കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)



പിറ്റേന്ന് കാലത്ത് പരിപാടി യനുസരിച്ച് കാലത്ത്ഷോ പ്പിങിനുള്ള സമയമായിരുന്നു.മോർണിങ് സെഷനിൽ

ജുവലറി ഷോപ്പുകൾ സന്ദർശിക്കാനാണ് ഞങൾ ഉദ്ദേശിച്ചിരുന്നത്. ദുബായ് ഗോൾഡ് സിറ്റി എന്നും അറിയ പ്പടുന്നുണ്ട്.നിരവധി ജുവലറിഷോപ്പുകൾ ഇവിടെയുണ്ട്  .മലയാളികളാണ് കച്ചവടക്കാരിൽ അധികവും. 

  ഉച്ചക്ക് ലഞ്ചിന് ശേഷമാണ് അന്നത്തെ മെയിൻ ഐറ്റമായ ഡസർട് സഫാരി. അതിനനുയോജ്യമായ കാർ ഹോട്ടലിൽ വരുമെന്ന്എൽവിൻ തലേ ദിവസം തന്നെ പറഞിരുന്നു. 

എന്റെ കസിൻ ബ്രദറായ സലീൽ ദുബായിലാണ് താമസിക്കുന്നത്. ദുബായിക്ക് പുറപ്പെടും മുമ്പ് തന്നെ ഞങൾ വരുന്നവിവരവും ഞങളുടെ ഐറ്റിനറിയും ഞാൻ അയച്ച് കൊടുത്തിരുന്നു. ഞങളുടെ പരിപാടി വളരെ ടൈറ്റ് ഷെഡ്യൂൾ ആണെന്നും സൗകര്യ പ്പടുമെങ്കിൽ കാണാമെന്നും അവൻ എന്നെ അറിയിച്ചിരുന്നു.വന്നാൽ വിളിക്കണമെന്നും ഹോട്ടലിന്റെ ലൊക്കേഷൻ ഷെയർ ചെയ്യാനും പറഞതനുസരിച്ച് ഞാൻ അതും ചെയ്തിരുന്നു. 

ഇന്ന് കാലത്ത് ഷോപ്പിങിനായി മാറ്റിവച്ചിരുന്നത് കൊണ്ട് ഷോപ്പിങ് സ്ഥലത്ത് കാണാമെന്നറിയിച്ച് അവന്റെ മെസ്സേജ് വന്നു. 





കരാമയിലെ ജുവലറി ഷോപ്പുകൾ

സുനിലിനും ഷീബക്കും ഒരു സ്വർണമാല കരസ്ഥമാക്കണമെന്നാഗ്രഹമുണ്ടായിരുന്നു. കാരണം ദുബായിൽ സ്വർണത്തി ന് വില കുറവാണ്. മാത്രമല്ല നല്ല സ്വർണം ലഭിക്കുകയും ചെയ്യും. മാത്രമല്ല ഇവിടെ ടാകസ് ഫ്രീ കൂടിയാണ് ഗോൾഡ്. ലോകത്തെവിടെനിന്ന് സ്വർണം വാങിക്കുന്നതിനേകാളും കുറഞ വിലക്ക് ഏറ്റവൂം ക്വാളിറ്റിയുള്ള ഗോൾഡ് ലഭിക്കുന്ന സ്ഥലമാണ് ദുബായ്. മാത്രമല്ല ദുബായ് ലോകത്തിലേക്കും ഏറ്റവും പുതിയതും വൈവിധ്യമാര്‍ന്ന ഡിസൈനുകളാലും നിറഞ്ഞ ജുവലറികളുടെ സിറ്റിയാണ്. ദുബായിയെ ഒരു ഗോൾഡ് സിറ്റി എന്ന് തന്നെ വിളിക്കാം. 18 നൂറ്റാണ്ടിൽ തുടങിയ സ്വർണത്തിന്റെ ബിസിനസ്സ് ഇന്നൂം ദുബായിയിൽ അഭംഗുരം തുടരുന്നു. 





                                             കരാമയിലെ ഒരു ഗോൾഡ് മാർക്കറ്റിൽ 






ഞങൾ ഗോൾഡ് വാങിക്കുവാൻ അൽ കരാമയിലേക്കാണ് പോയത്. അവിടെ നിരവധി ജുവലറി ഷോപ്പുകൾ ലഭ്യമായിരുന്നു. സലീൽ ഞങളെ കരാമയിൽ കാണാമെന്നറിയിച്ചു 
ഏകദേശം 9 മണിയോട് കൂടിയാണ് ഞങൾ കരാമയിലെത്തിയത്. ദുബായിൽ ഇന്ത്യ ക്കാർ പ്രത്യേകിച്ചും മലയാളികൾ താമസിക്കുന്ന ഡിസ്റ്റ്രിക്ടാണ് അൽ കരാമ. നിരവധി ഷോപ്പിങ് മാളുകളും മാർക്കറ്റുകളും കരാമയിൽ കാണാം. ദുബായിലെ ആദ്യത്തെ ലുലു ഹൈപ്പർ മാർക്കറ്റ് തുടങിയതിവിടെയാണ്.ബസ്, മെട്രോ ടാക്സി എന്നിങനെ എല്ലാവിധ ഗതാഗത സൗകര്യ ങളാലും അനുഗൃഹീതമാണ് കരാമ. കരാമയിൽ താമസിക്കുന്നവരെല്ലാം വിദേശികളായതിനാൽ വാടക വളരെ കൂടുതലാണിവിടെ. ഒരു ബെഡ് റൂം മാത്രമുള്ള വീടിന് മാസം 80000 രൂപ വാടക കൊടുക്കേണ്ടി വരുന്നു. അങനെ വരുമ്പോൾ കാര്യമായ ബെനി ഫിറ്റ്ജോലി ചെയ്യുന്നവർക് ലഭിക്കുന്നുണ്ടോ എന്ന് സംശയിക്കണം. 






ഞങൾ ഗോൾഡ് വാങിയപ്പോഴെക്കും സലിൽ എത്തിയിരൂന്നു. സലിലിന്റെ ഭാര്യയും മകനും കൂടെയുണ്ട്. ഞങളെ അടുത്ത ഷോപ്പിങ് സെന്റർ ആയ മീനാ ബസാറിൽ കൊണ്ട് പോകാമെന്ന് സലിൽ ഏറ്റു.സലിൽ ഏകദേശം 3 പതി  റ്റാണ്ട്   ദുബായിൽ കൺസ്റ്റ്രക്ഷൻ എഞചിനീയറായി ജോലി ചെയ്യുന്നു. 

മീനാബ സാർ 

സലിൽ ഞങളെ നേരെ മീനാ ബസാറിലേക്കാണ് കൊണ്ട് പോയത്. ദുബായിലെ ഹിസ്റ്റോറിക് ജില്ല യായ അൽ ഫാഹിദിയിലാണ് മീനാബസാർ സ്ഥിതി ചെയ്യുന്നത്. നിരവധി ചെറിയ ഷോപ്പുകളുടെ ഒരു ശ്രൃംഖലയാണ് ഇവിടം.

ബാർഗെയിൻ ചെയ്ത് വാങിക്കാവുന്ന ഷോപ്പുകൾ. നിരവധി റെഡിമെയ്ഡ് ഷോപ്പൂകൾ ഇവിടെ യുണ്ട്. 

എന്ത് കൊണ്ടാണ് ഇത്തരം പേരുള്ള ഒരു ബസാർ ഈ അറബി നാടുകളിൽ വന്നത് എന്ന് പലരും അതിശയപ്പെടാം. ബർദുബായിയുടെ ഒരറ്റത്തായിസ്ഥിതിചെയ്യുന്ന ഇവിടെ പണ്ട് മീനാബസാർ എന്ന ഒരു കടയുണ്ടായിരുന്നു. ആ കട ഇന്നില്ലെങ്കിലും അതിന്റ സ്മരണയായി ഈ ബസാറിന് മൊത്തമായി മീനാബസാർ എന്ന പേർ ലഭിക്കുകയാണുണ്ടായത്. നിരവധി ഏറ്റവും പുതിയ ഡിസൈനിലുള്ള വസ്ത്ര ങൾ ഇവിടെ ലഭ്യമാണ്.

 പ്രത്യേകിച്ചും പോക്കറ്റിലെ പൈസക്കനുയോജ്യമായവ ശേഖരിക്കാൻ സാധിക്കും. മീനാബസാർ കാണാതെ ഒരു വിനോദസഞ്ചാരിക്കും ദുബായിൽ നിന്ന് മടങാനാവില്ല. 

ഏതായാലും ഞങൾ    കുറച്ച്  ഷോപ്പിങ് മീനാബസാറിലും നടത്തി. അപ്പോഴേക്കും ഹോട്ടലിലേക്ക് പോകേണ്ട സമയമായി. രണ്ട് മണിക്കാണ് ഞങൾകായുള്ള വണ്ടി വരുന്നത്. സലിൽ തന്നെ ഞങളെ ഹോട്ടലിലേക്ക് കൊണ്ട് വിട്ടു. അധികം സമയം ഞങൾക് മീനാബസാറിൽ ചിലവഴിക്കാൻ സാധിച്ചില്ല എന്നത് ഇപ്പോഴും ഒരു വേദനയായി അവശേഷിക്കുന്നു. 



രണ്ട് മണിക്ക് തന്നെ ഞങളുടെ വണ്ടി ഡെസർട് സഫാരിക്കായി പുറപ്പെട്ടു.  ഞങളുടെ  ഗ്രൂപ്പിനായി 6 വണ്ടിക ൾ അഗസ്റ്റിൻ ഏർപ്പെടുത്തിയിട്ടുണ്ട്.   ..ഈവനിങ് ഡെസർട് സഫാരി എന്നറിയപ്പെടുന്ന ഇതിൽ ഡെസർട് സഫാരി, എന്റർടെയിനമെന്റ്, ഡിന്നർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നൂ. 

ഡെസർട് സഫാരിയിൽ ഇരുന്നപ്പോൾ എന്റെ അടുത്ത സുഹൃത്ത് അബ്ദുൾ സലാമിനെ ഓർമ്മ വന്നു. അവന്റെ പ്രിയപ്പെട്ട മകൻ ഈ മരഭൂമിയിലാണ് മരണപ്പെട്ടത്. നോമ്പ് കാലത്ത് സഫാരിക്ക് പോയ സലാമിന്റെ മകൻ വണ്ടി മറിഞാണ് മരണം സംഭവിച്ച ത്. അവർ ഒരു പ്രൈവറ്റ് വണ്ടിയിലായിരുന്നു പോയത് എന്നാണ് കേട്ടത്. തീർച്ചയായും മരുഭൂമിയിലൂടെ യുള്ള   ഡ്രൈവിങ് പരിജഞാനക്കുറവായിരിക്കാം ഇത്തരം ഒരൂ അപകടത്തിന് വഴിമരുന്നായത്.  ഈ ചെറുപ്പക്കാരൻ മാത്രം മരണ         പ്പെടൂകയാണുണ്ടായത്. ഇതോർത്തപ്പോൾ എന്റെ കണ്ണുകൾ നനഞു. 

ഇതിന്റെ സമയം 4 .00 Pm to 9pm 





ദുബായിലെ ഡെസർട് സഫാരി യുഏഈയിലെ തന്നെ ഏറ്റവും മികച്ചതാണ്. പ്രത്യേകിച്ചും ദുബായിലെ മരൂഭൂമിയുടെ ഭംഗിയാണ് അതിന് കാരണം

മൂന്ന് തരം ഡെസർട് സഫാരിയിണ് ദുബായ് ടൂറിസം നിങൾക്കായി കരുതി വച്ചിരിക്കുന്നത്. 

1.Morning desert safari 

2.Evening desert safari 

3.overnight desert safari 

ഞങൾ ഈവനിങ് ഡെസർട് സഫാരിയാണ് ബുക് ചെയ്തതെന്ന് എൽവിൻ പറഞിരുന്നു. രണ്ട് മണിക്ക് ഞങളുടെ വാഹനങൾ (4×4വീൽ ഡ്രൈവ്) പൂറപ്പെട്ടു. 6 വാഹനങളും ഒരുമിച്ചാണ് പോകുന്നത്. ഇതിന് വേണ്ടിയുള്ള വാഹനങൾ വളരെ കണ്ടീഷനോട് കൂടിയായിരിക്കണം എന്നത് ദുബായ് ഗവ.നിർബ്ബന്ധിക്കുന്നുണ്ട്.  മരഭൂമിയിൽ വളരെ എക്സ്പീരിയൻസ്ഡ് ആയ ഡ്രൈവർ ആയിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഒരു പാക്കിസ്ഥാനിയായിരുന്നു ഞങളുടെ ഡ്രൈവർ. ഞങളൂടെ കൂടെ അഗസ്റ്റിന്റെ ഒരു ജീവനക്കാരൻ കൃടിയുണ്ട് കൂട്ടിന്. മുഹമ്മദ് എന്നാണ് പേര്. 21 വയസ്സേ ആയിട്ടുള്ളു. ടൂറിസം കോഴ്സ് പാസായതിന് ശേഷം കേരളത്തിൽ ചില ഹോട്ടലുകളിൽ പണിയെടുത്തിട്ടുണ്ട് എന്ന് മുഹമ്മദ് പറഞു. ഇപ്പോൾ ബിയോണ്ട് അഡ്വെഞ്ചറിൽ എക്സിക്യൂട്ടീവ് ആയി പണിയെടൂക്കുകയാണ്. പാവം പയ്യൻ. ദുബായിയെ കുറിച്ച് എല്ലാം പഠിച്ചിട്ടുണ്ട്. നിലമ്പൂരാണ് സ്വദേശം. യൂറോപ്പിലേക്ക് ചേക്കേറണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. എന്ത് കൊണ്ടാണ് നമ്മുടെ ചെറുപ്പക്കാരെല്ലാം കേരളം വിട്ട് പോകുന്നതെന്ന് ഞാൻ ആലോചിച്ചു.നമ്മുടെ ഭരണകർത്താക്കൾ ഇതെല്ലാം ക്രിയാത്മകമായി ചിന്തിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. 

അപ്പോഴേക്കും വണ്ടി പിക് അപ് പോയിന്റിൽ എത്തിയിരുന്നു. അവിടെ ടയറിലെ എയർ കളഞ് വേണം ഞങൾക് പോകാൻ. അവിടെ കുറച്ച് കടകളും റസ്റ്റോറന്റുമുണ്ട്. കുറച്ച് കഴിഞപ്പോഴേക്കും വണ്ടി റഡിയായി എന്ന് ഡ്രൈവർ അറിയിച്ചു





അങിനെ ഞങൾ ഡസർട് സഫാരി ആരംഭിച്ചു.മനസ്സിനെ ഒരു പ്രത്യേക തലത്തിലാണ് ഈ സഫാരി ഉയർത്തിയത്. ദുബായിലെ നീണ്ട് പരന്ന മണലാരണ്യത്തിലൂടെ ഇരച്ച് പായൂകയാണ് വണ്ടി. ഞങളുടെ ഒപ്പം മറ്റു വണ്ടി കളുമുണ്ട്. എന്തായാലും ദുബായ് ടൂറിസത്തിന്റെ സ്വർണക്കിരീടമാണ് ഡസർട് സഫാരി എന്ന് പറയാതെ തരമില്ല. 












                             ഇടത്താവളത്തിൽ എല്ലാ വണ്ടികളും ഒന്നിച്ചു 









                                                    ലേഖകൻ ,ELVIN,MOHAMMED( beyond adventure executive)




 














                                                            ലേഖകനും ഭാര്യയും 










                                                                            കാമ്പിലേക്ക് 


അങിനെ ഞങളുടെ സഫാരി അവസാനിച്ചു. ഇനി കാമ്പിലേക്കാണ്. അവിടെ ഒരൂ ഒട്ടകസഫാരി ഒരുക്കിയിട്ടുണ്ട്. ഫ്രീയാണ്. എന്നാൽ എനിക്ക് അതിൽ കയറാൻ ഭയമായിരുന്നു. എന്തെങ്കിലും പറ്റിയാലോ എന്നതിലാണ്. 



                                                        കാമ്പിലെ ഒരു കാഴ്ച 

 ഞങൾ ഉടൻ കാമ്പിലേക്ക് നടന്നു. സൂര്യൻ അസ്തമിച്ചിട്ടില്ല. അവിടെ ഞങളുടെ സീറ്റുകളെല്ലാം ബുക്ക്ചെയ്ത് വച്ചിട്ടുണ്ട്. ധാരാളം സീറ്റുകളുണ്ട്. നിരവധി പേർ ഇന്ന് വരുമെന്നറിഞൂ. അതിന്റെ നടുവിൽ ഒരുസ്റ്റേജ് തയ്യാറാക്കിയിട്ടുണ്ട്. ഇന്നത്തെ കലാപരിപാടികളെല്ലാം അവതരിപ്പിക്കാനാണ്. 




ആദ്യം ഞങൾക് ചായ കിട്ടി അതിന് ശേഷമാണ് എന്റർടൈൻമെന്റ്സ്. 







ബെല്ലിഡാൻസാണ് ആദ്യം അവതരിപ്പിച്ച ത് 




















                                                     അറബിയോടൊന്നിച്ച്










                                                          ഒരു ഗ്രൂപ്പ്ഫോട്ടോ 

























മനോഹരിയായ ഒരൂ പെൺകൊടിയാണ് ബെല്ലി ഡാൻസ് അവതരിപ്പിച്ചത് 




അതിന് ശേഷം അറബ് ഡാൻസ് ആയിരുന്നു. ഇത് ഞങൾ ക്രുയിസിൽ വച്ച് കണ്ടിരുന്നു 














ഡസർടിലൂടെയുള്ള സഫാരി മനസ്സങ്കല്പങൾക്കപ്പുറമായിരുന്നു 

























മൂന്നാമതായി അവതരിപ്പിച്ചത് ഫയർ ഈറ്റിങ് ഡാൻസ് ആയിരുന്നു. വീർപ്പ് മുട്ടിയാണ് ഈഡാൻസ് കാണുന്നത്. 

വിഭവസമൃദ്ധമായ ഒരു വിരുന്നാണ്കാമ്പിൽ ഒരുക്കിയിരുന്നത് 
എല്ലാം കൊണ്ടും അവിസ്മരണീയമായിലുന്നു ഡസർട് സഫാരി. ഏകദേശം 9.30 ന് ഞങൾ തിരിച്ച് പുറപ്പെട്ടു.


Comments

Popular posts from this blog

ഒരു കൊടൈക്കനാൽ യാത്ര