പ്രഭാത സവാരി എന്നും രാവിലെ 6.45നാണ് ആരംഭിക്കാറുള്ളത് .ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളുന്ന ഒന്നാണതു .ഹൃദയത്തിന് തീർച്ചയായും ഗുണം ചെയ്യും .കൂടാതെ ബ്ലഡ് പ്രഷർ കുറയ്ക്കാനും നല്ലതാണ് നടക്കുന്നതെന്നു സ്വാനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഏകദേശം 20 കൊല്ലമായി ഈ വ്യായാമം തുടങ്ങിയിട്ടു. തീർച്ചയായും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഈ പ്രക്രിയ ബലമേകിയിട്ടുണ്ടെന്നു വേണം കരുതാൻ. അങ്ങനെ ഒരു ദിവസം കൂട്ടുകാരോടൊതു നടക്കുമ്പോഴാണ് കൂടെയുള്ള ടോജൻ നമുക്ക് ഒരു ടൂർ പോകാമല്ലോ എന്ന് അഭിപ്രായപ്പെടുന്നത്. കൂടെയുള്ള സഗീറും ഹനീഫയും അതിനോട് യോജിച്ചു. ഉടൻ സഗീർ ഒരു ആശയമെടുത്തിട്ടു. എൻറെ സുഹൃത്തിന് കൊടൈക്കനാലിൽ ഒരു റിസോർട്ട് ഉണ്ട്, അദ്ദേഹം പറഞ്ഞു. നമുക്ക് അവിടെ രണ്ടുദിവസം ചെലവഴിക്കാം. ബുക്കിംഗ് മറ്റും ഞാൻ ഏറ്റെടുത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
25 വർഷങ്ങൾക്കു മുമ്പാണ് ഞാൻ കൊടൈക്കനാൽ സന്ദർശിച്ചത്. അന്ന് കുട്ടികൾ എല്ലാം സ്കൂളിൽ പഠിക്കുന്ന കാലം. ചെറിയ ഒരു ഓർമ്മയുണ്ട്കൊടൈക്കനാലിനെ കുറിച്ച്. അന്ന് സ്വന്തമായി ഉണ്ടായിരുന്ന മാരുതി 800 കാർ സ്വയം ഓടിച്ചാണ് കൊടൈക്കനാലിൽ എത്തിയത്. അതിനുശേഷം ആ കൊടൈക്കനാൽ യാത്ര എൻറെ ഓർമ്മകളിൽ നിന്ന് തീരെ മാഞ്ഞു പോയിരുന്നു.
ഈയിടെയാണ് കൊടൈക്കനാൽ വീ ണ്ടുംവാർത്തകളിൽ ഇടം പിടിച്ചത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചലചിത്രമായിരുന്നു അതിന് കാരണം. ഗുണകേവിൽ അകപ്പെട്ട സുഹൃത്തിനെ കൂട്ടുകാരെല്ലാവരും കൂടി രക്ഷിക്കുന്നതാണ് ചിത്രം. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും കഥ പറയുന്ന മഞ്ഞുമ്മൽ ബോയ്സ് ഒരു ഹിറ്റ് ചിത്രമായി മാറി. ഇതൊന്നുമായിരുന്നില്ല ഞങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചത്. റിട്ടയർ ചെയ്ത് ഒരു പണിയുമില്ലാതെ വീട്ടിൽ ബോറടിച്ചിരിക്കുന്ന എനിക്ക് എങ്ങോട്ടെങ്കിലും പോകണ മെന്നുണ്ടായിരുന്നു . ഞാനീ വിവരം ഭാര്യയോട് പറഞ്ഞപ്പോൾ അവളും വളരെ സന്തോഷവതിയായി. പക്ഷേ യാത്ര ഉടൻ ഉണ്ടാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നാൽ സഗീർ മിന്നൽ വേഗത്തിലാണ് പ്രവർത്തിച്ചത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം പറയുന്നു ഞാൻ റിസോർട്ട് ബുക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല റിസോർട്ടിന്റെ ഫോട്ടോ ക്ലിപ്സ വാട്സാപ്പിൽ കൂടി അയച്ചുതന്നു.
26നാണ് ഞങ്ങൾ പോകാൻ തീരുമാനിച്ചത് ഒരു ദിവസം താമസിച്ചു നവംബർ 28ന് തിരിച്ചു പോരാൻ. ഞങ്ങളുടെ നാൽവർ സംഘം നവംബർ 26 തീയതി കാലത്ത് 9 മണിക്ക് കൊടൈക്കനാലിലേക്ക് പുറപ്പെട്ടു. സഗീ റും ഭാര്യയും, ടോജനും ഭാര്യയും ,ഹനീഫയും ഭാര്യയും ,എൻറെ ശ്രീമതിയും ഞാനും കൂടെയുള്ള എട്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. തൃശർ നിന്നും തൃശ്ശൂർ പൊള്ളാച്ചി - ഉദുമൽപേട്ട് -പഴനി വഴിയാണ് കൊടൈക്കനാലിലേക്ക് യാത്ര.
Writer,Haneefa &Sageer @ a petrol bunk in Udumalpet
തമിഴ്നാട്ടിലെ പളനി ജില്ല യിലേ ഒരു ചെറിയ പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു മലയോര വിനോദ സഞ്ചാരകേന്ദ്രമാണ്. ടൂറിസം ആണ് ഈ പ്രദേശത്തെ ശ്രദ്ധേയകേന്ദ്രമാക്കുന്നത് പ്രദേശവാസികളുടെ പ്രധാന വരുമാനം മാർഗവും ഇതുതന്നെ. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. മുനിസിപ്പൽ ഭരണമാണ് ഇവിടെ നിലവിലുള്ളത്. നീല കുറിഞ്ഞിപൂക്കുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് kodaikanal സഞ്ചാരികളുടെ മനം കവരുന്ന അനവധി സ്ഥലങ്ങൾ ഇവിടെ കാണാനായി ഉണ്ട്.
ടോജൻ ലഞ്ചിനുള്ള ഏർപ്പാടുകൾ എല്ലാം ചെയ്തിട്ടുണ്ടായിരുന്നു . ഭക്ഷണം പാകം ചെയ്ത് ചൂടാക്കി കഴിക്കാനുള്ള സ്റ്റൗ അദ്ദേഹം കൂടെ കരുതിയിട്ടുണ്ടായിരുന്നു. വഴിയിൽ വെച്ച് ഞങ്ങൾ ലഞ്ച് ആസ്വദിച്ച കഴിച്ചു. ഇതെല്ലാം ടോജൻ്റെ പ്ലാനിംഗ് ആയിരുന്നു.
അതിനുശേഷം വീണ്ടും കൊടൈക്കനാലിലേക്ക്
ഏകദേശം അഞ്ചു മണിയായപ്പോൾ ഞങ്ങൾ നേരത്തെ കൂട്ടി ബുക്ക് ചെയ്ത റിസോർട്ടിൽ എത്തിച്ചേർന്നു .മൂന്ന് മുറികളൂ ള്ള കോട്ടേജ് ആയിരുന്നു ഞങ്ങൾക്ക് അവിടെ ലഭിച്ചത് നാലാമത്തെ ആൾക്ക് വേറെ ഒരു കോട്ടേജിൽ ഒരു മു റിയും. ലഭിച്ചു . വളരെ ഭംഗിയുള്ള ഒരു സ്ഥലത്താണ് എന്ന് റിസോർട്ട് . വടക്കാഞ്ചേരികാരൻ ഒരു ശ്രീകുമാറിന്റേതാണ് റിസോർട്ട്. സഗീ റിന്റെസുഹൃത്താണ് ആണ് ശ്രീകുമാർ.
അധികം ഗസ്റ്റുകൾ ഒന്നും റിസോർട്ടിൽ ഉണ്ടായിരുന്നില്ല. കാരണം അന്വേഷിച്ചപ്പോൾ വീക്ക് എൻഡ്കൂടുതൽ തിരക്ക് എന്നാണ് മാനേജർ അറിയിച്ചത്. മാത്രമല്ല ഇപ്പോൾ കൊടൈക്കനാൽ സീസൺ അല്ല. ആറങ്ങോട്ടുകാരനായ അഖിലാണ് മാനേജർ. എന്തായാലും എല്ലാ വിധ സൗകര്യങ്ങളെല്ലാം ഉള്ള ഒരു റിസോർട്ട് ആണ് ട്രാൻ ജെറിൻ. സീസൺ അല്ലാത്തതുകൊണ്ട് റെൻ്റ്കു റവായിരുന്നു എന്നു പറയാം.
TANGERINE RESORT NEAR ATTUVAMPETTI WHERE WE STAYED TWO NIGHTS
മഴ ചന്നംപിന്നo പെയ്യുന്നുണ്ടായിരുന്നു. ചെന്നൈയിലെ ഒരു ന്യൂ ന മർദ്ധമാണ് കാരണം. ഇന്ന് പുറത്തുള്ള പരിപാടികളൊന്നും ഇല്ല എന്നാണ് ഞങ്ങൾ നിശ്ചയിച്ചത്. ഡിന്നർ ഓർഡർ ചെയ്തു ഞങ്ങൾ അവരവരുടെ മുറികളിൽ വിശ്രമിച്ചു . ബംഗാളികളാണ് ജീവനക്കാർ.വളരെ നല്ല പെരുമാറ്റം . റസ്റ്റോറൻ്റിൽ ഡിന്നർ കഴിച്ചതിനു ശേഷം ഞങൾ കോട്ടേജിലെ ഡ്രോയിങ് റൂമിൽ ഒത്തുകൂടി. ടോജന്റെ തമാശയും ഹനീഫയുടെ പാട്ടും സഹീറിന്റെ ഹ്യൂമറും കൂടി ചേർന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല. രാത്രി 10 മണിക്ക് ഉറങ്ങാൻ കിടന്നെങ്കിലും നിദ്രാദേവി വളരെ വൈകിയാണ് പു ണർന്നത്.
പിറ്റേദിവസം ആണ് കൊടൈക്കനാൽ കാഴ്ചകൾ കാണാൻ ഞങ്ങൾ നിശ്ചയിക്കുന്നത് .
25 വർഷങ്ങൾക്കു മുമ്പ് കൊടേക്കനാൽ സന്ദർശിച്ച കാര്യം എൻറെ മനസ്സിലേക്ക് ഓടിവന്നു. അന്ന് സുഹൃത്തായ അബ്ദുൽ റഹീo,അദ്ദേഹത്തിൻറെ കുടുംബത്തോടും. കൂടിയാണ് ഞങ്ങൾ കൊടൈക്കനാലിലേക്ക് വന്നത്. 25 വർഷത്തിന പുറം അധികമൊന്നും മാറ്റം സംഭവിച്ചതായി എനിക്ക് തോന്നിയില്ല
25 വർഷങ്ങൾക്കു മുമ്പ് എടുത്ത ചില ചിത്രങ്ങളാണ് ഇതിന് താഴെ കൊടുത്തിരിക്കുന്നത്.
എൻ്റെ കുടുംബവും റഹീമിൻ്റെ കുടുംബവും.
ലേഖകൻ, ഭാര്യ, മക്കളായ നീതു ,നീലു
ലേഖകനും അബ്ദുൽ റഹിമും കോക്കേഴ്സ് വാ ക്കിൽ
ലേഖകനും കുടുംബവും പൈൻ ഫോറസ്റ്റ്
25 വർഷത്തിനപ്പുറം
ഹിൽടോപ്പ്സ്റ്റോറൻറ് എന്ന വളരെ ഫേമസ് ആയ റസ്റ്റോറന്റിൽ ആണ് ഞങ്ങൾ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ നിർത്തിയത് .നല്ല വെജിറ്റേറിയൻ ദോശയും സാമ്പാറും ചട്ണിയും എല്ലാം ആഹരിച്ചതിനുശേഷം കോക്കേഴ്സ് വൊ ക്കിലേക്ക് .
കൊക്കേഴ്സ് വാക്ക്
ഏഴ് ഏഴുമണി മുതൽ ഏഴ് മണി വരെയാണ് കോക്കേഴ്സ് വാ ക് സമയം. ഒരു കിലോമീറ്റർ നീളമുള്ള ഒരു വോക്കിങ് സ്ട്രെച്ച് ആണ് കോക്കേഴ്‌സ് വാക് . അതിസുന്ദരമായ കാഴ്ചകളാണ് ഈ ഒരു കിലോമീറ്റർ നടപ്പിൽ നമുക്ക് ലഭിക്കുന്നത്. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം കുറച്ച് ബുദ്ധിമുട്ടുള വാക്കുന്നതായിരുന്നു. മഴയായിരുന്നു കാരണം. അതുകൊണ്ട് വാക്കിംഗ് നടന്നെങ്കിലും കാഴ്ചകൾ കാര്യമായി കാണാൻ സാധിച്ചില്ല.
. 1872 പണിത ഒരു മനുഷ്യനിർമ്മിതമായ പാലമാണ് കോക്കർസ് വാക്.
ലെഫ്റ്റനന്റ് കോക്കർ ആണ് ഇതിൻറെ ശില്പി. ഏകദേശം 23 മിനിറ്റ് സമയം എടുക്കുന്നു നടന്ന തീരാൻ .
തെക്ക് ഡോൾഫിൻ നോസ് മുതൽ മധുരൈ സിറ്റി വരെ ഇവിടെ കാണാം.
വഴി വിൽപ നക്കാരൻ Sweater എടുത്ത് ഉയർത്തി കാണിക്കുന്നു. ടോജൻ സമീപം . സഗീറിനു വേണ്ടിയാണ് കച്ചവടം.
സഗീറിന് sweater വാങ്ങാൻ ഒരു ചെറിയ ഷോപ്പിംഗ്
Shopping @kokers walk

കോക്കേഴ്സ് വോ കിലെ ചെറിയ ഷോപ്പിങ്ങിനു ശേഷം ഞങ്ങൾ പില്ലർ റോക്ക്സ് കാണുവാ ൻ പുറപ്പെട്ടു.
400 മീറ്റർ ഉയരത്തിൽ നിൽക്കുന്ന മൂന്ന് കരിങ്കൽ പാളികളാണ് പില്ലർ റോക്സ്.
മനുഷ്യ ജീവിതത്തിന്റെ നശ്വരതയും അതോടൊപ്പം സ്ഥിരതയും ഈ കരിങ്കൽ പാളികൾ നമ്മെ ഓർമിപ്പിക്കുന്നു .
നഗരത്തിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് പില്ലർ റോക്സ്.
കൊടൈക്കനാൽ സന്ദർശിക്കുന്ന ഏതൊരു വിനോദസഞ്ചാരിയും പില്ലർ റോക്സ് സന്ദർശിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പലപ്പോഴും മിസ്റ്റും ഫോഗും ഇടവിട്ട് HIDE &SEEK കളിക്കുന്ന പില്ലർ റോക്സ് നല്ലവണ്ണം കാണാൻ ലഭിക്കുന്നത് ഒരു സൗഭാഗ്യം തന്നെയാണ്. ചെറിയ പൂന്തോട്ടവും ഇവിടെയുണ്ട്. PILLAR റോക്സിനെ കുറിച്ച് ഒരു ദുരന്ത കഥയുണ്ട്. ഡേവിഡ് ഗല്ലിയുടെ യും ഐറിൻ ഗല്ലിയുടെയും കഥ. ബ്രിട്ടീഷ് നവവ ധൂവരൻമാരായ
ഡേവിഡും ഐറിനും പില്ലർ റോക്സ് കാണാനാണ് വന്നത്. എന്നാൽ നിർഭാഗ്യം എന്നു പറയട്ടെ ഐറിൻ റോക്കിൽ നിന്നും താഴെ വീണു മരണപ്പെട്ടു. അഗാധ ദുഃഖത്തിൽ അമർന്ന ഡേവിഡ് കുറച്ചു ദിവസങ്ങൾക്കു ശേഷം ഏറ്റവും മുകളിൽ ഒരു ക്രോസ് സ്ഥാപിച്ചു. കുറച്ചു ദിവസങ്ങൾ ശേഷം ഡേവിഡും അവിടെനിന്ന് ചാടി ആത്മഹത്യ ചെയ്തു.
ഇപ്പോഴും മഴ ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. മൂന്നു വലിയ കുടകൾ ഞങ്ങളുടെ കൈവശമുണ്ടായിരുന്നതു കൊണ്ട്നനയേണ്ടി വന്നില്ല. ഏതായാലും മഴയിൽ കുതിർന്ന് ഞങൾ ക്കു പുതിയൊരു അനുഭവം ലഭിച്ചെന്ന് പറയാം.
Pillar rock il ഒരു ഗ്രൂപ് ഫോട്ടോ. ചാലക്കുടി യിൽനിന്നും എത്തിയ ടൂറിസ്റ് സംഘത്തിലെ ഒരു യാ ത്രികൻ ഞങ്ങളെ ഫോട്ടോ എടുത്ത് സഹായിച്ചു . അദ്ദേഹത്തോട് യാത്ര പറഞ്ഞ് ഞങ്ങൾ പൈൻ ഫോറസ്റ്റിലേക്ക്.
അങ്ങകലെ pillar rocks
കൊടൈക്കനാലിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് നിലനിൽക്കും നിലനിൽക്കുന്ന പൈൻ ഫോറസ്റ്റ് എന്ന മനോഹരമായ പ്രദേശം ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് ഉണ്ടാക്കിയതാണ്. ബ്രിട്ടീഷുകാരനായ എച്ച് ഡി ബ്രാൻഡ് ആണ് ഇതിൻറെ ഉപജ്ഞാതാവ്
പത്തുമണി മുതൽ 6 മണി വരെയാണ് ഇവിടേക്കുള്ള സന്ദർശന സമയം. തമിഴ്നാട് ഗവൺമെൻറ് വളരെ ഭംഗിയായി ഇത് കാത്തുസൂക്ഷിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ. ഇവിടെ ജനകീയമായിട്ടുള്ളത് ഫോട്ടോ എടുപ്പാണ്. മരങ്ങൾ പൈൻ മരങ്ങൾ ബാഗ്രൗണ്ടിൽ നിർത്തി കൊണ്ടുള്ള ഫോട്ടോ വളരെ മനോഹരമാണ് എന്ന് പറയാം വളരെ മനോഹരമാണ്.
ഞങ്ങളും അവിടെ ഫോട്ടോ എടുക്കാൻ നിന്നു.25 വർഷങ്ങൾക്കു മുമ്പ് ഇവിടെ എടുത്ത ഫോട്ടോ കൊടുത്തിട്ടുണ്ട്.
കോഡൈ ലൈക്
കോടയിലേക്ക് എന്നറിയപ്പെടുന്ന കൊടൈക്കനാലിലെ തടാകം മനുഷ്യനിർമ്മിതമാണ്. 1863ല്‍ മധുരൈ കളക്ടർ ആയരുന്ന
സർ ഹെൻട്രി ലിവിങ് ആണ് ഈ തടാകം നിർമ്മിച്ചത്. കൊടൈക്കനാലിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ഈ തടാകം തന്നെ. നിർഭാഗ്യമെന്നു പറയട്ടെ അന്ന് മഴ പെയ്യുന്നത് കണ്ട് ഞങ്ങൾക്ക് ബോട്ടിങ് മുതലായ കലാപരിപാടികൾക്ക് സാധിച്ചില്ല . സന്ദർശന സമയം ആറു വരെയാണ്. സ്റ്റാൻഡിൽ നിന്നും 23 കിലോമീറ്റർ അകലെയുള്ള ഈ തടാകം ഇന്നും ടൂറിസ്റ്റ് വിനോദസഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നു. തമിഴ്നാട് ഗവൺമെൻറ് ഈ തടാകവും വളരെ ഭംഗിയായി സംരക്ഷിച്ചു പോരുന്നുണ്ട്. എല്ലാത്തരം പ്ലാസ്റ്റിക് കൊടേക്കനാൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ നടപടികൾ എടുക്കുന്നുണ്ട്. ഒരു പ്ലാസ്റ്റിക് കണ്ടാൽ 500 രൂപ ഫൈൻ അടക്കേണ്ടിവരും.
തമിഴ്നാട് സ്റ്റേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് സങ്കേതമാണ് കൊടൈക്കനാൽ. ആരണ്യങ്ങളുടെ ദാനം എന്നറിയപ്പെടുന്ന കൊടേക്കനാൽ എത്ര കണ്ടാലും മതിവരാത്ത പ്രകൃതിരമണീയമായ ഒരു പ്രദേശം ആണ്. നിരവധി കാര്യങ്ങൾ ഇവിടെ ഒരു വിനയ സഞ്ചാരിക്ക് കാണാനുണ്ട്
ലേക്കിനടുത്ത് മഴയിൽ കുതിർന്ന ഒരു ഫോട്ടോ
ഗുണ caves
പൈൻ ഫോറസ്റ്റിൽ നിന്നും ഞങ്ങൾ പോയത് ഗുണ കാണാൻ ആയി രുന്നു.
തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിന്റെ ഭാഗമാണ് ഡവി ൾസ് കിച്ചൻ. കൊടൈക്കനാലിലെ തടാകത്തിൽ നിന്നും ആറ് കിലോമീറ്റർ ഓളം ദൂരെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കമൽഹാസൻ അഭിനയിച്ച ഗുണ എന്ന തമിഴ് ചലച്ചിത്രത്തിൻ
പ്രധാന ഭാഗങ്ങൾ ഈ ഗുഹയിൽ വച്ചാണ് ചിത്രീകരിച്ചത്. 600 അടിയിലധികം താഴ്ച്ചയുള്ള അഗാധ ഗർത്തത്തിലാണ് ഈ ഗുഹ ചെന്ന് അവസാനിക്കുന്നത്. വളരെ അപകടം നിറഞ്ഞ ഇവിടെ ഇതേവരെ 13 മരണം സംഭവിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള ചലച്ചിത്രം ഈ ഗുഹയിലെ ഒരു അപകടത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗുഹയിലേക്കുള്ള പ്രവേശനം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
അവിടെ നിന്നും ഞങ്ങൾ ലഞ്ച് കഴിക്കാനാണ് പോയത്
ഹിൽടോപ് റസ്റ്റോറിൽ തന്നെയാണ് ലഞ്ച്. നല്ല ഒരു വെജിറ്റേറിയൻ ശാപ്പാട് കിട്ടി. റസ്റ്റോറിൽ നിന്ന് നേരെ പോയത് ചോക്ലേറ്റ് കടകളിലേക്ക്.
കൊടൈക്കനാൽ ക്ലൈമറ്റ് ചോക്ലേറ്റുകൾക്ക് വളരെ അനുയോജ്യമാണ്. 1850 മുതൽ ഇവിടെ ചോക്ലേറ്റ് നിർമ്മിക്കുന്നുണ്ട്. നിരവധി ചോക്ലേറ്റ് ഫാക്ടറികൾ കൊടേക്കനലിൽ ഉണ്ട്. എല്ലാവരും ചോക്ലേറ്റ് വാങ്ങിച്ച് സന്തോഷ ഭരിതരായി എന്ന് അവരുടെ മുഖം കണ്ടാൽ മനസ്സിലാക്കാം. ചോക്ലേറ്റ് കുഞ്ഞുങ്ങൾക്ക് മാത്രമല്ല വലിയവരും വളരെയധികം ഇഷ്ടപ്പെടുന്നു. സ്ത്രീകൾ നല്ല രീതിയിൽ ചോക്ലേറ്റ് ഷോപ്പിംഗ് നടത്തി. ഷോപ്പിംഗ് കഴിഞ്ഞു ഞങ്ങൾ നേരെ റിസോർട്ടിലേക്ക്.
അതിനിടയിൽ ടോജൻ ഒരു പുതിയ ഐഡിയ പറഞ്ഞു .വൈകുന്നേരം ചിക്കൻ കറി ഹനീഫ് ഉണ്ടാക്കുന്നു. അതിനുള്ള സാധനങ്ങൾ എല്ലാം വാങ്ങിക്കണം. ഉടൻ തന്നെ വെജിറ്റബിൾ മാർക്കറ്റിലേക്ക് ഉള്ള യാത്രയായി . ഹനീഫയുടെ ചിക്കൻ കറിയുടെ മികവ്
അറിയാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ.
ഏകദേശം ആറുമണിയോടെ ഞങ്ങൾ റിസോർട്ടിൽ എത്തി. ഹനീഫിന്റെ ചിക്കൻ കറിയും Tojan മാർക്കറ്റിൽ ninnum വാങ്ങിയ പൊറോട്ടയും നല്ല കോംബിനേഷൻ ആയി രുന്നു എന്ന് പറയാതെ വയ്യ. സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല .രാത്രി പത്തുമണിയോടെ ഉറങ്ങാൻ കിടന്നു .
പിറ്റേ ദിവസം കാലത്ത് ഞങ്ങൾ തിരിച്ചു പോവു കയാണ്. രണ്ടുദിവസം കഴിഞ്ഞ് പോയതെങ്ങനെയാണെന്ന് അറിയില്ല. അത്രയും സന്തോഷകരമായ ഒരു ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞു പോയ
ത്
റിട്ടയർ ചെയ്ത ജീവിതത്തിൻറെ സായംസന്ധ്യയിൽ എത്തിയ വ്യക്തികൾ ഇത്തരം ചെറിയ ചെറിയ ടൂറുകൾ സംഘടിപ്പിക്കുന്നത് എപ്പോഴും വളരെ നല്ലതായിരിക്കും. പ്രത്യേകിച്ചും മനസ്സിന്റെ സ്ട്രസ് കുറയ്ക്കാനും നല്ല മൂട് ക്രിയേറ്റ് ചെയ്യാനും ഇത് സഹായിക്കും. പുതിയ പുതിയ ആളുകളെ കാണാ നും കണക്ഷൻസ് ഉണ്ടാക്കാനൂം ട്രാവലിംഗ് നല്ലതാണ്. ആക്ടീവ് ആയിരിക്കുന്നതിനും ഫിസിക്കൽ ആരോഗ്യത്തിനും ഇത്തരം ടൂറുകൾ നമ്മെ സഹായിക്കുന്നു. വ്യക്തിപരമായി പുതിയ പുതിയ അറിവുകൾ നേടുന്നു എന്നുള്ളത് പ്രത്യേകം പറയേണ്ടതാണ്.
റിസോർട്ട് മുമ്പിലുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ
28 കാലത്ത് 9 മണിക്ക് ഞങ്ങൾ കൊടൈക്കനാലിൽ നിന്ന് തൃശൂരിലേക്ക് തിരിച്ചു. ഹിൽടോപ്പ് റസ്റ്റോറന്റിൽ നിന്നാണ് ബ്രേക്ഫാസ്റ്റ് കഴിച്ചത്
അതിനുശേഷം മലയിറങ്ങി.
വഴിയിൽ പച്ചക്കറി വാങ്ങാൻ ഇറങ്ങിയപ്പോൾ
ടെമ്പോ ട്രാവലറിൽ ഇരുന്നു അന്താക്ഷരി കളിക്കാൻ ആരംഭിച്ചതിനാൽ സമയം പോയതറിഞ്ഞില്ല. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ പൊള്ളാച്ചി. അവിടെ നിന്നും ലഞ്ച് കഴിച്ചു .അഞ്ചുമണിയോടെ തൃശ്ശൂർ എത്തിച്ചേർന്നു.
വളരെ സന്തോഷകരമായ രണ്ട് ദിവസങ്ങളാണ് കഴിഞ്ഞു പോയത്. ഇനിയും ഇത്തരം യാത്ര കൾ ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് എല്ലാവരും അവരവരുടെ വീടുകളിലേക്ക് യാത്രയായി.
Comments
Post a Comment