കാമൽ ടു കാഡിലാക് ദൂബായ് എന്ന സ്വർഗം (അവസാനദിനം)
ദുബായിലെ അഞ്ചാം ദിവസമായിരുന്നു അന്ന്. അവസാനദിവസം. ഇന്നത്തോടെ ഞങളുടെ സംഭവബഹുലവും നയനാനന്ദകരമായകാഴ്ചകൾ അവസാനിക്കുകയാണ്. എല്ലാവരോടും ബ്രേക് ഫാസ്റ്റെല്ലാം നന്നായി കഴിച്ച് 12 മണിക്ക് തന്നെ ചെക്ക് ഔട്ട് ചെയ്യണമെന്ന് എൽവിൻ ഞങളെ തലേദിവസം തന്നെ ഓർമ്മിപ്പിച്ചിരുന്നു. അതനുസരിച്ച് ചെക്ക് ഔട്ട് ചെയ്ത് ഞങൾ തയ്യാറായി. ഇന്ന് കാര്യമായ പരിപാടികളൊന്നുമില്ലെന്ന് ആദ്യമേതന്നെ അഗസ്റ്റിൻ അറിയിച്ചിരുന്നു. സത്യത്തിൽ ഈനാല്ദിവസം കഴിഞത് ഞങൾ അറിഞതേയില്ല. ദുബായ് ഒരു സ്വപ്നമായിട്ടാണ് ഞങൾക് തോന്നിയത്. ഞങൾ 39 പേരാണ് ഞങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. കുറേയൊക്കെ പേരുകൾ ഇപ്പോഴും ഞാൻ ഓർമിക്കുന്നുണ്ട്.വളരെ ശാന്തരായ മൃദു മനസ്കരായിരുന്നു ഭൂരിപക്ഷം പേരും.അധികം പേരും ജോലിയിൽ നിന്നും വിരമിച്ച് ജീവിതത്തിലെ ചുമടുകളെല്ലാം ഒന്നിറക്കി വച്ച് നാട് കാണാൻ ഇറങിയവരാണ്. വ ർഷങൾ പിന്നിടുമ്പോൾ പലതരത്തിലുള്ള അസുഖങളും വരാനിടയൂള്ളത് കൊണ്ട് അതിനിട കൊടുക്കാതിരിക്കാനും കൂടിയാണി യാത്രകൾ.എല്ലാവരും കൃത്യനിഷ്ഠ പാലിക്കുകയും അത് കൊണ്ട് തന്നെ എൽവിന് കാര്യങൾ ഭംഗിയായ...