ഹാവ് ലോക് &നീൽ ദ്വീപൂകളിൽ
സപ്തംബർ 1 2023 രണ്ടാംദിവസം ഹാവ് ലോക് ദ്വീപാണ് കാണാൻ പോകുന്നതെന്ന് നസീർ ഞങളെ തലേദിവസം തന്നെ അറിയിച്ചിരുന്നു. പിറ്റേന്ന് കാലത്ത് 9 മണിക് പ്രഭാത ഭക്ഷണത്തിന് ശേഷം റിസപ്ഷണിൽ എത്താനാണ് ഞങളോട് നിർദ്ദേശിച്ചിരുന്നത്. ഇതിനിടയിൽ കൂടെയുള്ള മറ്റുള്ളവരുമായി എല്ലാവരും അന്യോന്യം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ഇതാണ് ഇത്തരം കണ്ടക്ടഡ് ടൂറുകളിൽ പോകുമ്പോഴുള്ള പ്രത്യേകത. നമുക്ക് പല സ്ഥലങളിലുള്ള പലപല വ്യക്തികളുമായി ബന്ധപ്പെടാനും മറ്റും ഇത്കൊണ്ട് സാധിക്കുന്നു. മാത്രമല്ല ഇത്തരം ടൂർ ഓപ്പറേറ്റർമാർക് നല്ല ഡി സ്കൗണ്ട് ലഭിക്കുന്നത് കൊണ്ട് നമുക്ക് ചുരുങിയ ചിലവിൽ വിനോദയാത്ര ചെയ്യാൻ കഴിയുന്നു എന്നത് ഇതിന്റെ ഒരു നല്ല ഗുണമാണ്. മാത്രമല്ല എല്ലാ ട്രാൻസ്പോർട്,ലോജിസ്റ്റിക്സു പ്രശ്നങൾ ഇവർ കൈകാര്യം ചെയ്യുന്നത് കൊണ്ട് വളരെ സൗകര്യ പ്രദങളാണ് ഇത്തരം യാത്ര കൾ. Radhanagar Beach അന്തമാൻ ദീപുസമൂഹത്തിലെ പോർട്ബ്ളയറിന് വടക്ക് കിഴക്കായിട്ടാണ് ഹാവ്ലോക് ദീപ് സ്ഥിതിചെയ്യുന്നത്. സ്വരാജ് ദീപ് എന്നാണ് ഇത് ഔദ്യോഗിഗമായി ഇപ്പോൾ അറിയപ്...