Posts

Showing posts from March, 2024

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

Image
പിറ്റേന്ന് കാലത്ത് പരിപാടി യനുസരിച്ച് കാലത്ത്ഷോ പ്പിങിനുള്ള സമയമായിരുന്നു.മോർണിങ് സെഷനിൽ ജുവലറി ഷോപ്പുകൾ സന്ദർശിക്കാനാണ് ഞങൾ ഉദ്ദേശിച്ചിരുന്നത്. ദുബായ് ഗോൾഡ് സിറ്റി എന്നും അറിയ പ്പടുന്നുണ്ട്.നിരവധി ജുവലറിഷോപ്പുകൾ ഇവിടെയുണ്ട്  .മലയാളികളാണ് കച്ചവടക്കാരിൽ അധികവും.    ഉച്ചക്ക് ലഞ്ചിന് ശേഷമാണ് അന്നത്തെ മെയിൻ ഐറ്റമായ ഡസർട് സഫാരി. അതിനനുയോജ്യമായ കാർ ഹോട്ടലിൽ വരുമെന്ന്എൽവിൻ തലേ ദിവസം തന്നെ പറഞിരുന്നു.  എന്റെ കസിൻ ബ്രദറായ സലീൽ ദുബായിലാണ് താമസിക്കുന്നത്. ദുബായിക്ക് പുറപ്പെടും മുമ്പ് തന്നെ ഞങൾ വരുന്നവിവരവും ഞങളുടെ ഐറ്റിനറിയും ഞാൻ അയച്ച് കൊടുത്തിരുന്നു. ഞങളുടെ പരിപാടി വളരെ ടൈറ്റ് ഷെഡ്യൂൾ ആണെന്നും സൗകര്യ പ്പടുമെങ്കിൽ കാണാമെന്നും അവൻ എന്നെ അറിയിച്ചിരുന്നു.വന്നാൽ വിളിക്കണമെന്നും ഹോട്ടലിന്റെ ലൊക്കേഷൻ ഷെയർ ചെയ്യാനും പറഞതനുസരിച്ച് ഞാൻ അതും ചെയ്തിരുന്നു.  ഇന്ന് കാലത്ത് ഷോപ്പിങിനായി മാറ്റിവച്ചിരുന്നത് കൊണ്ട് ഷോപ്പിങ് സ്ഥലത്ത് കാണാമെന്നറിയിച്ച് അവന്റെ മെസ്സേജ് വന്നു.  കരാമയിലെ ജുവലറി ഷോപ്പുകൾ സുനിലിനും ഷീബക്കും ഒരു സ്വർണമാല കരസ്ഥമാക്കണമെന്നാഗ്രഹമുണ്ടായിരുന്നു. കാരണം ദുബായി...

കാമൽ ടു കാഡിലാക്-ദൂബായ് എന്ന സ്വർഗം ( രണ്ടാം ദിവസം)

Image
  പിറ്റേദിവസം കാലത്ത് ഞങൾ  ഹോട്ടൽ നൽകിയ കോമ്പ്ളിമെന്ററി ബ്രേക്ഫാസ്റ്റ് കഴിക്കാൻ  7.30 ന് തന്നെ ഡൈനിങ് ഹാളിലെത്തി. പുറത്ത് നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലെല്ലാം വെള്ളം തളംകെട്ടി കിടക്കുന്നതായി കണ്ടു. മഴ വളരെ ദുർലഭമായി ലഭിക്കുന്ന ഒരു വരണ്ട കാലാവസ്ഥയുള്ള രാജ്യങളാണ് ഗൾഫ് രാജ്യങൾ. എന്നാൽ വിൻറ ർ മാസങളിൽ ഇടവിട്ട് മഴ ലഭിക്കാറുമുണ്ട്. നവംബർ മുതൽ മാർച് അവസാനം വരെയുള്ളമാസങളിലാണ് ഈ മഴ ലഭിക്കാറുള്ളത്. ഒരു കൊല്ലം ഇരുപത് ദിവസത്തിലധികം മഴ ഇവിടെ ഒരിക്കലും ലഭിക്കാറില്ല. ദുബായിയെ സംബന്ധിച്ചേടത്തോളം ധാരാളം പണമുണ്ട്. എങ്കിലും മഴവെള്ളത്തെ ഒഴുക്കി ക്കളയാനുള്ള ഒരു പക്കാ ഡ്രെയിനേജ് സിസ്റ്റം നിലവിലില്ല എന്ന നഗ്ന സത്യം   മണിക്കൂറുകൾക്കകം തന്നെ എനിക്ക് മനസ്സിലായി. അത് കൊണ്ട്   ഒരു മഴ നന്നായി    പെയ്താൽ ഗതാഗതസംവിധാനങളാകെ തകരാറിലാവും. ഇതാണ് സംഭവിച്ച ത്.  ബ്രേക്ഫാസ്റ്റ് വളരെ നന്നായിരുന്നൂ. നിരവധി തദ്ദേശീയ വിഭവങളും സൗത്തിൻധ്യൻ വിഭവങൾകൊണ്ടും സമൃദ്ധമായിരുന്നു. നന്നായി ആസ്വദിച്ച് കഴിക്കുകയും ചെയ്തു. അതിന്ശേഷം 9മണിക്ക് ലോബിയിൽ  വണ്ടിവരുന്നതിനായി കാത്തിരുപ്പ് ...