ശബരിമല തീർത്ഥാടനം

 ഗുരുവായൂർ അമ്പലത്തിൽ ഭാര്യയുടെ 1ചേച്ചിയുടെ ഉദയാസ്തമനപൂജാവേളയിലാണ് ണഞാൻ ആ വിവരമറിഞത്. അവളുടെ ചേട്ടന്റെ  ലണ്ടനിൽ പഠിക്കുന്ന മകൻ വരുന്നുണ്ടെന്നും അടുത്ത മലയാള മാസം ഒന്നാം തീയതിയോടെ ശബരിമല അമ്പലത്തിലേക്ക് പോകുന്നുണ്ടെന്നും.അളിയൻ സുനിൽ എന്നെ ക്ഷണിക്കുകയും ചെയ്തു.                എനിക്കപ്പോൾ ഓർമ്മ വന്നത് ലേഖയുടെ ആഗ്രഹമാണ്.വയസ്സായാൽ ഞാൻ ഒരിക്കലെങ്കിലും അവളെ ശബരിമല കയറി അയ്യപ്പനെ തോഴാനുള്ള ഏർപ്പാടുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല എനിക്കും ഇതൊരവസരമാണെന്ന് എനിക്ക് തോന്നി

 ഞാൻ സാധാരണ അമ്പലത്തിൽ സ്ഥിരമായി പോകുന്ന ആളല്ല. വിശേഷാവ സരങളിലും മനസ്സിൽ ആഗ്രഹം ജനിക്കുമ്പോഴൊക്കെ ഞാൻ അമ്പലങൾ സന്ദർശിക്കാറുണ്ടായിരുന്നു.ഈശ്വര നിൽ അടുക്കാനായി അമ്പലങളിൽ പോകേണ്ട തുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പിന്നെയോ ഈശ്വരൻ പ്രപഞ്ചത്തിലെങും നിറഞ് നടക്കുന്നുണടെന്നതാണ എന്റെ വിശ്വാസം. ഈ പ്രപഞ്ച സ്രഷ്ടാവ് എല്ലാ ജീവിജാലങളുടെയും വിധികർത്താവാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ചെറുപ്പത്തിൽ വീട്ടിനടുത്തൂള്ള അയ്യപ്പൻകാവ് ക്ഷേത്രത്തില്‍ ഞങൾ കുട്ടികൾ തൊഴാൻ പോകാറുണ്ടായിരുന്നത്.  ക്ഷേത്രം വളരെ അകലെയായിരുന്നതിനാൽ ക്ഷേത്ര സന്ദർശനം ജന്മദിനത്തിലും  മറ്റുമായൊതുങി. 

എന്നാൽ എന്റെ കുട്ടിക്കാലത്തും ശബരിമല എന്നെ വളരെ ആകർഷിച്ചിരുന്നു. ആ തീർത്ഥാടനത്തിന്റെ പ്രത്യേകത കളാകണം അതിന്കാരണം. എന്റെവീട്ടിൽ പണിയെടുക്കാൻവന്നിരുന്ന കുഞയ്യപ്പക്കുട്ടി എല്ലാവർഷവും ശബരിമല  തീർത്ഥാടനത്തിന് പോയിരുന്നു.പട്ടിക ജാതിയിൽ പെട്ട വേട്ടുവ സമുദായക്കാരനായിരുന്നു അദ്ദേഹം. ആഘോഷത്തോടെ            നാലമ്പലം കൂട്ടി കെട്ട് നിറച്ചായിരുന്നു എല്ലാ വർഷവും അദ്ദേഹം മലക്ക് പോയിരുന്നത്.  വാവർകും അയ്യപ്പനും തുള്ളലുണ്ടായിരുന്നു. വാഴപ്പിണ്ടികൾ കൊണ്ടുണ്ടാക്കിയ മനോഹരങളായ അമ്പലങൾ എന്റെ മനോമുകുരത്തിൽ ഇന്നും തെളിഞ് നിൽകുന്നുണ്ട്. 

  അന്ന് ഞങൾ കുട്ടികൾക്കെല്ലാം വൈകുന്നേരം ഭക്ഷണം  ഈ അയ്യപ്പ കുട്ടിസ്വാമിയുടെ വീട്ടിൽ നിന്നായിരുന്നു.  ജാതി വ്യവസ്ഥ നിലനിന്നിരുന്നതിനാൽ ആ വീട്ടിൽ നിന്നും ഒന്നും കഴിക്കാനുള്ള അനുമതി ഞങൾ കുട്ടികൾക്കില്ലായിരുന്നു. എന്നാൽ കെട്ട് നിറയുടെയന്ന് ഞാൻ അവിടെ നിന്നും പുട്ടും പഴവും കഴിച്ചിരുന്നു. അത് എന്നിൽ ആശ്ചര്മുളവാക്കി. മലക്ക് നോൽമ്പടുത്ത് മാലയിട്ടാൽ അയ്യപ്പ കുട്ടി സ്വാമിയായി മാറി. പിന്നെ അദ്ദേഹത്തിന് ജാതിയില്ല. എല്ലാവർകും സമനായാണ് അപ്പോൾമുതൽ സന്ദർശനം കഴിഞ് മടങ്ങിവരുന്ന ത് വരെ. അതിന്ശേഷം വീണ്ടും അയാൾ താഴ്ന്ന ജാതിക്കാരനായി മാറുന്നു. ആ 45 ദിവസവും വലിയ ആദരവാണ് എല്ലാവരിൽ നിന്നും അയ്യപ്പ കുട്ടി ഏറ്റ് വാങിയിരുന്നത്. ഞങളുടെ നാട്ടിൽ നിന്നും വേറെ അധികമാരും ശബരിമല യിലേക്ക് പോയിരുന്നത് ഞാൻ ഓർകുന്നില്ല. പലപ്പോഴും വളരെ അപകടം പിടിച്ചതായിരുന്നു 1960 കളിലെ ഈ യാത്ര  എന്നാൽ ഓരോതവണയും കുഞയ്യപ്പകുട്ടി അപകടമൊന്നും കൂടാതെ തിരിച്ചെത്തി. പോകുമ്പോഴൊക്കെ കെട്ടിൽ വക്കാൻ പൈസകൊടുത്തതും എനിക്കോർമ്മയുണ്ട്.


                           writer and his wife in his home just before setting out  for kettu nira

ആദ്യ സന്ദർശനം 

എന്റെ ആദ്യ സന്ദർശനം 1979 ലാണെന്നാണെന്റെ ഓർമ്മ. അന്ന് ഞാൻ ഗവ.ഡിപ്പാർട്മെന്റായ പിഡബ്ളിയുഡിയിൽ ജോലിയിൽ പ്രവേശിച്ച് അധികമായില്ല. അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്റ്റിൽ അസി എഞ്ചിനീയറായി ആയിരുന്നു ആദ്യ നിയമനം. അന്ന് ഞങളുടെഓവർസീയർമാരായിരുന്ന സഹോദരന്മാരായ ഗോവിന്ദൻ കുട്ടിയും നാരായണൻ കുട്ടിയുമൊത്താണ്ആദ്യമായി ശബരിമല ചവിട്ടിയതെന്ന് ഓർകുന്നു. അന്ന് അവരുടെ കൂടെ പമ്പയിലെത്തിയതും കുളിച്ചതും ചെറുതായി ഓർകുന്നണ്ട്. എവിടെയാണ് കെട്ട് നിറച്ചെതെന്ന് ഓർകുന്നില്ല  ഏങ്കിലും ആസന്ദർശനം എന്റെ മനസ്സിന് വലിയ ഒരുസുഖം നൽകിയെന്ന് പറയാതെ വയ്യ .പിന്നെ എല്ലാ വർഷവും ഞാൻ ശബരിമല തീർത്ഥാടനം നടത്തി. എന്തോ ഒരു കാന്തവലയം എന്നെ അവിടെ അടുപ്പിച്ചു

പിൽകാല തീർത്ഥാടനം 

അതിന് ശേഷം എകദേശം 18  ഓ 20 ഓ വർഷക്കാലം ഞാൻ തുടർച്ചയായി ശബരിമല സന്ദർശിച്ചു എന്നാണ് എന്റെ ഓർമ്മ. ഓരോപ്രവശ്യം തിരിച്ച് വരുമ്പോഴും എന്തോഒരു ശക്തി തിരിച്ച് വിളിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടിരുന്നു. ഈശ്വര ചൈതന്യം നമുക്കിവിവിടെ പോകുമ്പോൾ അനുഭവപ്പെടാറുണ്ട്. പിന്നെ എപ്പോഴൊക്കെയോആയി അത് നിലച്ചു.ഔദ്യോഗിക ജീവിതത്തിരക്കും കുട്ടികളുടെ തിരക്കുകളുമാവാം സന്ദർശനം നിലച്ചത്.  എന്റെ രണ്ട് പെൺ മക്കളേയും അവരുടെ കുട്ടി ക്കാലത്ത് ശബരിമല യിലേക്ക് കൊണ്ട് പോയി. 


           പിന്നെ ഞാൻ ശബരിമല സന്ദർശിക്കുന്നത് ഔദ്യോഗിക മായാണ്.ഞാൻ ആലുവാ സൂപ്രണ്ടിങ് എഞ്ചിനീയറായിരിക്കുമ്പോൾ ശബരി                                       മലയിലേക്കുള്ള ചിലറോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് എന്റെ കീഴിലുള്ള ഡിവിഷനായിരുന്നത് കൊണ്ട് പമ്പ വരെ പോകേണ്ടി വന്നിരുന്നു. അതിന് ശേഷം ഒരിക്കൽ കൂടി എന്റെ ഏറ്റവും പ്രിയപ്പെട്ട ദേവാലയത്തിൽ പോകുവാൻ സാധിച്ചു 

എന്താണ് എന്നെ ആകർഷിച്ചത്?

എല്ലാമെല്ലാ മനുഷ്യരും ആ ക്ഷേത്രാങ്കണത്തിൽ സമന്മാരാണെന്നതാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. മനുഷ്യന്റെ ഈഗോ നഷ്ടപ്പെടുന്ന വേറൊരുസ്ഥലം ലോകത്തിൽ എവിടേയെങ്കിലും കാണുമോ എന്നെനിക്കറിയില്ല. എന്നാൽ സന്നിധാനത്തിലെത്തുമ്പോൾ ഈഗോ ഉരുകിയൊലിച്ചില്ലാതാകുനന്നു. എല്ലാഭക്തന്മാരും കറുത്ത വസ്ത

 ധരിച്ച് എല്ലാ ഭൗതിക സുഖവസ്തുക്കളും ഉപേക്ഷിച്ച് പ്രപഞ്ച കർത്താവായ അയ്യപ്പ നിൽ മനസ്സർപ്പിച്ചാണ് സന്നിധാനത്തിൽ കാണപ്പെടുന്നത്. മറ്റോരു ചിന്തകൾകും വികാരങൾകും ഈ സന്നിധിയിൽ സ്ഥാനമില്ല എന്നത് നമുക്ക് വളരെയധികം മനസ്സുഖം നൽകുന്നു. പമ്പയിൽ നിന്നും കയറുന്ന ആളല്ല സന്നിധാനത്തിലെത്തുന്നത്. ശരണം വിളികളോടെ എത്തുന്ന ഭക്തർ വേറെ ഒരു ലോകത്താണ് എത്തിപ്പടുന്നത് എന്ന് പറഞാൽ അതിശയോക്തിയില്ല. 

ശബരിമല സ്ഥിതിചെയ്യുന്ന ത് കേരളത്തിൽ പത്തനംതിട്ട ജില്ല യിലെ റാന്നി താലൂക്കിലുള്ള പെരുനാട് വിലേജിലാണ്. 

അയ്യപ്പചരിതം 

ശബരിമല അയ്യപ്പ നിലേക്കുള്ള യാത്ര വിവരിക്കുന്നതിന് മുൻപ് അയ്യപ്പചരിതം വായിക്കുന്നത്  ഹിന്ദു       ന്പുരാണങളിൽ ഈ ക്ഷേത്രത്തെ വിവരിച്ചിട്ടു ള്ളത് മനസ്സിലാക്കുന്നതിന് സഹായകരമായിരിക്കും. 

പുരാണകഥ യനുസരിച്ച് സുതമുനി ഭൂതനാഥോപാഖ്യാനത്തിൽ വിവരിക്കുന്നതിങനെയാണ്. മഹിഷാസുരനെ വധിച്ചതിന് പകരം ചോദിക്കുന്നതിനായി സഹോദരിയായ മഹിഷി തീരുമാനിച്ച് ദേവന്മാരെ ആക്രമിക്കുന്നു. ഇവൾക് ബ്രഹ്മദേവനെ കൊടുംതപസ്സ് ചെയ്തു നേടിയ വരം സഹായത്തിനുണ്ട്. മനുഷ്യന് മാത്ര  അവളെ വധിക്കുവാൻ കഴിയുകയുള്ളു. എന്നാൽ മനുഷ്യർക്കിവൾ അദൃശ്യയാണ് താനും. എന്നാൽ രണ്ട് പുരുഷന്മാർകുമായി ഒരു പുത്രൻ ഈ ലോകത്തിൽ ഉണ്ടെങ്കിൽ അയാൾക് ഇവൾ ദൃശ്യ യാകും. എന്നാണ് വരം ലഭിച്ചിരിക്കുന്നത്. തികച്ചും പ്രാവർത്തികമല്ലാത്ത കാര്യം. ദേവന്മാർ യുദ്ധത്തിൽ തോറ്റ് ഭഗവാൻ വിഷ്ണുവിനേ ശരണം പ്രാപിച്ചു. എങനെയും മഹിഷിയെ വധിക്കണം ഇതാണാവശ്യം. തികച്ചും അപ്രാപ്യമായ കാര്യം. എന്നാൽ ഭഗവാന് പ്രപഞ്ചം സംരക്ഷിക്കേണ്ടതുണ്ട്. അങനെ യാണ് ഭഗവാൻ വിഷ്ണു മോഹിനിയുടെ വേഷമണിഞ് ശിവഭഗവാന്റ സന്നിധിയിൽ അണയുന്നത്. സൗന്ദര്യ ദേവതയായ മോഹിനിയെ കണ്ട് ശിവൻ അനുരാഗവിവശനാവുകയും അതിൽ നിന്നും തുടയിൽ കൂടി മണികണ്ഠൻ ജന്മമെടുത്തു എന്നുമാണ് പുരാണകഥ. 


                          KETTUNIRA IN PROGRESS.RAVI SANTHI IS DOING THE RITUAL



മണികണ്ഠന്റ കുട്ടിക്കാലം 


മണികണ്ഠൻ പമ്പാനദിക്കരയിൽ ഉപേക്ഷിക്കപ്പെടുകയും അതിലേ നായാട്ടിനായി വന്ന പന്തളമഹാരാജാവിന് കുട്ടിയെ ലഭിക്കുകയും ചെയ്തു. കുട്ടികളില്ലാത്ത രാജാവിന് മണികണ്ഠനെ സ്വന്തം മകനായി വളർത്തി. രാജകുമാരനായി എല്ലാസൗഭാഗ്യങളോടും കൂടി വളർന്ന മണികണ്ഠ ന് വളർത്തമ്മയും വളർത്തച്ചനും സ്വന്തം അച്ഛനമ്മമാരായി എന്നതാണ് സത്യം. 


ഇതിനിടയിൽ കുട്ടികളില്ലാതിരുന്ന മഹാറാണി ഗർഭം ധരിച്ചു. പ്രപഞ്ച നിയന്താവിന്റെ കളികളായിരിക്കാം ഉണ്ണി പിറന്നപ്പോൾമുതൽ മഹാറാണിക്ക് കുമാരനോട് അസൂയയായി. രാജ്യം അനാഥകുട്ടിയായ മണികണ്ഠ നിൽ ചേരുമോ എന്ന ആധി റാണിയെ കൊട്ടാരം വൈദ്യനുമായി ചേർന്ന് മണികണ്ഠനെ വധിക്കുന്നതിനുള്ള പ്ളാൻ തയ്യാറാക്കി.


അസുഖം ഭാവിച്ച റാണി മഹാരാജാവ് നായാട്ടിന് പോയ സമയം മണികണ്ഠ നോട് തന്റെ അസുഖവിവരം ഉണർതിച്ചു. അമ്മയെ രക്ഷപ്പെടുത്തുന്നതിനായി എന്തിനും തയ്യാറായി പന്ത്രണ്ട് വയസ്സുകാരനായ മണികണ്ഠൻ.കൊട്ടാരം വൈദ്യൻ പുലിപ്പാൽ സേവിച്ചാൽ മാത്രമേ അസുഖം ഭേദമാകുകയുള്ളു എന്ന് പറഞതനുസരിച്ച് പുലിപ്പാലിനായി കാട്ടിലേക്ക് പുറപ്പെട്ടു. 


ഈ യാത്രയിലാണ് മഹിഷിയെ കണ്ട് മുട്ടുന്നതും വധിക്കുന്നതും. ഇതോടെ അവതാരലകഷ്യം പൂർതിയായ അയ്യപ്പൻ അവിടെനിന്നും സ്വർഗാരോഹണം ചെയ്തു. അദ്ദേഹം അമ്പെറിഞ സ്ഥലത്താണ് ആദ്യ ക്ഷേത്രം. പണിഞിട്ടുള്ളത്.



IRUMUDKKETTU(TWO BAGS COTAING PUNYA&PAPA)IS BEING TAKEN ON HEAD


കെട്ട്നിറ സുനിലിന്റെ വീട്ടിലാണ് വച്ചിരുന്ന ത്. അതനുസരിച്ച് വൈകുന്നേരം സുനിലിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഇതിന് മുൻപ് വ്രതകാലത്തെ കുറിച്ച് അൽപം പറയാം. ശബരിമലക്ക് പോകുന്നവരെല്ലാം സ്വാമിമാരായാണ് അറിയപ്പെടുന്നത്. അവർ 45 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതുണട്. വസ്ത്രം മാറലും(കറുത്ത വസ്ത്രം ധരിക്കൽ)

മാലയിടീലും ഇതിന്റെ ഒരുഭാഗമാണ്. 45 ദിവസത്തോളമെത്തിയില്ലെങ്കിലും 40 ദിവസമെങ്കിലും ഞങൾ വ്രതം അനുഷ്ടിച്ചിരുന്നു. 

ശരീരവും മനസ്സും ശുദ്ധമായിരിക്കാൻ ഈ വ്രതസമയത്ത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സന്യാസിയേപ്പോലെ ജീവിക്കണമെന്നാണുദ്ദേശിക്കുന്നതെങ്കിലും ഈ ആധുനിക കാലത്ത് ഇത് സാധ്യമാവില്ല. എന്തായാലും മാംസഭക്ഷണം പുകവലി മദ്യം എന്നിവ കർശനമായും ഉപയോഗിക്കരുത്. ബ്രാഹ്മചര്യം ഇക്കാലത്ത് അനുഷ്ഠിക്കേണ്ടതുണ്ട്. മനസ്സിൽ അയ്യപ്പനെ ധ്യനിക്കണ്ടതുണ്ട്. അതിന്റെ ഭാഗമായി ശരണം വിളികളും. 

യാത്ര തുടങുന്നു 

ഞങളുടെ ടീമിൽ 6 പേരാണുണ്ടായിരുന്നത്. സുനിൽ കാലിന് സുഖമില്ലാതിരുന്നത് കൊണ്ട് നേരത്തേ തന്നെ തന്റെ അഭാവം അറിയിച്ചിരുന്നു. സുനിലിന്റെ ഭാര്യ ഷീബ, മകൻ വിഷ്ണു, എന്റെ ഭാര്യ ലേഖ, ഞങളുടെ ഗുരുസ്വാമി രവിശാന്തി, എറണാകുളത്ത്നിന്നുള്ള ഒരുസ്ത്രീ,അങിനെ ആറ് പേരടങിയ ഒരുസംഘമാണ് ഒരു ടെംപൊവാനിൽ പുറപ്പട്ടത്. രാത്രി 9മണിക്കാണ് കെട്ടും നിറച്ച് പുറപ്പെട്ടത്. 

എരുമേലിയിൽ 

ഏകദേശം  പുലർച്ച രണ്ട്        മണിയോടടു

ഞങൾ എരുമേലിയിലെത്തി. ശബരിമല തീര്‍ത്ഥാടന ത്തിലെ ഒരു പ്രധാനഭാഗമാണ് എരുമേലി.എരുമേലി ശ്രീ അയ്യപ്പന്റെ ഐതിഹ്യത്തിൽ വലിയ ഒരു സ്ഥാനമുണ്ട്. ശബരിമല യൂടെ ഗേറ്റ് വേ ആണ് എരുമേലി എന്ന് നിസ്സംശയം പറയാം. ഇവിടെ ധർമ്മ ശാസ്താവിന് അമ്പലവും മുസ്ളീമായ വാവർക് പള്ളീയുമുണ്ട്. അയ്യപ്പ ന്റെ സഹചാരിയായിരുന്നു വാവർ എന്നാണ് കഥ. ഹിന്ദുക്കളായ അയ്യപ്പ ഭക്ത ഇ ഇവിടെ ആരാധിച്ചിട്ടാണ് ശബരിമല യിലേക്ക് പോകുന്നത്. ഒരുപള്ളിയിൽ ഹിന്ദുക്കളായ ഭക്തർ പോകുന്നതും ആരാധിക്കുന്നതും ഇവിടെ മാത്രമായിരിക്കും. മതസൗഹാർദ്ദത്തിന്റെ ഒരു ഉദാത്ത മാതൃകയാണ് ഇവിടേ കണാൻ കഴിയുക. 




ഞങൾ അവിടെ ഇറ


ങി. കുറേഭക്തർ കിടന്നുറങുന്നത് കണ്ടു. അവിടെ തൊഴുത് വന്നപ്പോഴേക്കും ചായകുടിച്ച് ഉറക്ക ച്ചടവ് മാറ്റി വാൻ ഡ്രൈവർ തയ്യാറായിരുന്നു.അവിടെനിന്നും നേരെ പമ്പ യിലേക്ക് 

പമ്പയിൽ

ഏകദേശം അഞ്ച് മണിയോടെ ഞങൾ നിലക്കലെത്തി. നിലക്കൽ വരെ മാത്രമേ ഞങളുടെ വാനിനനുവാദമുള്ളു എന്ന് ചെക്പോസ്റ്റിലെ പോലീസുകാരൻ പറഞതനുസരിച്ച് ഞങളെ നിലക്കലെ ട്രാൻസ്പോർട് സ്റ്റാന്റിൽ ഇറക്കി വാൻപാർക് ചെയ്യാൻ പോയി. ഇനി ഞങൾ വരുന്നത് വരെ ഡ്രൈവറ ഇവിടെ വിശ്രമിക്കും. നിലക്കലിൽ നിനും ഓരോ അഞ്ച് മിനിറ്റിലും ഗവ.ബസ്സ് ഇട്ടിട്ടുണ്ട്. അതിൽ കയറി ഞങൾ പമ്പയിലേക്ക്. 


പമ്പയിൽ യ5 മണിക്ക് എത്തിച്ചേർന്നു. ടോയ്ലറ്റിലെല്ലാം പോയി ഞങൾ മലകയറാനുള്ള തയ്യാറെടുപ്പിലായി. അപ്പോളാണറിഞത് ഓൺലൈൻ പാസ്സ് എടുക്കാൻ മറന്ന് പോയി എന്നത്. നിർഭാഗ്യവശാൽ ഇൻറർ നെറ്റ് റേഞ്ചും ലഭിക്കുന്നില്ല. വലിയൊരു പ്രതിസന്ധിയിലായി ഞങൾ. ഭാഗ്യവശാൽ അവിടെ പാസ്സ് ഇഷ്യു ചെയ്യുന്ന ഒരു കൗണ്ടർ ഓപ്പൻ ചെയ്തിട്ടുണ്ട്. വലിയ തിക്കും തിരക്കും. ഒരുവിധത്തിൽ പാസ്സ് സംഘടിപ്പിച്ചു. 

അങിനെ മലകയറാൻ ആരംഭിച്ചു. 








സൗകര്യ ങൾ ഏറെയുണ്ടെങ്കിലും മലകയറ്റം ക്ളേശകരമാണ്. സമുദ്ര നിരപ്പിഉൽ നിന്നും 3000 അടി ഉയരത്തിലാണ് സന്നിധാനം. തീർത്ഥാടകർക്കാവശ്യമായ മെഡിക്കൽ സൗകര്യ ങൾ കുറവാണ്.
 സന്നിധാനത്തിലെക്കുള്ള പാതയിൽ പമ്പ, നീലിമല, അപ്പാച്ചിമേട് സന്നിധാനം എന്നിവിടങളിൽ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തുമുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗം ഉൾപ്പെടെയുള്ള എല്ലാ ആധുനിക സജ്ജീകരണങളുമുണ്ട്. 


ഇപ്രാശ്യം മല കയറാൻ തുടങിയപ്പോൾ എന്റെ മുപ്പത് വർഷം കയറിയിരുന്നത് എനിക്കോർമ്മ വന്നു.അന്ന് പാതയിൽ ശരിക്കും കല്ലും മുള്ളുമായിരുന്നു. ശരണം വിളിക്കുമ്പോളുള്ള ഒരുവിളി കല്ലും മുള്ളും കാല്ക്ക് മെത്ത എന്നതായിരുന്നു. അത് അന്ന് ശരിയായിരുന്നു താനും. ഇന്നിപ്പോൾ കാലം മാറി. പാതയെല്ലാം നവീകരിക്കപ്പെട്ടു. കല്ല് പാകിയ മല വഴികളായി മാറി. കൈപിടിച്ച് കയറുന്ന തിന് കൈവരികളും നിർമ്മിച്ചിട്ടുണ്ട്. 


ദർശനം കഴിഞ് വരുന്ന അയ്യപ്പ ന്മാർ 


രവിശാന്തിയും വിഷ്ണുവും ഞങളെ കാത്ത് നിൽകുകയാണ് 

ട്രീറ്റഡ് കുടിവെള്ളം എല്ലാ മുക്കിലുമുണ്ട് 



കൈവരികൾ സഹായത്തിനുണ്ട് 




തണ്ണി മത്തൻ, കപ്പലണ്ടി, ഇളനീർ എന്നിങനെ സകലതും ലഭ്യമാണ് വഴിയിൽ 

ഹാവൂ, അപ്പാച്ചിമേട് ടോപ്പിലെത്തി 






SABARI PEEDHAM

SARAM KUTHI ALU




 


മരക്കൂട്ടം, ഏതാണ്ട് അടുത്തു 





വഴിയിൽ സാധനങൾ കയറ്റി പ്പൊകുന്ന വാഹനങൾ, സ്വാമി അയ്യപ്പൻ റോഡ് വഴി യാണ് ഇവ യാത്ര ചെയ്യുന്നത്. 




സന്നിധാനത്തിലെത്താൻ മിനിറ്റുകൾ മാത്രം. ബാലസൂര്യന്റെ കിരണങൾ ഞങളെ പുളകമണിയിച്ചു





പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തിഅൽ 



ശബരിമല ക്ഷേത്രം 



ദർശനത്തിനായി ഭക്തർ ക്യൂ നില്‍ക്കുന്ന ത് കാണാം 


ദർശനം പ്രതീക്ഷിച്ച് സന്നിധാനത്തിൽ
 
ഏകദേശം 8 മണിയോടെ മലകയറ്റം കഴിഞ് ഞങൾ സന്നിധാനത്തിലെത്തി. സുനിൽ ഞങൾക് തൊഴാനുള്ള എർപ്പാടുകൾ ചെയ്തിരുന്നു. അദ്ദേഹം വരുന്നത് വരെ സന്നിധാനത്ത് നിന്നു. വളരെ സുഖകരമായി അയ്യപ്പ നെ ദർശിച്ചു. കാര്യമായി ക്യൂവിലൊന്നൂം നിൽക്കേണ്ടി വന്നില്ല എന്നത് ഞങൾക് അനുഗ്രഹമായി. അതിന്ശേഷം സന്നിധാനത്തിൽ വിരിവച്ച് രവി ശാന്തി അഭിഷേകത്തിനുള്ള ഒരുക്കം തുടങി.

 ഇതെല്ലം എത്രയെത്ര വർഷങൾ ഞങൾ ചെയ്തിട്ടുണ്ട്. അതെല്ലാം എനിക്കോർമ്മ വന്നും. 20വർഷം ഞാൻ തുടർച്ചയായി ഈ പുണ്യ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. പലപ്പോഴൂം വിരി വച്ച് അഭിഷേകത്തിനായുള്ള സാമഗ്രികൾ ക്ഷേത്ര ത്തിലേക്ക് കൊണ്ട് പോകുന്ന ചുമതല ഞാനാണേല്ക്കാറുണ്ടായിരുന്നത്. ഞങൾ ദേവസ്വം ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു. പ്രഭാത കർമ്മങളെല്ലാം നിർവഹിക്കാനായി ഞാൻ പുറപ്പെട്ടൂ. ഈ സമയം സ്തീകൾ മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലേക്ക് പോയി. ദർശനമെല്ലാം നന്നായി പൂർത്തിയാക്കി വീണ്ടും സന്നിധാനത്തിലേക്ക്. അയ്യപ്പനെ ഒരിക്കൽ കൂടി ദർശിച്ച് മുറിയിലേക്ക്. കുളിയെല്ലാം കഴിഞ് മലയിറങാനുള്ള സമയമായി. റൂം വിട്ട് കൊടുത്ത് അരവണയും അപ്പവും വാങിക്കാനായി കൗണ്ടറിലേക്ക്. അതെല്ലാം കഴിഞ് ഞങൾ മലയിറങി. 

അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ധാരാളമുള്ളത് കൊണ്ടാണ് ഈ 68 വയസ്സിലൂം എനിക്ക് മല കയറാനും ഈ സന്നിധാനത്തിലെത്താനും കഴിഞത്.  












ONE SELFI WHLE RETURNING








മലയിറക്കം സുഗമമായിരുന്നു. ഉച്ച ക്ക് നല്ല വെയിലുണ്ടായിരുന്നെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ പമ്പ യിലെത്തി. പമ്പയിൽ കുളിച്ച് ഞങൾ KSRTC ബസ്സിൽ കയറി ഞങൾ നിലക്കലേക്ക് പുറപ്പെട്ടു. 



നിലക്കലിൽ ഞങളേയും കാത്ത് വാൻ ഡ്രൈവർ നിൽകുന്നുണ്ടായിരുന്നു. തിരിച്ച് വീട്ടിലേക്ക്. 



Comments

  1. Thanks for sharing the information, we woild like to share the information for Bike Shifting Services By Train

    ReplyDelete

Post a Comment

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര