ബിരിണി പാ ലസും റിഗ ബീച്ചും

 മൂന്നാം ദിവസം കാലത്ത് തന്നെ ഞങൾ യാത്രയായി. ലാത്വിയ യിലേക്കാണ് പോകുന്നത്. ലാത്വിയ രാജ്യം വടക്കൻ     യൂറോപ്പിലെ ഒരു രാജ്യമാണ്.19 ലക്ഷം ജനങ്ങൾ നിവസിക്കുന്ന ഈ രാജ്യത്തിൻറെ വടക്കു റഷ്യ ും തെക്ക് ബെലാറസ് എന്ന രാജ്യവുമായാണ് അതിർത്തി പങ്കിടുന്നതു.1944 ൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയട്ടു യൂനിയൻ ഈ രാജ്യം പിടിച്ചെടുത്തു. അതിനു ശേഷം 45 വർഷം സോവി യറ്റ്  യൂണിയൻറെ ഭാഗമായിരുന്നു ഈ രാജ്യം.  ഈ കാലഘട്ടത്തിൽ നിരവധി റഷ്യ കാർ ഈ രാജ്യത്തിൽ കുടിയേറി പാർത്തു എന്നത്  കൊണ്ട്ഏറ്റവും വലിയ ഒരു മൈനോറിറ്റി യായി റഷ്യ കാർ .1991 ൽ റഷ്യ യില് നിന്നും പെരിസ്ട്രോയിക്കയുടെ കാലത്ത് സ്വാതന്ത്ര്യം പ്രാപിച്ച് ഇവർ പാർലമെൻ്ററി ഡെമോക്രസി യായി മാറി.

 നിരവധി വിദേശ വിദ്യാർത്ഥികൾ ഇവിടെ  പഠനത്തിനായി വരുന്നുണ്ട്പുറത്ത് നിന്നുള്ള വിദ്യാർത്ഥി കൾ ഇവിടെ വിദ്യാഭ്യാസത്തിന് അഗ്രഹിക്കുന്നതിന്കാരണം ഇവിടത്തെ മികച്ച കലാലയ ങ്ങളും അതേ സമയം ചിലവ് കുറവുമാണ എന്നുള്ളതാണ്.

ഇന്ന് ലാത്വിയ ഒരു വികസിത രാജ്യ മാണ്.ഹ്യൂമൺ ഇൻഡക്സ് 39 ആണ് ലാത്വിയ.1994 ൽ ലാത്വിയ നാറ്റോ യില് അംഗമായി കൂടാതെ യൂറോപ്യൻ യൂനിയൻ നിലും.2006 ലെ നാറ്റോ സമ്മിറ്റ് റിഗയിലാ ണ് കൂടിയത് എന്നത് ഈ രാജ്യം ഇത്രയും മുന്നോട്ട് പോയി എന്നതിന് തെളിവാണ്.

RIGA 

 പൗരാണിക നഗരമായ RIGA യാണ് ലാത്വിയ യുടെ തലസ്ഥാനം. ബാ ൾടിക് പ്രദേശത്തെ എറ്റവും ജൻസംഖ്യ കൂടിയ നഗരമാണ് RIGA.   ഏകദേശം 7 ലക്ഷത്തോളം ആളുകൾ ഇവിടെ വസിക്കുന്നു.ലാത്വിയ യുടെ ജനസംഖ്യ യുടെ മൂന്നിലൊന്ന് വരും ഇതു.1201 ൽ സ്ഥാപിതമായ ഈ നഗരം ലോകപൈതൃക തല സ്ഥാനം കൂടിയാണ്. പുരാതന കാലം മുതൽക്കേ റിഗ കലാസൃഷ്ടി കളുടെ ഒരു നഗരമായിരുന്നു.

ഈ നഗരത്തിലെ പ്രധാന കാഴ്ച കൾ താഴെ പറയുന്നു 

1. റീഗ ഓൾഡ് ടൗൺ 

2. റിഗാകത്തീഡ്രൽ 

3 ഹൗസ് ഓഫ് ബ്ലാക്ക് ഹെഡ്സ് 

4. സെൻറ് പീറ്റേഴ്സ് ചർച്ച് 

5. റിഗാ സെൻട്രൽ മാർക്കറ്റ് 

6. ഫ്രീഡം മോന്യു മെൻറ് 

RIGA യിലെ OLD ടൗണിലെ cobbled street കൂടി നടക്കുന്നത് വളരെ രസകരമായിരിക്കും.

രണ്ട് ദിവസത്തെ പരിപാടിയാണ് ഞങൾ 

RIG A  യില്  പ്ലാൻ ചെയ്തിരുന്നത്   .    റിഗ ബീച്ച് നോട് അടുത്ത്       ബിരി ണി palace എന്ന 3 star hotel ആണ് റൂം ബുക്ക് ചെയ്തിരുന്നത്. ഒരു പാലസ് ഹോട്ടൽ ആയി മാറി. അതാണ് ബിരിണി കേസിൽ.

ഞങൾ ഏകദേശം 10 മണിയോടെ എസ്റ്റോണിയ യില് നിന്നും തിരിച്ചു.സുന്ദരമായ ഒരു യാത്ര യായിരുന്നു ലാത്വിയ യിലേക്ക്.എസ്റ്റോണിയ നിന്നു ലാ ട്വി വിയായയിലേക്ക് 295 km ദൂരമുണ്ട്. ഞങൾ BOOK ചെയ്തിട്ടുള്ള ബീറിനി കാസിൽ ലക്ഷ്യമാക്കി യാണ് ഞങ്ങളുടെ യാത്ര.



 താലിനും റിഗയുo BALTIC കടൽത്തീരത്തെ എറ്റവും മനോഹരങ്ങളായ  രണ്ട്  പൈതൃക നഗരങ്ങളാണ്. രണ്ടും യുനെസ്കോ പൈതൃക നഗരങ്ങളാണതാ നും.13 ,14 ,15 നൂറ്റാൻഡുകളിലേക്കുള്ള ഒരു യാത്ര യാണ് ഈ നഗരങ്ങൾ നമുക്ക് പകർന്നു തരുന്നത് . മാത്രമല്ല    സ്വീഡൻ , സോവ്യറ്റ് യൂനിയൻ ജർമ്മനി എന്നിങ്ങനെയുള്ള രാജ്യങ്ങളുടെ പൂർവ്വ  ചരിത്രവും ഈ നഗരങ്ങൾ നമുക്ക് കാട്ടിത്തരുന്നു .




ഞങൾ ഏകദേശം 5 മണിയായപ്പോൾ ബിരിനി പാലസിൽ എത്തി. ഞങ്ങൾ ബിരിണി പാലസി ലാണ് റൂം ബുക്ക് ചെയ്തിരുന്നത് എന്ന മുൻപ് പറഞ്ഞിരുന്നുവല്ലോ.   മനോഹരമായ ഒരു റിസോർട്ടാണ് ബിറിനി പാലസ്.





                      ബിരിണി പാലസ് ഹോട്ടൽ 


ബിരി ണി  പാലസ്, ആർക്കിടെക്ട് വിൽ ഫ്രോഡ് 1857ൽ നിർമ്മിച്ചതാണ്. രണ്ട് നിലയിലുള്ള ഒരു കൂറ്റൻ കെട്ടിടം ആണിത്. കെട്ടിടത്തിന് ചുറ്റിപ്പറ്റി  നാല് ടവറുകൾ. ചുറ്റും വലിയ പൂന്തോട്ടവും. നിയോറിനൈസൺ സ്  രീതിയിലാണ്    ഈ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത് .1994 വരെ  സോവ്യറ്റ്     യൂണിയൻ ഭരണത്തിന്റെ കീഴിൽ യിരുന്നു           ലാത്വിയ. 94 ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷo,ഈ കെട്ടിടം  hotel ആയി     വാടകയ്ക്ക് നൽകാൻ തുടങ്ങി. 







പാലസിന്റെ ചരിത്രം
BIRING മരിച്ചപ്പോൾ പലരുടെ കയ്യിൽ കൂടി മറിഞ്ഞു മറിഞ്ഞ അവസാനം MAGDEN കുടുംബത്തിൻറെ വകയായി ബിരിണി .   അദ്ദേഹം    ഒരു പുതിയ പാലസ് നിർമ്മിച്ചു         മഗ്‌ഡെന്      രണ്ട് പെൺകുട്ടികൾ  .അവരെ രണ്ട് പേരെയും വിവാഹം കഴിച്ചത് എസ്റ്റോണിയ യിലെ വെല്ലിംഗ് സഹോദരന്മാരാണ്. അവരിൽ അഗസ്റ്റസ് വെല്ലിങ്  ഈ കൊട്ടാരത്തിന്റെ അവകാശിയായി . റഷ്യൻ സാർ വംശവുമായ്അടുപ്പമുള്ള വ്യക്തി യായിരുന്നു അഗസ്റ്റസ് .    അദ്ദേഹത്തിൻറെ മകളെ കേണൽ അലക്സാണ്ടർ വിവാഹം കഴിച്ചു. കേണൽ അലക്സാണ്ടർ ആണ് ഇന്നത്തെ രീതിയിൽ  ബീരിനി  PALACE പണികഴിപ്പിച്ചത്.






 ബിരിണി പാലസിലെ  ഓരോ മുറിയും ഓരോ    കഥകൾ പറയുന്നുണ്ട്. രാജാവ് നൽകിയതാണ് ഈ സ്ഥലം.







                                                         പലസിലെ ഒരു പാലം 




                         മനോഹരമായ ഉദ്യാനം പലസിൻ്റെ പ്രത്യേകതയാണ്






അതികാലത് എഴുന്നേറ്റു ഞാൻ നടക്കനിറങ്ങിയപ്പോൾ

















                                                 നിരവധി പൂക്കളുടെ ഉദ്യാനം 


































































                                         പാലസിൽ നല്ല ഒരു RESTAURANT ഉണ്ട്.




അതി കാലത്ത് തന്നെ ഞങ്ങൾ  പാലസി ൽ നിന്ന് ഓൾഡ് ടൗൺ കാണുവാനായി പുറപ്പെട്ടു



















HOUSE OF BLACKHEADS
ഹൗസ് ഓഫ് ബ്ലാക്ക് ഹെഡ്സ് ഓൾഡ് റിഗാ ടൗണിലെ ഒരു കെട്ടിടമാണ്. പതിമൂന്നാം നൂറ്റാണ്ടിൽ പണിത ഈ കെട്ടിടം വ്യാപാരികൾക്കും വ്യവസായികൾക്കും എന്റർടൈൻമെന്റിനും അതുപോലെ റസ്റ്റ് ചെയ്യാനും ഉപയോഗിച്ച് വന്നു .റിഗാ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു        ഹൗസ് ഓഫ് ബ്ലാക്ക് ഹെഡ്സ്. ഈ കെട്ടിടം ബ്രദർഹുഡ്സ് ബ്ലാക്ക് ഹെഡ്സ് എന്ന  ക്ലബ് മെമ്പർ മാ രാ നൂ  ഉപയോഗിച്ചിരുന്നത്.    Unmarried ആയിട്ടുള്ള വ്യാപാരികളുടെ   ഒരു കൂട്ടായ്മ യായിരുന്നു ബ്രദർഹുഡ് ഓഫ് blackheads. അവരും ഈ കെട്ടിടം        ഉപയോഗിച്ചിരുന്നു . 1510ൽ ലോകത്ത്ആ ദ്യമായി ക്രിസ്മസ് ട്രീ അലങ്കരിച്ചതും ഈ കെട്ടിടത്തിൽ ആയിരുന്നു എന്ന് ചരിത്രം പറയുന്നു . രണ്ടാം ലോക മഹായുദ്ധ തിൽ  ഈ കെട്ടിടം    തകർന്നു പോയെങ്കിലും അത് വീണ്ടും പുനരുദ്ധരിക്കുകയാണ് ഉണ്ടായത്         ഇന്ന് ഈ ബ്ലാക്ക് ഹെഡ്സ് ഹൗസ് ഒരു മ്യൂസിയമാണ്. ഈ കെട്ടിടത്തിന്‍റെ മുകളിലായിരുന്നു പലപ്പോഴും രാജാക്കന്മാരും അതുപോലെ രാഷ്ട്രത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങൾ എടുക്കുന്ന പല കോൺഫറൻസുകളും മറ്റും നടന്നിരുന്നു. വ്യപരങ്ങളുടെ ചർച്ചകൾ നടന്നിരുന്നത് ഇവിടെ വച്ചായിരുന്നുവെന്നു ചരിത്രം പറയുന്നു. എത്രയോ നൂറ്റാണ്ടുകൾ ഇങ്ങിനെ കടന്ന് പോയിട്ടുണ്ടവണം. ഇന്നും ഈ കെട്ടിടം അതിൻറെ പൂർ വകല പ്രോഡിയോടെ നിലകൊള്ളുന്നു.ഹൗസ് ഓഫ് blackheads ലോകത്തിൻ്റെ വ്യപരചരിത്ര കൂടിയാണ് നമ്മുടെയെല്ലാം മനസ്സുകളിൽ ഒരു ചിത്രം വരയ്ക്കുന്നത്.

 .സോവ്യറ്റ് യൂണിയൻ ലാത്വിയ പിടിച്ചെടുത്തതോട്   കൂടി ഈ ബ്രദർഹുഡ്  പിരിച്ചുവിട്ടു.


 House of black heads.it is constructed in 13 th century,700 years back.

റീ ഗയുടെ ചരിത്രം 

1201ൽ ആൽബർട്ട്  ആണ് ഈ നഗരം സ്ഥാപിച്ചത്. ആൽബർട്ട് ക്രിസ്ത്യൻ മതം നേറ്റീവ് ലിയോണിയൻസിന് കൺവേർട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഈ  നഗരം സ്ഥാപിച്ചത് 1206ഇല് അത് സംഭവിച്ചു .13 നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെ രിഗ ആർച്ച് ബിഷപ്പ് ആണ് ഈ നഗരം ഭരിച്ചിരുന്നത് .1522ൽ ആർച്ച് ബിഷപ്പിന്റെ ഭരണം അവസാനിക്കുകയും റി ഫോർമേഷൻ ഇവിടെ സംഭവിക്കുകയും ചെയ്തു. 1621ൽ സ്വീഡൻ്റെ ഭാഗമായി Riga.

1710 ൽ പീറ്റർ  ദ ഗ്രെ റ്റ്       SWEDISH ഭരണം         അവസാനിപ്പിക്കുകയും റഷ്യൻ  ഭരണം കൊണ്ട് വരികയും ചെയ്തു.

1818ൽ റഷ്യൻ ഭരണം അവസാനിപ്പിച്ച് ലാത്വിയ സ്വതന്ത്രമായി. എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിന്ശെ ഷം 1944 ൽ വീണ്ടും  റഷ്യയുടെ കീഴിലായി. 

ആൽബർട്ട് ഈ നഗരം സ്ഥാപിച്ചതോടുകൂ ടി ജർമൻ കാരുടെ അദീ നതയിലായിരുന്നു ലാത്വിയ. അതുകൊണ്ട് ചരിത്രപരമായി ജർമ്മൻകാർ ഇവിടെ മുൻപന്തിയിലും ഇവിടുത്തെ തദ്ദേശീയർ താഴെക്കിടയിലും ആയിരുന്നു. ജർമൻക ാ രായിരുന്നു ഇവിടെ   ധനികർ എന്ന് കാണാം. നാസി ഒക്കു പ്പേഷന് ശേഷം ജർമൻ കാർ റിഗയില് നിന്നും ഒഴിഞ്ഞു പോയി.



                                                  BLACKHEADS ചിഹ്നം 



ബ്ലാക്ക് ഹെഡ്സ് എന്ന പേര് എങ്ങനെയുണ്ടായി എന്ന് അറിയല്ല കറുത്ത ഈജിപ്ഷൻസെൻ്റ് മോറിസ് യിരുന്നു ബറദർഹുഡ് ഓഫ് BLACKHEADS ൻ്റെ ചിഹ്നം.










HOUSE OF BLACKHEADS എന്നും അവിവാഹിതരായ വ്യാപാരികളുടെ തമസസ്ഥലമായിരുന്നു. അ ന്ന് രീഗ കേന്ദ്രീകരിച്ചായിരുന്നു വ്യാപാര ഒട്ടു മുക്കാലും നടന്നിരുന്നത്. BALTIC രാജ്യ ങ്ങളിലെ എല്ലാ വ്യാ പരികളും ഒത്തു ചേര്നിരുന്നതും ഋഗയിലായിരിന്ന്.



റിഗാ സെൻട്രൽ മാർക്കറ്റ് ഇന്ന് ഈസ്റ്റേൺ യൂറോപ്പിലെ ഏറ്റവും വലിയ മാർക്കറ്റ് ദിവസവും ഒരു ലക്ഷം ആളുകൾ എങ്കിലും ഈ മാർക്കറ്റ് സന്ദർശിക്കുന്നു
















                      IT IS VERY NICE TO WALK THROUGH THE COBBLED STREET









ഓൾഡ് ടൗൺ നടന്നു കാണുന്നത് വളരെ മനം കുളിർപ്പിക്കുന്ന ഒരു അനുഭവമാണ്.


























പ്രസിഡൻഷയൽ പാലസ്





JURMANA BEACH 

 പിറ്റേദിവസം ഞങ്ങളുടെ പരിപാടി JURMANA BEACH സന്ദർശിക്കുകയായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം ഞങൾ ബിരണി  ചുറ്റിക്കണ്ട്.







ലേഖകൻ റിഗ JURMANAബീച്ചിൽ 

















RIGA യിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ച് ജർമന ബീച്ച്.  ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത  21 കിലോമീറ്റർ വൈറ്റ് സാൻഡ്. ഭരണത്തിൽ ഇരുന്നപ്പോൾ ബ്രഷനഇവ് , ക്രു ഷ് ച്ചെ വു എന്നീ എല്ലാ നേതാക്കളും വിനോദങ്ങൾക്കായി എത്തിയിരുന്ന ത്ജു  ർ മാ ന ബീച്ചിൽ    ആയിരുന്നു 

 ഈ ബീച്ചിന് ഏകദേശം 21 കിലോമീറ്റർ നീളമുണ്ട്
മനോഹരമായ ഒരു ബീച്ച് ആണ് JURMANA BEACH.
LOKATHILE  തന്നെ മനോഹരമായ ബീച്ചുകളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.
ഞങ്ങളു ചെന്ന ദിവസം മഴ പെയ്യുന്നുണ്ടായിരുന്നു. അതിനാൽ അധികം ടൂറിസ്റ്റുകൾ ഇവിടെ ഉണ്ടായിരുന്നില്ല.








GHOST in BIRINI CASTLE 

ഈ കെട്ടിടം പണിതത് അലക്സാണ്ടർ ആണെന്ന് പറഞ്ഞല്ലോ അലക്സാണ്ടറിന് മൂന്ന്  മക്കളാണ്.   രണ്ടാണഉം ഒരു പെണ്ണും .   രണ്ടു  സഹോദരന്മാരും സുഹൃത്തുക്കളെ പോലെയാണ് കണ്ടിരുന്നത് .ഒരുമിച്ച് പഠിച്ചു ഒരുമിച്ച് യൂണിവേഴ്സിറ്റിയിൽ ചേർന്നു .ഇളയ മകനായ മാക്സിസ് ആയിരുന്നു ഈ മാ ന ർ.        നോക്കിയിരുന്നത് . അദ്ദേഹത്തിന്          ഒരു ആർമി ഡ്യൂട്ടിക്ക് പോകേണ്ടതായിട്ടു വന്നു .പക്ഷേ കുറച്ചു കഴിഞ്ഞപ്പോഴാണ് ഹൃദയഭേദകമായ വാർത്ത  യാണ്   പാലസിൽ എത്തിയത്.  ഇളയ മകനായ മാക്സിസ് ആത്മഹത്യ ചെയ്തു  എന്ന വാർത്ത .        മെയ് 12, 1911ലായിരുന്നു അത്.ഈ    മരണം മൂത്തവനായ എറിക്കിനെ വളരെയധികം ഉലച്ചു കളഞ്ഞു. അദ്ദേഹം മാനസികമായി തകർന്നു അത്രയും സ്നേഹിച്ചിരുന്ന സഹോദരന്മാരാണ് അവർ.

 .ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നല്ല ഇടപെടൽ കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ജീവിതത്തിലേക്ക് മടങ്ങാൻ സാധിച്ചത്. അദ്ദേഹത്തിൻറെ സഹോദരിയായ റെനടക്ക് ഒരു   മെയ്ഡ് സെർവൻ്റ്        ഉണ്ടായിരുന്നു.ഈ പെൺകുട്ടിയാണ്      അദ്ദേഹത്തിൻറെ ഏറ്റവും ബുദ്ധിമുട്ടു പി ടിച്ച  ഈകാലഘട്ടത്തിൽ    അദ്ദേഹത്തെ ശുശ്രൂഷിച്ചത്.    കുറച്ചു കാലം   കഴിഞ്ഞപ്പോൾ എറീ ക്കും ഈ പെൺകുട്ടിയും    തമ്മിൽ അനുരാഗബുദ്ധിതരായി തീർന്നു .  ഏ രികിൻ്റെ    അമ്മ ഒരിക്കലും ഈ ബന്ധo    ഇഷ്ടപ്പെട്ടില്ല. പ്രത്യേകിച്ചും ഒരു വേലക്കാരിയുമായുള്ള വിവാഹം അവർക്ക് ചിന്തിക്കാവുന്നത്തിലും അധികമായിരുന്നു.         ഈ പെൺകുട്ടിയെ  വീട്ടിൽ നിന്നും അകറ്റാനുള്ള വഴി ഈ  അമ്മ ആസുത്രണം      ചെയ്തു . എറീ ക്ക്    ഒരു പ്രഭുകുമാരി യെ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തു   എന്നു   അവർ ഈ     പെൺകുട്ടി യെ അറിയിച്ചു .അതേസമയം ഈ പെൺകുട്ടി ഗർഭിണിയുമായിരുന്നു .ഇത് അമ്മ അറിഞ്ഞിരുന്നില്ല . ഹൃദയഭേദകമായ ഈ വിവരമറിഞ്ഞ് ഈ പെൺകുട്ടി ആത്മഹത്യ ചെയ്തു .ഈ    കാസിലെ ഏതോ ഒരു റൂമിൽ ആയീ രുന്നു അത്. എറിക് തിരിച്ചെത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു എറീ ക്കിനെ ഭ്രാന്തിന്റെ അവസ്ഥയിലെത്തിച്ചു .  ഈ  പെൺ     കുട്ടിയുടെ  പ്രേതം ഈ കേസിലിൽ അല ഞ്ഞുതിരിഞ്ഞ് നടക്കുന്നതാ യാണ് വിശ്വസിക്കുന്നത്.




എറിക് ഇടതു ഭാഗത്ത് 
സഹോദരിയാണ് മധ്യത്തിൽ.








Story of ghost is displayed in the hotel.




മനോഹരമായ പൂന്തോട്ടം 





ഹോട്ടലിൻ്റെ ഒരു ഭാഗം 




ബീച്ച് കണ്ടതിനു േശഷം ഞങൾ ഹെൽസിങ്കിയിലേക്ക് തിരിച്ചു.










Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

FIVE BEUTIFUL DAYS IN SREENAGAR_1ST DAY