കാമൽ ടു കാഡിലാക്- ദൂബായ് എന്ന സ്വർഗം( നാലാം ദിവസം)

 

നാലാം ദിവസം    സിറ്റിടൂർ, മിറക്കിൾ ഗാർഡൻ, ഗ്ളോബൽ വില്ലേജ് എന്നിവയാണ് ഞങളുടെ പരിപാടിയിലുണ്ടായിരുന്നത് .പതിവിൻ പ്രകാരം 9 മണിക്ക് തന്നെ ബസ്സിൽ കയറണമെന്ന് എൽവിൻ തലേദിവസം തന്നെ ഞങളോട് പറഞിരുന്നു. ഞങളുടെ സിറ്റിടൂർ മഴ മൂലം നടക്കുകയുണ്ടായി  ല്ലല്ലോ. അത് കൊണ്ട് അതിൽ കുറച്ച് ഭാഗം കാലത്ത് തീർക്കാമെന്നായിരുന്നു അഗസ്റ്റിന്റെ പ്ളാൻ. അതനുസരിച്ച് ഞങൾ ദുബായ് ഫോട്ടോ ഫ്രയിം കാണുന്നതിനാണ് പുറപ്പെട്ടത്. ഏകദേശം 9.30 ന് ഞങൾ അവിടെ ചെന്നെത്തി. അപ്പോഴാണ് ഞങളറിയുന്നത് ദുബായിൽ റമദാൻ തുടങിക്കഴിഞു എന്ന്. തലേന്ന് തന്നെ അഗസ്റ്റിൻ ഞങളെ ഈ വിവരം അറിയിച്ചിരുന്നു. റമാദാന്റെ ഭാഗമായി ചില സമയ ക്രമ      മാറ്റങൾ ദുബായിൽ നിലവിൽ വന്നിരുന്നു. അതിന്റെ ഭാഗമായി ദുബായ് ഫ്രെയിം 11 മണിക്ക് മാത്രമെ തുറക്കുകയുള്ളു എന്ന് അഗസ്റ്റിൻ അറിയിച്ചു. 



ഇനിയും 1.30 മണിക്കൂർ സമയമുള്ളത് കൊണ്ട് ഫ്യൂച്ചർ മ്യൂസിയം കണ്ട് തിരിച്ച് വരാമെന്ന് തീരുമാനിച്ചു. അതിൻ പ്രകാരം വണ്ടി ഫ്യൂച്ചർ മ്യൂസിയത്തിലേക്ക് വിട്ടു. ഈ മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് എടുത്തിരുന്നില്ല. കാരണം ഓൺലൈൻ ടിക്കറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു 

.അത് തന്നെ രണ്ട് മാസം  താമസം ഉ ണ്ട് താനും. 2022 ഫെബ്രുവരി 22 നാണ് മ്യൂസിയം, ദുബായ് ഭരണാധികാരിയും യുഎഇയുടെ വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ്സ് ഷെയ്ക് മുഹമ്മ ദ്ബിൻ റാഷിദ് അൽ മക്തും ഉൽഘാടനം നിർവഹിച്ചത്. ഭാവിയിലേക്ക് കണ്ണ് നടുക എന്നതാണ് ഈ മ്യുസിയത്തിന്റെ ലക്ഷ്യം. അഞ്ച് നിലയിലൂള്ള ഒരൂ മനോഹരമായ കെട്ടിടമാണ് ഈ മ്യൂസിയം



2071 ലേക്കുള്ള ഒരു യാത്രയാണ് അഞ്ചാംനിലയിലുള്ള ഓർബിറ്റൽ സ്പേസ് സ്റ്റേഷൻ. നാലാം നിലയിലുള്ള ഹീൽ ഇൻസ്റ്റിറ്റ്യൂട്ട് ഭാവിയിലെമനഷ്യ ജീവിതവും പ്കൃതിയും എങിനെ സമരസപ്പെടുത്താനാവുമെന്ന് നമ്മെ കാണിച്ച് തരുന്നു. 
മൂന്നാം നിലയിൽ അൽ വാഹ അഥവാ ഒയാസിസ് ,
രണ്ടാം നിലയിൽ ഇന്ന്, നാളെ -ലോകത്തുള്ള ഭാവി വികസനത്തെ കാണിച്ച് തരുന്നു. 
ഒന്നാം നിലയിൽ കുട്ടികൾക്കായുള്ളതാണ്. ഇത് കുട്ടികൾക്കായുള്ള ഭാവിയെ കുറിച്ചുള്ള ഒരൂ ലോകമാണ്. 


ചിച

ഞങൾക്ക് ടിക്കറ്റില്ലാത്തത് കോണ്ട് മ്യൂസിയം കാണാൻ സാധിച്ചില്ല എന്നത് ഇപ്പോഴും ഒരു നൊമ്പരമായി അവശേഷിക്കുന്നൂ. 















ലേഖകൻ 













പത്തനം തിട്ടയിൽ നിന്നും 





ഒരു ഗ്രൂപ് ഫോട്ടോ 













































പാലസ്-ഒരു വിഹഗ വീക്ഷണം 
 ഫ്യൂച്ചർ മ്യൂസിയം കണ്ടതിന് ശേഷം   ഞങൾ പാലസ് കാണുന്നതിനായാണ് പോയത്. പാലസിന്റെ ഉള്ളിലേക്ക് പ്രവേശനമില്ല. ഗേറ്റ് വരെ നമുക്ക് ചെല്ലാം. എനിക്ക് അദ്ഭുതകരമായി തോന്നിയത് ഒരു പോലീസുകാരൻ പോലും സ്ഥലത്ത് കാണപ്പെട്ടില്ല എന്നതാണ്. 

ദുബായിൽ എടുത്ത് പറയേണ്ടുന്ന ഒരു കാര്യം രാജ്യത്തിന്റെ നിയമവാഴ്ചയെ കുറിച്ചാണ്. ദുബായ് മാൾ പോലെ ലക്ഷക്കണക്കിനാളുകൾ സന്ദർശിക്കുന്ന സ്ഥലങളിൽ പോലും പോലീസുകാരെ കാണ്മാനുണ്ടായിരുന്നില്ല.എന്നാൽ ഒരു വിധത്തിലുള്ള ക്രിമിനൽ   പ്രവർത്തികളും     ഇവിടെ നടക്കുന്നില്ല താനും. എല്ലാവരും വളരെ നിർഭയരായാണ് ഇവിടെ ജീവിക്കുന്നത്. പ്രത്യകിച്ച് സ്ത്രീകളും കുട്ടികളും. എവിടെ പോയാലും സെക്യൂരിറ്റി ഫീൽ ചെയ്യുന്നതായി അനുഭവപ്പെടും. 

ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത യായാണ്എനിക്ക് തോന്നിയത്.ഈ സെക്യൂരിറ്റി തന്നെയാണ് ലക്ഷക്കണക്കിന് ടൂറിസ്റ്റുകളെ കൂട്ടം കൂട്ടമായി ആകർഷിക്കുന്നതും. 



സബീൽ പാലസ് 


സബീൽ പാലസ് ദുബായ് റോയൽ ഫാമിലി യുടെ    താമസസ്ഥലവും ഭരണ കേന്ദ്രവുമാണ്. ദുബായ് ഫ്രേമിൽനിന്നും ആറ് കിമി അകലെയാണാ ദുബായ് പാലസ് സ്ഥിതി ചെയ്യുന്നത്. ദുബായ് സന്ദർശിക്കുന്ന ഒരു സഞ്ചാരി തീർച്ചയായും സബീൽ പാലസ് കാണേണ്ടത് തന്നെയാണ്. 
ഷെയ്ക് റഷീദിന്റ താമസസ്ഥലമാണ് ഈ പാലസ്. വെറും മണലാരണ്യമായിരുന്ന ഈ പാലസിന്റെ അങ്കണം ഇന്ന് മനോഹരങളായ കെട്ടിടങളാൽ പൂരിതമാണ്. പാലസിന് പുതിയ കെട്ടിടം പണിതിട്ടുണ്ടങൂകിലും പഴയ കെട്ടിട ത്തിന്റെ ചാരുതക്ക് മങലേറ്റിട്ടില്ല. 1960 ലാണ് പാലസിന്റെ നിർമാണം പൂർതിയായത്. ദുബായ് ക്ളോക് ടവർ ഡിസൈൻ ചെയ്ത "ഓട്ടോ ബുലാർട് " ആണ് പാലസും വിഭാവനം ചെയ്തത്. 
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു ഭവനം ഏതാണെന്ന് ചോദിച്ചാൽ സബീൽ പാലസാണെന്ന് നിസ്സംശയം പറയാം. അത്യധുനികമായ ഇലക്ട്രോണിക് ഉപകരണങളാണ് സുരക്ഷക്കായി ഉപയോഗിച്ചിട്ടുള്ളത്. ഒരൂ പ്രത്യേക പോയിന്റ് വരെ മാത്രമേ സന്ദർശകർക്ക് അനുവാദമുള്ളു. 
30 മിനിറ്റ് ഞങൾ അവിടെ ചിലവഴിച്ചു. 

















ദുബായ്  ഫ്രെയിം 


150 മീ ഉയരത്തിലുള്ള ഈ ഫ്രയിം ഉദ്ഘാടനം ചെയ്യപ്പെട്ട ത്  2018 പുതുവത്സരദിനാഘോഷങളോടനുബന്ധിച്ചാണ്. ദുബായ് ഫ്രെയിം യഥാർത്ഥ ത്തിൽ ഒരു ഒന്നിലേറെ,മ്യൂസിയം എന്നീ നിലകളിലാണ് പശസ്തമായത്. 







ഞങൾ സബീൽ പാലസിൽ നിന്നും 11 മണിക്ക് തന്നെ ദുബായ് ഫ്രെയിമിലെത്തി. ദൗർഭാഗ്യകരമെന്ന് പറയട്ടെ വലിയ ഒരു ക്യൂ ഞങളെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. നല്ല വെയിലും തണൽ വൃക്ഷങൾക് ഞങൾ ക്യൂ നിന്നിടത്ത് പരിമിതിയുണ്ടായിരുന്നു. ഏതായാലും ക്യൂ നിൽകുക തന്നെ. നൂറ് കണക്കിന് സഞ്ചാരികൾ അവിടെയെത്തിയിട്ടുണ്ടന്ന് ഞാൻ കണ്ടു. 150 മീ പൊക്കത്തിലെക്ക് പോകണം 





                          ഫ്രേയിം കാണാനുള്ള               ക്യൂ 










അങിനെ ഞങൾ ഫ്രയിമിന്റെ മുകൾ തലത്തിലെത്തി. 



പഴയ ദുബായിയും പുതിയ ദുബായിയും തമ്മി ൽ ബന്ധിപ്പിക്കുന്ന ഒരു പാലമായി നമുക്ക് ഈ സാംസ്കാരിക ലാൻഡ് മാർകിനെ കണക്കാക്കാം. 

ഞങൾ ചില സെൽഫികളും ഫോട്ടോകളുമെടുത്ത് താഴേക്കിറങി. ദുബായിൽ നാം കാണുന്ന പ്രത്യേകത എന്ത് കാണണമെങ്കിലും ടിക്കറ്റെടുത്ത് കാണേണ്ടിയിരിക്കുന്നു. നൂറ് കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. അതിനാൽ ഇവിടെ സമ്പത്ത് കുമിഞ് കൂടുകയാണ്. ഈ സമ്പത്ത് ഇവിടത്തെ പൗരന്മാർകും ഇവിടെ ജോലി ചെയ്യുന്നവർകുമായി പങ്ക് വക്കുന്നുണ്ട്. 

ഓയിലിന്റെ  വലിയ ഒരു   സാന്നിധ്യമില്ലാത്ത         ഈ മണലാരണ്യം ലോകത്തിലേക്ക് തന്നെ എണ്ണപ്പെട്ട ഒരു സമ്പദ്വ്യവസ്ഥ യായത് എന്ത് കൊണ്ടാണെന്ന് പഠിക്കേണ്ട ഒരു വിഷയമാണെന്ന് എനിക്ക് തോന്നി. 




































റമദാൻ ദുബായിൽ ആരംഭിച്ച ദിവസമാണ് ഞങൾ
ദുബായ് ഫ്രെയിം കാണാനെത്തിയത്.



ദുബായ് ഭരണാധീകാരി 

1949 ൽ ജനിച്ച ഷെയ്ക് മുഹമ്മദ് റാഷിദ് അൽ മക്തും ആണ് ദുബായ് ഭരണാധികാരി. 2006ൽ സഹോദരന്റെ മരണത്തിന് ശേഷം അദ്ദേഹം ഭരണമേറ്റു. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ ഷേയ്ക് റാഷിദ് ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ റിയൽ എസ്റ്റേറ്റ് ബിസിനസ്സ്കാരിൽ ഒരാളാണ്. ദുബായിയെ ഇന്നത്തെ അവസ്ഥയിലേക്ക് വളർത്തിയത് അദ്ദേഹമാണെന്ന കാര്യത്തിൽ തർക്കമില്ല. ദുബായിലെ നിയമമനുസരിച്ച് ദുബായുടെ എല്ലാ ഭുമിയും രാജകുടുംബത്തിന്റേതാണ്. ഇത് ദുബായുടെ വളർച്ച ക്ക് നിദാനമായത് ഇതാണെന്ന് നമുക്ക് കാണാവുന്നതാണ്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ദുബായിയുടെ ജനസംഖ്യ യിൽ വലിയ വളർച്ചയാണ് കാണിച്ചത്. ഇദ്ദഹം കൈവച്ച ഓരോ പദ്ധതിയും ദുബായിയെ സമ്പത്തിന്റ കടലാക്കി മാറ്റി. ദുബായുടെ വളർച്ച പിന്നെ അസൂയാവഹമായി തുടരുകയാണ് ചെയ്തത്. അത് ഇനിയും ദശകങളോളം നീണ്ട് നിൽകും എന്ന കാര്യത്തിൽ തർക്കമില്ല. അത്രയും കരുത്തുറ്റ ഒരുഭരണാധികാരിയാണ് അമരത്ത് തുടരുന്നത്  എന്നത് തന്നെ കാരണം. 





മിറാകിൾ ഗാർഡൻ 

ഞങൾ ദുബായ് ഫ്രേമിന്ശേഷം ലഞ്ച് കഴിക്കാനാണ് പോയത്. ലഞ്ചിന്ശേഷം രണ്ട് മണിക്ക് ബസ്സിൽ എത്തീച്ചേരണമെന്ന് എൽവിന്റ കർശന നിർദ്ദേശമുണ്ടായിരുന്നു. ദുബായ ട്രിപ്പിലെ ഏറ്റവും വിശിഷ്ടമായ ഒരുസ്ഥലത്തേക്കാണ് ഞങളെ കൊണ്ട് പോകുന്നത് എന്ന് അഗസ്റ്റിൻ പറഞു. മണലാരണ്യത്തിലെ ഒരദ്ഭുതം. അതാണ് ദുബായ് മിറക്കിൾ ഗാർഡൻ. 

അക്കാർ ലാൻഡ് സ്കേപിങ് കമ്പനിയാണ് ഇതിന്റെ ഉടമസ്ഥർ. 


2013 ലാണ് ഈ മനോഹരമായ പൂന്തോട്ടത്തിന്റെ ഉദ്ഘാടനമഹാമഹം നടന്നത്. 5കോടിയോളം പൃക്കളോട് കൂടിയുള്ള  18 ഏക്കറിൽ പരന്ന് കിടക്കുന്ന ഒരു പൂന്തോട്ടം. 

ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഈ പൂന്തോട്ടം സന്ദർശകരുടെ കണ്ണുകൾക് കളിരേകുന്നത്. 

ഡ്രിപ് ഇറിഗേഷനാണ് ഇവിടെ നനക്കാനായി ഉപയോഗിക്കുന്നത് 

വെള്ളം ട്രീറ്റ് ചെയ്ത വേയ്സ്റ്റ് വിട്ടതും

ഇത് വരെ മൂന്ന് ഗിന്നസ് റെക്കോർഡുകൾ ഈ ഗാർഡൻ നേടിയിട്ടുണ്ട്. വിമാന പൂന്തോട്ടം ഇന്ന് ലോകത്തുള്ള ഏതൊരു സ്റ്റ്രക്ചറൽ പൂന്തോട്ടത്തക്കാളും വലുതാണ്. ഒരു കിമി നീളമുള്ള പൂന്തോട്ട മതിൽ, 35 ടൺ ഭാരമുള്ള മിക്കിമൗസ് എന്നിവയാണ് മറ്റ് രണ്ട് റെക്കാർഡുകൾ. 











മനോഹരമായ ഒരു കാഴ്ചതന്നെയായിരുന്നു മിറക്കിൾ ഗാർഡൻ. അഞ്ച് മണിക്ക് ഗേറ്റിനരികിലെക്ക് എത്തിചേരണമെന്ന് നിർദ്ദേശിച്ചതനുസരിച്ച് ഞങൾ സമയത്ത് തന്നെ എത്തി. കാലത്ത മുതൽ തുടങിയ നടപ്പാണ്. ഇന്നാണ് വിശ്രമമില്ലാതെ കാഴ്ചകൾ കണ്ടത്. ഇനിയും അവസാനിച്ചിട്ടില്ല. മിറക്കിൾ ഗാർഡനിലെ ഒരു മലയാളിയായ സെക്യൂരിറ്റി ജീവനക്കാരനെ പരിചയപ്പെട്ടു. മലയാളികൾ ധാരാളമായി ദുബായിൽ പണി ചെയ്യുന്നുണ്ട്. ജനറൽ മാനേജർ തസ്തിക മുതൽ സെക്യൂരിറ്റി വരെയുള്ള ജോലികൾ അവർചെയ്യുന്നുണ്ട്. ഞങൾ താമസിക്കുന്ന ഹോട്ടലിലെ      ജനറൽ മാനേജർ ഒരു മലയാളിയായിരുന്നു. അദ്ദേഹത്തെ ഞാൻ അവിചാരിതമായി പരിചയപ്പെട്ടിരുന്നു. ഇവിടത്തെ നാട്ടുകാർ മലയാളികളെ നല്ല രീതിയിലാണ് കാണുന്നത്. മലയാളികളാണെങ്കിൽ വളരെനല്ല രീതിയിൽ ജോലി ചെയ്യുന്നുണ്ട്. നല്ല ശബളവും ഇവിടെ കിട്ടുന്നുണ്ട്. ഇവിടെ ടാക്സില്ലാത്തതിനാൽ നല്ല ഒരുസംഖ്യ അവർ കേരളത്തിലേക്കയക്കുന്നുണ്ട്. കേരളത്തിന്നെ സമ്പദ്ഘടനയുടെ നെടും തൂൺ ഇവിടെനിന്നുമുള്ള പൈസയാണ്. പലരും ഷാർജയിലാണ് താമസിക്കുന്നത്. ജോലി ചെയ്യുന്നത് ദുബായിലും. ഷാർജയിൽ മുറിവാടക കുറവാണ്. അതാണ് കാരണം. ഇത്രയും പൈസ ഈമനുഷ്യർ അയച്ച് തന്നിട്ടും കേരളത്തിന് കാര്യമായ ഗുണമുണ്ടായില്ല. നല്ല രീതിയിൽ ഈ പണം ഉപയോഗപ്പെട്ടില്ല. കേരളം ഇന്നും ഒരു ജോലിയുമില്ലാത്ത പണം ചിലവഴിക്കാനുള്ള ഒരു സ്ഥലമായി മാറി. മാറി മാറി വന്ന ഭരണക്കാർ ഇതൊന്നും ശ്രദ്ധിച്ചതേയില്ല. മണലാരണ്യമായ ഒരു വസ്തുവുമില്ലാത്ത ദുബായ് എങിനെ ഇത്ര വലിയ വിജയം നേടി എന്നവർ ചിന്തിച്ചില്ല. സ്വന്തം കീശവീർപ്പിക്കാനുള്ള തത്രപ്പാടിനിടയിൽ ഈ പണമയക്കുന്നവരുടെ ജീവിതം അവർ കണ്ടതേയില്ല.




















                                            മിറക്കിൾ ഗാർഡൻ- ലേഖകൻ 













































































ഗ്ളോബൽ വില്ലേജ് 


മിറക്കിൾ ഗാർഡൻ കണ്ടതിന് ശേഷം ഞങൾ ഗ്ളോബൽ വില്ലേജ് കാണുന്നതിനായാണ് പോയത്. ഷെയ്ക് മുഹമ്മദ്ബിൻ സയദ് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിങ് വിസ്മയമാണ് ഇത്. നിരവധി ഇന്റർനാഷണൽ താരങൾ ഇവിടെ തങളുടെ കല ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് 












നാല് സെക്ഷനുണ്ട് ഇവിടെ 


Events & concerts 

Carnivals 

Food

Shopping 

എന്നിവയാണ്. 

നിരവധി രാജ്യങളുടെ പവിലിയനൂകൾ ഈ വില്ലേജിൽ ദൃശ്യമാണ്. 

പാർകിങ് 

ദുബായിലെ ഏറ്റവും വലിയ കാർ പാർകിങ് എവിടെയാണെന്ന് ചോദിച്ചാൽ നിസ്സംശയം നമുക്ക് പറയാം ഗ്ളോബൽ വില്ലേജാണെന്ന്  18300 കാറുകൾ പാർക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട് 

1997 ലാണ് ഇത്തരം ഷോപ്പിങാ തുടങിയത് 








ഞങൾ 6 മണിയോടെ ഇവിടെയെത്തി. നേരത്തെ ടിക്കറ്റെടുത്ത ഗ്രൂപ്പുകളായതിനാൽ അധികം ക്യൂ നിൽക്കാതെ തന്നെ അകത്ത് കടന്നു. 

ഏകദേശം 3500 ഷോപ്പുകളുണ്ട് ഇവിടെ. ബാർഗെയിനിങ് ചെയ്ത് മികച്ച സാധനങൾ കൈവശപ്പെടുത്താവുന്ന ഒരു സ്ഥലമാണ് ഗ്ളോബൽ വിലേജ്. 

3 മണിക്കൂറെങ്കിലും ആവശ്യമാണ് ഇവിടെ കണ്ട് തീർക്കാൻ. ഏതായാലൂം ഞങൾക് രണ്ട് മണിക്കൂർ സമയമുണ്ടായാരുന്നു.

ഏകദേശം 9മില്യൺ ആളുകൾ ഇവിടെ വർഷവും എത്തുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 27 പവിലിയനുണ്ട് 




സിറിയയുടെ പവിലിയൻ 


അമേരിക്കയുടെ പവിലിയൻ 


ദുബായുടെ പവിലിയൻ 





റഷ്യൻ പവിലിയൻ 









ആഫ്രിക്കൻ പവിലിയൻ 


ഇറാൻ പവിലിയൻ 



പാലസ്റ്റീനിയൻ പവിലിയൻ 


ഇന്ത്യൻ പവിലിയൻ 





 ൻ





















































Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര