പാതിരാസൂര്യന്റെ നാട്ടിൽ തുടരുന്നൂ



Building in seurasaari open  museum. These are buildings of 18 th century 


                                                  Typical residence in finland 





            
                  A Road junction  in finland 



                                                   ഫിൻലാൻഡിലെ വിശേഷങൾ

ഞങൾ ഒരു ദിവസം സേറുസാരി ദീപ് കാണാൻ പുറപ്പെട്ടു. എന്റെ മകളുടെ താമസസ്ഥലത്തിന്നടുത്ത് തന്നെയാണ് ഈ ദ്വീപ്. അരമണിക്കൂർ നടക്കേണ്ടതുണ്ടന്ന് മാത്രം. ധാരാളം ടൂറിസ്റ്റുകൾ ഇവിടെ വരുന്നുണ്ട . മിഡ്സമ്മർ ഫയർ ഫെസറ്റിവൽ നടന്ന ദിവസമാണ് ഞങൾ ഈ ദ്വീപ് കാണാൻ തിരഞെടുത്തത് എന്നത് ഒരു ഭാഗ്യമായി. ഫിൻലാൻഡിലെ ഒരു സമ്മർ ഉത്സവമാണ് മിഡ് സമ്മർ ഫെസ്റ്റിവൽ.

എല്ലാ പ്രായത്തിലുമുള്ള ആളുകൾക് ആസ്വദിക്കാവുന്ന നൃത്ത നടനങളും ഡ്രാമയും ഈ ദിവസം ഇവിടെ അരങേറുന്നു.

സേവ്രാസാരി ദ്വീപ്
സേവ്രാസാരി ദ്വീപ് ഹെൽസിങ്കിയിലെ ഒരു ജില്ലയാണ്.ഇത് ഒരു നാഷണൽ പാർക്കും അതോടൊപ്പം തന്നെ ഒരു ഓപ്പൺ എയർ മ്യൂസിയം കൂടിയാണ്. ഹെൽസിങ്കിയിലെ ഒരു പ്രധാന ടൂറിസ്റ്റ് സ്ഥലമാണ്.ഈ ദ്വീപ് കാണുന്നതിനായി എനിക്ക് അധികമൊന്നും യാത്ര ചെയ്യേണ്ടി വന്നില്ല.കാരണം എന്റെ മകൾ താമസിച്ചിരുന്നത് അതിനടുത്തായിരുന്നു.കാൽനടയായാണ് ഞങ്ങൾ ഈ മ്യൂസിയം കാണാൻ പോയത്.ഇത് ഒരു ദ്വീപ് ആണെങ്കിലും . ഒരു മനോഹരമായ ബ്രിഡ്ജ് കടന്നു നാം ദ്വീപിൽപ്രവേശിക്കുന്നു.
ദ്വീപ് വളരെ പ്രകൃതിരമണീയമാണ്.ഇതോടൊപ്പം ഒരു ഓപ്പൺഎയർ മ്യൂസിയം കൂടി ഇവിടെയുണ്ട്.ഫിൻലാൻഡിന്റെ 400 വർഷങ്ങളിലെ ഗ്രാമീണജീവിതം പലയിടത്ത് നിന്നും പറിച്ച് കൊണ്ട് വന്നു ഇവിടെ നട്ടിരിക്കുകയാണ്.
സീസണിൽ പതിനായിരക്കണക്കിന് സന്ദർശകർ ഇവിടo സന്ദർശിക്കുന്നുണ്ട്.
ഏറ്റവും പ്രധാന ഇവന്റ് മിഡ് സമ്മർ ബോണ്ഫയർ ആണ്.ഞങ്ങൾ മിഡ്സമ്മർ ബോൺഫയർ ദിവസമാണ് ഇവിടം സന്ദർശിച്ചത്.
അതിന്റെ ചില ചിത്രങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.












മിഡ് സമ്മർ ബോൻഫയർ എല്ലാ പ്രയക്കാർക്കും ആസ്വദിക്കാം


Writer crossing the bridge to seurusari island








a drama being enacted





Houses of 18 th century and back are brought & planted in the open air museum in seurusari island









DANCE DURING BONSFIRE







വിഖ്യാത മലയാളസാഹിത്യകാരനായ എസ് കെ പൊറ്റെക്കാട് എഴുതിയ യാത്രാവിവരണമാണ് പാതിരാസൂര്യന്റെ നാട്ടിൽ.ഈ രാജ്യത്തെ പ്പറ്റിയും ജനങ്ങളുടെ ജീവിതരീതികളും വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ കൃതിയിൽ.ജനങ്ങളുടെ ലളിതജീവിതവും മറ്റുള്ളവരോട് കാണിക്കുന്ന സഹാനുഭൂതിയും അനുഭവിച്ചറിഞതായി പൊറ്റെക്കാട് ഈ പുസ്തകത്തിൽ പറയുന്നുണ്ട്.1950 കളിലാണ് അദ്ദേഹം ഫിൻലാൻഡ് സന്ദർശിച്ചത്.ഫിൻലാൻഡിന്റെ വികസനം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോട് കൂടിയാണ് ആരംഭിച്ചത്.റഷ്യയുടെ കീഴിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച്തിന് ശേഷമാണ് അത്.ഒരു അഗ്രേറിയൻ സോസൈറ്റി യിൽ നിന്നും ഇൻഡസ്ട്രിയൽ സോസൈറ്റിയിലേക്കുള്ള ഒരു മാറ്റമായിരുന്നൂ.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയുമായുണ്ടായ സഹകരണം സാങ്കേതികകതയുടെ ഔന്നത്യത്തിലെത്താൻ ഫിൻലാൻഡിനെ വളരെ സഹായിച്ചു.ജർമ്മനി പോലുള്ള രാജ്യങ്ങളുടെ മാതൃകയിൽ എന്ത് നിർമ്മിച്ചാലും അത് ഏറ്റവും മികച്ചതായിരിക്കണമെന്ന കാര്യത്തിൽ അവർക്ക് നിർബ്ബന്‌ധമുണ്ടായിരുന്നു.
ഈ രാജ്യത്തിന്റെ വേറൊരു പ്രത്യേകത ഇത് ഒരു വെൽഫെയർ സ്റ്റേറ്റ് ആണെന്നതാണ്.കുടിയ ശബളവും കുറഞ്ഞ ശംബളവും തമ്മിലുള്ള അന്തരം ഏറ്റവും കുറവുള്ള ലോകത്തിലെ ഒരു രാജ്യമാണ് ഫിൻലാൻഡ്.ജീ ഡി പിയുടെ 50% ശതമാനത്തോളം പബ്ളിക് എക്സ്പൻഡീച്ചർ ആയി ചെലവ് ചെയ്യുന്ന രാജ്യമാണ് ഫിൻലാൻഡ്.അത്രയും തുക സ്റ്റേറ്റ് ട്രഷറിയിൽ തിരിച്ച് വരാനുള്ള നിയമങ്ങളും നിലവിലുണ്ട്.
വനിത വിദ്യാഭ്യാസം
ഈ രാജ്യത്തിന്റെ മികച്ച ഉന്നതിക്കുള്ള മറ്റൊരു കാരണം സ്ത്രീകളുടെ സാർവത്രികമായ വിദ്യാഭ്യാസമാണ്.1910 ൽ തന്നെ എല്ലാ പെൺകുട്ടികളും സെക്കന്ററി വിദ്യാഭ്യാസവും യൂണിവേഴ്സിറ്റിതലത്തിലും എത്തിയിരുന്നു എന്നറിയുമ്പോൾ തന്നെ ഈ രാജ്യത്തിന്റെ വികസനത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ സാധിക്കും.
ഹെൽസിങ്കി
ഫിൻലാൻഡിന്റെ തലസ്ഥാനമാണ് ഹെൽസിങ്കി.
ഹെൽസിങ്കി കതീഡ്രൽ
1830 ൽ നിർമിച്ചതാണ് ഈ കതീഡ്രൽ.ഫിൻലാൻഡിനെ സംബന്ധിച്ചേടത്തോളം ഒരുലാൻഡ് മാർകാണ് ഈ കതീഡ്രൽ. ഫിൻലാൻഡിലേക്ക് വരുന്ന വിനോദസഞ്ചാരികൾ ആദ്യം കാണുന്നതും ഇത് തന്നെ.




































സൈബീലിയസ് സ്മാരകം
സംഗീതജ്ഞനായ ജീൻ സൈബീലിയസിന്റെ ഓർമ്മക്കായി ഹെൽസിങ്കിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒരുസ്മാരകമാണ് സൈബീലിയസ് സ്മാരകം.പാഷ്യോ മ്യൂസിക്കേ എന്നറിയപ്പെടുന്ന ഈ അമൂർത്തമായ സ്മാരകം ഡിസൈൻ ചെയ്തതും സ്ഥാപിച്ചതും എയ്ല ഹെൽടൂനൻ എന്ന വിഖ്യാത ശില്പിയാണ്.ഒരു സംഗീതജ്ഞനോടുള്ള രാഷ്ട്രത്തിന്റെ ബഹുമാനമാണ് ഈ ശില്പം.
600 സ്റ്റീൽ പൈപ്പ് വെൽഡിംഗ് ചെയ്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്.കാറ്റ് വീശുമ്പോൾ സംഗീതാൽമകമാകും ഈ ശില്പം.
ഹെൽസിങ്കി പട്ടണത്തിന്റെ ഒരു ലാൻഡ് മാർക്ക് ആണിത്.
ഹെൽസിങ്കിയിലെത്തുന്ന ഏതൊരു സന്ദർശകന്റേയും സ്വപ്നമാണ് ഇവിടെ സന്ദർശിക്കുന്നത്.35 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും ഒരു വിധത്തിലുള്ള കൊറോഷനും ഇതിനെ ബാധിച്ചിട്ടില്ല എന്നത് അദ്ഭുതം ജനിപ്പിക്കുന്നു.












sibelius monument










While walking in morning i used to cross MELAHTI ARBORETUM(ROSE GARDEN) which was spread in an area of 3 hectares of land.Some phots of flowers taken during these morning walks in Helsinki








There a beautiful lake by the side of the building we stayed.some photos of the beautiful and panaramic views were seen below.finland is avery beautiful country









writer during a morning walk in helsinki
























Finnish people own boats.They use it in summer
















Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര