ജനവരി 27
ജനുവരി 27നു പരിപാടിയനുസരിച്ച്സൈബർസിറ്റി സന്ദർശനമായിരുന്നു ഞങൾക്ക് പങ്കെടുക്കാനായി ഉണ്ടായിരുന്നത്. കാലത്ത് ഹോട്ടലിൽ നിന്നും പ്രാതൽ കഴിച്ചതിന്ശേഷം ഞാൻ ബസ്സ് കിടക്കുന്ന സ്ഥലത്തേക്ക് നടന്നു. വിവിധ തരത്തിലുള്ള വിഭവങളാണ് ഹോട്ടലിൽ പ്രാതലിനായൊരുക്കിയിരുന്നത്. ദാസ്പെല്ല ഹോട്ടൽ ജൂബിലി ഹിൽസിലുള്ള ഒരു നല്ല ഫോർ സ്റ്റാർ ഹോട്ടലാണ്. സ്റ്റാർഹോട്ടലിന്റെ എല്ലാ ഫസിലിറ്റിയും ഞങ്ങൾക്കു അവിടെ ലഭിച്ചു. ഞങൾ എല്ലാവർകും സംഘാടകർ ഇവിടെയാണ് മുറികൾ ബുക് ചെയ്തിരുന്നത്. ബിസിനസ് ആവശ്യങൾകായി എത്തുന്നവർകൂം ടൂറിസ്റ്റുകൾകും എറ്റവും നന്നായി ആസ്വദിച്ച് താമസിക്കാനുള്ള അവസരം ഈ ഹോട്ടൽ ഒരുക്കുന്നുണ്ട്. എല്ലാവർക്കും ഫ്രീ കോണ്ടിനന്റൽ ബ്രേക് ഫാസ്റ്റ് ഇവിടെ ലഭ്യമാണ്.ഞങളുടെ ഹോട്ടലിലെ താമസം വളരെ സന്തോഷകരമായിരുന്നു എന്ന് പറയാതെ വയ്യ. എസ് എൽ കുമാറിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ.
ഇവിടെ വന്നപ്പോ ൾഞങളുടെ പ്രീ ഫൈനൽ ഇയർ ടൂർ ആണ് എനിക്കോർമ്മ വന്നത്. ആർ ഈ സിയിൽ പഠിക്കുമ്പോൾ ഒരു സൗത്തിൻഡ്യൻ അഥവാ ഓൾ ഇന്ത്യ ടൂർ പതിവുണ്ടായിരുന്നു.സാധാരണ അഞ്ചാം സെമസ്റ്ററിലാണ് അത് പതിവ്. ഞങ്ങളുടെ സിവിൾ എൻജിനീയറിങ് ബാച്ചിന് സൗതിന്ധ്യൻ ടൂറാണ് സംഘടിക്കപ്പെട്ടത്. അസി. പ്രൊഫസർ രഘുനാഥായിരുന്നു ടൂർഗൈഡ്. ആദ്യം ചെന്നൈ പിന്നെ ഹൈദരാബാദ്, ബാഗളൂർ ഇതായിരുന്നു പരിപാടി.
ചെന്നൈയിൽ നിന്നും ഹൈദരാബാദിലെത്തിയപ്പോഴാണ് അത് സംഭവിച്ചത്. എനിക്ക് ചിക്കൻ പോക്സിന്റെ ലക്ഷണങൾ കണ്ട് തുടങി. എന്നെ കഛിഗുഡ ഫീവർ ഹോസ്പിറ്റലിലാണ് അഡ്മിറ്റ് ചെയ്തത്. എന്ത് ചെയ്യാം എന്റെ സൗത്ത് ഇന്ത്യൻ ടൂർ അതോടുകൂടി പകർച്ചവ്യാഥികൾകായി ഭാരത സർക്കാർ കച്ചിഗുഡ യില് പണിതുയർതിയ ആ ആശുപത്ര യിൽ എരിഞടങി. ഹൈദരാബാദ് എനിക്ക് കാണാൻ സാധിച്ചില്ല. പക്ഷേ അതോടൊപ്പം എന്റെ പ്രിയ സുഹ്രത്ത് സലീമിന്റേയും യാത്ര അവിടെ അവസാനിക്കുകയായിരുന്നു. ജന്മംകൊണ്ട് കോഴിക്കോട്ടുകാരനായിരുന്നെങ്കിലും സലിം ഹൈദരാബാദിലാണ് താമസം. അദ്ദേഹത്തിൻറെ അങ്കിൾ അവിടെയുണ്ടായിരുന്നു. ഹൈദരാബാദുകാരനായത് കൊണ്ട് എന്നെ നോക്കാനായി സലീമിനോട് ഇവിടെ നിൽക്കാനായി ഡോ രഘുനാഥ് അഭ്യർത്ഥിച്ചു. മറ്റുള്ളവരെ സഹായിക്കന്നതിൽ അന്നും എന്നും ആനന്ദം കണ്ടെത്തിയിരുന്ന സലിം ആ ചുമതല ഏറ്റെടുത്തു. ഞങൾക് രണ്ട് രണ്ടുപേർക്കും ആയി ഒരുടൂർ ഏർപ്പെടുത്താമെന്ന ഒരു വാഗ്ദാനം അന്ന് ഞങളെ സമാധാനിപ്പിക്കാനായി പ്രൊഫസർ തന്നെങ്കിലും അത് ജലരേഖയായി അവശേഷിച്ചു എന്നതാണ് സത്യം.
ചെയർമാൻ മധുവിനെ വധിക്കുകയാണെന്ന് തോന്നുന്നു
ഞങൾ കാലത്ത് 9 മണിക്ക് തന്നെ സൈബർസിറ്റി ടൂറിന് തയ്യാറായി. രണ്ട് ബസ്സുകൾ ഞങളെ കാത്ത് കിടന്നിരുന്നൂ. ആദ്യം സൈബർ സിറ്റിയും പിന്നീട് ഹുസയിൻ സാഗർ തടാകവും കണ്ടതിന് ശേഷം ഞങളുടെ പ്രിയ സതീർത്ഥ്യൻ ശേഷഗിരിറാവുവിന്റെ ഉടമസ്ഥതയിലുള്ള സ്പോർട്സ് അക്കാദമി കാണുക എന്നതാണ് പരിപാടി. ലഞ്ച് ശേഷഗിരി റാവുവിന്റെ സ്പോർട്സ് അക്കാദമിയിലാണ് ഒരുക്കിയിരിക്കുന്നത്.

ഞങൾ രണ്ട് ബസ്സുകളിലായാണ് സൈബർസിറ്റി കാണാൻ പുറപ്പെട്ടത്. അഞ്ച് വർഷങൾക് മുൻപ് ഞാൻ സൈബർസിറ്റിയിൽ താമസിച്ചിരുന്നു. എന്റെ മകൾ അന്ന് ഹൈദരാബാദിലാണ് ജോലി ചെയ്തിരുന്നത്. അഭൂതാവഹമായ വളർച്ചയാണ്ഗച്ഛിബൗളിയിൽ ഞാൻ കണ്ടത്. ചന്ദ്ര ബാബു നായിഡുവാണ് ഈ സിറ്റി യെ പടുത്തുയർത്താൻ നേതൃത്വം കൊടുത്തത് എന്നത് ഇത്തരുണത്തിൽ സ്മരണീയമാണ്. ബിൽഗേറ്റ്സിനെ ഇന്ത്യ യിലേക്ക് ചന്ദ്ര ബാബു നായിഡു ആനയിച്ചതും അതിനെ തുടർന്നുള്ള ഹൈദരാബാദിന്റെ വളർച്ചയും നമ്മുടെ കൺമുന്നിലുണ്ട്. ഈ സിറ്റിയെ ഹൈടെക് സിറ്റി എന്നും വിളിക്കുന്നു. Hyderabad information technology and engineering consultancy city (HITECH).മധാപൂർ, ഗച്ചിബൗളി, കൊണ്ടാപൂർ, മിയാപൂർ, സെരിലിംഗംപള്ളി, മണികൊണ്ട, കുകട്പള്ളി, ഷംഷാബാദ് എന്നിങനെ പരന്ന് കിടക്കുകയാണ് ഹൈടെക് സിറ്റി. 1998 ൽ അന്നത്തെ പ്രധാനമന്ത്രിയായ അടൽ ബിഹാരി വാജ്പേയിയാണ് ഉദ്ഘാടനം ചെയ്തത്. അന്നത്തെ ചീഫ് മിനിസ്റ്റർ ചന്ദ്ര ബാബു നായിഡു സിംഗപ്പൂരും മറ്റും സന്ദർശിക്കുകയും അതിൽ നിന്നും ഊർജ്ജം ഉൾകൊണ്ട് സൈബർസിറ്റി നിർമ്മിക്കാൻ തീരുമാനിക്കുകയും ഹൈടെക് സിറ്റിയുടെ ജനയിതാവായി മാറുകയും ചെയ്തത് ചരിത്ര സത്യമാണ്.നിരവധി സൈബർസിറ്റികളും കൺവൻഷൻ സെന്ററുകളും മൈൻഡ് സ്പേസ് ഐടി പാർക് ഹൈടെകസ് എകസിബിഷൻ സെന്റർ ഫീനിക്സ് ഇൻഫോസിറ്റി, സൈബർ പേൾ ഫേസ്ബുക് ആമസോൺ ഗ്ളോബൽ കാമ്പസ്, അസെൻഡാസ് ഐടി പാർക് എന്നിങന നിരവധി സ്ഥാപനങൾ ഇവിടെ പ്രവർതിക്കുന്നു. ഇതിലെല്ലാം ലോകത്തുള്ള സകല ഐടി കമ്പനികളുടേയും ഓഫീസുകള പ്രവർത്തിക്കുന്നുണ്ട്.ശില്പകലാവേദിക എന്ന മൾടി മഡിയ ഓഡിറ്റോറിയം എന്നത് ഹൈദരബാദിന്റെ സ്വർണ മകുടമായി ഈ സിറ്റിയിൽ പ്രവർതിക്കുന്നു. കഴിഞ അഞ്ച് കൊല്ലം കൊണ്ട് വലിയ മാറ്റം സംഭവിച്ചതായി കണ്ട്ഞാൻ അദ്ഭുതപ്പെട്ടു. ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടെങ്കിൽ രാഷ്ട്ര വികസനം സാധ്യമാകുമെന്ന് കാണിച്ച് തരികയാണ്സൈബർസിറ്റി.
സൈബർ സിറ്റിയിലൂടെ യുള്ള ഗമനത്തിന് ശേഷം ഞങൾ ഹുസയിൻസാഗർ തടാകം കാണുന്നതിനാണ് പോയത്. ഹുസയിൻ സാഗർ ഹൈദരാബാദ് നഗരത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്ര മാണ്. സെക്കന്തരാബാദ് നഗരത്തേയും ഹൈദരാബാദ് നഗരത്തേയും കൂട്ടിയിണക്കുന്ന ഒരു കണ്ണി കൂടിയാണ് ഈ കൃത്രിമ തടാകം. 1562 ലാണ് ഈ തടാകം നിർമ്മിച്ച ത്. ഒരു നഗരത്തിന്റെ മദ്ധ്യ ത്തിൽ ഇത്തരംഒരു തടാകം തികച്ചും അപൂർവമായ കാഴ്ചയാണ്. കിഴക് ഇന്ദിര പാർക്, വടക് സഞ്ചീവയ്യ പാർക്, തെക്ക് ലുംബിനി പാർക് എന്നിവയാണ് തടാകത്തിന് ചുറ്റും. തടാകത്തിന് നടുവിൽ 16 മീറ്റർ ഉയരത്തിലുള്ള മനോഹരമായ ബുദ്ധ പ്രതിമ കാണാം. പ്രതിമയുടെ ലൈറ്റിംഗ് ഷോ കാണേണ്ടത് തന്നെയാണെങ്കിലും മദ്ധ്യാഹ്നത്തോടെ അവിടെയെത്തിയ ഞങൾക് അത് കാണാൻ സാധിച്ചില്ല. ലേകിന് ചുറ്റും ഇന്തയിലെ മഹാൻമാരുടെ 20 ഓളം പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.
ഹുസയിൻ സാഗർ തടാകവും അതിനടുത്തുള്ള പുതിയ സെക്രട്ടേറിയറ്റ് കെട്ടിടവും കണ്ടതിന് ശേഷം ഞങൾ ശേഷഗിരിറാവുവിന്റെ സ്പോർട് അക്കാദമിയിലേക്കാണ് പോയത്. ഹൈദരാബാദ് സിറ്റിയിൽ കണ്ണായ ഏഴ് ഏക്കറിൽ പരന്ന് കിടക്കുകയാണ് അക്കാദമി. ശേഷുവിന്റെ മകളും മരുമകനും ബാഡ്മിന്റണിൽ ഇന്ത്യ യെ പ്രതിനിധീകരിച്ച് കളിച്ചവരാണ്. അതാവാം ഇങനെ ഒരു അക്കാദമി തുടങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും.
ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, ബോക്സ് ക്രിക്കറ്റ്, ബാഡ്മിന്റൺ,സ്വിമ്മീങ്, ഫുട്ബോൾ എന്നീ കളികൾ കളിക്കാൻ ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ എല്ലാ തരത്തിലുമുള്ള കോച്ചിങും ലഭ്യമാണ്. ശേഷുവിന്റെ മരുമകൻ ചേതൻ ആനന്ദ് ഒരു പേരുകേട്ട അന്താരാഷ്ട്ര ബാഡ്മിന്റൺ കളിക്കാരനാണ്.
ശ്രീഹരിയും ജോജോയും
പാലക്കാട്ട് കാരനായ ശ്രീഹരി സിവിൾ എഞ്ചിനീയറിങ് റാങ്കോട്കൂടി പാസ്സായ ശേഷം ഇന്തയിലെ തന്നെ ഏറ്റ വും വലിയ കൺസ്റ്റ്രക്ഷൻ കമ്പനിയായ എൽ &ടിയിൽ ജോയിൻ ചെയ്തു.ഹൈദരാബാദ് മെട്രോയുടെ ആദ്യന്തം നിർമ്മാണ മേൽനോട്ടം വഹിച്ച ശ്രീഹരി മുംബയിലെ പല വലിയ പ്രോജകറ്റുകളുടേയും ജനയിതാവാണ്. എൽ & ടിയിൽ അനേകം വർഷം ജോലി ചെയ്ത ശ്രീഹരി കമ്പനിയുടെ ക്വാളിറ്റി ചുമതലയുള്ള ഡയറക്ടറായാണ് റിട്ടയർ ചെയ്തത്. ഇന്ന് ഇന്ത്യ യിലെ പല വൻ പ്രോജക്റ്റുകളുടേയും കൺസൾടന്റാണദ്ദേഹമെന്നത് ഞങൾക് ഏറെ അഭിമാനം ഉളവാകുന്നുണ്ട്.
ശ്രീ ജോജോ ഞാൻ ഇതിന് മുമ്പ് ചൂണ്ടിക്കാട്ടിയ ഈച്ചബ്രിഗേഡിലെ ഒരംഗമായിരുന്നു. പഠിപ്പിസ്റ്റുകളെന്നറിയപ്പെട്ട ബ്രിഗേഡിലെ ഒരംഗമായ ജോജോ അന്നും ഇന്നും കാര്യമായ വ്യത്യാസമില്ലാതെ നില നിൽകുന്നത് എന്നെ അത്ഭുതപ്പെടുത്തി. മെക്കാനിക്ൽ എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷം അദ്ദേഹം എറണാകുളത്ത് തന്നെ ഒരുപ ബ്ളിക് ലിമിറ്റഡ് കമ്പനിയിലാണ് ജോലിയിൽ പ്രവേശിച്ചത്. ഇന്നും അവിടെ തുടരുന്ന ജോജോ കമ്പനിയുടെ ഒരു അവിഭാജ്യഘടകമാണ്. എറണാകുളത്ത് താമസം
ജോയ് ഏബ്രഹാം, ശ്രീഹരി, തോമസ് ജോർജ്, രമേഷ്, ലേഖകൻ, ഗോപിനാഥൻ, ഡാനി തോമസ്.
ജോയ് ഞങളുടെ ഇടയിലെ ഒരു രാഷ്ട്രീയ ക്കാരനായ എഞ്ചിനീയറാണ്. കാഞിരപ്പള്ളിക്കാരനായ ജോയ് പ്രീഡിഗ്രി കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ ത്തിൽ താത്പര്യം കാണിച്ചിരുന്നു. കോളജ് ചെയർമാൻ സ്ഥാനം കരസ്ഥമാക്കിയ ജോയ് ചെയർമാൻ എന്ന പേരിലാണ് ഞങളുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്.
എഞ്ചിനീയറിങ് കോളജിൽ വന്ന് ചേർന്നില്ലായിരുന്നെങ്കിൽ അദ്ദേഹം മിനിമം ഒരു എംഎല്‍എ യെങ്കിലും ആകേണ്ട ഒരാളായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. പി ഡബ്ളിയുഡിയിൽ നിന്നൂം റിട്ടയർ ചെയ്ത ജോയ് മൂവാറ്റുപുഴയിൽ ഭാര്യ റിട്ടയേർഡ് പ്രൊഫസർ ശശികലയോടൊപ്പം താമസിക്കുന്നു
ജോൺ വികറ്റ്ർ സി പോൾസും ഭാര്യയു
രാജുവിന്റെ കൂടെ
വിക്റ്റർ എന്ന് ഞങൾ വിളിക്കുന്ന ജോൺ വിക്ടർ സി പോൾസ് ഒരു മിതഭാഷിയാണ്. മെക്കാനിക്കൽ എഞ്ചിനീയറായ ശ്രീ വിക്റ്റർ ബിരദമെടുത്ത ശേഷം കേരള ഗവ ലെ പബ്ളിക് ലിമിറ്റഡ് കമ്പനിയായ കേ ഈ എൽ എന്ന കമ്പനിയിലേക്കാണ് ആദ്യ ചുവട് എടുത്ത് വച്ചത്. നീണ്ട കാലത്തെ
പ്രവർത്തനത്തിന്ശേഷം ഡെപ്യൂടി ജനറൽ മാനേജരായി പിരിഞ വിക്റ്റർ എറണാകുളത്ത് താമസം.
ഭാര്യയോടൊപ്പമാണ് ഹൈദരാബാദിൽ എത്തിയത്
ഡാനി തോമസ്, അശോക് കുമാർ, ശ്രീഹരി, ജോർജ് കുട്ടി. പിന്നിൽ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം
അരവിന്ദാക്ഷൻ, ജയരാജ്, ജോയ് എബ്രഹാം
അരവിന്ദാക്ഷൻ മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷം ഡിഫൻസ് റിസർച് ഓർഗനൈസേഷനിൽ സയന്റിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. അദ്ദേഹം മുന്തിയനിലയിൽ പ്രസിഡന്റിന്റെ അഡ്വൈസർപോസ്റ്റിലാണ് വിരമിച്ച ത് എന്നത് ഞങളുടെബാച്ചിലുള്ളവരെല്ലാം അവരവരുടെ പ്രവർത്തിമണ്ഡലത്തി മുദ്ര പതിച്ച ശേഷമാണ് വിരമിച്ചത് എന്നത് ഏവർകും അഭിമാനാർഹമാണ്. ഭാരതത്തിന്റെ വികസത്തിൽ ഞങളുടെ 72_76 ബാച്ച് തികച്ചും അഭിമാർഹമായ ഒരു സം ഭാവനനൽകിയിട്ടുണ്ട് .അത് ഭാവിതലമുറക്ക് തീർച്ചയായും പ്രചോദനമുളവാക്കും.
ജയരാജും ഭാര്യയും
അണ്ണാച്ചി എന്നാണ് ജയരാജ് അറിയപ്പട്ടിരുന്നത്. തികച്ചും അണ്ണാച്ചി തന്നെയായിരുന്നു താനും. ഞങളുടെയെല്ലാം ഒരുജേഷ്ടസഹോദരനായി കണ്ടിരുന്ന അണ്ണാച്ചി കണ്ണൂരിൽനിന്നുമാണ് ആർ ഈ സിയിലെത്തിയത്. പ്രോജക്റ്റ് കുൺസൾടന്റായി ഇന്നും പവർത്തനതിതിൽ മുഴുകിയിരിക്കുന്നു. കണ്ണൂര് താമസം
അശോക് കുമാർ പീറ്റർ, സേവിയോ സെബാസ്റ്റ്യൻ, നാഗേഷ് കിണി, അബ്ദുൾ റസാക്
സാവിയോസെബാസ്റ്റിൻ ഒരുതികഞ ബുദ്ധിജിവി. എഞ്ചിനീയറിങ് കഴിഞതിന് ശേഷം ഒരു റിസർച്സ്കോളറും പ്രൊഫസറു മായിതീർന്ന വ്യക്തിത്വം. മൃദുവായിസംസാരിക്കുന്ന സേവിയോ ചൂടായി സംസാരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം,രാമകൃഷ്ണ വിളക്ക് തെളിയിക്കുന്നു. എസ്.എൽ. കുമാറും ശേഷഗിരിറാവുവും സമീപം
തോമസ് ജോർജ്, സേവിയർ, രാജു.
ചേതൻ ആനന്ദ് സ്പോർട് സെന്ററിൽ
സേവിയറും ഭാര്യയും എത്തിയിട്ടുണ്ടെന്നറിഞപ്പോൾ അതിയായ സന്തോഷം തോന്നി. സേവിയർ എറണാകുളത്ത് താമസിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദം സമ്പാദിച്ച ശേഷം കേരള ഗവൽ ഇൻഡസ്റ്റ്രീസ്ഡിപ്പാർടമെന്റിലാണ് അഭയം തേടിയത്. അവിടെ നീണ്ട കാലത്തെ സേവനത്തിന് ശേഷം ജനറൽ മാനേജരായി വിരമിച്ചു. ഇപ്പോൾ എറണാകുളത്ത് താമസം.
ശേഷഗിരി റാവു ജോജോയുമായി സംഭാഷണത്തിൽ
ശേഷഗിരിറാവുവിനെകുറിച്ച് പറയാനാണെങ്കിൽ ഏറെയുണ്ട്. ആന്ധ്ര പ്രദേശിലെ ഹൈദരാബാദിൽ നിന്നും കോഴിക്കോട് ആർ ഇ സിയിൽ സിവിൾ എഞ്ചിനീയറിങ് പഠിക്കാനെത്തിയ ആ കുട്ടി ഇന്ന് ഹൈദരാബാദിലെ ഒരു വ്യവസായ പ്രമുഖനവും എന്ന് ഞങളാരും കരുതിയിരുന്നില്ല. പിതാവും വലിയൊരു വ്യവസായിയായിരുന്നു എന്നതാവാം സാധാരണ സർക്കാർ ജോലിക്ക് ശേഷൂ പോകാതിരിക്കാൻ കാരണം. ഗോൾഡ് സ്പോട്സോഫ്ട് ഡ്രിംഗ്സ് നിർമ്മിച്ച് വിപണനം നടത്തിയിരുന്നത്ശേഷുവിന്റെ പിതാവായിരുന്നൂ. ഞങളുടെ സൗത്തിന്ത്യൻ ടൂറിൽ അദ്ദേഹത്തിന്റെ ഫാക്ടറി സന്ദർശിച്ചതോർകുന്നു. ഇപ്പോൾ അദ്ദേഹം ഒരു സിമന്റ് ഫാകടറി മുതലാളിയാണ്. മകളും മരുമകനും ബാഡ്മിന്റണിൽ മികവ് തെളിയിച്ച അന്താരാഷ്ട്ര കളിക്കാരാണെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ലേഖകൻ, രാജു, സേവിയർ, തോമസ് ജോർജ്
എസ് എൽ കുമാർ, ഞങളുടെ നേതാവ്. ഈ സമ്മേളനം ഇത്രയുംന ന്നായി നടത്തിയതിന്റെ ഫുൾ ക്രെഡിറ്റിനർഹൻ.
വിഭവസമൃദ്ധമായ ഒരു ലഞ്ചാണ് ഞങൾക് വേണ്ടി ശേഷു ഒരുക്കിയിരുന്നത്. അതിന്ശേഷം തമ്പോല കളിയും അരങേറി.
ശേഷഗിരിറാവുവിന്റെ ഉടമസ്ഥതയിലുള്ള സ്പോർട് സെന്ററിലാണ് ലഞ്ച് ഒരുക്കിയിരുന്നത്. വിഭവസമൃദ്ധമായ വിരുന്നിന് ശേഷം ഞങൾ ഹോട്ടലിലേക്ക് തിരിച്ചു. 6 മണിക്കാണ് സമാപനസമ്മേളനം ഉദ്ഘാടനം. അതിന് ശേഷം ഞങളുടെ കലാപരിപാടികളും. മികച്ച ചില ഗായകരും ഗായികമാരും ഞങളുടെ യിടയിലുണ്ട് എന്ന തിരിച്ചറിവ് ലഭിച്ചത് സന്തോഷത്തിനിടയാക്കി.
സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ച ഡോക്ടർ പാവുലൂരി സുബ്ബറാവുവും പത്നിയും രാമകൃഷ്ണ യോടൊപ്പം
ഡോക്ടർ സുബ്രറാവു ആനന്ദ് ടെക്നോളജീസ് എന്ന ഇന്ത്യൻ ഏറോസ്പേസ് മാനുഫാകചറിങ് കമ്പനിയുടെ ഉടമയെന്നതിലപ്പുറം ഞങളുടെ സീനിയറായി ആർ ഈസി യിലെ വിദ്യാർഥിയുമായിരുന്നു. ഇങനെ ഒരാളെ സമ്മേളനം ഉദ്ഘാടനം ചെയ്യാൻലഭിച്ചു എന്നതിൽ ഞങളേവരും കൃതാർത്ഥരാണ്..ISRO യിൽ ജോലിയിലായിരുന്ന സുബ്ബറാവു 1992 ലാണ് ഹൈദരാബാദിൽ ആനന്ദ് ടെക്നോളജീസ് സ്ഥാപിക്കുന്നത്. അദ്ദേഹം എന്ത് കൊണ്ടാണ് ഐഎസ്ആർഒ വിട്ടത് എന്നതിനെകുറിച്ച് അദ്ദേഹം തന്നെ പറയുന്നത് ഇപ്രകാരം. "പ്രൈവറ്റ് കമ്പനിയിലുടെ ഐഎസ്ആർഓയെ കൂടുതൽ സഹായിക്കാനും അതിനുള്ള എല്ലാവിധ സൗകര്യങളും നൽകിയെന്നതും ആനന്ദ് ടെക്നോളജി സ്ഥാപിക്കുന്നതിന് എന്നെ സഹിയിച്ചു".
ഇന്ന്ഇന്ത്യയിലെ ആദ്യത്തെ സ്പേസ് കമ്പനിയാണ് ആനന്ദ്. ഈയിടെ ആർ ഈസിക്ക് ( നിലവിലെ എൻ ഐടി)സ്പേസ് റിസർചിചിന് ഇദ്ദേഹം ഒരു കോടിരൂപ സംഭാവന ചെയ്തത് ഒരു വാർത്തയായി. കമ്പനിക്ക് തിരുവനന്തപുരത്തും ഓഫീസുണ്ട്. ഇന്ന് 700 ഓളം എംപ്ളോയീസ്പണിയെടുക്കുന്ന ഒരുവൻ ഏറോസ്പസ് കമ്പനിയാണ് ആനന്ദ ടെക്നോളജീസ്.
ശേഷഗിരി റാവു
സമ്മേളന ത്തിൽ ഡിന്നർ തുടങിയപ്പോൾ
തമ്പോല കളി നിയന്ത്രിക്കുന്ന ശേഷഗിരിറാവു
പട്ടാമ്പിയിൽ നിന്നുമാണ് രവീന്ദ്രൻ ആർ ഈ സിയിൽ പഠിക്കാനെത്തിയത് അങനെ പട്ടാമ്പി എന്ന അപരനാമധേയത്താൽ അറിയപ്പെടുകയും ചെയ്തു. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമെടുത്ത രവീന്ദ്രൻ എല്ലാവരേയും പോലെ ബോംബെയിലാക്കാണ് ഭാഗ്യാന്വഷിയായി പോയത്. അവിടെ ഒരു കമ്പനിയിൽ ജോലി കിട്ടിയ രവീന്ദ്ര ന് സ്വന്തം ഒരൂ കമ്പനിയായിരുന്നു സ്വപ്നം. ആ ചിരകാലസ്വപ്നം ഈശ്വര കൃപയാൽ സാക്ഷാത്കരിക്കപ്പെടുകയുംചെയ്തു.ഇന്ന് താനെയിൽ ഒരു ഫാക്ടറി ഉടമസ്ഥനാണ് രവി. ഇപ്പോൾ മക്കൾക് വിട്ട് കൊടുത്തെങ്കിലും തീരുമാനങളെല്ലാം എടുക്കുന്നത് രവീന്ദ്രൻ തന്നെ.
ജോയ്,അശോക്, പ്രേം
ഈ മൂന്ന്പേരും ആദ്യവർഷം ഒരേ മുറിയിൽ ഉണ്ടായിരുന്നു
വിജയ് കുമാർ സിങും വാജ് പേയിയും
വിജയ് കുമാർ എന്റെ ക്ളാസ്മെറ്റാണ്. അതിലുപരി ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തും. വാരാണസിയിൽ നിന്നാണ് വികെസിങ് കേരളത്തിൽ പഠിക്കാനെത്തിയത്. ബിരുദമെടുത്ത ശേഷം തൊട്ടടുത്ത സംസ്ഥാനമായ ബീഹാർ സംസ്ഥനത്ത് ഇറിഗേഷൻ വകുപ്പിൽ അസി. എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. പടി പടിയായുയർന്ന് സൂപ്രണ്ടിങ് എഞ്ചീനീയറായി വിരമിച്ച അദ്ദേഹം സോഫ്മട്കവെയർ എഞ്ളോചിനീയറായ മകളോടൊപ്പം ബാംഗളൂരുവിലാണ് ശിഷ്ട ജീവിതം നയിക്കുന്നത്. തമാശ പറയാൻ വളരെ ഇഷ്ടപ്പടുന്ന വിജയ് ഞങളുടെയെല്ലാം ഉറ്റസുഹൃത്താണ്.
വാജ്പേയിയും ഉത്തർപ്രദേശിൽ നിന്നുമാണ് ആർഈസിയിൽ പഠിക്കാനെത്തുന്നത്. മെക്കാനിക്കൽ എഞ്ചിനീയ റിങിൽ ബിരുദമെടുത്ത വിജ്പേയ് പോസ്റ്റ് ഗ്രാജ്വേഷന് ശേഷം അല്ലഹബാദ് യൂണിവേഴ്സിറ്റിയിലാണ് ജോലിയിൽ പ്രവേശിച്ച ത്. പ്രൊഫസറായി വിരമിച്ച വാജ്പേയ് പ്രിയപത്നിയോടും മകളോടും ഒപ്പമാണ് ഈ ഒത്ത് ചേരലിൽ ചേർന്നത് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
രാജു എന്നും ഞങളുടെ സന്തത സഹചാരിയായിരുന്നു. ഇലക് ട്രിക്കൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ ശേഷം രാജു ഗുജറാത്തിലേക്കാണ് പോയത്. അവിടെ ബറോഡയിൽ എഞ്ചിനീയറായിരുന്ന രാജു അവിടെ തന്നെ സ്ഥിരതാമസമാക്കി. ഡോക്ടർ ഭാര്യയായ എൽവിയും കൂടെ. ഇന്നിപ്പോൾ അതെല്ലാം വിറ്റ്ഹൈദരാബാദിൽ ചേക്കേറിയ രാജു ഉമ്മൻ ഈ സമ്മേളനത്തിന്റെ സംഘാടകരിൽ ഒരാളാണ്.
രാജൂ, ടോം,സേവിയർ, രാധാകൃഷ്ണ ൻ, ലത്തീഫ്
ഒരുമികച്ച ഫുട്ബോൾ പ്ളേയർ ആയ ലത്തീഫ് യൂണിവേഴ്സിറ്റി ക്ക് വേണ്ടി കളിച്ചിരുന്നു. മികച്ച ബാക്ക് എന്ന ഖ്യാതി അദാദേഹത്തിനുണ്ടായിരുന്നു. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമെടത്ത ലത്തീഫ് കോൺട്രാക്ടറായാണ് തുടങിയത്. ഇപ്പോൾ ഒരു ക്വാരി ഓണറായി നിൽകുന്നു. മികച്ച ഒരുസാമൂഹ്യപ്രവർത്തകനായ ലത്തീഫ്
കോഴിക്കോടിന്റെ പൊതുമണ്ഡലത്തിൽ പ്രശസ്തനാണ്. രാഷ്ട്രീയത്തിലും ഇടപെടാറുള്ള ലത്തീഫ് തെറ്റിനെ എന്നും തുറന്ന് കാട്ടാൻ ചങ്കൂറ്റമുള്ള ഒരു സാമുഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയാണ്.
രാധാകൃഷ്ണ നെ ഞങൾ യൂണിവേഴ്സിറ്റി എന്നാണ് വിളിച്ചിരുന്നത്. കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ പ്രദേശത്തുനിന്ന് രാധാകൃഷ്ണൻ വരുന്നത്.സിവിൾ എഞ്ചിനീയ റിങിൽ ബിരുദമെടുത്ത രാധാകൃഷ്ണൻ ഇറിഗേഷൻ വകുപ്പിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു.
നാഗേഷ് കിണി, മൊയ്തീൻ കുട്ടി, രാധാകൃഷ്ണൻ,രാമചന്ദ്ര ആ,ലത്തീഫ് ഗോപി, സ്കറിയ
രാമചന്ദ്രൻ കോഴിക്കോട് നിന്നും.കോളജിൽ ഡേസ്കോളറായിരുന്നു. പഠനത്തിന് ശേഷം ബാങ്കിലാണ് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ കോഴിക്കോട് സ്ഥിര താമസം
ഗോപിയെ ചെണ്ട യെന്നാണ് വിളിക്കുന്നത്. കാരണമെന്തെന്ന് അറിയിര
ല്ല. അദ്ദഹം സിവിൾ എഞ്ചിനീയറിങിന് ശേഷം കേരള പിഡബ്ളിയുഡിയിൽ ചേർന്നു. ഇപ്പോൾ റിട്ടയർ ചെയ്ത് കോഴിക്കോട് സ്ഥിരതാമസം.
സ്കറിയ കട്ടാങ്കൽ എന്നാണ് അറിയപ്പെട്ടിരുന്നത്. കോളജിനടുത്തുള്ള കട്ടാങ്കലിൽ സ്ഥലമുണ്ടായിരുന്നു സ്കറിയയുടെ പിതാവിന്. ഇലക്ട്രിക്കൽ എഞ്ചിനീയറായ സ്കറിയ ഗൾഫിലേക്കാണ് വിമാനം കയറിയത്. വിരമിച്ച ശേഷം കോഴിക്കോട് സ്ഥിരതാമസം. സ്കറിയയുടെ ഭാര്യയും അദ്ദേഹത്തെ അനൂഗമിക്കുന്നുണ്ട്.
സഞ്ചീവും ഭാര്യയും ഞങളുടെ സഹപാഠിണികളായ തങ്കമണി, ലീല, രജിതകൂമാരി എന്നിവർക്കൊപ്പം.
തങ്കമണി എറണാകുളത്ത് നിനാണ് ആർ ഈ സിയിൽ എത്തുന്നത്. ഞങൾ ആർ ഈ സിയിൽ വരമ്പോൾ ഒരേയൊരു പെൺതരി മാത്രമാണ് കോളജിൽ ഉണ്ടായിരുന്നത്. അന്ന് പ്രീ ഫൈനൽ വിദ്ർത്ഥിനിയായ റാണി. ഞങളുടെ ബാച്ചിൽ നാല് പേർകൂടി ചേർന്നു. തങ്കമണി ലീല രജിതകുമാരി,പുഷ്പ പൗലോസ് എന്നിവരായിരുന്നു അത്. പുഷ്പ ഇലക്ട്രിക്കൽ എഞ്ചിനീയറിങാണ് ഐഛികവിഷയമായി തിരഞെടുത്തത്. തങ്കമണിയും ലീലയും രജിതയും ഞങളോടൊപ്പം സിവിൾ എഞ്ചിനീയറിങും. ഏറ്റവും നന്നായി പഠിച്ചിരുന്ന ലീല എഞ്ചീനീയുറിങൂ കോളെജീൽ ലക്ചററായി ചേർന്നു. എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ലീല തൃശൂർ സ്ഥിരതാമസം.
തങ്കമണി ബിരുദമെടുത്ത ശേഷം ഇറിഗേഷൻ വകുപ്പിൽ ചേർന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച തങ്കമണി പെരുമ്പാവൂർ താമസം.
രജിത കുമാരികോഴ്സ് ഡിസ്കണ്ടിന്യൂ ചെര്തെങ്കിലും ഞങളിലൊരാളായി തുടരുന്നു. ഞങളുടെ എല്ലാ പരിപാടികൾകും അവരുടെ സാന്നിദ്ധ്യമുണ്ടാവാറുണ്ട്. ഇപ്പോൾ കണ്ണൂര് താമസം.
സഞ്ചീവ് മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷം ഷിപ്പിങിലാണ് ചേർന്നത്. നീണ്ട കാലത്തെ സമുദ്ര ജീവിതത്തിന് ശേഷം കൊച്ചി യിൽ സ്ഥിരതാമസം

\
ലേഖകൻ "താഴം പൂ മണമുള്ള "
എന്ന ഗാനം ആലപിക്കുന്നു.കൂടെ മധു
മധുവിനെ കുറിച്ച് പറയാനാണെങ്കിൽ ഏറെയുണ്ട്. ഞങളുടെ സ്റ്റേജ് കണ്ട്രോൾ ചെയ്തത് മധുവാണ്. നല്ലൊരു ഗായകനായ മധുവിന്റെ കഴിവ് ഞങൾ തിരിച്ചറിഞത് കഴിഞ വർഷം കുമരകത് വച്ചായിരുന്നു.ഞങൾ പഠിച്ചിരുന്നപ്പോൾ മധു പാടടിയതായി ഓർമ്മയിലില്ല. എന്നാൽ കുമരകത്ത് വച്ചാണ് മധു തന്റെ സംഗീതവാസന പുറത്തെടുത്തത്. ഞങളെയെല്ലാവരേയും പാടാനുള്ള ധൈര്യം പകർന്ന് നൽകിയ മധുവിനോടുള്ള നിസ്സീമമായകടപ്പാടും എനിക്കുണ്ട്. ഇതുവര
ജീവിതത്തിൽ ഒരു സ്റ്റേജിലും ഒരു വരി പോലും മൂളിയിട്ടില്ലാത്ത ഞാൻ എങിനെ ഒരുപാട്ട് പാടി എന്നത് അത്ഭുതമായി അവശേഷിക്കുന്നു. മധു ഇലക്ട്രിക്കൽ എഞ്ചിനീയ റിങിൽ ബിരുദമെടുത്ത ശേഷമാണ് ഗൾഫിലേക്ക് (മസ്കത്) തന്റെ ഭാഗ്യം പരീക്ഷിക്കാൻ പുറപ്പെട്ടത്. അതിന് ശേഷം കാനഡയിലേക്കും. കോട്ടയം ജില്ല ക്കാരനായ മധു ഇപ്പോൾ കാനഡയിൽ സ്ഥിരതാമസം
സത്യനാരായണനും ഭാര്യ ഗിരിജയും
പീറ്റർ വാട്സാപിലൂടെ ആരേയോ....
ഗോപിയും രാധാകൃഷ്ണനും
മധുവിന്റ പത്നി നല്ലൊരു ഗായിക യാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു
മധുവും ഭാര്യയും വേറൊരു ഗാനരംഗത്തിൽ
മുരളി,രതീഷ്. രതീഷ് അന്നും ഇന്നും ഒരുബിസിനസ്സ്കാരനാണ്. അതാണല്ലോ മോബൈലിൽ കുത്തി ക്കോണ്ടിരിക്കുന്നത്.
ക്ള ബ്സ് എന്നാണ് യുവാവായ മുരളിയെ വിളിച്ചിരുന്നതെങ്കിലും ഇന്നും അതേ യുവത്വം നില നിർത്തുകയാണ് മുരളി. ദുബായിലെ റാസ് ൽ ഖൈമ,അജ്മാൻ ഏരിയയില ഫെഡറൽ ഇലക്ട്രിസിറ്റി & വാട്ടർ അതോറിറ്റി യിൽ സീനിയർ പ്ളാനിങ് എഞ്ചിനീയറായ മുരളി ജോലിയിൽ നിന്നും വിരമിച്ച ശേഷം കണ്ണൂര് താമസം.
പ്രസാദിന്റെ ഭാര്യലസിത പാടുന്നു. ഞങളുടെ ടെന്നീസ് പ്ളയറായിരുന്നു പ്രസാദ്. നൈജീരിയ യിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ കണ്ണൂര് താമസം. കണ്ണൂരിലേ ചാരിറ്റി പ്രവർത്തനങളിൽ ഉൽസുകനായ പ്രസാദ് ലയൺസ് കളബ് പ്രവർത്തകനും കൂടിയാണ്. കേരളത്തിൽ ബേക്കറി തുടങിയ മമ്പള്ളി കുടും ബാഗമാണ് പ്രസാദ് എന്നതും ശ്രദ്ധേയമാണ്. ലസിത ഒരു നല്ല ഗായികയാണെന്ന് തെളിയിച്ച സായാഹ്നം കൂടിയായിരുന്നു.
രമേഷിനെ ഞങൾ കപ്പടാ രമേഷ് എന്നാണ് വിളിച്ചത്. കപ്പടാമീശയുമായി ക്ളാസ്സിൽ വന്ന രമേഷിനെ ആദ്യം കണ്ടപ്പോൾ പേടിച്ചെങ്കിലും ഇത്രയും മൃദുമനസ്കനായ മനുഷ്യൻ ഇല്ലെന്ന് പിന്നെ പിന്നെ മനസ്സിലായി. ഞങളേക്കാൾ ഒരു വർഷം സീനിയറായിരുന്ന കപ്പടയും പ്രേമനും വർഷം നഷ്ടപ്പെട്ടപ്പോഴാണ് ഞങൾക്കൊപ്പം ചേർന്നത്. അത് ഞങൾക് മുതൽകൂട്ടാവുകയും ചെയ്തു. ബോബനും മോളിയും അല്ലെങ്കിൽ ലോ
റൽ & ഹാർഡിയെ പോലായിരുന്നു രമേശും പ്രേമനും. പ്രേമൻ കുറച്ച് വർഷങൾക് മുമ്പ് ഞങളെ വിട്ടുപോയത് തീരാനഷ്ടമായി അവശേഷിക്കുന്നു.
ശ്രീധരൻ എന്നും എന്റെ അടുത്ത സുഹൃത്തായിരുന്നു. ഭാര്യ ഷീലയോടൊപ്പം ശ്രീധരൻ.
അങിനെ ആ മറക്കാനാകാത്ത മൂന്ന് ദിനങൾ കടന്ന് പോയി. സമാപനത്തിന്റെ നിമിഷങൾ
കലാശക്കൊട്ടൽ. അവസാന പരിപാടിയായി എല്ലാവരും ചുവട് വെക്കുന്നു.
Comments
Post a Comment