ആൻഡമാൻ ദീപുകൾ എന്റെ ബാല്യകാലത്ത് എനിക്ക് പരിചിതമായിരുന്നു. അതിന് കാരണം എന്റെ പിതാവിന്റെ വകയിലെ അനിയന്മാരായിരുന്ന രണ്ട് പേരായിരുന്നു. വേലപ്പൻ, അരവിന്ദൻ എന്ന രണ്ട് സഹോദരന്മാരായിരുന്നു അവർ. മൂത്ത സഹോദരനായിരുന്നു വേലപ്പൻ. ഞങൾ വേലപ്പാപ്പൻ എന്ന് വിളിച്ചിരുന്ന അദ്ദേഹം ആൻഡമാനിൽ തുണിബിസിനസ്സായിരുന്നു. മദ്രാസിൽ നിന്നും തുണി യെടുത്ത് കപ്പലിൽ ആൻഡമാനിലെത്തിക്കുകയായിരുന്ന പതിവ്. മാസത്തിൽ ഒരിക്കൽ മാത്രമാണ് മദ്രാസിൽ നിന്നും കപ്പൽ പോയിരുന്നത്. ബിസിനസ്സ് പതുക്കെ പച്ച പിടിച്ചപ്പോൾ അനിയനായ അരവിന്ദ നേയും കൂട്ടി. ഇവർ നാട്ടിൽ വന്നാൽ ഞങളുടെ വീട്ടിലെത്തും. ചേടത്തീ എന്ന് അമ്മയെ വിളിച്ചാണ് വരവ്. ചായയും മറ്റും കഴിച്ച് ആൻഡമാൻ വിശേഷങൾ കെട്ടഴിക്കൂം. 60 കളുടെ അവസാനകാലമാണ്. അവിടത്തെ ആദിവാസികളുടെ നഗ്ന ഫോട്ടോകൾ എനിക്ക് തന്നതായി ഓർകുന്നു. എനിക്ക് ചെസ്സ് കൊണ്ട് തന്നത് അരവിന്ദ പാപ്പനായിരുന്നു. ചെസ്സിൽ നല്ലമാതിരി നൈപുണ്യം അന്നെനിക്കുണ്ടായിരുന്നു അത് കൊണ്ടാവണം REC ചെസ്സ് ചാമ്പ്യനാവാൻ കഴിഞത്. എന്തായാലും ആൻഡമാൻ ദീപുകൾ കാണണമെന്ന ആഗ്രഹം അന്നേ ഉണ്ടായിരുന്നു. ഇവർ പറഞ കഥകളാവാം കാരണം.
ഏതായാലും ആൻഡമാനിലേക്ക് ഗ്ളാൻസ് ഓഫ് ഇന്ത്യ യുടെ ട്രിപ് ഓണത്തിനോടനബന്ധിച്ച് അറേഞ്ച് ചെയ്യുന്നുണ്ടെന്ന് ഭാര്യാസഹോദരൻ സുനിൽ അറിയിച്ചപ്പോൾ ഞാൻ എന്റെ സന്നദ്ധത അറിയിച്ചു. അവനും ഭാര്യ ഷീബയുമുണ്ട്. ഇതിന് മുൻപ് കാഷ്മീർയാത്രയിൽ ഞങളൊന്നിച്ചുണ്ടായിരുന്നു. ആഗസ്ത് അവസാനമായിരുന്നു ഞങളുടെ ആൻഡമാൻ യാത്ര.
ആഗസ്ത് 29
അങിനെ ആ ദിവസവും എത്തിച്ചേർന്നു. ആൻഡമാനിലെ കാലാവസ്ഥ കേരളത്തിലേത് പോലെയാണെന്ന് ടൂർ ഓപ്പറേറ്റർ അറിയിച്ചതനുസരിച്ച് പ്രത്യേകം വസ്ത ങളുടേയൊന്നും ആവശ്യമുണ്ടായിരുന്നില്ല. കൊച്ചിയിൽ നിന്നും കൽക്കട്ടയിലേക്കൂം അവിടെനിന്നും പോർട് ബ്ളയറിലേക്കൂം രണ്ട് ഇൻഡിഗോ ഫ്ളൈറ്റ് പിടിക്കേണ്ടിയിരുന്നൂ.കുറച്ച് നീളംകൂടിയ യാത്രയായിരുന്നു അത് എന്ന് പറയാതെ വയ്യ. അങിനെ ഞങൾ പിറ്റേദിവസം കാലത്ത് പോർട്ബ്ളെയറിൽ എത്തിച്ചേർന്നു. ഏകദേശം മുപ്പതംഗങളുണ്ടായിരുന്നു ഞങളുടെ കൂടെ. ഫ്ളൈറ്റിൽ വച്ച് അധികം പേരെ പരിചയപ്പടാൻ സാധിച്ചിരുന്നില്ല.
ലേഖകൻ ഡംഡം എയർപോർടിൽ- പോർട് ബ്ളെയറിലെ വീർ സവാർകർ എയർപോർടിൽ
വീർസവർകർ എയർപോർടിൽ നിന്നും പുറത്തേക്ക്.

ഇന്ത്യ ഗവ പുതുതായി പണി കഴിച്ച അത്യധുനിക എയർപോട് ഇന്ത്യൻ പ്രധാന മന്ത്രി ഉദ്ഘാടനം നിർവഹിച്ചിട്ട് ഒരു മാസം പോലുമായിട്ടില്ല ഞങൾ അവിടെ ഇറങിയപ്പോൾ. വീർ സവാർകർ ഇന്റർനാഷണൽ എയർപോർട് എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യ സമരസേനാനിയും ആൻഡമാനിലെ ജയിലിൽ നരകജീവിതം നയിച്ച വീർസവാർകർ.
ഇന്ത്യൻ നേവിയുടെ നിയന്ത്രണത്തിലാണ് ഈ എയർപോർട്. എന്നാൽ പാസഞ്ചർ ടെർമിനലും ഏപ്രണും എയർപോർട് അതോറിറ്റിയുടെ നിയന്ത്രണ ത്തിലുമാണ്. പോർട്ബ്ലയർ കൽക്കത്തയിൽ നിന്നും വിശാഖപട്ടണത്ത് നിന്നും ചെന്നൈയിൽ നിന്നും ഏകദേശം ഒരേ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. കൽകത്തയിൽ നിന്നും 1255 കിമിയും വിശാഖപട്ടണത്ത് നിന്ന് 1200 കിമിയും ചെന്നൈയിൽ നിന്നുട 1190 കിമിയും ദൂരമുണ്ട്.
ആൻഡമാൻ നിക്കോബാഅർ ദീപൂസമുഹം ഏറ്റവും വലിയ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ആൻഡമാൻ ടൂറിസത്തിന് കരുത്തേകുകയാണ് ഈ അത്യാധുനിക ഇനറർനാഷണൽ എയർപോർട്.
വീർ സവാർകർ എയർപോർട് ഒരു വിഹഗവീക്ഷണം
നാൽപതിനായിരത്തോളം ബിൽട് അപ് ഏരിയയുള്ള ഈ എയർപോർടിന് വർഷത്തിൽ 50 ലക്ഷത്തോളം യാത്രികരെ സ്വീകരിക്കാനാകും എന്നത് ആൻഡമാഇന്ത്യിലയിലെ ഒരു വാണ്ടട് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി മാറും എന്നതിൽ ഒരു സംശയവുമില്ല.
ഞങൾ എല്ലാവരും പ്രഭാതകർമ്മങളെല്ലാം എയർപോർടിലാണ് നിർവഹിച്ചത്. ഹോട്ടൽ അക്കൊമൊഡേഷൻ 10 മണിയാകും എന്ന് പ റഞിരുന്നു. ഹോട്ടലിൽ ചെന്ന് പ്രഭാതഭക്ഷണവും കഴിഞിരിക്കുമ്പോഴേക്കും റൂം അലോക്കേഷനായി. അവരവർ അവരുടെ മുറിയിലേക്ക് നടന്നു.
ഉച്ച ഭക്ഷണം കഴിഞാണ് ആദ്യ സന്ദർശനം ആരംഭിക്കുന്നതെന്ന് ടൂർ നയിക്കുന്ന നസീർ പറഞിരുന്നു. ഒരു തമിഴ് വംശജനായ കുമാറും ഞങളെ നയിക്കാനായി ഒപ്പമുണ്ട്. നല്ല ഒരു വ്യക്തിയായിരുന്നു കുമാർ. ആൻഡമാൻ അന്തേവാസിയാണ് കൂമാർ. കുമാറായിരുന്നു ട്രാൻസ്പോർടേഷനും അത് പോലെ അഡ്വഞ്ചർ സ്പോർട്സ് കാര്യങളും കൈകാര്യം ചെയ്തിരുന്നത്.
ആൻഡമാനിലെ ആദ്യദിവസം(30/9/2023)
ആദ്യദിവസം ഒരു നാഷണൽ മോണുമെന്റ് ആയ സെല്ലുലാർ ജയിൽ കാണാനാണ് ഞങൾ പോയത്. ഉച്ചക്ക് ഭക്ഷണം കഴിഞ് ഞങൾ പുറപ്പെട്ടു. ഹോട്ടലിൽ നിന്നും അകലത്തിലല്ല ജെയിൽ. സെല്ലുലാർ ജയിലിനെ കുറിച്ച് കുറച്ച് ചരിത്രം
പറയാതെ അതിന്റെ വിശേഷങളിലേക്ക് കടക്കുക ഉചിതമാവില്ല. സെല്ലുലാർ ജയിൽ, കാലാപാനി( കറുത്ത വെള്ളം) എന്ന പേരിലും അറിയപ്പെടുന്നു. സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിക്കാൻ വേണ്ടിയാണ്
ഇങിനെ ഒരു ജയിൽ ബ്രിട്ടീഷ് ഗവ ർണർ നിർമ്മിച്ചത്. ഇന്ന് ഈ ജയിൽ ഒരു നാഷണൽ മോണുമെന്റ് ആണ്.1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്തിയതിന് ശേഷം ബ്രിട്ടീഷ്ഗവ ആൻഡമാനെ തടവൂകാരെ പാർപിക്കുവാനുള്ള ഒരിടമായി കണ്ടിരുന്നു. എന്നാൽ ഒരു ജയിൽ അവിടെപണിതത് 1896 മുതു 1906 വരെയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ സ്വാതന്ത്ര്യ സമരം മൂർചിക്കുകയും ഇത് ഒരു ജയിലിനുള്ള ആവശ്യകത ഗവൽ ഉളവാക്കി. ഇതിന്റെ ഭാഗമായാണ് ആൻഡമാനിൽ ജയിൽ സ്ഥാപിച്ചുകൂടേ എന്ന് ബ്രിട്ടീഷുകാർ ആലോചിച് തൂടങിയത്.
ജയിലിന്റെ നിർമ്മാണം 1896ൽ ആരംഭിക്കുകയൂം ചെയ്തു. ബർമ്മയിൽ നിന്നും കൊണ്ട് വന്ന ഇഷ്ടീകയാണ് നിർമ്മാണത്തിനുപയോഗിച്ചത്. 7 വിങുകളായാണ് ജയിൽ. അതിന്റെ നടുവിൽ തടവുകാരെ നിരീക്ഷിക്കുന്നതിനായി ടവറും.
സെല്ലുലാർ ജയിൽ എന്ന പേർ ലഭിക്കുന്ന തിനു കാരണം ഓരോതടവുകാരനേയും ഓരോ സെല്ലിൽ പാർപിക്കുകയും തടവുകാർ തമ്മിൽ ഒരുതരത്തിലുമുള്ള കമ്മ്യൂണിക്കേഷനും സാധ്യമല്ലാത്ത രീതിയിലുമാണ് എന്നതാണ്. ജയിലിലെ ജീവിതം വളരെ കഷ്ടമായിരുന്നു. വളരെ മോശം ഭക്ഷണമായിരുന്നു നൽകിയിരുന്നത്. നല്ല ഭക്ഷണം ലഭിക്കുന്നതി നായി തടവുകാർ പലപ്പോഴും നിരാഹാരസമരംനടത്തിയിരുന്നു. ഏകാന്തതടവാണ് എല്ലാ തടവുകാർകും ഇവിടെ യുണ്ടായിരുന്നത്. അതിന് ആൻഡമാനിലെ പ്രത്യക ഡിസൈനിലൂള്ള ഈ ജയിൽ വളരെയധികം ഉപകരിക്കുമെനന് പറയാം
സെല്ലുലാർ ജയിലിന്റെ കവാടം
1921 ൽ കേരളത്തിലുണ്ടായ മാപ്പിളലഹളയുടെ തടവുകാരും ഈ സെല്ലുലാർ ജയിലിലാണ് അടക്കപ്പെട്ടത്.
റിച്ചാർഡ് എന്ന വൈസ്റോയി 1872ൽ
ഷെർ അൽ അഫ്രിദി എന്ന തടവുകാരനാൽ ഇവിടെ വധിക്കപ്പെട്ടു. ഉടനെ അദ്ദേഹത്തെ തൂക്കുമരത്തിലേറ്റുകയും ചെയ്തു.1868ൽ 230 ഓളം തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ എല്ലാവരേയും പിടിക്കുകയും ഒരു തരത്തിലല്ലെങ്കിൽ മറ്റോരുതരത്തി ഭേദ്യം ചെയ്ത് വധിക്കുകയും ചെയ്തു.
നേതാജി സുബാഷ് ചന്ദ്ര ബോസ്
1942ൽ ജപ്പാൻ ആൻഡമാൻ ബ്രിട്ടീഷുകാരിൽ നിന്നും പിടിച്ചെടുത്തു.
അതിന്ശേഷം ബ്രിട്ടീഷൂകാരായിരുന്നു ഇവിടെ തടവുകാർ. അവരെയെല്ലാം ജപ്പാൻ കാർ വധിക്കുകയും ചെയ്തു.ഇക്കാലത്ത് ഇന്ത്യ ആ നാഷനൽ ആർമിയുടെ തലവനായ സുബാഷ് ചന്ദ്ര ബോസ് ഇവിടെയെത്തുകയും ഇവിടെ ഇന്ത്യ യുടെ നാഷണൽ ഫ്ളാഗ് ഉയർതൂകയും ചെയ്തൂ. ഒരുതരത്തിൽ പറഞാൽ അന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെന്ന്
ബോസ് പ്രഖ്യാപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയമഞപ്പോൾ
1945ൽ വീണ്ടും ബ്രിട്ടന്റെ അധികാര പരിധിയിൽ വന്നു ആൻഡമാൻ എന്നതും ചരിത്രം. 1947ൽ ഇന്ത്യ ക്ക് സ്വാതന്ത്ര്യം ലഭിച്ചു. അതിന്ശേഷം രണ്ട് വിങ് പൊളിച്ച് മാറ്റിയത് വൻ പ്തിഷേധത്തിനിടം നൽകി
1979 ലെമൊറർജിദേശായി ഗവഈജയിൽസമൂഹംഒരുനാഷണൽമോണുമെന്റായിപ്രഖ്യാപിച്ചു.
ഞങൾ മൂന്ന്മണിയോടുകൂടി അവിടെ എത്തി ച്ചേർന്നു. ആദ്യമായി നിങളെ കോണ്ട്പോകുന്നത് കവാടത്തിലുള്ള നേതാജി മ്യുസിയത്തിലേക്കാണ്. രണ്ട് നിലയിലാണ് ഈ ജയിലിന്റെ കവാടത്തിൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഈ മ്യൂസിയത്തിൽ ഈ ജയിലിൽ കിടന്ന് നരകിച്ച് മരിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം അനാവരണം ചെയ്യുന്നു
സെല്ലുലാർ ജയിൽ കാണുന്ന ഒരു വ്ക്തിയും ഡാവിഡ് ബാരി എന്ന ജയിലറെ മറക്കാൻ സാധിക്കില്ല. അത്രമേൽ ക്രൂരനായിരുന്നു ഈ നരാധമൻ. 1909 മുതൽ 1931 വരെ.ഭ്രാന്തമായ ക്രൂരത യായിരുന്നു ഇക്കാലം അവിടെ നടമാടിയത്. When IAm here I am the god എന്നായിരുന്നു ബാരിയുടെ നയം
ഉല്ലാസ്കർ ദത്തയുടെ കഥ ബാരിയുടെ ക്രൂരത വെളിവാക്കുന്നു. മൂന്ന് ലിറ്റർ വെളിച്ചണ്ണയുണ്ടാക്കാൻ ദത്തയോട് ആഞ്ജാപിച്ചു. ഒരിക്കലും സാധ്യമല്ലെന്നറിയാവുന്ന ദത്ത അത് നിരാകരിച്ചു. എന്നാൽ അതിനുള്ള ശിക്ഷ വളരെ കടുത്തതായിരുന്നു. ചങലയിൽ കെട്ടി തല കീഴായിതൂക്കാൻ ബാരി ആജ്ഞാപിച്ചു.മൂന്ന് ദിവസം ഇങനെ കഴിഞപ്പോഴക്കും ബോധം കെട്ടിരുന്നു.
വീർസവാർകർ.
1911 ഈ നാസിക് കളകടറെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട വീർസവാർകറിനെ 50 കൊല്ലം തടവിന് ആൻഡമാനിലിലേ സെല്ലുലാർ ജയിലിലടച്ചു .13 വർഷം തടവ്ശിക്ഷ അനുഭവിച്ച സവാർകർ മാപ്പ് എഴുതി ക്കൊടുത്ത് മോചിതനായി. വീർ സവാർകറിനെ അടച്ച സെൽ ഞങൾക് ഇവിടെ കാണാൻ കഴിഞു.
തടവുകാരെ ശിക്ഷിക്കുന്ന രീതി. രണ്ട് കൈകളും മുകളിലേക്ക് കെട്ടി ദിവസങൾ തന്നെ നിർതൂകയായിരുന്നു.
ഗൈഡ്
തടവുകാരെ ചങലയണിയിച്ചാണ് പുറത്തേക്ക് കൊണ്ട് വരുന്നത്
സെല്ലുലാർ ജയിലിലെ രണ്ട് വിങിന്റെ വിഹഗ വീക്ഷണം
ലേഖകൻ
ലൈറ്റ് & സൗണ്ട് ഷോ
ലൈറ്റ് & സൗണ്ട് ഷോ ആരംഭിക്കുന്നത് 7 മണിക്കാണ്. പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതായുണ്ട്. ജയിലിന്റെ ഭൂതകാലം ഇതിലൂടെ അനാവരണം ചെയ്യുകയാണ്. വളരെ മാനസിക വിഷമം അനുഭവിച്ച് മാത്രമേ ഇത് കണ്ടിരിക്കാൻ സാധിക്കുകയുള്ളു.
ഇന്ത്യ ക്കാർ ഏവരും കണ്ടിരിക്കണ്ട ഒന്നാണ് സെല്ലുലാർ ജയിൽ. ഇന്ത്യ യുടെ സ്വാതന്ത്ര്യ ത്തിന് വേണ്ടിപൊരുതിയ മഹാന്മാർ സഹിച്ച കഥനകഥകൾ ഇവിടത്തെ ഓരോ മണൽതരിക്കും നമ്മോട്
പറയാനുണ്ട്. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേടാണ് ആഗസ്ത് 30 2023.
തിരിച്ച് ഹോട്ടലിലേക്ക്.
Comments
Post a Comment