ ഒരു പ്രത്യേകത യെന്ന് പറയുന്നത് മനോഹരമായ ബീച്ചുകളാണ്. ഏകദേശം 100 ഓളം മനോഹരങളായ ബീച്ചുകളുണ്ട് സിഡ്നിയിൽ. ന്യൂ സൗത് വെയിൽസിലാണെങ്കിൽ 892 ബീച്ചുകളുണ്ട്. സിഡ്നി ബിസിനസ്സ് ഡിസ്ത്രിക്ടിൽ നിന്നും 7 കിമി മാത്രം ദുരത്തിലാണ് ബോണ്ടി ബീച്ച് സ്ഥിതി ചെയ്യുന്നത്. ആസ്ത്രേലിയ യിലെ 10000 ബീച്ചുകളിൽ ഏറ്റവും പ്ധാന പ്പെട്ട ഒന്നാണിത്. ഇതിന്റ ഏറ്റവും വലിയ പ്ത്യേകത ബീച്ചിലേക്ക പബ്ളിക് ട്രാൻനസോർടിൽ പോകാമെന്നതാണ്. രാത്രകളിലും വളരെ സുരക്ഷിതമാണ് ഇവിടം. ബോണ്ടി ബീച്ച് കൈറ്റ് ഫെസ്റ്റിവൽ സപ്തംബർ മാസത്തിലാണ് ഇവി ടെ കൈറ്റ് ഫെസ്റ്റിവൽ കൊണ്ടാടാറുള്ളത്. I978 സപ്തംബർ മാസം 10 ന് ജോൺ എന്ന സിഡ്നി യൂണിവേഴ്സിറ്റി വിദ്യാർത്ഥ...