പാതിരാസൂര്യന്റെ നാട്ടിൽ
മൂന്ന് വർഷം മുൻപ് ഫിൻലാൻഡ് ഞാൻ സന്ദർശിക്കുകയുണ്ടായി. Land of thousand lakes എന്ന് കൂടി ഈ രാജ്യം അറിയപ്പെടുന്നുണ്ട്.എന്റെ മകളും മരുമകനും
ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലാണ്ജോലി ചെയ്യുന്നത്.അവരെകാണാനും കുറച്ചുദിവസങ്ങൾ ചിലവഴിക്കാനുമാണ് ഞാനും ഭാര്യയും ഫിൻലാൻഡിൽ എത്തിചേർന്നത്.2017 ജൂലായ് മാസത്തിലാണ് ഞാൻ ആദ്യമായി ഈ വടക്കൻ യൂറോപ്യൻ രാജ്യം സന്ദർശിക്കുന്നത്.യൂറോപ്യൻയൂണിയനിൽ ഒരു അംഗമായ ഈ രാജ്യം ആർടിക് പ്രദേശത്തോട് അടുത്ത് കിടക്കുന്ന ഒരു രാജ്യമാണ്.ഈ രാജ്യത്തെകുറിച്ച് വളരേയധികം പറയാനുണ്ടങ്കിലും അതിന് തൽക്കാലം ഞാൻ മുതിരുന്നില്ല.ഗൂഗിളിൽ നിന്നും പുസ്തകങ്ങളിലൂടെയുംഅതെല്ലാം ലഭ്യമാണ്.
എങ്കിലും ചില പ്രത്യേകവിശേഷങൾ പറയാനാണ് ഞാൻ ഈ കുറിപ്പ് കൊണ്ടും ചിത്രങ്ങൾ കൊണ്ടും ഉദ്ദേശിക്കുന്നത്.
1000 തടാകങ്ങളുടെ നാട് എന്ന് പറഞല്ലോ.ഈ അപരനാമം ഈ രാജ്യത്തേസംബന്ധിച്ചേടത്തോളം അന്വർത്ഥമാണ്.ഏകദേശം 187000 ( ഒരു ലക്ഷത്തി എൺപത്തി ഏഴായിരം)സരസ്സുകൾ ഇവിടെയുണ്ട്.55 ലക്ഷം മാത്രം ജനസംഖ്യയുള്ള തിനാൽ 26 പേർക്ക് ഒരു തടാകം വച്ചുണ്ടെന്ന് പറയാം. ഈരാജ്യത്തിന്റെ 10% ഈ തടാകങ്ങളാണ്.ബാക്കി 60 % കരഭൂമിയും വനങ്ങളാൽ തിങ്ങിനിറഞ്ഞിരിക്കുന്നു.ഈ രണ്ട് കാര്യങ്ങൾ ഈ രാജ്യത്തേ ലോകത്തിലെ എറ്റവും ഭംഗിയുള്ള ഭൂപ്രദേശമാക്കി മാറ്റുന്നു
വേനൽ കാലത്തെ തടാകങൾ- മഞ് കാലത്ത് ഇവ യുടെ ഉറച്ച് കട്ടയാവും. അടിയിലുള്ള വെള്ളത്തിൽ നിന്നും മത്സ്യത്തെ പിടിക്കുന്നത് ഒരു വിനോദമാണ്
അല്പം ചരിത്രം
പതിനായിരക്കണക്കിന് വർഷങ്ങൾക്ക്മുൻപ് ഫിൻലാൻഡ് ഗ്ളേഷിയർ( ഒഴുകി നടക്കുന്ന മഞ്ഞു പാളി ) കൊണ്ട് നിറഞതായിരുന്നുവെന്ന് കരുതപ്പെടുന്നു.എന്നാൽ പതിനായിരം വർഷംമുൻപ് കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം മൂലം ഈ ഗ്ളേഷിയർ കളെല്ലാം ഉരുകാൻ തുടങ്ങി.ഇത്രയും തടാകങ്ങൾ ഉണ്ടാവാൻ കാരണമെന്ന് കരുതപ്പെടുന്നു.
ആയിരക്കണക്കിന് തടാകങ്ങൾക്ക് പുറമേ വനങളാൽ നിറഞിരിക്കുന്നുഇവിടം.ഫിൻലാൻഡിൽ എത്തിച്ചേരുമ്പോൾ രണട്നിറങ്ങളാണ് നിങ്ങൾക് കാണാൻകഴിയുക.നീലയും പച്ചയും.നിറയെ നീല നിറമുള്ള കായലുകളും ഹരിതാഭമായ വനങ്ങളും.എത്ര നോക്കിനിന്നാലും മതി വരാത്ത വർണ്ണ ഭംഗി.യൂറോപ്യൻ യൂണിയന്റെ ഏറ്റവും ഭംഗിയുള്ള ഭൂപ്രദേശം ഫിൻലാൻഡിന്റെതാണെന്ന് പറയാം.ഈ തടാകങളും വനങ്ങളും ഈ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വളരേയധികം സഹായിക്കുന്നു.യൂനിസെഫിന്റെ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും നല്ല വെള്ളം ഫിൻലാൻഡിന്റെയാണ്.ഫിൻലാൻഡിന്റെ ടാപ്പ് വാട്ടർ ലോകത്തിലെ ഏറ്റവും നല്ല കുടിവെള്ളമായി കരുതപ്പെടുന്നു.ഇവിടത്തെ വെള്ളം കുടിക്കുന്നത് തന്നെ വലിയസന്തോഷം പ്രദാനം ചെയ്യുന്നു
.
എവിടെ കാണുന്ന വെള്ളവും കുടിക്കാവുന്നത് കൊണ്ട് കുപ്പി വെള്ളം വാങ്ങേണ്ട ആവശ്യമില്ല.ലോകത്തിലെ ഏറ്റവും അധികം നാഷണൽ പാർക്ക് ഉള്ള രാജ്യമാണ് ഫിൻലാൻഡ്.മിക്കവാറും എല്ലാ ഫിൻ പൗരന്മാർക്കും അവരുടെ നഗരത്തിലെ വസതിക്ക് പുറമെ .വേനൽക്കാലത്ത് ബോട്ടിങും മറ്റുമായി ഇവിടെ ചിലവഴിക്കുന്നു.വിന്റർ സീസണിൽ ക തടാകങ്ങൾ ഐസ് ആരി മാറിയിട്ടുണ്ടാകും.ഇവിടെ വിന്റർ സ്പോർട്സ് ആയ ഐസ് കേറ്റിങ്,ഐസ് ഫിഷിംഗ് മുതലായ വിനോദങളിൽ ഏർപ്പെടുന്നു.ഫിൻലാൻഡിന്റെ തടാകങ്ങൾ വളരെ നല്ല ടൂറിസം കേന്ദങളാണ്
ഫിൻലാൻഡിൽ എന്നെ ഹറാദാകർഷിച്ച ഒരു സംഗതി അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായമാണ്.ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന ഒരു രാജ്യമാണ് ഫിൻലാൻഡ്. പിസ റാങ്കിങ്ങിൽ പല വർഷങ്ങളായി ഒന്നാംസ്ഥാനം കരസ്ഥമാക്കി എന്നത് വളരെ അഭിമാനാർഹം തന്നെയാണ്.പ്രത്യേകിച്ചും അമേരിക്ക പോലെ വിദ്യാഭ്യാസത്തിന് വൻ തുക ചിലവാക്കുന്ന രാഷ്ട്രങ്ങളെ മറികടന്ന്.
ഈ വ്യത്യസ്തമായ ഒരു വിദ്യാഭ്യാസ രീതിയാണ് ഇവിടെ പിൻതുടരുന്നത്.അതിനെ ഒന്ന് പരിചയപ്പെടുത്താനാണ് ഈ കുറിപ്പ്.
ഫിൻലാൻഡിൽ ഇന്ന് നിലവിലുള്ളത് ഒരു ക്ഷേമ സമൂഹ(വെൽഫയർ സൊസൈറ്റി) യാണ്.എല്ലാകുട്ടികൾക്കും അവർ സമൂഹത്തിന്റെ ഏത് സാഹചര്യത്തിൽ വർത്തിക്കുന്നവരായാലും ഒരേ പോലുള്ള(ഈക്വൽ) വിദ്യാഭ്യാസം ലഭിക്കുന്നു.പ്രീപ്രൈമറി മുതൽ യൂണിവേഴ്സിറ്റി തലം വരെ വിദ്യാഭ്യാസം സൗജന്യമാണ്.പ്രീപ്രൈമറി മുതലുള്ള അധ്യാപകർ മികച്ച വിദ്യാഭ്യാസയോഗ്യതയുള്ളവരും ജോലിയിൽ പ്രതിജ്ഞാബദ്ധരുമാണെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.
വിദ്യാഭ്യാസ കാലഘട്ടം താഴെ പ്പറയുന്ന രീതിയിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.1.ഡേകെയർ സംവിധാനം.ഒരുവയസ് മുതൽ
സൗജന്യം ആണ്
2.പ്രീപ്രൈമറി വിദ്യാഭ്യാസം-7 വയസ്സ് വരെ തികച്ചും സൗജന്യം.മികച്ച അധ്യാപകർ നിയന്ത്രിക്കുന്നു.ഇപ്പോഴും അടിസ്ഥാനവിദ്യാഭ്യാസം ആരംഭിച്ചിട്ടില്ല.
3.9 കൊല്ല അടിസ്ഥാന വിദ്യാഭ്യാസം.7 വയസ്സ് മുതൽ 16 വയസ്സ് വരെ.ഹോവർക് വളരെ കുറച്ചു നൽകുന്നു.മികച്ച അധ്യാപകർ പഠിപ്പിക്കുന്നു.ഓരോ വിദ്യാർത്ഥിയേയും നിരീക്ഷിച്ചു അവരുടെ കുറവുകൾ നികത്തുന്നു.ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകർ .
4.സെക്കന്ററി വിദ്യാഭ്യാസം-16 വയസ്സ് മുതൽ 19 വയസ്സ് വരെ
5.യൂണിവേഴ്സിറ്റി വിദ്യാഭ്യാസം
ഞാൻ ഇത്രയും പറയാൻ കാരണം ഈ വിദ്യാഭ്യാസസമ്പ്രദായം ഇന്ന് ലോകത്ത്ഒന്നാംസ്ഥാനം കരസ്ഥമാക്കി എന്നത് ചിന്തനീയമാണ് എന്നതിനാലാണ്. മറ്റുള്ള എല്ലാ രാഷ്ട്രങ്ങളും (അമേരിക്ക,ഏഷ്യൻ) വിദ്യാർത്ഥികളുടെ സാമ്പത്തിക സ്ഥിതി,സാമൂഹ്യ മായ തരംതിരി വ് എന്നിങ്ങനെ തിരിച്ച് വിദ്യാഭ്യാസം നൽകുന്നു എന്നത് കൂടി നാം കാണേണ്ടതുണ്ട്.
ഫിൻലാൻഡിന്റ് ഗവ. മനഷ്നാണ് ഏറ്റവും വലുത് എന്ന് കരുതുന്നു.ഒരുകുട്ടി പോലും നഷ്ടപ്പെടരുതെന്ന് ഗവൺമെന്റിന് നിർബ്ബന്‌ധമുണ്ട്.ആണായാലും പെണ്ണായാലും ഒരേ അവസരമാണ് ലഭിക്കുന്നത്.
ഇക്വിറ്റി ഓവർ എക്സലൻസ് ആണ് മറ്റൊരു.കാര്യം.
ടെസ്റ്റുകൾ ഇല്ല എന്നതാണ് വേറെ ഒരു കാര്യം.ടെസ്റ്റുകൾ ഉണ്ടാവുമ്പോൾ അത് പാസ്സാവാൻ മാത്രം പഠിക്കുന്ന രീതി ഇവിടെ ഒഴിവാക്കപ്പടുന്നു.
എല്ലാ ടീച്ചർമാരും മാസ്റ്റർ ബിരുദം വേണമെന്ന് നിഷ്കർഷിക്കുന്നു.
കോമ്പറ്റീഷൻ ഇല്ല.എന്നാലൊ സഹകരണമാണ്.
ഇനിയും കുറെ പറയാനുണ്ട്.അതിനു ഇവിടെ സാംഗത്യം ഇല്ലാത്തത് കൊണ്ട് നിർത്തുന്നു
Comments
Post a Comment