മറക്കാനാവാത്ത ഹൈദ്രാബാദ് ദിനങൾ


 കുമരകത്തെ ഞങ്ങളുടെ ഒത്തുചേരൽ അവിസ്മരണീയമായിരുന്നു. ആ സന്തോഷ നാളുകൾ ഇന്നും   ഞങളുടെ   മനസ്സിൽ പൂത്തുലഞ് നില്പുണ്ട് . കഴിഞ്ഞ വർഷം ജനുവരിയിലാണ് അത് സംഭവിച്ചത്. അന്നത്തെ ഉത്സവത്തിനു പിന്നിൽ തോമസ് ജോർജ്ജും ജോർജ്കുട്ടി അച്ചായനുമായിരുന്നു. ഞങ്ങളുടെ ബാച്ച് മേറ്റുകളിൽ പലരും ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും അതിൽ പങ്കെടുത്തു. ആ മീറ്റിംഗിൽ വച്ച് ഞങ്ങൾ അടുത്ത വർഷം ഹൈദരാബാദിൽ കാണാമെന്ന് തീരുമാനിച്ചു. കുമരകത്ത് നടന്ന കൺവൻഷനിൽ ഞങ്ങളുടെ ബാച്ചിൽ പഠിച്ച എസ്.എൽ.കുമാർ, സലിം, ശേഷഗിരി റാവു, രാമകൃഷ്ണ തുമ്മല, ഉദയഭാസ്കർ എന്നിവർ കുടുംബസമേതം പങ്കെടുത്തു. അടുത്ത വർഷം ഹൈദരാബാദിൽ യോഗം ചേരണമെന്ന ആശയം മുന്നോട്ടുവച്ചത് അവരാണ്. അത് എല്ലാവരും വൻപിച്ച കൈയടിയോടെ സ്വീകരിച്ചു. ഹൈദരാബാദ് സമ്മേളനം വൻ വിജയമാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.  എസ്.എൽ.കുമാറിനെപ്പോലുള്ള മഹാരഥന്മാർ ചുക്കാൻ പിടിക്കുമ്പോൾ പ്രത്യേകിച്ചും. 

എന്തായാലും ആറുമാസം കഴിഞ്ഞ്  ഇതേക്കുറിച്ച് അന്വേഷിച്ചത് ജോസഫ് അഗസ്റ്റിൻ ആണെന്ന് തോന്നുന്നു. ഉടൻ തന്നെ  SL കുമാറും സംഘവും ഈ കൂടിച്ചേരൽ യാഥാർത്ഥ്യമാക്കാൻ തുടങ്ങി. ആദ്യം ചെയ്തത് ഇതിനുവേണ്ടി ഒരു whatsapp ഗ്രൂപ്പ് തുടങ്ങുക എന്നതാണ്. അതോടൊപ്പം ജനുവരി 26, 27, 28 തീയതികളിൽ ഹൈദരാബാദിൽ ഒരു  യോഗം ചേരാനും തീരുമാനിച്ചു.ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന സംശയത്തിലായിരുന്നു,ഞാൻ. കാരണം ഓസ്ട്രേലിയയിലെ മകളുടെ മക്കളുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്നു. പിറന്നാളുകൾ ഡിസംബർ 30 നും ജനുവരി 15 നും ആയിരുന്നു.  ഇന്ത്യയിലേക്ക്  മടങ്ങി  ഹൈദരാബാദിൽ  എത്തിച്ചേരാൻ കഴിയുമോ    എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. ഉടനെ ഞാൻ SL ജിയെ വിളിച്ചു എൻ്റെ  പ്രശ്നം അവതരിപ്പിച്ചു. SL മനസ്സില്ലാമനസ്സോടെ എനിക്ക് അനുവാദം തന്നു. അതോടൊപ്പം ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

ഭാഗ്യത്തിന് ജനുവരി 20 ന് എനിക്ക് ഒരു മടക്ക യാത്ര ആസൂത്രണം ചെയ്യാൻ  സാധിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത എൻ്റെ മകളോട് ഞാൻ ഈ ഈ സംഗമത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അ വൾ അതനുസരിച്ചാണ് ടിക്കറ്റ് ബുക്ക്  ചെയ്തത്.    എന്തായാലും ഈ സ്നേഹ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഒരു മറക്കാനാകാത്ത         അനുഗ്രഹമായി കരുതുന്നു. 

ഇതിനിടയിൽ എസ്.എൽ.കുമാർ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ whatsapp ഗ്രൂപ്പിലൂടെ എല്ലാവരുടെയും യാത്രാവിവരങ്ങൾ യഥാസമയം ഞങളെ അറിയിക്കുന്നുണ്ടായിരുന്നു.എസ്എലിന്റെ ശൈലിഒന്ന്  വേറെ തന്നെയാണ്. കമ്പ്യൃട്ടറിന്റെ   ഭാഷ ഇത്രയും  മനോഹരമായി എഴുതുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.   ഹ്യൂമറിൽ ചാലിച്ച  സ്മൈലികളുടെ   അകമ്പടിയോട് കൂടിയുള്ള   വാട്സാപ് സന്ദേശങൾ  മനോഹരങ്ങളായ ചെറുകഥ വായിക്കുന്ന      ആനന്ദം   ഞങളക്കേവർകും സമ്മാനിച്ചു.



    അപ്പോഴാണ് കോഴിക്കോട്ടുനിന്നുള്ള സംഘം ട്രെയിനിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.  രാജശേഖരൻ പിള്ള യാണ് ഇത് എന്നെ അറിയിച്ചത്. അദ്ദേഹം ശബരി എക്സ്പ്രസ്സിൽ  ടിക്കറ്റ് ബുക്ക് ചെയ്തുവന്നും അറിയിച്ചു.   മാത്രമല്ല, എൻ്റെ ഭാര്യ ഇത്തവണ വരുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. സിഡ്‌നിയിൽ നിന്ന് തൃശ്ശൂരിൽ  എത്തിയ ഉടനെ ഹൈദരാബാദിലേക്ക് പോകാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നിയിരിക്കണം.  എന്തായാലും അവളുടെ ഒഴികഴിവ് ശരിയാണെന്ന് എനിക്ക് തോന്നി. ഉടൻ തന്നെ ശബരി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. കൂട്ടുകാർക്കൊപ്പം ട്രെയിൻ യാത്ര രസകരമായിരിക്കുമെന്ന് ഉറപ്പായിരുന്നു. 

ജനുവരി24ന് 12.20ന്  കൃത്യസമയത്ത് തന്നെ    ശബരി   എക്സ്പ്രസ് തൃശ്ശൂരിൽ എത്തി . കോഴിക്കോട്ടുനിന്നുള്ള സഹപാഠികൾ പാലക്കാട്ടുനിന്നാണ് കയറിയത്.  അബ്ദുള്ള, അബ്ദുൾ ലത്തീഫ്, അബൂബക്കർ, സ്കറിയ, രമേശൻ (കപ്പട),  രാജശേഖരൻ പിള്ള  എന്നിവരായിരുന്നു ട്രെയിനിൽ എൻറെ കൂടെ ഉണ്ടായിരുന്നവർ. സ്കറിയയും കപ്പടയും കുടുംബസമേതം ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഞങ്ങൾ എല്ലാവരും തൊട്ടടുത്ത കമ്പാർട്ടുമെൻ്റിൽ ആയിരുന്നു.  ട്രെയിൻ യാത്ര ഒട്ടും വിരസമായിരുന്നില്ല. പഴയ REC കഥകളെല്ലാം അയവിറക്കി ഞങൾ      ട്രെയിൻ യാത്ര ആസ്വദിച്ചുവെന്ന് പറയാo. രാഷ്ട്രീയവും മതവും രാജ്യങ്ങളും  ഇഴചേർന്ന്  ഞങളുടെ   സംസാരത്തിന്റെ ഭാഗമായി.      പിന്നെ കൂട്ടുകാരെ ഒന്നിച്ചു കാണാനുള്ള അപൂർവ അവസരം വരുന്നു എന്ന സന്തോഷത്തിൽ  സമയം പോയതറിഞ്ഞില്ല. രാത്രി 9 മണിയോടുകൂടി എല്ലാവരും ഉറങ്ങാൻ കിടന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോഴാണ് ട്രെയിൻ മൂന്ന് മണിക്കൂർ വൈകി ഓടുന്നതായി അറിഞ്ഞത്. ഇത് ഒരു സാധാരണ സംഭവമാണെന്ന് മറ്റ് യാത്രക്കാർ പറയുന്നത് ഞാൻ കേട്ടു. എന്തായാലും 25/1/24 ന് മൂന്ന് മണിക്ക് ഞങ്ങൾ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ എത്തി. സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ ഇന്നും വളരെ പരിതാപകരമായ അവസ്ഥയിലാണ്. 50 വർഷം മുമ്പുള്ള അതേ കെട്ടിടം, അതേ സൗകര്യം, ഇന്ത്യ ഇത്രയധികം വളർന്നിട്ടും, തെലങ്കാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും ഒരു വികസനത്തിനും വിധേയമായിട്ടില്ല.


ഉടൻതന്നെ ഒരു ടാക്സി പിടിച്ചു നേരെ സ്നേഹസംഗമം നടക്കുന്ന Daspella ഹോട്ടലിലേക്ക് പുറപ്പെട്ടു.



ദാസ് പെല്ല ഹോട്ടലിൽ എത്തിയപ്പോൾ 



ഒരു വശത്ത് കർമ്മചന്ദ്രനും ഭാര്യ ശ്യാമളയും മറുവശത്ത് ജോർജ്കുട്ടിയും ഭാര്യ എൽസയും
 അവർ നേരത്തെ തന്നെ എത്തിയിരുന്നു.


ജലസേചന വകുപ്പിൽ നിന്ന് വിരമിച്ച മിസ്റ്റർ കർമ്മചന്ദ്രൻ എറണാകുളത്ത് വിശ്രമ ജീവിതം നയിക്കുന്നു. 
മറുവശത്ത്, ജോർജ്കുട്ടിയും ഭാര്യ  എൽസിയും.പിഡബ്ല്യുഡിയിൽ നിന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയറായി വിരമിക്കുകയും   ഇപ്പോൾ ഒരു സിവിൽ എഞ്ചിനീയറിംഗ് കൺസൾട്ടൻ്റായി പ്രവർത്തിക്കുകയും ചെയ്യുന്നു, മിസ്റ്റർ ജോർജുകുട്ടി. മികച്ച സംഘാടകനും . ഞങളുടേയെല്ലാം അച്ചായനായി അറിയപ്പെട്ടിരുന്ന അദ്ദേഹം ഞങ്ങളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കും സുവർണ ജൂബിലി ആഘോഷങ്ങൾക്കും ചുക്കാൻ പിടിച്ചത്  പ്രസ്താവ്യമാണ്. ഇപ്പോൾ മൂവാറ്റ് പുഴക്കടുത്ത് കുറവിലങാട് തറവാട്ടിൽ സ്ഥിരതാമസം .



 ഞങ്ങളുടെ മുറികൾ അവിടെ ബുക്ക് ചെയ്തിട്ടുണ്ടെന്ന് എസ്എൽ നേരത്തെ അറിയിച്ചിരുന്നു. എൻ്റെ ഡബിൾ റൂമിൽ എനിക്ക് ബോംബെയിൽ നിന്ന് ആൻ്റു വിനെ എനിക്ക് മുറിയനായി     കിട്ടി. ഞാനും ആൻ്റുവും പ്രീഡിഗ്രി ക്ലാസ് മുതൽ തന്നെ  സുഹൃത്തുക്കളാണ്. ഞങ്ങൾ രണ്ടുപേരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രി പഠിച്ചത്. അതിനുശേഷം ഞങ്ങൾ R EC യിൽ സിവിൽ എഞ്ചിനീയറിംഗ് ബാച്ചിൽ ഒരുമിച്ചായിരുന്നു. ആന്റി ബോംബെയിലാണ് സ്ഥിരം താമസം. ബോംബെയിൽ നിന്ന് നേരത്തെ വന്ന് മുറിയെടു തീരുന്നതിനാൽ എൻ്റെ ഐഡൻ്റിറ്റി കാർഡ് കൊടുക്കുകയല്ലാതെ എനിക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. അപ്പോഴേക്കും നിരവധി പേർ എത്തി. ടോം ജോസഫും, മൊയ്തീൻകുട്ടി മതാരിയും ഒരുമിച്ചാണ് കോഴിക്കോട് നിന്നും വന്നത്.   . മകളുടെ കുട്ടിയുമായാണ് ടോം ജോസഫ് വന്നത്. ചില്ലറ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും ഈ സ്നേഹ സമ്മേളനത്തിൽ  ടോം ജോസഫ് എത്തി എന്നത് തികച്ചും പ്രശംസനീയമാണ്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ ഭാര്യ ടിക്കറ്റ് റദ്ദാക്കിയതായി ടോം എന്നെ മുൻകൂട്ടി അറിയിച്ചതിനാൽ ഞാൻ അതിശയിച്ചില്ല. മൊയ്തീൻകുട്ടി മതാരി മിഷിഗൺ സ്വദേശിയാണ്. കഴിഞ      കൊല്ലവും മതാരിയും സഹധർമ്മിണിയും ഇന്ത്യയിലെത്തി കുമരകം പരിപാടിയിൽപങ്കടുത്തിരുന്നു. 

കുറേ പേർ അപ്പോഴേക്കും എത്തിയിരുന്നു. അവരെയെല്ലാം കണ്ടതിന് ശേഷം ഞാൻ എനിക് അലോട് ചെയ്ത മുറിയിലേക്ക് പുറപ്പെട്ടു.


REC യുടെ ചരിത്രം 



1961-ലാണ് REC കോഴിക്കോട് നിലവിൽ വന്നത്. തുടക്കത്തിൽ കോഴിക്കോട് നഗരത്തിൽ ആരംഭിച്ച കോളേജ് രണ്ടുവർഷത്തിനുശേഷം കോഴിക്കോട്  നഗരത്തിൽ നിന്ന് 22 കിലോമീറ്റർ വടക്കുകിഴക്കായി കോഴിക്കോട് -മുക്കം റോഡിൽ ചാത്തമംഗലത്തിനടുത്ത് കട്ടാങ്കൽ എന്ന  സ്ഥലത്ത് മാറ്റി സ്ഥാപിച്ചു. ഇന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി എന്നറിയപ്പെടുന്ന ഈ ഇൻസ്റ്റിറ്റ്യൂട്           ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ഇന്ന് എൻഐടി നാനോടെക്‌നോളജി വിഭാഗമുള്ള ഒരു കോളേജാണ്.  ഇത് ഒരു ഡീംഡ് സർവകലാശാല യും കൂടിയാണ് 

1961-ൽ സ്ഥാപിതമായ റീജിയണൽ എൻജിനീയറിങ് കോളേജ് ആദ്യ രണ്ട് വർഷം കേരള സർവകലാശാലയുമായി അഫിലിയേറ്റ്  ചെയ്താണ് പ്രവർത്തിച്ചത്. പിന്നീട് 1963-ൽ ഈ കോഴിക്കോട് സർവകലാശാല സ്ഥാപിതമായപ്പോൾ അതിൽ ചേർന്നു. 

പ്രൊഫസർ എം വി കൃഷ്ണ റാവുവായിരുന്നു ആദ്യ പ്രിൻസിപ്പൽ. 1963-ൽ വെസ്റ്റ്ഹിൽ പോളിടെക്നിക്കിൽ പ്രവർത്തനം ആരംഭിച്ച കോളേജ് 300 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന    ചാത്തമംഗലത്തുള്ള ഇന്നത്തെ കാമ്പസിലേക്ക് മാറ്റി. ഞങ്ങൾ പഠിക്കുന്ന കാലത്ത് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്ന ബ്രാഞ്ചുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതുകൂടാതെ പ്രിപ്പരേട്ടറി     എഞ്ചിനീയറിങ് എന്ന ഒരു കോഴ്സ്  കൂടി    അക്കാലത്ത് നിലവിലുണ്ടായിരുന്നു. 2002ൽ ഇന്ത്യ ഗവൺമെൻറ് ആർഈസിക്ക് എൻ ഐടി സ്റ്റാറ്റസ് അനുവദിച്ച് കൊണ്ട് ഉത്തരവായി. 2007 ലെ NIT act  ഓട്കൂടി രാജ്യത്തെ പ്രീമിയം എഞ്ചിനീയറിങ് കോളജുകളിലൊന്നായി മാറി റീജിയണൽ എൻജിനീയറിങ് കോളേജ്.

ഇന്ന് NITC പൂർണമായും റസിഡൻഷ്യൽ ആയ കേരളത്തിലെ ഒരേയൊരു എൻജിനീയറിങ് കോളജ് ആണ്. 13 ഹോസ്റ്റലുകൾ ഇതിനായി നിർമ്മിച്ചിട്ടുണ്ട്. എല്ലാ ഹോസ്റ്റലുകളിലും ഏറ്റവും മികച്ച രീതിയിലുള്ള ഇൻറർ നെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട് പ്രത്യേകം പ്രസ്താവ്യമാണ്. ഓരോ ഹോസ്റ്റലിലും പ്രത്യേകം മെസ്സ് സൗകര്യങ്ങൾ ലഭ്യമാണ്. 

ഇന്ന് എൻ ഐടിയിൽ 11 ഡിപ്പാർട് മെന്റുകളും 8 സെന്റർ ഡിപ്പാർട്മെന്റുകളും 3 സ്കൂളുകളും നിലവിലുണ്ട്. ഈ സ്കൂളുകൾ school of bio technology, school of management, school of material science  എന്നിവയാണ്. 

രാഗം കൾചറൽ ഫെസ്റ്റിവൽ ഇവിടെനടക്കുന്ന ഫെസറ്റിവലുകളിൽ എടുത്ത് പറയേണ്ടതാണ്. ഞങളുടെ സതീർത്ഥ്യനായ, അടിയന്തിരാവസ്ഥയിൽ നിർദാക്ഷിണ്യo കൊല്ലപ്പെട്ട കലാകാരനായ p രാജന്റെ സ്മരണ നില നിർത്തുന്നതിനായാണ് രാഗം കൾചറൽ ഫെസറ്റിവൽ തുടങിയത്. ഇന്നത് ഇന്ത്യ യിലെ: കാമ്പസ്സുകളെല്ലാം അറിയപ്പെടുന്ന ഒരു  സാംസ്കാരിക ഉത്സവമായി മാറു കയാണുണ്ടായത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സർവകലാശാലകളും കോളജുകളും ഇതിൽ മത്സരാധിഷ്ഠാനത്തിൽ പങ്കെടുക്കുന്നുണ്ട്. മികച്ച മ്യുസിഷ്യൻമാരും  നടന്മാരുംഇതിൽ പങ്കെടുക്കാറുണ്ട്. 

1972ലാണ് ഞാൻ ആർഈസിയിൽ ചേർന്നത്.  എൻറെഅച്ഛനും എന്നെ അന്ന് അനുഗമിച്ചതായി ഓർക്കുന്നു. അന്ന് ഞങ്ങൾ താമസിച്ചത് കോഴിക്കോട്ടെ പ്രശസ്തമായ ഇംപീരിയൽ ലോഡ്ജിലായിരുന്നു. കോഴിക്കോട്ടെ അന്നത്തെ പ്രശസ്തമായ ഒരു ലോഡ്ജായിരുന്നു ഇംപീരിയൽ ഹോട്ടൽ. ഞങ്ങൾ പഠിക്കുന്ന കാലത്ത് എല്ലാ ശനിയാഴ്ചകളിലും കോളേജ് ബസ്സ് ടൗണിൽ പോകുമായിരുന്നു. കൃത്യം രണ്ടുമണിക്ക് A ഹോസ്റ്റലിനടുത്ത് നന്നായിരുന്നു ബസ് യാത്ര തുടങ്ങിയിരിരുന്നത്.മാറ്റിനി സിനിമകൾ കാണാൻ ഞങ്ങൾ അത് ഉപയോഗിച്ചു. ബസ് യാത്ര തികച്ചും സൗജന്യമായിരുന്നു. ക്രൗൺ തിയേറ്റ രിൽ സിനിമ കണ്ടുo  മഹാറാണിയിൽ  രുചികരമായ നെയ്റോസ്റ്റ് കഴിച്ചും ഞങ്ങൾ മടങ്ങി പോരുമായിരുന്നു. കുർബാനിയും ,യാദോം കി ബരാത്തും കണ്ടത് ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു. രാധയും അപ്സരയും ഡേവിസനുമെല്ലാം മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.

  തിരുവല്ലക്കാരനായ കോശി തോമസും മാവേലിക്കരയിൽ നിന്നുള്ള രവിവർഗീസുമായിരുന്നു എൻറെ ആദ്യ വർഷത്തെ സഹ മുറിയന്മാർ. കോശിയുടെ സഹോദരൻ ചെറിയാൻതോമസ് അന്ന് ഫൈനൽ ഇയറായി പഠിക്കുന്നുണ്ടായിരുന്നു. അതിശക്തമായി റാഗിങ് നിലവിലുളള ഒരു കാലമായിരുന്നു അത്. ഫ്രഷേഴ്സിനെ എല്ലാവരേയുംറാഗിങ്ങിൽ നിന്നും രക്ഷപ്പെടുത്താൻ A ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. മിക്കവാറും എല്ലാവരും ഒന്നുകിൽ അന്യസംസ്ഥാനക്കാരോ അതല്ലെങ്കിൽ അന്യ ജില്ലക്കാരോ ആയിരുന്നത് കൊണ്ട് ഡേ സ്കോളേഴ്സ് വളരെ കുറവായിരുന്നു. 50 % വിദ്യാർത്ഥികൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ നിന്നവരിൽ നല്ലൊരു പങ്കും അന്ന് മധ്യതിരുവിതാം കൂറിൽ ആയിരുന്നു ആർഇസിയിൽ പഠിച്ചിരുന്നത്. എന്ത് കൊണ്ടെന്നറിയില്ല ഞങ്ങളുടെ റാഗിംഗ് നീണ്ട് പോയി. സാധാരണ രണ്ട് മാസം കഴിയുമ്പോൾ രണ്ടാം വർഷ വിദ്യാർത്ഥികൾ മുൻകയ്യെടുത്ത് റാഗിങ് അവസാനിപ്പിക്കാറാണ് പതിവ്. എന്ത് കൊണ്ടോ അത് നടന്നില്ലെന്ന് മാത്രമല്ല മാസങ്ങൾ കടന്ന് പോയിട്ടും റാഗിംഗ് തുടർന്നു. ഇത് ഞങൾക്ക് വളരെ യധികം മനപ്രയാസമുണ്ടാക്കി .എന്ന് മാത്രമല്ല റാഗിങിനെതിരെ സീനിയേഴ്സിനെതിരെ പരാതി ഉന്നയിക്കാനും ഞങ്ങൾ മുതിർന്നു. കുറച്ച് വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കുന്നത് വരെ . അതിൽ ഒരാളായിരുന്നു രണ്ടാം വർഷവിദ്യാർത്ഥിയായിരുന്നു തിരുവല്ലക്കാരനായ ഫിലിപ്പ്. ഈ കാലത്താണ് ചെമ്പരത്തി സിനിമ റിലീസ് ചെയ്തത്. അതിൽ സുധീർ താനാണെന്ന് പറഞാണ് ഫിലിപ്പ് റാഗിങിനായി  A ഹോസ്റ്റലിൽ വന്നിരുന്നത്. സുധീർ എന്ന പുതുമുഖനടനായിരുന്നു ചെമ്പരത്തിയിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. ചെമ്പരത്തി സുധീർഎന്ന പേരിലായിരുന്നു പല പരാതികളും.കാര്യമായ റാഗിങൊന്നും ചെയ്യാതെ വെറുതെ സമയം കൊല്ലുകയായിരുന്നു ഫിലിപ്പ് ചെയ്തിരുന്നത്. അതയാൾക്ക് തന്നെ വിനയായി മാറി എന്ന് പറഞ്ഞാൽ മതിയല്ലോ.  ഇതെല്ലാംആദ്യവർഷം നടന്ന ചില സംഭവങ്ങളായിരുന്നു.

ആർ ഈ സിയിൽ എട്ടോ പത്തോ കിടക്കകളുള്ള ഒരു ആശുപത്രിയും അന്നുണ്ടായിരുന്നു.റാഗിങ്ങിൽ നിന്നും രക്ഷ നേടാനായി ചില വീരന്മാർ രോഗം അഭിനയിച്ചോ അതോ ഡോക്ടർ തോമസിനെ സ്വാധീനിച്ചോ എന്നറിയില്ല ആശുപത്രി യിൽ അഡ്മിറ്റ് ചെയ്തതായി ഓർമ്മ വരുന്നു. 

ആദ്യ വർഷം എല്ലാവരും ഒരുമിച്ചാണ് ക്ലാസ്സിൽ. ഹ്യുമാനിറ്റീസ്, എൻജിനീയറിങ് കെമിസ്ട്രി, എൻജിനീയറിങ് ഫിസിക്‌സ്, എൻജിനീയറിങ് മാത്തമാറ്റിക്‌സ്, അപ്ലൈഡ് മെക്കാനിക്‌സ്, ജ്യോമെട്രിക്കൽ ഡ്രോയിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളാണ് ഒന്നാം വർഷം പഠിക്കേണ്ടിയിരുന്നത്. സെമസ്റ്ററുകൾ ആയിരുന്നു പഠനം ക്രമീകരിച്ചിരുന്നത്.എല്ലാവർക്കും പൊതുവായി പഠിക്കാനായിരുന്നു അത്. രണ്ടാം വർഷമാണ് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ശാഖകളായി മാറുന്നത്. ജുസേ സാർ, ശങ്കരൻ നായർ, മീനാക്ഷികുട്ടി എന്നീ ഹ്യുമാനിറ്റീസ്  ഡിപ്പാർട്ട്മെൻറ്ധ്യാപകരെ ഒരു വിദ്യാർത്ഥിക്കും മറക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ജൂത വംശജനായ ജൂസേ സാറിന് ഇസ്രായേലിലേക്ക് പോകാൻ അവസരം ലഭിച്ചെങ്കിലും ഇന്ത്യയോടുള്ള സ്നേഹം കാരണം കൊച്ചിയിൽ സ്ഥിരതാമസമാക്കി. ഫിസിക്‌സ് വിഭാഗം മേധാവിയായിരുന്ന ലോനപ്പൻ സാറായിരുന്നു ഞങ്ങളുടെ ചീഫ് വാർഡൻ. ഹോസ്റ്റലുകളിൽ വാർഡൻമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ആരും  നോക്കിയതായി ഓർമ്മയില്ല. ഹോസ്റ്റലിൽ ഞങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും ലഭിച്ചുവെന്ന് ഞാൻ ഓർക്കുന്നു. അതുകൊണ്ടാണ് എല്ലാ വിദ്യാർത്ഥികളും സ്വന്തം കാലിൽ നിൽക്കുകയും ശരിയും തെറ്റും മനസ്സിലാക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് എന്ന് ഞാൻ കരുതുന്നു. ചില വ്യക്തികൾ പലവിധ സ്വാധീനങ്ങൾക്ക് വഴങ്ങി സ്വയം   ജീവിതം തകർത്തതിൻ്റെ കഥകളുമുണ്ട്. എന്നാൽ അതെല്ലാം ഒരു ചെറിയ ശതമാനം മാത്രം. അന്നത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും രാജ്യത്തെ നന്നായി സേവിക്കുകയും ഇന്ന് വിരമിക്കുകയും ചെയ്തിട്ടുണ്ട്. പഴയ ഓർമ്മകൾ അയവിറക്കാൻ ഹൈദരാബാദിൽ ഒത്തു ചേരുകയാണ് 



കെമിസ്ട്രി ഡിപ്പാർട്ട്‌മെൻ്റിലെ ജോണിനെയും  വാട്ടർ   ഉണ്ണി എന്ന് വിളിച്ചിരുന്ന ഉണ്ണിസാറിനെയും നന്നായി ഓർക്കുന്നു. ഗണിതശാസ്ത്രവിഭാഗം മേധാവി കുഞ്ഞിപാലുസാറായിരുന്നു. ഡോ.രാമകൃഷ്ണനും സുലൈമാനും അന്നമ്മ മാണിയും മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെൻറ് പ്രമുഖരായിരുന്നു

Daspella ഹോട്ടലിൽ 

 ന്യൂയോർക്കിൽ നിന്ന് പ്രേംനാഥ് ബാലകൃഷ്ണൻ ഭാര്യയോടൊപ്പം എത്തിയിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ബോബി എത്തിയത്. അവനെ വീണ്ടും കണ്ടപ്പോൾ എൻ്റെ മനസ്സ് അമ്പത് വർഷം പുറകിലേക്ക് പോയി.  പ ഠിക്കാൻ മിടുക്കനും റാങ്ക് ഹോൾഡറുമായിരുന്ന  ബോബി എന്ന് വിളിക്കപ്പെട്ട പ്രേംനാഥ് എൻറെ ഏറ്റവും ഉറ്റ സുഹൃത്തായിരുന്നു.  വാരണാസിയിൽ നിന്ന് ഞങ്ങളുടെ സഹപാഠി വിജയ് കുമാർ സിംഗ് കൊണ്ടുവന്ന ഭാംഗ്  കഴിച്ച്   ടെറസ്സിൽ കി   ടന്നത്   ഒരിക്കലും മറക്കില്ല.


 സൗന്ദർ രാജനും ഭാര്യ അനിതയുംനേരത്തെ ഹൈദരാബാദിലെത്തി



എല്ലാ പരിപാടികളിലും ഒഴിവാക്കാനാവാത്ത ദമ്പതികൾ ഇവർ രണ്ടുപേരും. ഞങ്ങളുടെ കോളേജിൽ വർക്ക് സൂപ്രണ്ടായിരുന്ന വാസുമാഷിൻ്റെ മകളാണ് അനിത. കന്യാകുമാരിക്കാരനായ   സൗന്ദർ രാജൻ പഠിക്കുമ്പോൾ തന്നെ അനിതയുമായി പ്രണയത്തിലായി. അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ഞങളുടെ      ബാച്ചിൻ്റെ പ്രണയ ജോഡികൾ എന്നും പറയാം. 


ഇന്ന് ഒരു വലിയ കമ്പനിയുടെ പ്രസിഡൻ്റായ സൗന്ദർ ഗുജറാത്തിലെ ബറൂച്ചിൽ നിന്നാണ് വരുന്നത്. 



പ്രേംനാഥും  ഫോറസ്റ്റ് ഗോപിയും രാജു.പി.തോമസിനെ കണ്ടു മുട്ടിയപ്പോൾ
ഭാര്യ രജനിക്കൊപ്പം ന്യൂയോർക്കിൽ നിന്നാണ് ബോബി വരുന്നത്. കണ്ണൂർ സ്വദേശിയായ പ്രേംനാഥ് സിവിൽ എഞ്ചിനീയറിംഗിൽ ഓണേഴ്സ് ഓടുകൂടി ബിരുദം നേടിയ ശേഷംഅമേരിക്കയിലെ പ്രശസ്തമായ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വ്യവസായത്തിലേക്ക് തിരിയുന്നത്. ചൈനയിലും ഇന്ത്യയിലും   ഫാക്ടറികളുള്ള ബോബി ഇപ്പോൾ ഓൺലൈൻ വിൽപ്പന  ബിസിനസ്സിലും     ഒരു    താരമാണ്. ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് കളത്രവുമായി ഹൈദരാബാദിലെത്തിയത്. 
ഫോറസ്ഗോപി എന്ന് ഞങ്ങൾ വിളിക്കുന്ന വം ഗോപിനാഥനും (മറ്റു ഗോപിമാരുമുള്ളതിനാൽ) ഭാര്യയോടൊപ്പം എത്തിയിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗിൽ     ബിരുദം നേടിയ ഗോപിനാഥൻ കോഴിക്കോട് സ്വദേശിയും ഡേ സ്‌കോളറും ആയിരുന്നു.അഖിലേന്ത്യാ പരീക്ഷ യായ     ഐഎഫ്എസ്  പാസായ ഗോപി കേരളത്തിലെ വനംവകുപ്പ് മേധാവിയായി വിരമിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് താമസം.
മെക്കാനിക്കൽ എഞ്ചിനീയറായ രാജു പി തോമസ് ഐഎസ്ആർഒ ഡയറക്ടറായി വിരമിച്ചു. രാജുവിനൊപ്പം ഭാര്യയും എത്തിയതും സമ്മേളനത്തിന്റെ  മാറ്റ് വർദ്ധിപ്പിച്ചു. ഞങ്ങളുടെ സ്ഥിരം ഫോട്ടോഗ്രാഫറാണ് രാജു






ആന്റു, രവി, രാജു, ശിവപ്രസാദ് അശോക്,സ്കറിയ, സലീം 

കോയ &കമ്പനി എന്ന പ്രശസ്ത കമ്പനിയുടെ ഉടമസ്ഥനായ സലീം ഒരു മലയാളി എന്നതിലുപരി ഒരുഹൈദരാബാദുകരനാണ്. സിവിൾ എഞ്ചിനീയറിങിൽ ഹോണേഴ്സ് ഓട്കൂടിപാസായ സലിം തന്റെ അമ്മാവന്റെ കമ്പനിയായ കോയ & കമ്പനിയിലാണ് ചേർന്നത്.ജലവിതരണ മേഖലയിലായിരുന്നു കമ്പനിയുടെ പ്രാവീണ്യം. തന്റെ അസാമാന്യ മായ അറിവും ശക്തമായ നേതൃപാടവം നിരന്തരമായ പ്രവർത്തനം കോണ്ടും ഇന്ന് ഇന്ത്യ യിലെതന്നെ ജലവിതരണരംഗത്തെ ഒരു മികച്ച കമ്പനി യായി  കോയാൻ കമ്പനി യെ സലിം ഉയർത്തി. ചാരിറ്റി രംഗത്തും ശക്തമായി രംഗത്തുള്ള സലിം ഇന്ന് ഈ പരിപാടിയുടെ സംഘാടകനാണ് എന്നുള്ളത് എന്നിൽ അതിയായ സന്തോഷമുളവാക്കി .




ബംഗളൂരു സ്വദേശികളായ മാ ണി പി ബെഞ്ചമിനും ഭാര്യ യുംനാഗേഷ് കിണ് യും ഭാര്യയും. 


ബഞ്ചിയും നാഗേഷും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇല. എഞ്ചിനീയർ ആയ നാഗേഷ് നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ നിന്ന് വിരമിച്ചു.
 ബെഞ്ചി എച്ച്എഎല്ലിൽ ദീർഘവും വിശിഷ്ടവുമായ സേവനത്തിന് ശേഷം വിരമിച്ചു. മികച്ച സംഘാടന പാടവവും മൃദുവായ പെരുമാറ്റവും ഉള്ള അസാധാരണ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. ബഞ്ചിയെ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതൂം ഇത്കാരണമാകാം. ബെഞ്ചി ഇപ്പോൾ ഒരു കൺസൾട്ടന്റായി ബാഗളൂരിൽ ജോലി ചെയ്യുന്നു. 



  
ഞങൾ     മെട്രോമാൻ എന്ന് വിളിക്കുന്ന അശോക് കുമാറും എഞ്ചിനീയർമാരിൽ ഡോക്ടറായ വി ജെ ജോസും

തുറമുഖ വകുപ്പിൽ  ചീഫ് മെക്കാനിക്കൽ എഞ്ചിനീയറായി           വിരമിച്ച ജോസ് എറണാകുളം വൈറ്റിലയിൽ ഗൈനക്കോളജിസ്റ്റായ ലിസമ്മയോടൊപ്പം കൊച്ചുമക്കളെ പരിപാലിച്ച് വാസം. 

മെട്രോമാൻ അശോക് മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരദമെടുത്തതിന് ശേഷം കെൽട്രോണിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. അതിന് ശേഷം കൽക്കട്ട മെട്രോ,ദൽഹി മെട്രോ, ചെന്നൈ മെട്രോ, ലക്നോ മെട്രോ, മുംബയ് മെട്രോ എന്ന് രാജ്യത്തെ എല്ലാ മെട്രോ കളിലും കൺസൾടന്റായി ജോലി ചെയ്തൂ. ഇന്ന്ഇ ന്ത്യയിലെ മെട്രോ  റയിൽവേയുടെ ഒരു തലതൊട്ടപ്പനാണ്  അശോക്. അദ്ദേഹം ലക്നോ മെട്രോയിലായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വാസസ്ഥലത്ത്  പൊവുകയും അവിടെ 2 ദിവസം    താമസിക്കുകയൂം ചെയ്തത് എനിക്കോർമ്മ വന്നൂ.എന്നെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ് അശോക്.ദന്തഡോക്ടറായ സഹധർമ്മിണി യോടൊപ്പം വയനാട്ടിൽ സ്ഥിരതാമസം. 




മോഹൻ എബ്രഹാം ഇപ്പോൾ മുണ്ടക്കയത്ത് താമസിക്കുന്നു 

ദീര് ഘകാലം  മസ്കത്തിൽ കോൺ       ട്രാക്ടറായി ജോലി ചെയ്തു. കോളേജ് കാലത്ത് തീരെ മെലിഞ്ഞ കുട്ടിയായിരുന്ന മോഹൻ.നിരവധി സിവിൾ പ്രോജക്റ്റുകളുടെ വിജയകരമായ നിർമ്മാണം നിർവഹിക്കാൻ മോഹൻ എബ്രഹാമിന് സാധിച്ചു.

 
സഞ്ജീവും ഭാര്യയും ശ്രീധരനും ഭാര്യയും നെടുംബാശ്ശേരി എയർപോർടിൽ

സഞ്ജീവ് മെക്കാനിക്കൽ എഞ്ചിനീയറിങിൽ  ബിരുദമെടുത്ത ശേഷം ഷിപ്പിങ് ഇൻഡസ്റ്റ്രിയിൽ ചേർന്നു. 
ഇപ്പോൾ ജോലിയിൽ നിന്നും വിരമിച്ച ശേഷം എറണാകുളത്ത് സ്ഥിരതാമസം. 



ശ്രീധരൻ എന്നും എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. തൃശൂർകാരായി ആർഈസിയിലുള്ള ചുരുക്കം ചിലരായിരുന്നു ഞാനും ശ്രീധരനും. മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമെടുത്തശേഷം സ്വന്തം ബിസിനസ്സുകളും ഫാർമ ബിസിനസ്സും നടത്തിയതിന് ശേഷമാണ് അദ്ദേഹം സലിമിന്റെ കോയ & കമ്പനിയുടെ അമരക്കാരനായി മാറിയത്. ഒരുമികച്ച കോ ഓർഡിനേറ്റർ ആയ ശ്രീധരൻ കോയ & കമ്പനിയിൽ നിന്ന് വിരമിച്ച ശേഷം സഹധർമ്മിണി ഷീലയോടൊപ്പം എറണാകുളത്ത് സ്ഥിരതാമസം. കേരളത്തിലെ നിരവധി ജലവിതരണ പദ്ധതികളുടെയും നിർവഹണം അദ്ദേഹം നിർവഹിച്ചു.          ആർഈസി ക്ളബ്ബിന്റേയും അമരക്കാരനാണ് ശ്രീധരൻ.ശാരീരികമായ ചില അവശതകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ പ്രിയസുഹൃത്തുക്കളെ കാണാനെത്തിയിട്ടുണ്ട്. ശ്രീധരനെ കണ്ടതാണ് എൻറെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ.

 

 ബിന്ദുവും സഹധർമ്മിണിയും
 കണ്ണൂരിൽ നിന്ന് കോളേജിലെത്തിയ ബിന്ദു ഗൾഫിൽ നിന്നാണ് ജീവിതം കെട്ടിപ്പടുത്തത്. ഭാര്യ തൃശൂർ തളിക്കുളം സ്വദേശി. ഗൾഫിലെ ജോലിയിൽ നിന്ന് വിരമിച്ച ശേഷം എറണാകുളത്തും കണ്ണൂരും മാറി മാറി താമസം 

കെ.കെ.മനോഹറും ഭാര്യയും (മനോഹർ, മെക്കാനിക്കൽ എഞ്ചിനീയർ) വിദേശത്ത് (ഗൾഫ് രാജ്യങ്ങളിൽ) നിരവധി കമ്പനികളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ വിദ്യയുമൊത്ത് 
മുംബൈയിലെ വിക്രോളിയിലാണ് താമസം. ഇന്നും പ്രോജക്റ്റ് കൺസൾട്ടന്റായി സേവനമനുഷ്ടിക്കുന്നു. 
             സ്കറിയയും ഭാര്യയും അതോടൊപ്പം റാണിയും.




തങ്കമണി രജിത പുഷ്പ (ഞങ്ങളുടെ കാലഘട്ടത്തിലെ സ്ത്രീ സാന്നിധ്യം)


ജേക്കബ് മടപ്പാട്ടിൻ്റെ മരണം

ഒന്നാം വർഷത്തിലെ ആദ്യ സെമസ്റ്ററിലാണ് അധികാരമായ ഈ സംഭവം നടക്കുന്നത്. ജേക്കബ് മാടപ്പാടിൻ്റെ മരണമായിരുന്നു അത്. ജേക്കബ് സുന്ദരനും സുമുഖനുമായിരുന്നു. കൊച്ചുകുട്ടികളുടെ നിഷ്കളങ്കമായ ആ മുഖം ഇന്നും എൻ്റെ മനസ്സിൽ മങ്ങാതെ കിടപ്പുണ്ട്. ജേക്കബ് മാടപ്പാട്ട് ഞങ്ങളുടെ മുറിയുടെ അടുത്ത മുറിയിലാണ് താമസിച്ചിരുന്നത്.

സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ കോളേജിന് സമീപത്തെ ചാത്തമംഗലം പുഴയിൽ പോയതായിരുന്നു ജേക്കബ്. എന്താണ് സംഭവിച്ചത് എന്നറിയില്ല പുഴയിൽ ഇറങ്ങിയ ശേഷം ആ മഴവെള്ള പാച്ചിലായി മരണം ഓടിയെത്തി ജേക്കബിനെ വാരിയെടുക്കുകയായിരുന്നു
കയത്തിലേക്ക്  ആഴ്ന്നിറങ്ങി  ആ യുവാവ്. പിറ്റേന്ന് മുങ്ങൽ വിദഗ്ധർക്ക് മൃതദേഹവുമായി കയറേണ്ടി വന്നു. ആ സംഭവം ഞങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. കാനഡയിലുള്ള ജേക്കബിൻ്റെ ഇളയ സഹോദരൻ ഇന്നും ഞങ്ങളെ ബന്ധപ്പെടാറുണ്ട്. 

ബാലസ്വാമിയുടെ മരണം നമ്മെ ഞെട്ടിച്ച     മറ്റൊരു   ദാരുണ സംഭവം കൂടിയായിരുന്നു. സി ഹോസ്റ്റലിൻ്റെ ടെറസിൽ ഹോക്കി കളിക്കുന്നതിനിടെ ടെറസിൽ നിന്ന് തമിഴ് നാട്ടുകാരനായ     ബാലസ്വാമി വീണു മരിക്കുകയാണുണ്ടായത്. 

തൊടുപുഴ സംഘവും ഈച്ച ബ്രിഗേഡും 



പള്ളി വികാരികളാകാനായി   പഠിച്ച ചിലർ    അതുപേക്ഷിച്ച് എഞ്ചിനീയറിങ് പഠിക്കാൻ ആർഈസിയിൽ ഞങളോടൊപ്പമുണ്ടായിരുന്നു.         . എന്നാൽ വികാരി പണി അതവർകുള്ള പണിയല്ലെന്ന് കണ്ടെത്തി ആർഈസിയിലേക്ക് വന്നവരാണ് പൈലിച്ചായൻ , നിപ്പോ അച്ചൻ (ജോസ് മാത്യു), ജോസ് കെ ഒ എന്നിവർ. പള്ളിയുടെ മതിൽ ചാടിക്കടന്നാണ്അ വർ ഈ കോളേജിലെത്തിയത്. ഞങ്ങളെക്കാൾ മുതിർന്നവരും അനുഭവസമ്പത്തുള്ളവരുമായതിനാൽ ഞങ്ങൾ അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് കണ്ടത്.      . ഇവർ മിക്കവരും തൊടുപുഴയിൽ നിന്നുമാണ് കോളജിലെത്തിയത്. ഇവർ തൊടുപുഴ ഗാങ് എന്നറിയപ്പെട്ടു. 


അത്രതന്നെ നിരുപദ്രവകാരികളും  പഠിപ്പിസ്റ്റുകളുമായ      വേറൊരു     സംഘം  ഉണ്ടായിരുന്നു    ഇവർ ഈച്ച ബ്രിഗേഡ് എന്നറിയപ്പെട്ടു. എന്ത് കൊണ്ടാണ് ഇവർ  ഈച്ചകൾ എന്ന് അറിയപ്പട്ടതെന്ന് ഇന്നും എനിക്കജ്ഞാതമാണ്.   ഈച്ചകളെ ലെ ആർക്കും ഉപദ്രവമില്ലാതെ നടക്കുന്നുണ്ടായിരിക്കാം അത്  . ഞങ്ങളുടെ REC ജീവിതം ഒരിക്കലും പരസ്പരം ഒരു പ്രശ്‌നവും സൃഷ്ടിക്കാത്ത വർഷങ്ങൾ ആയരുന്നു .സന്തോഷംനിറഞ്ഞ നാലര വർഷങ്ങൾക് ശേഷം     ഞങൾ ഈ മഹത്തായ സ്ഥാപനത്തോട് വിട പറഞ്ഞു. 1972 മുതൽ 1977 വരെ ആയിരുന്നു ഞങ്ങളുടെ ആർ സി ജീവിതം.

ജോസഫിന് യാത്രയയപ്പ് നൽകി 

കോട്ടയം സ്വദേശി കെ.എം.ജോസഫ്  ആദ്യ വർഷം എൻറെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ ഒരുമിച്ച് പലപ്പോഴും പരീക്ഷയ്ക്ക് പഠിച്ചിരുന്നു. രാത്രി  ഡിപ്പാർട്ട്‌മെൻ്റ് മെൻ്റൽ ബിൽഡിങ്ങിൽ പോയി പഠിക്കാൻ പോയതും രാത്രികളിൽ കാൻറീന ചായ കുടിക്കാൻ പോയതും ഇപ്പോൾ ഓർക്കുന്നു. 

ജോസഫിൻ്റെ സഹോദരൻ തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പാർട്ട് ടൈം ആയി പഠിക്കുകയായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ തൃശൂർ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാൻ ശ്രമിക്കുന്നതായി ജോസഫ് എന്നെ അറിയിച്ചു. എന്തായാലും ഫസ്റ്റ് ഇയർ കഴിഞ്ഞു ജോസഫ് ഞങ്ങളെ വിട്ട് തൃശ്ശൂരിലേക്ക് പോയി. ജോസഫ് പിന്നീട് തൃശ്ശൂരിൽ പഠിച്ചെങ്കിലും ആർഇസിയുമായി അടുത്ത ബന്ധം നിലനിർത്തി. ജോസഫും ഭാര്യ റൂബിയും കുമരകത്ത് നടന്ന സമ്മേളനത്തിൽ സജീവ സാന്നിധ്യമായിരുന്നു. എന്നാൽ വ്യക്തിപരമായ ആരോഗ്യ കാരണങ്ങളാൽ അവർക്ക് ഹൈദരാബാദിൽ എത്താൻ കഴിഞ്ഞില്ല .
കുമരകം സമ്മേളനത്തെ കുറിച്ച് ഞാൻ എൻ്റെ ബ്ലോഗിൽ REC ജീവിതത്തെക്കുറിച്ച് വളരെ ദീർഘമായി എഴുതിയിട്ടുണ്ട്. 
ആവർത്തന വിരസത കടന്നുവരുന്നതിനാൽ അതിലേക്ക് അധികം കടക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. 

RE C.യിലെ അവസാനദിവസം ആനയും   അമ്പാരിയും ആയി ഹോസ്റ്റലിൽ നിന്ന് പ്രധാന കെട്ടിടത്തിലേക്കുള്ള ഞങ്ങളുടെ അവസാന ദിവസത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ. പൊയ്കാലുമായി റസാഖ്   നടക്കുന്നത്      ഇപ്പോഴും ഓർക്കുന്നു. 

25ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഞങ്ങൾ കോൺഫറൻസ് നടന്ന ദാസ് പെല്ല ഹോട്ടലിൽ എത്തി. അപ്പോഴേക്കും പലരും അവിടെ എത്തിയിരുന്നു. ഗുജറാത്തിൽ നിന്നുള്ള നിനും സൗന്ദറും ഭാര്യ അനിതയും ന്യൂയോർക്കിൽ നിന്നുള്ള പ്രേനാഥും ഭാര്യ രജനിയും നേരത്തെ എത്തിയിരുന്നു. കാനഡയിൽ നിന്നാണ് മധുവും ഭാര്യ വസന്തയും എത്തിയത്. ഞാൻ ഉടനെ  തന്നെചെക്ക് ഇൻ ചെയ്തു. റൂം നമ്പർ 427. എൻ്റെ മുറിയിൽ  മുബയിൽ നിന്നുള്ള ആൻ്റോ ആണെന്നറിഞ്ഞപ്പോൾ എൻ്റെ പഴയ പ്രൊജക്റ്റ് മേറ്റിനെ കണ്ടുമുട്ടിയതിൽ ഞാൻ സന്തോഷിച്ചു. ആൻ്റോയും തനിച്ചാണ് വന്നത്. 
 ഞങ്ങൾ പങ്കെടുത്ത ആദ്യ അത്താഴം സലിമും രാമകൃഷ്ണ തുമ്മലയും സംയുക്തമായി സ്പോൺസർ ചെയ്തതായിരുന്നു. രാമകൃഷ്ണ തുമ്മലയുടെ വീടിന് സമീപത്തെ അദ്ദേഹത്തിൻറെ സഹോദരൻ്റെ വീട്ടിലാണ് അത്താഴം ഒരുക്കിയിരുന്നത്. ഹോട്ടലിൽ നിന്ന് അധികം ദൂരെയല്ലാത്തതിനാൽ ഞങ്ങൾ വ്യത്യസ്ത കാറുകളിൽ ആണ്അ വിടെയെത്
അത്താഴം ഒരു പുൽമേട്ടിൽ ആയിരുന്നു ഒരുക്കിയിരുന്നത്.


രാമകൃഷ്ണ യും സലീമും ഒരുമിച്ച് ഒരുക്കിയ അത്താഴം



സലിം മൊട്ട രാജു രാമകൃഷ്ണ സൗന്ദർ ഡാനി













രാമകൃഷ്ണ തുമ്മല അത്താഴവിരുന്ന് ഭംഗിയാക്കുന്ന ജോലിയിലാണ്. ഹൈദരാബാദ് സമ്മേളനത്തിൻ്റെ സംഘാടകരിൽ അമരത്തുള്ള ഒരാളായിരുന്നു രാമകൃഷ്ണ. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ രാമകൃഷ്ണ ഐടി വ്യവസായത്തിലാണ് തൻ്റെ ലക്ഷ്യം കൈ വരിച്ചത്. അമേരിക്കയിൽ നല്ല വിറ്റുവരവും ഓഫീസും ഉള്ള കമ്പനിയുടെ ഉടമസ് ഥനാണ് രാമകൃഷ്ണ. മൃദുവായി  സംസാരിക്കുന്ന രാമകൃഷ്ണ സ്നേഹത്തിന്റെ പര്യായമാണ് . അദ്ദേഹവും സലിമും ചേർന്ന് നൽകിയ വിഭവസമൃദ്ധമായ അത്താഴം അതിഥികളെ എങ്ങനെ സൽക്കരിക്കാം എന്നതിൻ്റെ ഉത്തമ ഉദാഹരണമായിരുന്നു. അത്താഴവിരുന്നിനോടൊപ്പമുണ്ടായിരുന്ന കൂട്ടായ്മ പഴയകാലത്തിലേക്ക് തിരിച്ചുപോകാൻ ഞങ്ങളെ സഹായിച്ചു. മികച്ച ആന്ധ്ര വിഭവങൾ ഞങളുടെ ടേസ്റ്റ് ബഡ്സിനേ വല്ലാതെ പരീക്ഷിക്കുന്നുണ്ടായിരുന്നു. ഏതാണ് ഏറ്റവും നല്ലത് എന്ന്പലർകുo പറയാൻ സാധിക്കുന്നില്ല എന്ന് തോന്നി അവരുടെ മുഖഭാവം കണ്ടപ്പോൾ. 
മികച്ച സ്കോച്ച് വിസ്കി ഈ വിഭവങൾക് അകമ്പടി സേവിച്ചു. 




രാമകൃഷ്ണ തുമ്മലയുടെ സഹോദരൻറെവീട്ടിൽ അത്താഴം ഒരുക്കിയിരുന്നു 

 

അത്താഴ വിരുന്നിന്റെ ഒരു ദൃശ്യം

കടൽക്കൊള്ളക്കാരെ എങ്ങനെ നേരിട്ടുവെന്ന് സത്യനാരായണൻ വിവരിക്കുന്നത് റസാഖ് ശ്രദ്ധയോടെ കേൾക്കുന്നു. 


കല്യാണിയെ  ഞങ്ങൾ കല്ലു എന്ന് വിളി ചിരുന്നു. സത്യന്റെ അപരനാമം. കോളേജിലെ പ്രശസ്ത ഗുസ്തിക്കാരനായ സത്യൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം മർച്ചൻ്റ് നേവിയിൽ ചേർന്നു. ചീഫ് എഞ്ചിനീയറായി വിരമിച്ച ശേഷം ആലുവയിൽ പെരിയാറിൻ്റെ തീരത്ത് നിർമ്മിച്ച മനോഹരമായ ഒരു മാളികയിൽ കുട്ടിക്കാലത്തെ പ്രണയിനിയും പിന്നീട് ഭാര്യ  യുമായ    ഗിരിജ യുമൊത്ത് താമസം .


അബ്ദുൾ റസാഖിനെ ഞങ്ങളുടെ ഇളയ സഹോദരനായി മാത്രമേ കാണാനാകൂ. ഭാര്യ ഷെറിനും ഒരു REC ഉൽപ്പന്നമാണ്. എന്നാൽ ഇതിനെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് രണ്ട് പെൺമക്കളും REC ഉൽപ്പന്നങ്ങളാണ് എന്നതാണ്. ഇന്നും മനസ്സിൻ്റെയും ശരീരത്തിൻ്റെയും യൗവനം കാത്തുസൂക്ഷിക്കുന്ന റസാഖ് കോഴിക്കോട്ടാണ് താമസിക്കുന്നത് .


                            രതീഷിനൊപ്പം ഡാനിതോമസും ഭാര്യയും 

ഡാനി എൻ്റെ ഏറ്റവും അടുത്ത സുഹൃത്തും എൻ്റെ രണ്ടാം വർഷ റൂംമേറ്റുമായിരുന്നു.കോളേജിലെ എല്ലാ പ്രോഗ്രാമുകളിലും മുന്നിൽ നിന്നിരുന്ന ഡാനി തോമസ് പഠനത്തിലും മുൻപന്തിയിലായിരുന്നു. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഡാനി മദ്രാസിലെ ഐഐടിയിൽ നിന്ന് എംടെക് നേടി ഐഇഎസ് പരീക്ഷയിൽ ഉന്നത റാങ്കോടെ വിജയിച്ച് ഇന്ത്യൻ റെയിൽവേ സർവീസിൽ ചേർന്നു. ചീഫ് എഞ്ചിനീയറായി വിരമിച്ച ഡാനിക്ക് ഈ മെട്രോമാൻ ശ്രീധരനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കൊച്ചി മെട്രോയുടെ ശില്പികളിലൊരാളാണ് ഡാനിതോമസ്. ഭാര്യ ജിജിയ്‌ക്കൊപ്പo ഞങ്ങളുടെ സമ്മേളനങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഡാനി. 
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം രതീഷ് സൗദി അറേബ്യയിൽ  ജോലി ചെയ്തു.    ഭാര്യ ഉഷയും രതീഷിനോടൊപ്പം എത്തിയിരുന്നു. പ്രോജക്റ്റ് കൺസൾടന്റായി ഇന്നും ജോലി നോകുന്ന രതീഷ് എറണാകുളത്തെ ആർഈസി കൂട്ടായ്മയിലെ ഒരു സജീവംഗമാണ്. 



 ഹൈദരാബാദിലെ വിശിഷ്ട വിഭവങ്ങൾ അനുഭവിക്കുന്ന റാണിയും സംഘവും.


                ടോം ജോസഫ്, ഗോപകുമാർ, സേവക് സിദ്വാനി, സയ്യിദ് ജാഫർ 



സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം കരാറുകാരനായാണ് ടോം ജോസഫ് ഈ രംഗത്തേക്ക് വന്നത്. വർഷങ്ങൾക്ക് ശേഷം കേരള സർക്കാർ ജലസേചന വകുപ്പിൽ ജോലിയിൽ പ്രവേശിച്ച ടോം വിരമിച്ച ശേഷമാണ് മൂല്യനിർണയ രംഗത്തേക്ക് പ്രവേശിച്ചത്. നിരവധി പ്രമുഖ ബാങ്കുകളുടെ മൂല്യനിർണ്ണയക്കാരനായ ടോമിന് തൻ്റെ ഓഫീസിൽ നല്ലൊരു ടീമുണ്ട്. റിയൽ എസ്റ്റേറ്റ് മൂല്യനിർണയത്തിലെ അതികായനാണ് ടോം ജോസഫ് എന്ന് പറഞ്ഞാൽ അതിശയോക്തിയആവില്ല .
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷമാണ് ഗോപകുമാർ പിഡബ്ല്യുഡിയിൽ ചേർന്നത്. വിരമിച്ച ശേഷം നിരവധി ബാങ്കുകളിൽ വാല്യൂവറായി ജോലി ചെയ്തു. ശ്രീ ശ്രീ രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗ് സമൂഹത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇപ്പോൾ ഭാര്യയോടൊപ്പം കോഴിക്കോട്ടാണ് താമസം. ശ്രീശീയുടെ പ്രധാന ശിഷ്യനാണ് .





കർമൻ ,അബ്ദു കൃഷ്ണമനോഹർ, അബ്ദുല്ലത്തീഫ്, പിള്ള

ഡാനി തോമസ്, സതീഷ്, രാമകൃഷ്ണ, മോഹൻലാൽ തുടങ്ങിയവർ 
.
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം സതീഷ് ഖത്തറിൽ ജോലിയിൽ പ്രവേശിച്ചു. ഏറെ നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം ഇപ്പോൾ കൊച്ചിയിലാണ് താമസം. മോട്ട എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരു എൻ്റർടെയ്‌നറാണ് സതീഷ് .
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം സൗദിയിലെ ഒരു വിദേശ കമ്പനിയിലായിരുന്നു മോഹൻലാൽ.  നീണ്ട പ്രവാസത്തിനുശേഷം പറവൂരിൽ സ്ഥിരതാമസമാക്കി. രതീഷ് ഇദ്ദേഹത്തിൻറെ സഹോദരനാണ് എന്നതും ശ്രദ്ധേയമാണ്. 


ഡിന്നർ മീറ്റിംഗിൽ പീറ്റർ, ടോം, ആൻ്റു പിഡി, സയ്യിദ് ജാഫർ, ലേഖകൻ 

പീറ്റർ സി വെളിയത്തുമ്മലിൽ  സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ഏഷ്യൻ ടെക് എന്ന കമ്പനിയിൽ കുറച്ചു ദിവസം ജോലി ചെയ്തു. അതിന് ശേഷമാണ് പ്രവാസം തിരഞ്ഞെടുത്തത്. ഏറെക്കാലം ഖത്തറിൽ ജോലി ചെയ്ത ശേഷം കൊച്ചിയിൽ സ്ഥിരതാമസമാക്കി. ഭാര്യയ്‌ക്കൊപ്പമാണ് പീറ്റർ ഹൈദരാബാദിലെത്തിയത്. ഞങ്ങളുടെവാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പീറ്റർ  വളരെ സജീവമാണ്. 

സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം മുംബൈ പോർട്ട് ട്രസ്റ്റിൽ ചേർന്നു. ക്രമേണ സൂപ്രണ്ടിംഗ് എഞ്ചിനീയറായി വിരമിച്ചു. തൃശൂർ ജില്ലയിലെ മാള സ്വദേശിയായ ആൻ്റു മുംബൈയിലെ വിക്രോളിയിലാണ് താമസം. 


പിറ്റേ ദിവസം
പിറ്റേന്ന് ഞങ്ങൾ രാമോജി ഫിലിം സിറ്റി സന്ദർശനമായിരുന്നു ഞങ്ങളുടെ പരിപാടി. 9 മണിക്ക് ഹോട്ടലിൽ നിന്ന് പ്രാതൽ കഴിച്ച് ഞങ്ങൾ എല്ലാവരും തയ്യാറായി. ഫിലിം സിറ്റിയിലേക്ക് പോകാൻ രണ്ട് ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. ഹൈദരാബാദ് സിറ്റിയിൽ നിന്ന് ഏകദേശം 34 കിലോമീറ്റർ അകലെയാണ് റാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. ഈ നാട് പത്രത്തിൻ്റെ ഉടമയും സിനിമാ നിർമ്മാതാവുമായിരുന്ന രാമോജി റാവുവിന് ഹോളിവുഡ് മാതൃകയിലുള്ള ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ ആഗ്രഹമുണ്ടായിരുന്നു. തൽഫലമായി, ഒരു വലിയ  വിസ്തീർണ്ണമുള്ള ഒരു സ്ഥലം വാങ്ങി സ്റ്റുഡിയോ നിർമ്മിച്ചു. 1996-ൽ അവിടെ നിർമ്മിച്ച ആദ്യ സിനിമ പുറത്തിറങ്ങി. 
ഞാൻ മുമ്പ് രണ്ടു തവണ ഇവിടെ വന്നിട്ടുണ്ട്. സലിമിൻ്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു ആദ്യ സന്ദർശനം. ചെയർമാനും ഓവേലിയും തോമസ് ജോർജും അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നു. 2000 മ ണ്ട് തോന്നുന്നു. അതിനു ശേഷം എൻ്റെ മൂത്ത മകൾ ഹൈദരാബാദിൽ താമസിക്കുമ്പോൾ. എന്തായാലും അതിനു ശേഷം ഫിലിം സിറ്റി മാറിയിട്ടുണ്ടാകുമെന്ന് ഞാൻ ഊഹിച്ചു. ഏകദേശം 10 മണിയോടെ ഞങ്ങൾ ഗേറ്റിൽ എത്തി. ടിക്കറ്റ് ചാർജ് rs 2000. ബോബി(പ്രേംനാഥ്) സ്പോൺസർ ചെയ്ത ടീ ഷർട്ട് ധരിച്ചാണ് ഞങ്ങൾ എല്ലാവരും വന്നത്. ഇത്രയും ഭംഗിയുള്ള ടീഷർട്ട് തന്നതിന് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു





ചന്ദ്രബാബുവും ഭാര്യയും ഇടിക്കളയോടൊപ്പം



ജോജോയുംഭാര്യയും സ്ത്രീ സാന്നിധ്യങ്ങളോടൊപ്പം



ബസ്സ് റെഡി



കയറുന്നതിനു മുമ്പുള്ള ഗ്രൂപ്പ് ഫോട്ടോ


 

ബസിൽ വെച്ച് പ്രേംനാഥുമായി 
സരസഭാഷണത്തിൽ 







ഡാനി ഫോട്ടോ എടുക്കുന്ന തിരക്കിലാണ്



പീറ്റർ. ജോസ് .പ്രേംനാദ്




ഉള്ളിൽ കയറുന്നതിനു മുമ്പ്




പിള്ള, രാജു ,ജോസ് ,മുട്ട, സുരേന്ദ്രൻ, കർമാൻ, ഡാനി, ലേഖകൻ ,കൃഷ്ണമൂർത്തി, ഗോപി













ക്യാമറമാൻ തോമസ് ജോർജ്






സ്ത്രീകളുടെ സംഘത്തിൻറെ ഒരു ഫോട്ടോ




ലേഖകൻ, മൊട്ട ,പിള്ള, തോമസ് ജോർജ്






എന്തൊരു സ്നേഹം

















തോമസ് കുര്യാക്കോസും തങ്കമണിയും






 രവീന്ദ്രനും ശ്രീഹരിയും






ഫിലിം സിറ്റിയിൽ കർമ്മചന്ദ്രനും ഗോപിനാഥൻ ലേഖകനും. കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച പിവിഗോപിനാഥൻ ചീഫ് എൻജിനീയർ റായി കോഴിക്കോട്ടേക്ക് താമസം മാറി. ഇപ്പോൾ കൺസൾട്ടൻ്റായി ജോലി ചെയ്യുന്നു 
കണ്ണൂർ സ്വദേശിയാണ് 
കർമ്മ ചന്ദ്രൻ ഭാര്യ ശ്യാ  മളയോടൊപ്പം      എറണാകുളത്ത്       താമസം. സിവിൾ എഞ്ചിനീയറായി ബിരുദമെടുത്ത കർമൻ ചുരുങിയകാലംCpwdയിൽ ജോലി ചെയ്ത ശേഷം മടങി വന്ന് കേരള പിഡബ്ളിയുഡിയിൽ ജോലിയിൽ പ്രവേശിച്ചു. എകസിക്യൃടീവ് എഞ്ചിനയറായിവിരമിച്ച ശേഷം സ്വസ്ഥം. ഭാര്യ  ശ്യാമള ശ്രീ ശ്രീ രവിശങ്കറിന്റെ അനുയായിയും അതിന്റ


രാമോജി ഫിലിം സിറ്റിയിൽ എസ്. കൃഷ്ണമൂർത്തി, ബിന്നു, ഗോപി എന്നിവർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു 
തിരുവനന്തപുരം സ്വദേശിയായ ശ്രീ മൂർത്തി SBI യിൽ നിന്നും വിരമിച്ച    തന്റെ പ്രിയമുള്ള സഹധർമ്മിണിയോടൊപ്പമാണ് ഈ മാമാങ്കത്തിൽ പങ്കെടുക്കാനെത്തിയത്. രണ്ട് കൃഷ്ണ മൂർത്തിമാരാണ് അന്ന് ഞങളുടെ സഹപാഠികളായുണ്ടായിരുന്നത്.  പാവക്ക   ടുകരനായ കെപി കൃഷ്ണമൂർത്തിയും. അദ്ദേഹം അമേരിക്കൻ വൻകരയിൽ സ്ഥിരതാമസം. 

മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് ശേഷമാണ് കൃഷ്ണമൂർത്തി ഒഎൻജിസിയിൽ ചേർന്നത്. ജനറൽ മാനേജരായി വിരമിച്ച ശേഷം ചെന്നൈയിൽ സ്ഥിര താമസം. 




ലേഖകനും ഗോപിയും





രാമോജിയുടെ കവാടം










ക്യൂവിൽ
ഫിലിം ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ 

രാമോജി ഫിലിം സിറ്റിയിലെ ആകർഷണീയമായ ഒരു കാഴ്ചയായിരുന്നു ഫിലിം നിർമാണത്തിലെ അവിഭാജ്യഘടകങളായ കാമറ ടെക് നിക്കുകളെ കാണിച്ച് തന്നത്. കാശ് തട്ടിയോടുന്ന ഒരു സംഘത്തെ പിൻതുടരുന്നത് എങിനെ യാണ് സ്റ്റുഡിയൊയിൽ എഡിറ്റ് ചെയ്ത് കേറ്റുന്നതൂം മറ്റും കണ്ടപ്പോൾ മനുഷ്യരെ കബളിപ്പിക്കുകയാണ് സിനിമ ചെയ്യുന്നതെന്ന് ഞാൻ ഓർത്ത് പോയി. അത്പോലെ തന്നെ സൗണ്ട് ഇഫക്ടുകളും മറ്റും ചെറിയ ചെപ്പടി വിദ്യയെ വഴിയാണ് നടത്തുന്നത്. ഇതെല്ലാം കാണുകയാണ് മണിക്കൂറുകളിൽ ഞങൾ ചെയ്തത്. 





ഫിലിം സിറ്റിയുടെ ഒരു ഭാഗം


ബാഹുബലി ഷൂട്ട് ചെയ്ത സ്ഥലം







ലേഖകൻ

 ബോബിയും ലേഖകനും കട്ടപ്പയോടൊപ്പം




പ്രേംനാഥ്




റിപ്പബ്ലിക് ദിനത്തിലെ രാമോജി സിറ്റിയിൽ ആഘോഷം




റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടന്ന ഗാനമേള 



രാമോജി ഫിലിം സിറ്റി ഞങൾ സന്ദർശിച്ചത് ഭാരതം അതിന്റെ 75 ജന്മദിനം ആഘോഷിക്കുന്ന ജനവരി 26 നായിരുന്നു. ഫിലിം സിറ്റിയിൽ അതിനോടനുബന്ധിച്ച് വർണശബളങളായ നിരവധി പരിപാടികളുണ്ടായിരുന്നു. മനോഹരങളായ ഫ്ളോട്ടുകൾ മനം കവര്രുന്നഅനുഭവമാണ് ഞങൾക് സമ്മാനിച്ചത്. 












റിപ്പബ്ളിക് ദിനാഘോഷത്തിലെ ചില ഫ്ളോട്ടുകളുടെ ദൃശ്യ ങൾ 







ഓവേലിയും ഇഡിക്കുളയും മുൻസീറ്റിൽ.
തോമസ് കൂര്യാക്കോസ് എന്ന് ശരിയായ പേര്. എന്നാൽ ഞങൾ എല്ലാവരും ഓവേലി എന്ന് വിളിക്കുന്നു. ഇന്ന് ഒരുസിനിമാനടനും സീരിയൽ നടനുമാണ് ഓവേലി. ഞങളുടെ ബാച്ചിലെ ഏക സെലിബ്രിറ്റി. 
സിവിൾ എഞ്ചിനീയറിങിൽ ബിരുദം സമ്പാദിച്ച ശേഷം പിഡബ്ളിയുഡിയിൽ എഞ്ചിനീയറായിചേർന്നു. നീണ്ടകാലത്തെ സേവനത്തിന് ശേഷം അടുത്തൂൺ പറ്റി പിരിഞ ഓവേലി തന്റെ പാഷനായിരുന്ന അഭിനയ കലയിലേക്ക് മാറി. ധാരാളം സീരിയലൂകളിൽഅദ്ദേഹത്തിന്  അഭിനയിക്കാൻ അവസരം ലഭിക്കുയുണ്ടായി. ചില സിനികളിലും നല്ല വേഷങൾ ലഭിച്ച ഓവേലി കോട്ടയത്ത് താമസം. പഠിക്കുന്ന കാലത്ത്തന്നെകലാപ്രവർതഅതനങൾക് താത്പര്യം കാണിച്ചിരുന്ന ഓവേലി യുമായി ഞാൻ കൂടി പങ്കെടുത്ത ആദ്യവർഷം ആനിവേഴ്സറിക്ക് അവതരിപ്പിച്ച ശവത്തിന് കാവലിരിക്കുന്ന ശവം എന്ന നാടകംഎനിക്കോർമാമ വന്നു. 
 
ഹലോ മിസ്റ്റർ തോമസ് ജോർജ്

തോമസ് ജോർജ്, TG  എന്ന് സ്നേഹത്തോടെ വിളിക്കുന്ന തോമസ് ജോർജ് കോട്ടയം സ്വദേശിയാണ്. കഴിഞ കൊല്ലം കുമരകത്ത് നടത്തിയ സമ്മേളനത്തിന് ചുക്കാൻ പിടിച്ചത് തോമസ് ജോർജായിരുന്നു. കേരള പിഡബ്ളിയുഡിയിൽ നിന്നും എക്സിക്യൂട്ടീവ എഞ്ചിനീയ റായി റിട്ടയർ ചെയ്ത ടി.ജി.കോട്ടയം ടൗണിൽ താമസം. ഭാര്യ റീനിയും പിഡബ്ളിയുഡിയിൽ നിന്നും എക്സിക്യൂട്ടീവ എഞ്ചിനീയ റായി റിട്ടയർ ചെയ്തു. ഭാര്യ യും മക്കളും പേരമക്കളും അദ്ദഹത്തെ അനുഗമിച്ച് ഇവിടെയെത്തിയതിൽ വലിയ സന്തോഷമാണ് ഞങളിൽ ഉളവാക്കിയത്. 




സത്യനാരായണൻ, മോയ്തീൻ കുട്ടി, രാധാകൃഷ്ണൻ, ഗോപി, മോഹനൻ എന്നിവർ ഫിലിംസിറ്റിയിൽ 
രാധാകൃഷ്ണൻ സിവിൾ എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷം ഇറിഗേഷൻ വകുപ്പിൽ നിന്നും വിരമിച്ച ശേഷം കോഴിക്കോട് എക്സ്കളൂസിവ് ക്ളബ്ബിന് സമീപം താമസം 
ഗോപി സിവിൾ എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷം ഇറിഗേഷൻ വകുപ്പിൽ നിന്നും എക്സി എഞ്ചിനീയറായി അടുത്തൂൺ പറ്റിയതിന്ശേഷം കോഴിക്കോട് സ്ഥിരതാമസം. 
കണ്ണൂർ കാരനായ മോഹനനൻ പിഡബ്ളിയുഡിയിൽ നിന്നൂം റിട്ടയർ ചെയ്ത മോഹൻ തലശ്ശേരിയിൽ താമസം 






ജി ടി എന്ന് ഞങൾ വിളിക്കുന്ന രവീന്ദ്രൻ. തിരുവനന്തപുരം ചാല സ്വദേശിയായ രവി മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബിരുദമെടുത്ത ശേഷം സ്വന്തം ബിസിനസ്സിലേക്കാണ് എടുത്ത് ചാടിയത്
സോഫ്ട് ഡ്രിങ്ക് തയ്യാറാക്കുന്ന ഫാക്ടറിയാണ് രവീന്ദ്രൻ തുടങിയത്. എന്തിനധികം പറയണം കമ്മ്യണിസത്തിന്റെ അതി പ്രസരത്തിൽ കമ്പനി തകർന്നു. രവി ഒരു കടക്കാരനായി മാറി. ബിസിനസ്സുകാരനാകാനുള്ള മോഹമുപേക്ഷിച്ച് രവി ടാറ്റ സ്റ്റീല്‍ കമ്പനിയിൽ ചേർന്നു. അവിടെ CEO ആയി വിരമിച്ച ശേഷം തിരുവനനന്തഫപുരത്ത് ഫ്ളാറ്റിൽ താമസം.




 


ചാർലി ചാപ്ലിനോടൊപ്പം ഗോപിയും മോഹനും 




ജോണിയും ഭാര്യയും
പോപ്പുലർ വെഹിക്കിളസ് ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയായ ജോണിയും ഭാര്യയും. എറണാകുളത്ത് സ്ഥിരതാമസം അടുത്ത എറണാകുളം മീറ്റിന്റെ നേതാവ്. തന്റെ ബിസിനസ്സ തിരക്കുകൾക്കിടയിലും സ്വന്തം സതീർത്ഥ്യരുമായി എപ്പോഴും കാണാനും സംവദിക്കാനം ജോണി സമയം കണ്ടെത്താറുണ്ട് 




                                               ഫിലിം സിറ്റിയിലെ ഒരു സെറ്റ് 


ഫിലിം സിറ്റിയിൽ ഷൂട് ചെയ്ത ഒരു ചൂടൻ ഹിന്ദി ഫിലിമിലെ രംഗമല്ല, ഞങളുടെ യുവമിഥുനങളായ
ഈപി സുരേന്ദ്രനും ഭാര്യ ഗീതയും.

 സുരേന്ദ്രൻ മെക്കാനിക്കൽ എഞ്ചീയറിങിൽ ബിരുദമെടുത്ത ശേഷം 
കോച്ചിയിലെ ഒരു പബ്ളിക് സെക്ടറിൽ ജോലി ചെയ്ത ശേഷം ദുബായിൽ പോയി. പണമുണ്ടാക്കി തിരിച്ച് വന്ന സുരു തൃപ്പുണിത്തുറയിൽ സുഖവാസം. ഭാര്യ ഗീത പിഡബ്ളിയുഡിയിൽ നിന്നും സൂപ്രണ്ടിങ് എഞ്ചിനീയറായി വിരമിച്ചു. ഗീത എന്റെ ഓഫീസിിൽ വർഷങൾക് മുമ്പ് വർക് ചെയ്തിട്ടുണ്ട്. 


ർഈസി ഞങളുടെ പ്രോഗ്രാമുകളുടെ സ്റ്റാഫ് ഫോട്ടോഗ്രാഫർ രാജു പി തോമസ്. 

ചെയർമാനും ജോജോയും ഭാര്യമാരോടൊപ്പം


                                           ബിന്നു എത്ര സ്നഹലോലുപനാണ്?

                                           
                                             ഭാര്യമാരുടെ ഒരു സംഘം 

രാമോജി ഫിലിം സിറ്റി  ഒരു വലിയ നേട്ടമാണ് ഹൈദരാബാദിന് നൽകിയിരിക്കുന്നത്. ടൂറിസ്റ്റായി ഹൈദരാബാദിൽ എത്തുന്ന ഏതൊരാൾകും ഫിലിം സിറ്റി സന്ദർശനം ഒഴിവാക്കാനാവില്ല. ഒരുദിവസം മുഴുവൻ ഫിലിം സിറ്റിയിൽ നമുക്ക് ചിലവഴിക്കാനാകും. രാമോജി സിറ്റിയിലെ ചില പ്രധാന കാഴ്ചകൾ 
ഫിലിം സിറ്റിയിൽ ദിവസവും ഇന്ത്യയിലെ വിവിധ ഭാഷകളിലെ ഫിലിം ഷൂട്ടിങുകൾ നടക്കുന്നുണ്ട്. ഒരു കണക്കനുസരിച്ച് കൊല്ലം തോറും ഒരൂ 450 ഫിലിമുകളുടെ ഷൂട്ടിങ് ഇവിടെ നടക്കുന്നതായി പറയുന്നു.ഈഫിലിമുകളുടെ സ്ക്രിപ്റ്റനുസരിച്ച് എല്ലാവിധ സെറ്റൂകളും ഇവിടെ ലഭ്യമാണ്. 
രാമോജി മൂവി മാജിക് 
ഫിലിം മേകിങ് എങിനേയാണെന്ന് അടുത്തറിയാനുള്ള സുവർണാവസരമാണ് ഈ സന്ദർശനം നിമിത്തം ഓരോ വിനോദ സഞ്ചാരിക്കും ലഭ്യമാകുന്നത്. 
ഫിലിം ദുനിയ 
ഫിലിം ദുനിയയിൽ കൂടി സഞ്ചരിക്കുന്ന സഞ്ചാരികൾ വിസ കൂടാതെയാണ് ഓരോ വൻകരകളിലുമുള്ള രാജ്യങൾ സന്ദർശിക്കുന്നത്. 
Different kind of streets & gardens 

പല തരത്തിലുള്ള സ്റ്റ്രീറ്റുകൾ രാമോജിയിലെ ഒരു പ്രധാന കാഴ്ച യാണ് 
Highway സ്ട്രീറ്റ്,കേരള palm സ്ട്രീറ്റ്, temple street, hawa mahal എന്നിവ അവയിൽ ചിലത് മാത്രമാണ് 

ദൈവങ്ങളില്ലാത്ത ക്ഷേ ത്രങ്ങൾ

മനോഹരങളായ ചിത്ര പ്പണികളോട് കൂടിയ ക്ഷേത്ര സമുച്ചയങൾ കാണാം. ഈശ്വരനില്ലാത്ത അമ്പലങൾ. 


സ്പേസ്  യാത്ര      യാണ് വേറൊരു മുഖ്യ ആകർഷണം. ഈ റൈഡ് നമ്മെ വേറൊരു ലോകത്തിലേക്കാണ് കൊണ്ട് പോകുന്നത്. 
ഹവാമഹൽ 
രാജസ്ഥാനി തീമിലുള്ള ഒരു മികച്ച പൂന്തോട്ടമാണ് ഹവാമഹൽ 
ഭാഗവതം സെറ്റ് 

പൗരാണിക ഇന്ത്യ യെ ഓർമ്മപ്പെടുത്തുന്ന 
ഭാഗവതം സെറ്റ് ഏവരേയും ആതിശയിപ്പിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 

റെയിൽവേ സ്റ്റേഷൻ/സെന്റ്രൽ ജയിൽ 



തിരക്കഥയിൽ മുംബയ്  റ യിൽവേസ്ഷനിൽ പോകാൻ രാമൊജിയിൽ വന്നാൽ മതി.റയിൽ വേ സ്റ്റേഷനിറങിയാൽ ഉടൻ സെന്റ്രൽ ജയിലായി. 50 മീറ്റർ അപ്പുറം എയർപോർട് രംഗങൾകായു  ള്ള എയർപോർട്ടുമുണ്ടിവിടെ.   അ വിടെ   നി ന്നും ഒരുമിനിറ്റിനുള്ളിൽ ബ്യൂട്ടി പാർലറിലും എത്തിച്ചേരാം. എന്തിനേറെ പറയുന്നു എല്ലാതരം കഥകൾക്കും പറ്റിയ സെറ്റുകൾ രാമോജി ഫിലിം സിറ്റിയിൽ ലഭ്യമാണ്. നിരവധി മലയാളം സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് ഉദയനാണ്താരം. ഉദയനാണ് താരത്തിലെ ഹോട്ടൽ രംഗങളും അപ്പാർട് മെന്റ് രംഗങളും ഷൂട് ചെയ്ത സ്ഥലം കാണാൻ ഞങൾക് സാധിച്ചു. 
വിൻടേജ് കാറുകളുടെ ഒരു സമാഹാരം തന്നെയുണ്ടിവിടെ .


 SL Kumar Counting the heads before returning back

The great SL KUMAR. SL was the one who has been behind this show. He was accompanied by Sheshu ,Raju, Saleem, Ramakrishna and Ajay etc.But it is true that without him this great meeting would not have happened. He was seen everywhere from the start of this meeting.going around meeting everybody. His wife Smt Bhavani was also an allrounder helping the ladies. 
SREE LAKSHMipati kumar having obtained electrical engg degree was in Nigeria for a long time.After coming back to india he is working as a consultant in hyderabad. 



Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര