കാമൽ ടു കാഡിലാക് ദൂബായ് എന്ന സ്വർഗം (അവസാനദിനം)
ദുബായിലെ അഞ്ചാം ദിവസമായിരുന്നു അന്ന്. അവസാനദിവസം. ഇന്നത്തോടെ ഞങളുടെ സംഭവബഹുലവും നയനാനന്ദകരമായകാഴ്ചകൾ അവസാനിക്കുകയാണ്. എല്ലാവരോടും ബ്രേക് ഫാസ്റ്റെല്ലാം നന്നായി കഴിച്ച് 12 മണിക്ക് തന്നെ ചെക്ക് ഔട്ട് ചെയ്യണമെന്ന് എൽവിൻ ഞങളെ തലേദിവസം തന്നെ ഓർമ്മിപ്പിച്ചിരുന്നു. അതനുസരിച്ച് ചെക്ക് ഔട്ട് ചെയ്ത് ഞങൾ തയ്യാറായി. ഇന്ന് കാര്യമായ പരിപാടികളൊന്നുമില്ലെന്ന് ആദ്യമേതന്നെ അഗസ്റ്റിൻ അറിയിച്ചിരുന്നു. സത്യത്തിൽ ഈനാല്ദിവസം കഴിഞത് ഞങൾ അറിഞതേയില്ല. ദുബായ് ഒരു സ്വപ്നമായിട്ടാണ് ഞങൾക് തോന്നിയത്.
ഞങൾ 39 പേരാണ് ഞങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. കുറേയൊക്കെ പേരുകൾ ഇപ്പോഴും ഞാൻ ഓർമിക്കുന്നുണ്ട്.വളരെ ശാന്തരായ മൃദു മനസ്കരായിരുന്നു ഭൂരിപക്ഷം പേരും.അധികം പേരും ജോലിയിൽ നിന്നും വിരമിച്ച് ജീവിതത്തിലെ ചുമടുകളെല്ലാം ഒന്നിറക്കി വച്ച് നാട് കാണാൻ ഇറങിയവരാണ്. വ ർഷങൾ പിന്നിടുമ്പോൾ പലതരത്തിലുള്ള അസുഖങളും വരാനിടയൂള്ളത് കൊണ്ട് അതിനിട കൊടുക്കാതിരിക്കാനും കൂടിയാണി യാത്രകൾ.എല്ലാവരും കൃത്യനിഷ്ഠ പാലിക്കുകയും അത് കൊണ്ട് തന്നെ എൽവിന് കാര്യങൾ ഭംഗിയായി നിർവഹിക്കുവാൻ ഇടയാക്കുകയും ചെയ്തു. മിക്കവാറും പ്രധാന സ്ഥലങളിലൊക്കെ ഗ്രൂപ്പ് ഫോട്ടോ എടുക്കുവാൻ എൽവിൻ ശ്രദ്ധിച്ചിരുന്നു. പാക്കേജ് ടൂറിന്റെ ഒരു ആകർഷണം നമുക്ക് വളരെയധികം സ്വാതന്ത്ര്യം ലഭിക്കുന്നു എന്നതാണ്. നാം പോകുന്ന സ്ഥലങളിലെ ആകർഷണീയമയ പല കാര്യ ങളൂം ടിക്കറ്റെടുത്ത് കാണേണ്ട വയായി വരുന്നുണ്ട്. അത് ടൂറിസം ഇൻഡസ്റ്റ്രി എന്ന ഒരു ബി സിനസ്സിന്റെ ഭാഗമായ വരുന്നതാണ്. ഇത്തരം ആകർSHAണങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും മറ്റും ടൂർ ഓപ്പറേറ്റിങ് കമ്പനിയായതിനാൽ നമുക്ക് വളരെ സുഗമമായി ടൂർ ആസ്വദിക്കൂന്നതിന് സാധിക്കുന്നു. മാത്രമല്ല ടൂർ കമ്പനി എല്ലാവിധ യാത്രാ സൗകര്യങളും ഏർപ്പെടുത്തുന്നുണ്ട്. ഭകഷണത്തിനും മറ്റൂം ഹോട്ടലുകൾ തേടി അലയേണ്ടതില്ല താനും.
ഇതെല്ലാം ഞാൻപറഞത് പാക്കേജ് ടൂറുകൾ കൊണ്ടുള്ള ഗുണഗണങളാണ്. എന്നാൽ അതോടൊപ്പം ഇത്തരം ടൂറുകൾക് ചില ദോഷങളും പറയേണ്ടതായിട്ടുണ്ട്. പലപ്പോഴും കൃത്യസമയം ഗ്രൂപ്പംഗങളെ മുൻകൂട്ടി അറിയിക്കുമെങ്കിലും അത്ചിലപ്പോഴൊക്കെ പാലിക്കപ്പെടാറില്ല എന്നത് ഒരു പ്രധാന പോരായ്മയാണ്. പിന്നെ പാക്കേജിലൂള്ള സ്ഥലങൾ കാണാൻ മാത്രമേ അനുവാദമുണ്ടായിരിക്കുകയുള്ളു. പലപ്പോഴും താമസവൂം മറ്റ് അനുബന്ധ കാര്യങളും നാം ഉദ്ദേശിച്ച രീതിയിൽ നടക്കണമെന്നില്ല.
Burg al arab-ഈ സെവൻ സ്റ്റാർ ഹോട്ടൽ ജൂമെയ്റ ബീച്ചിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നാണ് ബുർജ് അൽ അറബ്. ടോം റൈറ്റ് എന്ന ആർക്കിടെക്റ്റിന്റെ കമ്പനിയായ അട്കിൻസാണ് ഈ മായാലോകം നിർമ്മിച്ചത്. ഇത്രയും മായികമായി അണിയിച്ചൊരുക്കിയ കെട്ടിടം വിമർശനങളും ഏറ്റ് വാങുന്നുണ്ട്. അനന്തമായി ഒഴുകുന്ന ധനം ഇത്തരമൊരു നിർമ്മിതിക്ക് കാരണമാകുന്നു എന്നതാണ് അത്. നിരവധി മറക്കാനാവാത്ത കായിക പ്രദർശനങളും കലാരൂപങളും ഇവിടെ അരങേറിയിട്ടുണ്ട്. അതിലൊന്നാണ്. ആന്ദ്രേ അഗാസിയും റോജർ ഫെഡററുമായി നടന്ന ടെന്നിസ് മത്സരം.
ഞാൻ ഒരു സിവിൾ എഞ്ചിനീയറാണെന്ന്ആദ്യമേ ഞാൻ പറഞിരുന്നു. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളജിൽ നിന്നും 1976ലാണ് ബിരുദമെടുത്തത്. അതിന് ശേഷം കേരള പിഡബ്ളിയുഡിയിൽ 32 കൊല്ലത്തോളം സേവനമനുഷ്ഠിച്ച് സൂപ്രണ്ടിങ് എഞ്ചിനീയ റായി അടുത്തൂൺ പറ്റിപിരിയുകയാണൈണ്ടായത്. അതിന് ശേഷം ഇന്ത്യ ഗവണ്മെന്റിന്റെ പി എം ജി എഎസ്റോഡുകളുടെക്വാളിറ്റിപരിശോധിക്കന്ന നാഷണൽ ക്വാളിറ്റി മോണിട്ടർ ആയി ആറ് വർഷത്തോളം പണിയെടുത്തു. ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്നതിനും ഇന്ത്യയുടെ വൈവിധ്യം ആസ്വദിക്കുന്ന തിനും കഴിഞു. എല്ലാ സംസ്ഥാനങളിലുമായി 76 ജില്ല കൾ സന്ദർശിക്കുന്നതിനും അവിടത്തെ സംസ്കാരം, ജീവിതരീതി എന്നിവ നേരിട്ടറിയുന്നതിനും ഈ ജോലി എന്നെ സഹായിച്ചു. ജീവിതത്തിലെ സുവർണ വർഷങളായാണ് ഞാൻ ആ ദിനങളെ കരുതുന്നത്. നിരവധി സ്ഥലങൾ കാണുന്നതിനും നിരവധി ആളുകളെ പരിചയപ്പെടുന്നതിനും വിവിധങളായ ഭക്ഷണം ആസ്വദിക്കുന്നതിനും എനിക്ക് കഴിഞു. ഇത്തരം സഥലങളെ കുറിച്ച് ചില കുറിപ്പുകൾ എഴുതി ഞാൻ ബ്ളോഗിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Burj khalifa( ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം)ബുർജ് ഖലീഫയെ കൂറിച്ച് ഞാൻ ഇതിന് മുൻപ് വർണിച്ചത് കൊണ്ട് ഇനി അതിന് മുതിരുന്നില്ല.
Atlantis royal- ഈ മനോഹര സൗധവൂം ജുമെയ്റ ബീച്ചിലുള്ള ഒരു ഹോട്ടലാണ്. 2023ലാണ് ഈ ഹോട്ടൽ ഉദ്ഘാടനം ചെയ്യപ്പെട്ട ത്. 793 മുറികളുള്ള ഒരു മാന്ത്രിക ചെപ്പാണ് ഈ ഹോട്ടൽ. ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയം ഇവിടെയാണ്. വേറെ ഒരൂ പ്രത്യേകത നിങൾക് കടൽ ഡോൾഫിനെടൊപ്പം നീന്താനൂം മറ്റും ഇവിടെ അവസരം ലഭിക്കുന്നു. ഒരു കൂടുബത്തിലെ എല്ലാവർകൂം ആസ്വദിക്കാനുള്ള വക നൽകുന്നു ഈ ഹോട്ടൽ. ഈ ഹോട്ടലിലെ ഏറ്റവും ഉയർന്ന മുറിവാടക നിങളെ ഞെട്ടിക്കാൻ ഇടയുണ്ട്. 82 ലക്ഷം രുപയാണ് ഒരൂദിവസത്തെ വാടകയായി റോയൽ മാൻഷൻ റുമിന് ഈടാക്കുന്നത്.
Rose Reyhan Rotana( ഈ ഹോട്ടൽ ഷേക് സയ്യദ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ദുബായ് മാളിനടുത്ത്സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ റസ്റ്റോറന്റിന് വളരെ പേരു കേട്ടതാണ്. 72 നിലകളുള്ള ഈ ഹോട്ടൽ ലോകത്തിലെ തന്നെ ഏറ്റവുംഉയരം കൂടിയ ഹോട്ടലാണ്.
Jumeira beach hotel( ദുബായിലേ ജുമയ്റ കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ ലക്ഷുറി ഹോട്ടൽ.598 മുറികളുള്ള ഈ ഹോട്ടലിൽ 20 അത്യാധുനിക രീതിയിൽ സജ്ജീകരിച്ച റസ്റ്റോറന്റുകളുമുണ്ട്. തിരമാലകളുടെ തീമിൽ നിർമ്മിച്ച ഈ ഹോട്ടൽ പായ്കപ്പലിന്റെ ആകൃതിയിലാണ് നിർമ്മിച്ചിട്ടുള്ളത്
Fairmont Dubai-
ലക്ഷൂറി ഹോട്ടലുകളുടെ ഒരൂ ചെയിനിൽ ഉൾപ്പെടുത്തി ഫെയർമോണ്ട് ഹോട്ടലുകള
മുപ്പത് രാജ്യങളിലായി 100 ഓളം ഹോട്ടലുകൾ ഇവർക്കുണ്ട്. ഒരു ഫ്രഞ്ച് കമ്പനിയായ അക്കോർ ഹോട്ടൽസിന്റെ ഉടമസ്ഥതയിലാണ് ഈ ഹോട്ടൽ. ഓർമ്മ കളുടെ മണൽ പരപ്പുകൾ വിരിക്കുന്നതിൽ ഈ ഹോട്ടൽ മറ്റൂള്ള ഹോട്ടലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അത്കൊണ്ടാണ് ലോകത്തിലെ സെലിബ്രിറ്റികളുടെ ഒരു ഇഷ്ട ഹോട്ടലായി ഇത് മാറിയത്.
ഇന്ന് ഞങളുടെ അവസാന ദിനമാണ്. വർണശബളിമയാർന്ന നാല് ദിനങളാണ് കടന്ന് പോയത്. ഗ്രൂപ്പിലുള്ള എല്ലാവർകും ഈ യാത്രയെ കുറിച്ച് നല്ല വിശേഷങൾ മാത്രമേ പങ്ക് വെക്കാനുണ്ടായിരുന്നുള്ളു. നാല് ദിവസവും വളരെ പെട്ടെന്നാണ് കടന്ന് പോയതെന്നെനിക്ക് തോന്നി. തീർച്ചയായും ദുബായ് സന്ദർശനം പുതിയ ചില വസ്തുതകൾ എന്റെ മനസ്സിലേക്ക് ആഴ്നിറങി. മണലാരണ്യമായി കിടന്നിരുന്ന ഒരു രാജ്യം ഇത്രയും വലിയ സാമ്പത്തിക ഉന്നമനത്തിലേക്ക് എത്തിയതിനെ കുറിച്ചാണ് ഞാൻ വീണ്ടും വീണ്ടും ചിന്തിച്ചത്. ഇന്ന്ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനമായി ദുബായ് മാറിയിരിക്കുന്നു. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ലോകത്തിന്റെ നാനാഭാഗങളിൽ നിന്നും ഇവിടെ ദിവസവും എത്തിച്ചെരുന്നത്. ദുബായ് ഇൻറർനാഷണൽ എയർപോർടിൽ ഓരോ മിനിറ്റിലും ഫ്ളൈറ്റുകൾ എത്തുകയാണ്. നിരവധി സ്റ്റാർ ഹോട്ടലുകൾ ഈ ടൂറിസ്റ്റുകളുടെ താമസത്തിനായി ഈനഗരത്തിലുണ്ട്. ഇതിലെല്ലാമുപരി ഇവിടത്തെ നിയമ സംവിധാനമാണ് എന്നെ ഹറാദാകർഷിച്ചത്. ഏത് സമയത്തും സ്ത്രീ കൾക് സഞ്ചരിക്കാവുന്ന സ്ഥലമാണ് ദുബായ്. കുറ്റകൃത്യങൾ വളരെ കുറവാണ് ഇവിടെ. അതേ സമയം പോലീസിന്റെ അതിപ്രസരം കാണുന്നുമില്ല. എല്ലാവരും നിയമത്തെ ബഹുമാനിക്കുന്നുവെന്നും അനുസരിക്കുന്നുമെന്നാണ് മനസ്സിലായത്. ഞാൻ ദുബായ് മാളിൽ രണ്ട് മണിക്കൂർ ചിലവഴിച്ചിരുന്നു. ആയിരക്കണക്കിന് സ്ത്രീ കളും കുട്ടികളും മാളിൽ ചുറ്റിക്കറങുന്നുണ്ട്. ഒരിക്കലും ഒരു പോലീസ് ഓഫീസറെ പോലും കണ്ടതുമില്ല. എന്നാൽ വലിയൊരു സുരക്ഷ യാണ് അവിടെ നടക്കുന്ന ഓരോ വ്യക്തിക്കും അനൂഭവപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി.
ദുബായ് എന്ന രാജ്യത്തിനുണ്ടായ വളർച്ച അഭൂതപൂര്‍വമായ പറയാതിരിക്കാനാവില്ല. 1980 ന് ശേഷമാണ് ദുബായ് ഈ വളർച്ച കൈവരിച്ചത്. അവിടത്തെ ഭരണാധികാരിയുടെ ദീർഘദൃഷ്ടിയും ഭാവനാ സമ്പന്നതയുമാണ് ഈവളർച്ചക്ക് നിദാനമെന്ന് പറയാതെ വയ്യ. 1770 മുതൽ 1960 വരെ ഇവിടെ ഉണ്ടായിരുന്ന പ്രകൃതിദത്തമായ മുത്തിന്റെ ബിസിനസ്സിൽ നിന്നും ഇന്നത്തെ വളർച്ച എങിനെയെന്ന് നോക്കാം. 1966ൽ ദുബായിൽ എണ്ണ കണ്ട് പിടിച്ചത് മുതലാണ് ഈ ചരിത്രം ആരംഭിക്കുന്നത് .ദുബായ് എണ്ണ വിറ്റ് കിട്ടിയ പണം വളരെ നയപരമായി അടിസ്ഥാനവികസനത്തിനു മായി ഉപയോഗിക്കുകയാണുണ്ടായത്. ദുബായിലെ ഭരണാധികാരിയായ ഷെയ്ക് റാഷിദ് ബിൻ സയീദ് അൽ മക്തോം ആണ് നിർണായക തീരുമാനമെടുത്തത്. അത് ദുബായുടെ ചരിത്രം തന്നെ കീഴ്മേൽ മറിച്ചു . ഇത് ടൂറിസത്തിലെക്കും ട്രേഡിലേക്കുമുള്ള വലിയൊരു കാൽ വെയ്പായി മാറി. 1980ൽ ദുബായ് ലോകത്തിലെ സ്വതന്ത്ര സാമ്പത്തിക രാജ്യമായി മാറി. ഇവിടെ നിന്ന് ബിസിനസ്സ ചെയ്യുന്ന ഏതൊരു വിദേശിക്കും കസ്റ്റംസ്, ടാക്സ് എന്നിവ യിൽ കനത്ത ഇളവുകൾ ലഭിച്ചു. ഇത് നിമിത്തം ലോകത്തിലെ മിക്ക പ്രശസ്തസ്ഥാപനങളും ദുബായിൽ നിന്നും പ്രവർത്തിക്കാനാരംഭിച്ചു. ഇന്ന് ഈ നഗരം ലോകത്തിലെ ഏറ്റവും മികച്ച നഗരങളിലോന്നാണ്. ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം നൽകുന്ന ഒരു നഗരം. ഈ നഗരം കാണാൻ സാധിച്ചതിന് ഞാൻ ദൈവത്തോട് നന്ദി പറഞു.
ദുബായുടെ ഈ വളർച്ചക്ക് മലയാളികളുടെ കരങൾ ശക്തി പകർന്നിട്ടുണ്ട്. ഇവിടെ നടന്നിട്ടുള്ള ഓരോ നിർമ്മാണ പ്രവർത്തികളുടെയും പിന്നിൽ മലയാളികളുണ്ടായിരുന്നു. മലയാളികളുടെ ഈ മഹത്വം തദ്ദേശീയർ വില മതിക്കുന്നുണ്ട് എന്ന് എനിക്ക് നേരിട്ട് തന്നെ അനുഭവപ്പെട്ടു. ഈ രാജ്യത്തെ ഒരു പൗരനെ പ്പോലെയാണ് ഇവിടെ ജോലി ചെയ്യുന്ന മലയാളികളെ ഇവിടത്തെ ഭരണാധികാരികൾകാണുന്നത് എന്നത് ഓരോ മലയാളിക്കും അഭിമാനാർഹമാണ്.സത്യത്തിന്റേയൂം നീതിയുടേയും വഴിയിലൂടെ സഞ്ചരിച്ച താവണം ഇത്തരം ഒരു ബഹുമതി ക്കിവർ ഇടയായതെന്ന് തോന്നുന്നു.
writer in Jumeira beach
ഞങൾ രാവിലെ പുറപ്പെട്ടത് ജുമെയ്റ ബീച്ച് കാണാനാണ്. ദുബായുടെ ബെവർലി ഹിൽസ് എന്നറിയപ്പെടുന്ന ഇവിടം മനോഹരമായ വില്ലകൾ കൊണ്ട് സമൃദ്ധമാണ്. ആദ്യം തദ്ദേശീയരായ കോടീശ്വരന്മാരുടെ താമസസ്ഥലമായ ഇവിടം ഇന്ന് നിരവധി ആർട് ഗാലറികളും റസ്റ്റോറന്റുകളും കൊണ്ട് സമൃദ്ധ മാണ്.മുസ്ലിം കളല്ലാത്തവർ ക് പ്രവേശിക്കാവുന്ന ജൂമെയ്റ മോസ്ക് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ജുമെയ്റ ബീച്ച് മനോഹരമായ മണൽ പരപ്പാൽ അലംകൃതമായ ഒരു ബിച്ചാണ്. ബീച്ചിലെ വെള്ളത്തിന് ചെറിയ ചൂടുള്ളതിനാൽ നീന്തുന്നതിന് നല്ല സുഖമാണ്. നിരവധി വിനോദസഞ്ചാരികൾ നീന്തി തിമർക്കുന്നത് എനിക്ക് കാണാൻ സാധിച്ചു. ഞങൾക് സമയദൗർബ്ബല്ല്യമുണ്ടായിരുന്നത് കൊണ്ട് അധിക സമയം ബീച്ചിൽ ചിലവഴിക്കാനോ വെള്ളത്തിലിറങാനോ സാധിച്ചില്ല.
വലിയ കാറിനടുത്ത് ലേഖകന്റെ സെൽഫി
ജുമെയ്റ ബീച്ച്
ദുബായ് ബീച്ചിൽ നിന്നും ഞങൾ പാം ദ്വീപുകളിലേക്കാണ് പോയത്. ഈന്തപ്പനയുടെ ആകൃതിയിൽ കടൽ നികത്തി ഉണ്ടാക്കിയിരിക്കുന്ന മൂന്ന് കൃത്രിമ ദ്വീപുകളാണ് പാം ദ്വീപുകൾ. ഡച്ച് കമ്പനിയായ ഫാൻ ഉർദ് ഡ്രഡ്ജിംങ് ആണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
in palm island
പാം ഐലൻഡിലേക്കുള്ള പ്രവേശനം ഫ്രീയാണ്. ഏകദേശം നാലായിരം വില്ലകൾ ഈ ഐലൻഡിലുണ്ട്. ഏകദേശം 80000 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇന്ന് പാം ഐലൻഡ് ദുബായ് ഗവണ്മെന്റിന്റെ ഉടമസ്ഥതയിലാണ്.
പാം ഐലൻഡ് കണ്ട് കഴിഞപ്പോഴേക്കും ഏകദേശം മൂന്ന് മണിയായി. ഞങളുടെ ഫ്ളൈറ്റ് ഷാർജയിൽ നിന്നാണ്. എയർ അറേബ്യ വിമാനമാണ് ഞങൾക് വേണ്ടി ടൂർ കമ്പനി ബുക്ക് ചെയ്തിട്ടുള്ളത്. എപ്പോഴും അങിനെതന്നെയാണ്. പാക്കേജ് ടൂറുകളെല്ലാം ബഡ്ജറ്റ് എയർലൈനുകളായിരിക്കും. അതിനവരെ ഒരിക്കലും കുറ്റം പറയാനാവില്ല. കൂറഞ ചിലവിൽ യാത്ര ചെയ്യാനാണ് എല്ലാ വിനോദസഞ്ചാരികളും ആഗ്രഹിക്കുന്നത്. ഞങളുടെ താമസവും ഭക്ഷണവും വരമെന്ന്എൽവിൻ ന്നു വെന്ന് പറയാതിരിക്കാനാവില്ല. പിന്നെഗൈഡ് ശ്രീ അഗസ്റ്റിൻ ഒരു മികച്ച ഗൈഡാണെന്ന് പറയാതെ വയ്യ. ദുബായുടെ ചരിത്രവും അബുദാബിയുടെ ചരിത്രവും യാത്രയിലുടനീളം അദ്ദേഹംഞങൾക് പറഞ്ത ന്നു.ദുബായുടെ ഓരോഘട്ടത്തിലേയും വളർച്ച സ്വന്തം കണ്ണുകളാൽ കണ്ട ഒരുവ്ക്തിയായിരുന്നു അദ്ദേഹം. എല്ലാവരോടും ഒരു അലോസരവുമില്ലാതെ പെരുമാറിയ അദ്ദേസത്തെ വിട്ട് പിരിയുന്നത് ഗ്രൂപ്പംഗങൾക് മനോവിഷമം ഉണ്ടാക്കിട്ടുണ്ടാകാം.
മൂന്ന് മണിക്ക് തന്നെ ഞങൾ ഷാർജ എയർപ്പോർടിലേക്ക് പുറപ്പെട്ടു.പന്ത്രണ്ട് ലെയിനുള്ള ഒരു മികച്ച ഹൈവേയാണ് ദുബായ് ഷാർജ ഹൈവേ. എന്നിട്ടും മൂന്നു മണിക്ക് തന്നെ കാറുകളുടെ സമുദ്രമാണ് ഹൈവേയിൽ കാണപ്പെട്ടത്. ഇത് എന്നെ വിസ്മയിപ്പിച്ചെന്ന് പറയാതെ വയ്യ. അപ്പോഴാണ് ഗൈഡ് അഗസ്റ്റിൻ കാരണം വിശദീകരിച്ചത്. ഞങൾ തിരിച്ചതിന്റെ തലേന്നാണ് ദുബായിൽ റംസാൻ ആരംഭിച്ചത്. ദുബായിൽ വാടക കൂടുതലായതിനാൽ മിക്കവരും ഷാർജയിൽ താമസിക്കുകയും ദുബായിൽ ജോലി ചെയ്യുകയുമാണ് ചെയ്യുന്നത്. നോമ്പായതിനാൽ ഓഫീസുകളെല്ലാം മൂന്ന് മണിക്ക് വിട്ടതിനാലാണ് ഇത്രയുംതിരക്ക് ദുബായാ ഷാർജ ഹൈവേയിൽ അനുഭവപ്പെട്ടത്.ഏതായാലും നിരങി നിരങിയാണ് ഞങളുടെ വാഹനം ചലിക്കുന്നത് കണ്ട് ഞങളുടെ ഹൃദയമിടിപ്പ് കൂഅടിയെന്ന് പറയാം. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോൾ യാത്ര സുഗമമായി. ഏതായാലും സമയത്തിന് മുൻപ്തന്നെ ഞങൾ എയർപോർടിലെത്തി.ഷാർജ ചുറ്റിക്കാണാൻ സമയം ലഭിച്ചില്ല എന്നത് ഒരു ദുഖമായി അവശേഷിച്ചു. ദുബായിയോട് വിട.
Comments
Post a Comment