ഒരു കൊടൈക്കനാൽ യാത്ര
പ്രഭാത സവാരി എന്നും രാവിലെ 6.45നാണ് ആരംഭിക്കാറുള്ളത് .ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളുന്ന ഒന്നാണതു .ഹൃദയത്തിന് തീർച്ചയായും ഗുണം ചെയ്യും .കൂടാതെ ബ്ലഡ് പ്രഷർ കുറയ്ക്കാനും നല്ലതാണ് നടക്കുന്നതെന്നു സ്വാനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഏകദേശം 20 കൊല്ലമായി ഈ വ്യായാമം തുടങ്ങിയിട്ടു. തീർച്ചയായും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഈ പ്രക്രിയ ബലമേകിയിട്ടുണ്ടെന്നു വേണം കരുതാൻ. അങ്ങനെ ഒരു ദിവസം കൂട്ടുകാരോടൊതു നടക്കുമ്പോഴാണ് കൂടെയുള്ള ടോജൻ നമുക്ക് ഒരു ടൂർ പോകാമല്ലോ എന്ന് അഭിപ്രായപ്പെടുന്നത്. കൂടെയുള്ള സഗീറും ഹനീഫയും അതിനോട് യോജിച്ചു. ഉടൻ സഗീർ ഒരു ആശയമെടുത്തിട്ടു. എൻറെ സുഹൃത്തിന് കൊടൈക്കനാലിൽ ഒരു റിസോർട്ട് ഉണ്ട്, അദ്ദേഹം പറഞ്ഞു. നമുക്ക് അവിടെ രണ്ടുദിവസം ചെലവഴിക്കാം. ബുക്കിംഗ് മറ്റും ഞാൻ ഏറ്റെടുത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 25 വർഷങ്ങൾക്കു മുമ്പാണ് ഞാൻ കൊടൈക്കനാൽ സന്ദർശിച്ചത്. അന്ന് കുട്ടികൾ എല്ലാം സ്കൂളിൽ പഠിക്കുന്ന കാലം. ചെറിയ ഒരു ഓർമ്മയുണ്ട്കൊടൈക്കനാലിനെ കുറിച്ച്. അന്ന് സ്വന്തമായി ഉണ്ടായിരുന്ന മാരുതി 800 കാർ സ്വയം...