ഹാവ് ലോക് &നീൽ ദ്വീപൂകളിൽ
സപ്തംബർ 1 2023
രണ്ടാംദിവസം ഹാവ് ലോക് ദ്വീപാണ് കാണാൻ പോകുന്നതെന്ന് നസീർ ഞങളെ തലേദിവസം തന്നെ അറിയിച്ചിരുന്നു. പിറ്റേന്ന് കാലത്ത് 9 മണിക് പ്രഭാത ഭക്ഷണത്തിന് ശേഷം റിസപ്ഷണിൽ എത്താനാണ് ഞങളോട് നിർദ്ദേശിച്ചിരുന്നത്. ഇതിനിടയിൽ കൂടെയുള്ള മറ്റുള്ളവരുമായി എല്ലാവരും അന്യോന്യം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ഇതാണ് ഇത്തരം കണ്ടക്ടഡ് ടൂറുകളിൽ പോകുമ്പോഴുള്ള പ്രത്യേകത. നമുക്ക് പല സ്ഥലങളിലുള്ള പലപല വ്യക്തികളുമായി ബന്ധപ്പെടാനും മറ്റും ഇത്കൊണ്ട് സാധിക്കുന്നു. മാത്രമല്ല ഇത്തരം ടൂർ ഓപ്പറേറ്റർമാർക് നല്ല ഡി സ്കൗണ്ട് ലഭിക്കുന്നത് കൊണ്ട് നമുക്ക് ചുരുങിയ ചിലവിൽ വിനോദയാത്ര ചെയ്യാൻ കഴിയുന്നു എന്നത് ഇതിന്റെ ഒരു നല്ല ഗുണമാണ്. മാത്രമല്ല എല്ലാ ട്രാൻസ്പോർട്,ലോജിസ്റ്റിക്സു പ്രശ്നങൾ ഇവർ കൈകാര്യം ചെയ്യുന്നത് കൊണ്ട് വളരെ സൗകര്യ പ്രദങളാണ് ഇത്തരം യാത്ര കൾ.
അന്തമാൻ ദീപുസമൂഹത്തിലെ പോർട്ബ്ളയറിന് വടക്ക് കിഴക്കായിട്ടാണ് ഹാവ്ലോക് ദീപ് സ്ഥിതിചെയ്യുന്നത്. സ്വരാജ് ദീപ് എന്നാണ് ഇത് ഔദ്യോഗിഗമായി ഇപ്പോൾ അറിയപ്പെടുന്നത്.ആന്ദമാനിൽ ഏറ്റവും അധികം ടൂറിസവും
ഈദീപിൽ തന്നെയാണ്. ഇവിടെ പോപുലേഷൻ ഏകദേശം 7000 ആണ്. ഝാർഖണ്ടിൽ നിന്നും ബംഗാളിൽ നിന്നും കുടിയേറിപാർത്തവരാണിവർ. ഏഷ്യയിലെ തന്നെ ഏറ്റവും നല്ല ബീച്ചായ രാധാനഗർ ബീച്ച് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
അടുത്തെത്തിയിരുന്നു
.
വളരെ സ്മൂത്തായ ഒരുയാത്രയായിരുന്നു ഈ ബോട്ട് യാത്ര. ബോട്ടിൽ പല വിധ കലാപരിപാടികളും അരങേറിയിരുന്നു.കുടിക്കാനുംകഴിക്കാനുമുള്ള ഒരു ചെറിയ സംവിധാനവും ബോട്ടിനകത്തുണ്ടായിരുന്നു. ഏതായാലും ബോട്ട് യാത്ര ഒരു അവിസ്മരണീയമായ അനുഭവമായിരുന്നു. ഹാവ്ലോക്ക് ദീപിലെ ഒരു റിസോർടിലായിരുന്നു ഞങൾക് താമസമൊരുക്കിയിരുന്നത്. റിസോർടിൽ
നിന്നൂം ഉച്ചഭക്ഷണം കഴിഞ് ഞങൾ ഹാവ്ലോക്കിലെ രാധാനഗർ ബീച്ചിലേക്ക് യാത്രയായി. റിസോർടിൽ നിന്നും ഒരു പത്ത് മിനിറ്റ് ഡ്രൈവ് ചെയ്താൽ ഈ ബീച്ചിലെത്താം. ഏകദേശം നാലുമണിയോടെ ഞങൾ രാധാനഗർ ബീച്ചിലെത്തി. മനോഹരമായ ബീച്ച്. മണൽപരപ്പ് പരവതാനി വിരിച്ച പോലെ കിടക്കുന്നു. ഇളം നീല നിറമുള്ള കടൽ. ധാരാളം പേർ നീന്തി കുളിക്കുന്നതായി കണ്ടു.ഉടൻ തന്നെ വസ്ത്രങൾ മാറ്റി ഞങൾ കടലിലേക്ക്.
കുളി ഒരുമണിക്കൂർ നീണ്ടു. സുനിലുമുണ്ടായിരുന്നു. കടലിൽ നീന്തികുളിക്കുമ്പോൾ ചെറുപ്പത്തിൽ സ്കൂളിൽ നിന്നും കടൽ കാണാൻ പോയ രംഗം മനസ്സിലേക്കോടിയെത്തി.അന്ന് സ്കൂളിൽ നിന്നും കടൽ കാണാൻ കുട്ടികളെ കൊണ്ട് പോയിരുന്നു. നീന്തൽ വശമുണ്ടായിരുന്നത് കൊണ്ട് കടലിനെ എന്നും ഭയന്നിരുന്നില്ല. കുളികഴിഞ് വസ്ത്ര ങളെല്ലാം മാറിയപ്പോഴേക്കും സൂര്യാസ്തമയമായി. രാധാനഗർ ബീച്ചിലെ സൂര്യസ്തമയം ഒരു അവിസ്മരണീയമായ സംഭവമാണ്. വർണനാതീതമാണ് ബീച്ച് ഈ സമയം.
ഇന്ത്യ യിലെ ഏറ്റവും മികച്ച ബീച്ചേതാണെന്ന് ചോദിച്ചാൽ ഉത്തരം രാധാനഗർ ബീച്ച് എന്നാകും. ഒരു ഭാഗത്ത് വനവും നീണ്ട് പരന്ന് കിടക്കുന്ന നനു ത്ത മണൽ പരപ്പും നീലനിറമുള്ള വെള്ളവും ഈ ബീച്ചിനെ അതീവ സുന്ദരിയാക്കുന്നു. ടൈംസ് മാഗസിൻ ഈ ബീച്ചിനെ ലോകത്തിലെ തന്നെ ഏഴാമത്തെ ഏറ്റവും മികച്ച ബീച്ചായി തിരഞ്ഞെടുത്തിട്ടുണ്ട്. രാധാനഗർ ബീച്ചിൽ വിനോദസഞ്ചാരികൾ നീന്തി കുളിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്നതായി കാണാം. നിങൾ ഈ ബീച്ച് സന്ദർശിക്കുകയാണെങ്കിൽ നിശ്ചയമായും കുളിക്കാനുള്ള ടൗവലും മറ്റും കൊണ്ട് വരണം. ഡ്രസ്സ് മാറാനുള്ള മുറികളും ടോയ്ലറ്റ് സംവിധാനങളും ബാത് റൂമുകളും ചെറിയ ഒരു സംഖ്യക്ക് ലഭിക്കും.
രാധാനഗർബീച്ചിലെ ഒരു മനോഹരമായ കാഴ്ച അവിടത്തെ സൺസെറ്റാണ്.
ഈ ബീച്ചിനെ സംബന്ധിച്ച് പറയുകയാണെങ്കിൽ മണികൂറുകളോളം നിങൾക് ചിലവഴിക്കാനാകും. അത്രയും സന്തോഷം ഈ ബീച്ച് പ്രദാനം ചെയ്യുന്നുണ്ട്. എങ്കിലുംനിങൾക് ചിലവഴിക്കാൻ സമയപരിധിയുണ്ടെങ്കിൽ രണ്ട് മണിക്കൂർ സമയം ധാരാളമാണ്.രാധാനഗർ ബീച്ച് സുരക്ഷിത മായി നീന്തിക്കുളിക്കാനുള്ള എല്ലാ സൗകര്യങളും ഗവ ഒരുക്കിയിട്ടുണ്ട്. സുരക്ഷക്കുള്ള ഗാർഡുകളും ഇവിടെയുണ്ട്. ഹാവ്ലോക് ദീപിന്റെ മാത്രമല്ല ആന്ഡമാന്റെ തന്നെ തിലകക്കുറിയാണ് ഈ ബീച്ച്.
ഒരുവിധം തരക്കേടില്ലാത്ത ഒരു റിസോർടിലാണ് ഞങൾ തങിയത്. ബംഗാളികളാണ് അതിന്റെ ഉടമകളെന്ന് പിന്നീടറിഞു. റിസോർടിലെ ഭക്ഷണം അത്ര ഗംഭീരമെന്ന് പറയാനാവില്ലെങ്കിലൂം തരക്കേടില്ലായിരുന്നൂ. ഡിന്നർകഴിഞ് ചില കലാപരിപാടികൾ ഞങളുടെ കൂട്ടത്തിലുണ്ടായിരുന്നവർ അവതരിപ്പിച്ചു. ഇതെല്ലാം കഴിഞപ്പോഴേക്കും കൃത്യം പത്ത് മണി. ഉറങാനുള്ള സമയമായി. ബീച്ചിൽ ഒരുമണിക്കൂർ നീന്തിയതിനാൽ നല്ല ക്ഷീണമുണ്ട്. കിടക്ക കണ്ടതേ ഓർമ്മ യുള്ളു. സുഖസുഷുപ്തിയിലേക്ക്.
സപ്തംബർ/ 2 /2023
തലേ ദിവസം തന്നെ സ്കൂബാ ഡൈവിങിന് പോകുന്നവരുടെ പേരു വിവരങൾ ടൂർ അധികാരികൾ ആരാഞിരുന്നു. എലിഫൻറ് ബീച്ചിനോടനുബന്ധിചാചാണ് ഈ അഡ്വെഞ്ചർ സ്പോർടുകളെല്ലാം ഒരുക്കിയിരുന്നത്. ഞങൾ വയസ്സ് 60 കടന്നതിനാൽ അത് ഒഴിവാക്കി. എന്നാൽ ഗ്രൂപ്പിലെ ചെറുപ്പക്കാർ ഇതിന് പോകാൻ റഡിയായിരുന്നു. പിറ്റേദിവസം കാലത്താണ് സ്കൂബാ ഡൈവിങിനുള്ള സൗകര്യമൊരുക്കിയിരുന്നത്. അത് കൊണ്ട് പ്രഭാതത്തിൽ എവിടേക്കും പോയില്ല. ഞങളുടെ റിസോർട്തന്നെ ഒരു ബീച്ചിന്റെ തീരത്തുനിന്ന്.അവിടെ കാലത്ത് ഇളനീർ കച്ചവടം നടത്തുന്ന ഒരുവ്ദ്ധനെ കണ്ടു.
ഹാവ്ലോക് ഐലന്റിലെ റിസോർടിനനുബന്ധിച്ച ഒരു ബീച്ച്.
നീൽ ഐലന്റിൽ ഒരു ദിവസം
നീൽ ഐലന്റിലെ റിസോർടിൽ
നീൽ ഐലന്റിലേക്
അന്ന് പരിപാടിയനുസരിച്ച് നീൽ ഐലന്റ് സന്ദേശമാണ്. അവിടേക്ക് പ്രഭാതഭകഷണം റിസോർടിൽ നിന്നും കഴിച്ച് ഞങളെല്ലാം റെഡിയായി .
പൊകാൻ വണ്ടികൾ റെഡിയായി നിൽപുണ്ട്. ഷഹീദ് ഐലന്റ് അഥവാ നീൽ ഐലന്റ്1857ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷ് സൈന്യത്തെനയിച്ച ബ്രിഗേഡിയർ ജയിംസ് നീലിനെ അധികരിച്ച് നൽകിയ നാമമാണ്. 2018ൽ ഇവിടെ സ്വാതന്ത്ര്യ ത്തിന്റെ വെന്നിക്കൊടി ആദ്യമായി പാറിച്ച സുബാഷ് ചന്ദ്ര ബോസിന്റെ ഔർമക്കായി ഷഹീദ് ഐലന്റ് എന്ന് നാമകരണം ചെയ്യുകയുണ്ടായി. 1960 ൽ ഇവിടെ കുടിയേറ്റക്കാർ വരുന്നത് വരെ ഇവിടം ജനവാസം ഉണ്ടായിരുന്നില്ല. ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് പുറത്താക്കപ്പെട്ട ഹിന്ദുക്കളാണ് ഈ ദ്വീപിൽ സെറ്റ്ലേഴ്സ് ആയി പിന്നീടെത്തിയത്. ഹാവ്ലോക് എലന്റിനും റോസ് ഐലന്റിനുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൃഷിയാണ് ഇവിടത്തെ പ്രധാന ജോലി. ആൻഡമാനിലേക്കുള്ള പച്ചക്കറികളെല്ലാം കൃഷി ചെയ്യുന്നത് ഷഹീദ് ദ്വീപിലാണ്
ടൂറിസം
സ്വരാജ് ദ്വീപ് പോലെ ഷഹീദ് ദ്വീപും ടൂറിസത്തിന് പേര് കേട്ടതാണ്. പലപ്പോഴും ടൂറിസ്റ്റുകൾ ഹാവ്ലോക് ദീപിന് പകരം ഷഹീദ്
ദ്വീപിലാണ് താമസിക്കുന്നതെന്ന് കാണാം .നിരവധി റിസോർടുകൾ, റസ്റ്റോറന്റുകൾ എന്നിവ ഇവിടെയുണ്ട്.
ഷഹീദ് ദ്വീപിലെ പശസ്തങളായ ബീച്ചുകൾ ഭരത്പൂർ ബീച്ച്, ലക്ഷ്മണപൂർ ബീച്ച്, സീതാപൂർ ബീച്ച് എന്നിവയാണ്.
നീൽ ഐലന്റിൽ അടുത്തിടെ പണിത റിസോർടിലാണ് ഞങൾക് താമസമൊരുക്കിയിരുന്നത്. വളരെ നല്ല ഭക്ഷണവും ലഭിച്ചു. ഹാവ്ലോക് ഐലന്റിലെ താമസം സുഖകരമായിരുന്നെങകിലും ഭക്ഷണം അത്ര നന്നായിരുന്നില്ല.
ഹാവ്ലോക് ഐലന്റിൽ ഞങൾക് . സ്കൂബാ ഡൈവിങിന് പോകാൻ സാധിച്ചില്ലെങ്കിലും അതിനോടനുബന്ധിച്ച സ്നോർകിലിങ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. ഷഹീദ് ഐലന്റ് സ്നോർക്ലിംങിനുള്ള ഏറ്റവും പറ്റിയ സ്ഥലമെന്ന് പറയാതെ വയ്യ. ഉച്ചഭക്ഷണത്തിന് ശേഷം സ്നോർക്ളിംഗിനും മറ്റുമായി തയ്യാറായി.
ഏകദേശം 600 കയാണ് സ്നോർക്ളിങിന് ചാർജ് ചെയ്യുന്നത്.ഇവിടത്തുകാരുടെ ജീവിതം ഇതൊക്കെയായി ബന്ധപ്പെട്ട് കിടക്കുകയാണ് സ്നോർക്ളിംഗ്,സ്കൂബാ ഡൈവിങ് എന്നിവ
ഞങൾ സ്നോർക്ലിംങ് വളരെ നന്നായി ആസ്വദിച്ചു.സമുദ്രത്തി നടിയിലേക്ക് ഊളിയിട്ട് മത്സ്യങളേയും കോറലുകളും മറ്റൂം അടുത്ത കാണുന്നത് മനോഹരമായ ഒരു അനുഭവമാണ് .
സമയം അഞ്ച്മണി. ഉടനെതന്നെ ലക്മൺ പൂർ ബീച്ചിലേക്ക് യാത്രയായി
ലക്ഷമൺ പൂർ ബീച്ച്
നീൽ ഐലന്റിലെ ബീച്ചുകളിലൊന്നായ ലക്ഷ്മണ പൂർ ബീച്ച് നംബർ 2 ആണ് സ്നോർക്ളിങിന് ശേഷം ഞങൾ കാണാൻ പോയത്. ഈബീച്ച് ഹൗറബ്രിഡ്ജ് എന്നും അറിയപ്പെടുന്നുണ്ട് കാരണം രണ്ട് നാചുറൽ ബ്രിഡ്ജ് ഈബീച്ചിൽ നമുക്ക് കാണാം.ലോ ടൈഡിൽ ഇവിടം പലതരം കോറൽസും മറ്റു മറൈൻ ജീവജാലങളെ കൊണ്ടും സമ്പന്നമാണ്.ലോ ടൈഡ് സമയം നടക്കാൻ അല്പം ബുദ്ധിമുട്ടായി അനുഭവപ്പെടാം.
ഹൗറബ്രിഡ്ജ്
ലക്ഷ്മണ്‍ പൂർ 2 ബീച്ച് കണ്ട് കഴിഞപ്പോൾ തന്നെ സമയം ഇരൂട്ടിയിരുന്നു. ലക്ഷ്മണ പൂർ 1 ബീച്ച് കൂടി കാണാനുണ്ടായിരുന്നു.മനോഹരമായ സൂര്യാസ്മയമാണ് ലക്ഷ്മൺപൂർ 1 ബീച്ചിന്റെ പ്രത്യേകത. അത് അടുത്ത ദിവസം കാണാനേ
സാധിക്കൂ എന്ന സാഹചര്യം മനസ്സിലാക്കി തിരിച്ച് റിസോർടിലേക്ക്. റിസോർടിൽ നല്ല ഒരു ഡിന്നർ ഞങളേയും കാത്തിരിക്കുന്നുണ്ടായിരുന്നു.ഡിന്നറിന്ശേഷം നേരേ കിടക്കയിലേക്കും സുഖസുഷുപ്തിയിലേക്കും.
Comments
Post a Comment