പാതിരാസൂര്യന്റെ നാട്ടിൽ തുടരുന്നൂ
Building in seurasaari open museum. These are buildings of 18 th century Typical residence in finland A Road junction in finland ഫിൻലാൻഡിലെ വിശേഷങൾ ഞങൾ ഒരു ദിവസം സേറുസാരി ദീപ് കാണാൻ പുറപ്പെട്ടു. എന്റെ മകളുടെ താമസസ്ഥലത്തിന്നടുത്ത് തന്നെയാണ് ഈ ദ്വീപ്. അരമണിക്കൂർ നടക്കേണ്ടതുണ്ടന്ന് മാത്രം. ധാരാളം ടൂറിസ്റ്റുകൾ ഇവിടെ വരുന്നുണ്ട . മിഡ്സമ്മർ ഫയർ ഫെസറ്റിവൽ നടന്ന ദിവസമാണ് ഞങൾ ഈ ദ്വീപ് കാണാൻ തിരഞെടുത്തത് എന്നത് ഒരു ഭാഗ്യമായി. ഫിൻലാൻഡിലെ ഒരു സമ്മർ ഉത്സവമാണ് മിഡ് സമ്മർ ഫെസ്റ്റിവൽ. എല്ലാ പ്രായത്തിലുമുള്ള ആളുക...