ബിരിണി പാ ലസും റിഗ ബീച്ചും
മൂന്നാം ദിവസം കാലത്ത് തന്നെ ഞങൾ യാത്രയായി. ലാത്വിയ യിലേക്കാണ് പോകുന്നത്. ലാത്വിയ രാജ്യം വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്.19 ലക്ഷം ജനങ്ങൾ നിവസിക്കുന്ന ഈ രാജ്യത്തിൻറെ വടക്കു റഷ്യ ും തെക്ക് ബെലാറസ് എന്ന രാജ്യവുമായാണ് അതിർത്തി പങ്കിടുന്നതു.1944 ൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയട്ടു യൂനിയൻ ഈ രാജ്യം പിടിച്ചെടുത്തു. അതിനു ശേഷം 45 വർഷം സോവി യറ്റ് യൂണിയൻറെ ഭാഗമായിരുന്നു ഈ രാജ്യം. ഈ കാലഘട്ടത്തിൽ നിരവധി റഷ്യ കാർ ഈ രാജ്യത്തിൽ കുടിയേറി പാർത്തു എന്നത് കൊണ്ട്ഏറ്റവും വലിയ ഒരു മൈനോറിറ്റി യായി റഷ്യ കാർ .1991 ൽ റഷ്യ യില് നിന്നും പെരിസ്ട്രോയിക്കയുടെ കാലത്ത് സ്വാതന്ത്ര്യം പ്രാപിച്ച് ഇവർ പാർലമെൻ്ററി ഡെമോക്രസി യായി മാറി. നിരവധി വിദേശ വിദ്യാർത്ഥികൾ ഇവിടെ പഠനത്തിനായി വരുന്നുണ്ട്പുറത്ത് നിന്നുള്ള വിദ്യാർത്ഥി കൾ ഇവിടെ വിദ്യാഭ്യാസത്തിന് അഗ്രഹിക്കുന്നതിന്കാരണം ഇവിടത്തെ മികച്ച കലാലയ ങ്ങളും അതേ സമയം ചിലവ് കുറവുമാണ എന്നുള്ളതാണ്. ഇന്ന് ലാത്വിയ ഒരു വികസിത രാജ്യ മാണ്.ഹ്യൂമൺ ഇൻഡക്സ് 39 ആണ് ലാത്വിയ.1994 ൽ ലാത്വിയ നാറ്റോ യില് അംഗമായി കൂടാതെ യൂറോപ്യൻ യൂനിയൻ നിലും.200...