കാമൽ ടു കാഡിലാക്- ദൂബായ് എന്ന സ്വർഗം( നാലാം ദിവസം)
നാലാം ദിവസം സിറ്റിടൂർ, മിറക്കിൾ ഗാർഡൻ, ഗ്ളോബൽ വില്ലേജ് എന്നിവയാണ് ഞങളുടെ പരിപാടിയിലുണ്ടായിരുന്നത് .പതിവിൻ പ്രകാരം 9 മണിക്ക് തന്നെ ബസ്സിൽ കയറണമെന്ന് എൽവിൻ തലേദിവസം തന്നെ ഞങളോട് പറഞിരുന്നു. ഞങളുടെ സിറ്റിടൂർ മഴ മൂലം നടക്കുകയുണ്ടായി ല്ലല്ലോ. അത് കൊണ്ട് അതിൽ കുറച്ച് ഭാഗം കാലത്ത് തീർക്കാമെന്നായിരുന്നു അഗസ്റ്റിന്റെ പ്ളാൻ. അതനുസരിച്ച് ഞങൾ ദുബായ് ഫോട്ടോ ഫ്രയിം കാണുന്നതിനാണ് പുറപ്പെട്ടത്. ഏകദേശം 9.30 ന് ഞങൾ അവിടെ ചെന്നെത്തി. അപ്പോഴാണ് ഞങളറിയുന്നത് ദുബായിൽ റമദാൻ തുടങിക്കഴിഞു എന്ന്. തലേന്ന് തന്നെ അഗസ്റ്റിൻ ഞങളെ ഈ വിവരം അറിയിച്ചിരുന്നു. റമാദാന്റെ ഭാഗമായി ചില സമയ ക്രമ മാറ്റങൾ ദുബായിൽ നിലവിൽ വന്നിരുന്നു. അതിന്റെ ഭാഗമായി ദുബായ് ഫ്രെയിം 11 മണിക്ക് മാത്രമെ തുറക്കുകയുള്ളു എന്ന് അഗസ്റ്റിൻ അറിയിച്ചു. ഇനിയും 1.30 മണിക്കൂർ സമയമുള്ളത് കൊണ്ട് ഫ്യൂച്ചർ മ്യൂസിയം കണ്ട് തിരിച്ച് വരാമെന്ന് തീരുമാനിച്ചു. അതിൻ പ്രകാരം വണ്ടി ഫ്യൂച്ചർ മ്യൂസിയത്തിലേക്ക് വിട്ടു. ഈ മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് എടുത്തിരുന്നില്ല. കാരണം ഓൺലൈൻ ടിക്കറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു .അത് ത...