Writer in a boat ride towards harbor bridge in Sydney Australia
2018 സെപ്തംബറിലാണ് ഞങൾ ആസ്ത്രേലിയ യിലേക്ക് പുറപ്പെട്ടത്. എന്റെ രണ്ടാമത്തെമകൾ നീലിമയും കുടുംബവും ഇതിനിടയിൽ ആസ്ത്രേലിയ യിലെ സിഡ്നിയിലേക്ക് കുടിയേറിയിരുന്നു. അവിടെകോമൺവെൽത് ബാങ്കിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഞങളുടെ പേരകുട്ടി ചാചു ( സാഷാ ആനന്ദ) വിന്റെജന്മദിനമാഘോഷിക്കാനും കുറച്ച് മാസം അവരോടൊപ്പം ചിലവഴിക്കുന്നതിനുമായാണ് ഞാൻ സിഡ്നിയിലേക്ക് വിമാനം കയറിയത്. ജീവിതത്തിലെ ചില അവിസ്മരണീയ നിമിഷങ്ങളാണ് ഈ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്. എൻ്റെ ആദ്യ ഓസ്ട്രേലിയൻ സന്ദർശനമായിരുന്നു അതു .
ഞങളുടെ യാത്രയും തൂടക്കത്തിൽ കല്ല് കടിച്ചാണ് തുടങിയതെങ്കിലും ജീവിതത്തിൽ മറക്കാനാകാത്ത ചില കാഴ്ചകൾ സമ്മാനിക്കുകയാണുണ്ടായത്. ഞങൾ പോകാനുള്ള ദിവസം അടുത്ത് വന്നപ്പോഴാണ് കേരളത്തിൽ എൻറെ ജീവിതത്തിൽ ഇത് വര ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള വെള്ളപ്പൊക്ക ത്തിന്റെ തേരോട്ടമുണ്ടായത്. ഇടമുറിയാത്ത മഴയും ഡാമുകളിലെ വെള്ളം ഒരേസമയത്ത് തുറന്ന് വിട്ടതും ഭയാനകമായ ഒരു സ്ഥിതിയാണ് കേരളത്തിൽ ഉണ്ടാക്കിയത്. നുറ് കണക്കിന് ജീവൻ നഷ്ടപ്പെട്ട ഈ വെള്ളപ്പൊക്കം ഞങളുടെ യാത്രയേയും ബാധിച്ചു എന്ന് പറയണമല്ലോ. നെടുമ്പാശ്ശേരി എയർപോർട് വെള്ളപ്പൊക്ക ത്തിൽ മുങി പ്രവർത്തന രഹിതമായത് ഞങളുടെ യാത്ര അനിശ്ചിതത്തിലാക്കി. വിമാനക്കമ്പനിയിൽ അറിയിച്ചപ്പോൾ അവർ ഞങ്ങൾക്ക് ബോർഡിങ് ബാം ഗളൂർ നിന്നു മാക്കി നൽകി. എന്നാൽ ബാംഗളൂർ എത്തുകയെന്നതും ഒരു ബാലി കേ റാ മലയായി ഞ ങ്ങളുടെ മുന്നിൽ അവശേഷിച്ചു. കാരണം തീവണ്ടിപ്പാത യെല്ലാം ആ ദിവസങളീൽ വെള്ളപ്പൊക്ക ത്തിൽ താറു മാറായിരുന്നു. എന്നാൽ ഇതെല്ലാം ഒരുവിധത്തിൽ തരണം ചെയ്ത് ഒരാഴ്ച ക്ക് ശേഷം ഞങൾ ബാംഗളൂർ നിന്നും സിഡ്നിയിലേക്ക് പുറപ്പെട്ടു. യാത്ര വളരെ സുഖകരമായിരുന്നുഎന്ന് പറയാതെ വയ്യ. സിംഗപ്പൂർ എയർ ലൈൻസ് വിമാനത്തിലാണ് ഞങൾ സിഡ്നിയിലേക്ക് പുറപ്പെട്ടത്. യാത്ര വളരെ സുഖകരമായിരുന്നു എന്ന് പറയാതെ വയ്യ. രണ്ടു ഘട്ടമയാണ് യാത്ര. ബാംഗ്ലൂർ നിന്ന് സിംഗപ്പൂർ വരെ ഒരു വിമാ നത്തിലും, സിംഗ പൂർ ഇറങ്ങി രണ്ടു മണിക്കൂറിന്ശേഷം സിഡ്‌നി യിലേക്ക് യാത്ര തിരിക്കും വിധമാണ് ക്രമീകരണം.വിമാനത്തിൽ ഭക്ഷണവും കുടിക്കുവാനുള്ള പാനീയങ്ങളും സുന്ദരികളായ എയർ ഹോസ്റ്റസ് മാർ നൽകുന്നുണ്ടാ യിരുന്നു. സിനിമ കാണാനുള്ള ടിവി ഓരോ സീറ്റിലും ഉണ്ടായിരുന്നത് കൊണ്ട് യാത്ര ഒരു തരത്തിലും ബോറടിച്ചതായി അ നു ഭവപ്പെട്ടില്ല എന്നതാണ് സത്യം.
സമ്മർഹില്ലിൽ
സിഡ്നിയിലെ സമ്മർഹില്ലിലാണ് എന്റെ മകൾ താമസിച്ചിരുന്നത്.
സമ്മർഹിൽ ഒരു ചെറിയടൗണായിരുന്നു.സിഡ്നി സെന്ററിൽ നിന്നും 7 കിമി അകലെ സിഡ്നിയിലെ പരമാറ്ററോഡും ലിവർപൂൾ റോഡൂം ഒന്നിക്കുന്ന ഒരു സബർബാണ് സമ്മർഹിൽ. 1879 ൽ തന്നെ റയിൽവേസ്റ്റഷൻ ഉണ്ടായ സമ്മർ ഹിൽ വളരെ പഴയ സിറ്റിയാണ്.
വളരെയധികം വിക്ടോറിയൻ വീടുകളുള്ള സമ്മർഹിൽ ഒരു മനോഹരമായ ഹെരിറ്റജ് നഗരമായിരുന്നു. 1790 മുതൽ ഇവിടെ ജനം താമസം തുടങിയിരുന്നു. ഇന്നിവിടെയുള്ള നൂറോളം വീടുകൾ ഹെരിറ്റേജ് വീടുകളായാണ് ഗവ നിശ്ചയിച്ചിരിക്കുന്നത്. 1879 ൽ റയിൽവേ സ്റ്റേഷൻ വന്നതിന്ശേഷം സമ്മർഹിലിന്റെ സുവർണകാലമായിരുന്നു.ധാരാളം ആരാധനാലയങളും സമ്മർഹില്ലിലണ്ട്.1874 ഈ പണിത സെന്റ് പാട്രിക് ചർച് വളരെ മനോഹരമായ ഒരു പള്ളിയാണ്.
HERITAGE HOUSES IN SUMMERHILL
Most of the houses in summerhill are heritage in nature which are 150 years old
an old church in summerhill
THESE HOUSES ARE AROUND 150 YEARS OLD
TWO IDENTICAL HOUSES IN SUMMERHILL
ONCE UPON A TIME THIS WAS POST OFFICE ,NOW A HERITAGE HOTELWE STAYED VERY NEAR TO THIS HOTEL
A CHURCH NEAR RAILWAY STATION.THE MASS WILL BE HELD ON SUNDAYS ONLY
HERITAGE HOUSE IN SUMMER HILL
സമ്മർഹില്ലിലെ താമസം വളരെ സുഖപ്രദമായിരുന്നു.ഒരു ദിവസം ഞങൾ ലോകത്തിലെ തന്നെ മികച്ച ഐകോണിക് കെ ട്ടി ട ങ്ങളില്ലൊന്നായ സിഡ്നി ഓപ്പറ ഹൗസ് കാണാൻ പുറപ്പെട്ടു.
സിഡ്നി ഓപ്പറ ഹൗസിൽ
ഞങൾ താമസിച്ചിരുന്ന സമ്മർഹില്ലിൽ നിന്നു ഒരു പതിനഞച് മിനിറ്റ് ട്രയിൻ യാത്ര യാണ് സിഡ്നി ഓപ്പറാ ഹൗസിലേക്ക്. സിഡ്നി ഓപ്പറ ഹൗസ് 20ം നൂറ്റാണ്ടിലെ വാസ്തുകലയുടെ മാസ്റ്റർ പീസാണെന്ന് പറയണം. ഈ ശില്പത്തിന്റെ ഡിസൈൻ, നിർമ്മാണം എന്നിവ ചിന്തിക്കാൻ കൂടി അപ്രാപ്യമാണ്. അത്രയും മനോഹരവും അനിർവചനീയവുമാണിത്. മോഡേൺ ആർക്കിടെക്ചറിന്റെ മൂർത്തഭാവമാണ് സിഡ്നി ഓപ്പറാ ഹൗസ് കാണുന്ന ഒരു സഞ്ചാ രിക്ക് കാണാൻ സാ ധി ക്കൂന്നത് . ഉട്സൺ എന്ന ആർകിടെക്ട് വാസ്തുശില്‍പ കലക്കുള്ള 2003ലെ പ്രിട്സ്കർ അവാർഡ് നേടിയ ആളാണ്. 1957 ലാണ് അദ്ദേഹത്തിന്റെ ഡിസൈൻ സ്വീകരിക്കപ്പടുന്നത്.
സിഡ്നി ഓപ്പറാ ഹൗസ് സന്ദർശനം ഫ്രീയാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.
2500 പേർക് ഇരിക്കാനും അതോടൊപ്പം 1500 പേർക് നിൽകാനും ഇടമുള്ള ലോകത്തിലെ ഏറ്റവും വലിയ ഓപ്പറ ഹൗസാണിത്. 1973 ലാണ് ഇതിന്റെ നിര്‍മാണം പൂർതീകരിച്ചത്. ഈ ഓപ്പറാഹൗസിൽ കയറു ന്നതിന് പ്രത്യേകം ഡ്രസ് കോഡോന്നുമില്ലെ ന്നതാണ് വ സ്തുത . സിഡ്നി ഹാർബറിലാണ് ഈ ഓപ്പറാ ഹൗസ് സ്ഥിതി ചെയ്യുന്നത്. ജോൺ ഉട്സൺ എന്ന ഡാനിഷ് ആർക്കിടെക്റ്റാണിത് ഈ അസുലഭ കലാശിൽപം രൂപകൽപ്പന ചെയ്തത്. സിഡ്നി ഓപ്പറാ ഹൗസിന്റെ സറൗണ്ടിങ്സ് ഈ വാസ്തുശില്പത്തിന്റെ മാറ്റ് കുറച്ചൊന്നുമല്ല കൂട്ടുന്നത്. സിഡ്നി ഹാർബറിലെ ബെന്നലോങ് പോയിന്റിൽ സ്ഥിതി ചെയ്യുന്ന ഈ കലാശില്പം സിഡ്നി വ്യവസായ നഗരത്തിന് സമീപമാണെന്നതും റോയൽ ബൊട്ടാണിക്കൽ ഗാർഡന്റെയും ഹാർബർ ബ്രിഡ്ജ് സാമീപ്യവും ഇതിന്റെ ചാരുത പതിന്മടങ് വർദ്ധിപ്പിക്കുന്നു.
WRITER in front of Sidney opera house
Writer and his wife IN FRONT OF OPERA HOUSE
ഓരോവർഷവും ഏകദേശം 1500 പരിപാടികളെങ്കിലും ഇവിടെ നടക്കുന്നുണ്ട്. 2007 ൽ ഈ ഓപ്പറ ഹൗസ് ഒരു UNESCO HERITAGE SITE ആയി പ്രഖ്യാപിക്കപ്പെട്ടു. ഇതിന്റെ നിർമ്മാണം കൗതുകകരമാണ്. ഷെൽ നിർമാണ രീതിയാണ് ഇവിടെ അവലംഭിച്ചിരിക്കുന്നതു എങ്കിലും യഥാര്ത്ഥ പ്രീകാസ്റ്റ് റിബുകളിലുള്ള പ്രീകാസ്റ്റ്പാനലുകളാണ് റൂഫിനായി ഉപയോഗിച്ചിരുന്നത്. നിരവധി അരങുകളുണ്ട് ഈ ഓപ്പറാഹൗസിൽ. കൺസെർട് ഹാൾ, ജോൺസുതർലാന്ഡ് തിയറ്റർ, ഡ്രാമാതിയ്റ്റയർ
പ്ളേഹൗസ്, സ്റ്റുഡിയോ, ഉട്സൺ റും, റെക്കോഡിങ് സ്റ്റുഡിയോ, എന്നിവയാണവ.
ഏറ്റവും സങ്കീര്‍ണമായ സ്‌ട്രക്ച്ചറൽ ഡിസൈനും നിർമ്മാണവും നടത്തിയത് ഹോർണി ബ്രൂക് കമ്പനിയാണ്. റൂഫിങ് ടൈലു കൾ നിർമ്മിച്ചത് സ്വീഡിഷ് കമ്പനിയായ ഹൊഗാനസാണ്. മൂന്ന് വർഷമെടുത്തു ഉട്സൺ വിഭാവനം ചെയ്ത സിഡ്നി ടൈലു കളെന്ന് വിളിക്കപ്പടുന്ന ഈടൈലു കൾ നിർമ്മിക്കാൻ.
1963 ൽ ഉട്സൺ തന്റെ ഓഫീസ് സിഡ്നിയി ലേക്ക് മാറ്റി. ഇൻറീരിയർ ഡിസൈൻചെയ്യാനായിരുന്നുഅത്. എന്നാൽ മാറി വന്ന സർക്കാരിന് ഉട്സണെവേണ്ട വിധം ഉൾക്കൊള്ളാനായില്ല.നീണ്ട് പൊയ നിർമ്മാണവും അധികചിലവും ഭരണാധികാരികളുടെ ഉറക്കം കെടുത്തി. അങിനെ 1965ൽ ഉട്സൺ രാജിവച്ചു.
ഉട്സൺ രാജി വക്കുമ്പോൾ പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാ മെന്നെതാണ് സത്യം .
അങിനെയാണ് പീറ്റർ ഹാളിന്റെ രംഗപ്രവേശം. ഇന്റീരിയർ ഡിസൈനിൽ ഉട്സന്റെ മാതൃക കൾക് കാര്യമായ മാറ്റമുണ്ടാവുകയും ചെയ്തു ഇന്റീരിയറിനെ സംബന്ധിച്ചേടത്തോളം.
ഓപറഹൗസ് 8 വർഷങളക് ശേഷം 1973ൽ പൂർതീകരിച്ചു. 102 മില്ല്യൺ ഡോളർ ചിലവിൽ.
1973 ഒക്ടോബർ മാസം 20 തിയതി എലിസബത് രാജ്ഞി വാസ്തുകലയുടെ അനന്ത സാധ്യത
കൾ ലോക തേ ഓർമ്മിപ്പിച്ച് കോണ്ട് ഈ മാസ്റ്റർ പീസ് ഉൽഘാടനം ചെയ്തു.വിധിവൈപരീത്യമെന്ന്പറയട്ടെ ഇതിന്റെ സ്രഷ്ടാവായ ഉട്സണെ ചടങിലേക്ക് കഷണിച്ചില്ലെന്ന് മാത്രമല്ല പ്രസംഗത്തിൽ അദ്ദേഹത്തിന്റെ പേര്പോലും പരാമർശിക്കപ്പട്ടില്ല.
എന്നാൽ പഴയകാലത്തിന്റെ ബന്ധം വേണമെന്ന ഉൾകാഴ്ച വർഷങ്ങൾക്കു ശേഷം ഭരണാധികാരികൽ ക്കു ണ്ടായി. 1999ൽ ഇന്റീരിയർ റെനൊവേഷന്റെ ഭാഗമായി ഉട്സണെവീണ്ടും കൺസൾടന്റായി നിയമിച്ചു.
അതിന്റെ ഭാഗമായാണ് ഉട്സൺ റൂം നിലവിൽ വന്നത് .2008ൽ ഉട്സൺ അന്തരിച്ചപ്പോൾ ഒരുസ്റ്റേറ്റ് സർവീസ് തന്നെ ഇവിടെ നൽകുകയുണ്ടായി.
ഉട്സൺ രാജിസമർപിച്ചപ്പോൾ ഗവണ്മന്റ് നിയമിച്ച പീറ്റർഹാളിനോട് ഇത് ഏറ്റെടുക്കുന്നത് ഒരു വെല്ല് വിളിയാ യിരിക്കും എന്നാണ് ഉട്സൺ ഫോണിലുടെ പറഞത്. ഉട്സണെ പുനർനിയമിക്കണമെന്ന് കൊടുത്ത മെമ്മോറാണ്ടത്തിൽ ആദ്യം ഒപ്പിട്ടതും പീറ്റർഹാളായിരുന്നു ഒരു വിധി വയ്പരീത്യം.
അഞ്ച് കൊല്ലം കൊണ്ട് പീറ്റർ ഹാളിന് ഈ മനോഹര വാസ്തുശില്പം പൂർതീകരിച്ച് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചു.
മകളുംഭാര്യയും

SELFIE WITH HARBOUR BRIDGE IN BACKGROUND
SYDNEY WATER CRuising
സിഡ്നി സന്ദർശിക്കുന്നവർക് ഒഴിച്ച് കൂടാനാകാത്തതാണ് സിഡ്നി ഓപ്പറാ ഹൗസും ഹാർബർബ്രിഡ്ജ് സന്ദർശന വും . അതിന്റെ കൂടെ ബോട്ട് യാത്ര യും നല്ല അവർണ്ണനീയമായ അനുഭ വമാണ് ഓരോ വിനോദസഞ്ചാരിക്കും നൽകുന്നത്. ഈബോട്ട് യാത്രക്ക് ശേഷം ലഞ്ച് കഴിച്ച വീട്ടിലേക്ക് തിരിക്കുകയാണ് ഞങൾ ചെയ്തത്. പുറത്ത് ഇരുന്നു. ലഞ്ച് കഴിക്കുമ്പോൾ സൂക്ഷിക്കണം. നിരവധി പ്രവുകൾ നിങ്ങളുടെ ഭക്ഷണത്തിൽ കണ്ണ് നട്ട് ഇരിക്കുകയാണ്. ഏതു നിമിഷവും നിങ്ങളുടെ ഭക്ഷണം അവ കൊണ്ട് പോയേക്കാം.
ഹാർബർ ബ്രിഡ്ജ്
1932 ലാണ് ഹാർബർബ്രിഡ്ജ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഈ ബ്രിഡ്ജ് അന്ന് മുതൽ സിഡ്നിയുടെ എന്ന് മാത്രമല്ല ആസ്തറെ ലിയായുടെ തന്നെ ഐകൺ ആയി മാറുകയാണുണ്ടായത്. വൻപിച്ച ടൂറിസം സാധ്യ കളാണ് ഈ പാലം കൊണ്ട് ആസ്ത്രേലിയ ക്കുണ്ടായത്. അതിന്ശേഷം ഓപ്പറാഹൗസ് 1973 ലും സംഭവിച്ചു. ഹാർബറും ബ്രിഡ്ജും ഓപ്പറാഹൗസും എല്ലാകൂടി ഒരു മായാജാലം സൃഷ്ടികുകയാണിവിടെ. ഇന്ന് ഏതോരുവിനോദസഞ്ചാരിയും ആദ്യം വരുന്നത് ഇവിടേക്കായിരിക്കും. വാഹനങ്ങൾകും റെയിൽവെ ഗതാഗതത്തിനും സൈകിൾ സവാരിക്കാർകും കാൽനടക്കാർകും പ്രത്യേകം പാതകൾ രൂപകൽപന ചെയ്തിട്ടുണ്ട് ഈ പാലത്തിൽ.
ന്യൂ ഇയർ ഈവ്
ഹാർബർ ബ്രിഢ്ജിൽ എല്ലാ വർഷവും നടത്തുന്ന ന്യു ഇയർ ഈവ് വെടിക്കട്ട് വളരെ പ്രശസ്തമാണ്.
അവിസ്മരണീയമായ ഒരു ദിനമാണ് ഈ സന്ദർശനം എനിക്ക് സമ്മാനിച്ചത്. ഇത്രയും മനോഹരമായ ഒരു കെട്ടിടം ലോകത്ത് എവിടെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇതു പോലെ ഒരു മനോഹര നിർമിതി ഇനി സംഭവിക്കുമെന്നും തോന്നുന്നില്ല.ഈശ്വരൻ വിശ്വകർമവിനെ ഉടസാനിലൂടെ അയച്ച് മനുഷ്യന് സമ്മാ നിച്ചതകാം ഈ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ശില്പ മാതൃകയിലുള്ള കെട്ടിടം.
Comments
Post a Comment