പിറ്റേദിവസം കാലത്ത് ഞങൾ ഹോട്ടൽ നൽകിയ കോമ്പ്ളിമെന്ററി ബ്രേക്ഫാസ്റ്റ് കഴിക്കാൻ 7.30 ന് തന്നെ ഡൈനിങ് ഹാളിലെത്തി. പുറത്ത് നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലെല്ലാം വെള്ളം തളംകെട്ടി കിടക്കുന്നതായി കണ്ടു. മഴ വളരെ ദുർലഭമായി ലഭിക്കുന്ന ഒരു വരണ്ട കാലാവസ്ഥയുള്ള രാജ്യങളാണ് ഗൾഫ് രാജ്യങൾ. എന്നാൽ വിൻറ ർ മാസങളിൽ ഇടവിട്ട് മഴ ലഭിക്കാറുമുണ്ട്. നവംബർ മുതൽ മാർച് അവസാനം വരെയുള്ളമാസങളിലാണ് ഈ മഴ ലഭിക്കാറുള്ളത്. ഒരു കൊല്ലം ഇരുപത് ദിവസത്തിലധികം മഴ ഇവിടെ ഒരിക്കലും ലഭിക്കാറില്ല. ദുബായിയെ സംബന്ധിച്ചേടത്തോളം ധാരാളം പണമുണ്ട്. എങ്കിലും മഴവെള്ളത്തെ ഒഴുക്കി ക്കളയാനുള്ള ഒരു പക്കാ ഡ്രെയിനേജ് സിസ്റ്റം നിലവിലില്ല എന്ന നഗ്ന സത്യം മണിക്കൂറുകൾക്കകം തന്നെ എനിക്ക് മനസ്സിലായി. അത് കൊണ്ട് ഒരു മഴ നന്നായി പെയ്താൽ ഗതാഗതസംവിധാനങളാകെ തകരാറിലാവും. ഇതാണ് സംഭവിച്ച ത്.
ബ്രേക്ഫാസ്റ്റ് വളരെ നന്നായിരുന്നൂ. നിരവധി തദ്ദേശീയ വിഭവങളും സൗത്തിൻധ്യൻ വിഭവങൾകൊണ്ടും സമൃദ്ധമായിരുന്നു. നന്നായി ആസ്വദിച്ച് കഴിക്കുകയും ചെയ്തു. അതിന്ശേഷം 9മണിക്ക് ലോബിയിൽ വണ്ടിവരുന്നതിനായി കാത്തിരുപ്പ് തൂടങി. ഇപ്പോഴാണ് എൽവിന്റെ മെസ്സേജ് ഗ്രൂപ്പിൽ പ്രത്യക്ഷ പ്പെട്ടത്. അതായത് വണ്ടികളെല്ലാം കുടുങി കിടക്കുകയാണ്. റോഡുകളിൽ പലസ്ഥത്തും വെള്ളം പൊങിയിരിക്കുകയാണ്. വണ്ടി എത്താൻ താമസിക്കും എന്നാണ്മെസ്സേജിന്റെ സാരം.
11 മണിയായിട്ടും ബസ് കാണാതായപ്പോൾ വീണ്ടും എൽവിനെ വിളിച്ചൂ. എൽവിന്റെ മറുപടി ആശാവഹമായിരുന്നില്ല. പലയിടത്തും റോഡ് ബ്ളോക്കായി കിടക്കുകയാണെന്നും ഉച്ച തിരിഞ് ബുർജ് ഖലീഫ യും ദുബായ് മാളും കാണാൻ മാത്രമേ ഇന്ന് തരപ്പെടുകയുള്ളു എന്നും വ്യസനത്തോടെ എൽവിൻ അറിയിച്ചപ്പോൾ അത് അംഗീകരിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. അടുത്തുള്ള മാളുകളിൽ കയറി സമയം ചിലവഴിക്കാൻ അദ്ദേഹം ഞങളെ ഉപദേശിച്ചു. ഹോട്ടൽ ട്രാവൽ ഡസ്കിൽ ഉണ്ടായിരുന്ന ഫിലിപ്പൈന്സ് വനിത ഞങളെ സഹായിക്കാമെന്നേറ്റെങ്കിലും കാർ കിട്ടിയില്ല.

കുറച്ച് സമയം കഴിഞപ്പോൾ ഊബർ ഒന്ന് ട്രൈ ചെയ്തു.ഭാഗ്യവശാൽ ആ ഡ്രൈവർ പത്ത് മിനിറ്റിനുള്ളിൽ എത്താമെന്നറിയിച്ചതിനെ തൂടർന്ന അതിനുള്ള കാത്തിരുപ്പായി. പക്ഷേ നിർഭാഗ്യവശാൽ ആകാറും വെള്ളക്കെട്ട് കോണ്ട് ഉണ്ടായ ട്രാഫിക് ബ്ളോക്കിൽ പെട്ട് വരാൻ കഴിയില്ല എന്ന് അറിയിച്ചു. പിന്നേയും ശ്രമിച്ചപ്പോൾ ഒരുവണ്ടിലഭിക്കുകയും ഭാഗ്യവശാൽ എത്തിച്ചേരുകയും ചെയ്തു. അദ്ദേഹം ഞങളെ സിറ്റിസെന്റർ മാളിൽ കൊണ്ട് വിട്ടു. അവിടെ നിന്നും ഒരു മോബൈൽ ഫോൺ വാങിച്ചു. ടാക് സ് റിലീഫിനായി പാസ്പോർട് നമ്പർ കൊടുത്തു. ലഞ്ച് കഴിച്ച് കൊണ്ടിരുന്നപ്പോൾ വീണ്ടും എൽവിന്റെശബ്ദം. ഇലക്ട്രോണിക്സ് സാധനങളുടെ ഒരു വൻ മാർക്കറ്റാണ് ദുബായ്. ടാക്സ് ഇല്ലാത്ത തിനാൽ നല്ല വി ലക്കുറവിൽ ഇവ നമുക്ക് ലഭ്യമാണ്. പ്ര ത്യേകിച്ചും മോബയിൽ ഫോണുകളും മറ്റും.
ബസ് കാത്ത് നിൽകുന്നു ഉടനേ എത്തി ച്ചേരണം എന്നാണ് എൽവിന്റെ ഫോൺഞങൾ മാളിൽലഞ്ച് കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഞങളെ തേടിയെത്തിയത്.
ഉടൻ തന്നെ ഞങൾ മാളിൽ നിന്നും പുറത്തിറങി. ലഞ്ച് മാളിൽ നിന്ന് ബർഗറിന്റെ രൂപത്തിൽ ഞങൾ അകത്താക്കിയിരുന്നു. പുറത്ത് ബേസ്മെന്റ് പാർകിങിൽ കാർ ഞങളേയും കാത്ത് കിടപ്പുണ്ടായിരുന്നു. എൽവിൻ ഞങൾക് വേണ്ടി സിറ്റിസെന്റർ മാളിലേക്കയച്ച് തന്നതായിരുന്നു ആ ശകടം. അതിൽ കയറി ഞങൾ ബസ്സ് കിടക്കുന്ന സ്ഥലത്തെത്തി. എല്ലാവരും ബസ്സിനുള്ളിലുണ്ട്. ഞങളേയും കാത്ത് കിടക്കുകയാണ്. അഗസ്റ്റിനും എൽവിനുമുണ്ട്.നമ്മൾ ഇനി ദുബായ് മാളും, ബുർജ്ഖലീഫ യും കാണുന്നതിനാണ് പോകുന്നതെന്ന് അഗസ്റ്റിൻ അറിയിച്ചു.അപ്പോഴും ചന്നം പിന്നമായി മഴ പെയ്യുന്നുണ്ടായിരുന്നു. കാലത്ത് നടക്കേണ്ടിയിരുന്ന സിറ്റി ടൂർ നടക്കാതിരുന്നതിൽ അഗസ്റ്റിൻ ഖേദം പ്രകടിപ്പിച്ചു. എന്തായാലും അത്കൂടി അടുത്ത ദിവസങളിലെ പരിപാടികളിൽ ഉൾപ്പെടുത്തുന്നതാണെന്ന് അഗസ്റ്റിനും എൽവിനും ഞങളെ അറിയിച്ചു. എന്നാലും മഴ നിൽകണമല്ലോ. മാർച്ച് മാസം ഇങനെ മഴ പെയ്യാറില്ല. എന്തോ ന്യൂനമർദ്ദമാണ് കാരണം. അസമയത്ത് പെയ്ത ഈമഴ നീണ്ട് നിൽകുകയാണെങ്കിൽ ഞങളുടെ ടൂർ പ്രതിസന്ധിയിൽ അകപ്പെടുമെന്ന് ഞങൾ ഭയന്നു. ദുബായ് മാളും ബുർജ് ഖലീഫയും ഇൻഡോർ കാഴ്ചകളായിരുന്നതിനാൽ മഴ പ്രശ്നമല്ലായിരുനനു.
ലേഖകൻ ദുബായ് മാളിൽ ദുബായ് മാൾ
വിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെതന്നെ രണ്ടാമത്തെ മാളാണ് ദുബായ് മാൾ. ഷോപ്പിങ് ഏരിയയുടെ കാര്യത്തിൽ 26 മതുമാണ് ഈ മാൾ. ഏകദേശം 54 ലക്ഷം സ്ക്വയർ ഫീറ്റാണ് വിസ്തീർണം. ബുർജ് ഖലീഫയുമായി ചാരി നിൽകുന്ന ഈ ഷോപ്പിങ് മാളിൽ 1200 ഷോപ്പുകളുണ്ട്. 2011 ലെ കണക്കനുസരിച്ച് ലോക ത്തിലെ ഏറ്റവും അധികം ആളുകൾ കണ്ട കെട്ടിടം ഇതാണ്. 1000 കടകളോട് കൂടിയാണ്2008 നവംബർ നാലാംതിയതി ഇത് ഔപചാരികമായി തുറന്നത്. ദുബായ് ഭരണാധികാരിയുമായി ബന്ധമുള്ള എം ആർ ഡെവലപ്പേഴ്സാണിത് പണിതുയർതിയത്.
250 മുറികളുള്ള ഒരു ലക്ഷുറി ഹോട്ടൽ ഇവിടെയുണ്ട് 22 സിനിമാ തിയറ്ററുകളം 120 റസ്റ്റോറന്റുകളും ഇവിടെ ലഭ്യമാണ്.
ഈ മാളിലെ ഒരു ആകർഷണം അക്വേറിയമാണ്. ഇത് കാണേണ്ടത് തന്നെയാണ്. ഏകദേശം 300 മറൈൻ ജീവികൾ ഇതിലുണ്ട്.
റീൽ സിനിമ (22 സ്ക്രീൻ)
ഹിസ്റ്റീരിയ ( ഹോണ്ടഡ് ഹൗസ്)
ദുബായ്ക്രീക് ടവർ
കിഡ്സാനിയ
എന്നിവ ദുബായ് മാളിന്റെ പ്ത്യകതക്ളിൽ ചിലതാണ്.
2012 ഈ പണിത മെട്രോറയിൽവയുടെ ഒരു സ്റ്റേഷൻ ദുബായ് മാളിലാണ് എന്നത് ഗതാഗതസൗകര്യങളും ടൂറിസവും എങിനെ സമരസപ്പെട്ടിരിക്കുന്നു എന്നത് ഇന്ത്യ യെ പ്പോലെ ടൂറിസത്തിൽ ഒരു കുതിപ്പിന് വേണ്ടി ദാഹിക്കുന്ന രാജ്യ ങൾക്ക് പഠിക്കാവുന്നതാണ്.
അക്വേറിയത്തിന് മുന്നിൽ.
അഗസ്റ്റിൻ അക്വേറിയത്തിൽ നിന്നും കോണ്ട് പൊയത് ബുർജ് ഖലീഫ യുടെ താഴെയുള്ള്ഫൗണ്ടന്റേ അടുത്തേക്കായിരുന്നു.അപ്പോഴും മഴ നിന്നിട്ടുണ്ടായിരുന്നില്ല. കൃത്യം 6 മണിക്ക് ഇവിടെ എത്തണമെന്ന് അഗസ്റ്റിൻ ഞങളോട് അഭ്യർത്ഥിച്ചു. അതിന് ശേഷം ബുർജ് ഖലീഫ കാണാൻ ടിക്കറ്റെടുത്തിട്ടുണ്ട്. ഞങളുടെ സ്ലോട് 7മണിക്കാണ്. ഇപ്പോൾ സമയം 4മണിയായിരിക്കുന്നു. രണ്ട് മണിക്കൂർ മാളിൽ ചുറ്റീ ക്കറങാമെന്ന് പറഞ് ഞങൾ മാളിന്റ ഹൃദയ ഭാഗത്തിലേക്ക് നടന്നു
രണ്ട് മണികൂറോളം സമയം ഞങൾക് മാളിൽ കറങാനുണ്ടായിരുന്നു. ഞങളുടെ ഗ്രൂപിലുണ്ടായിരുന്നവരെല്ലാം പലവഴിക്കായി പിരിഞു.
ദുബായ് മാളിലെ ഒരു റസ്റ്റോറന്റിൽ
ദുബായ് അക്വേറിയം കാണുന്നതിന് ടിക്കറ്റ് എടുക്കേണ്ടതായുണ്ട്. എന്നാൽ ദുബായ് മാളിലേക്കുള്ള പ്രവേശനം ഫ്രീ യാണ്. ഉള്ളത് പറഞാൽ രണ്ട് മണിക്കൂർ തീർത്തും കുറഞ സമയമാണ്. ഒരു ദിവസം മുഴുവനായും ആവശ്യമാണ്.
ദുബായ് മാളിലെ ഒരു വ്യൂ
ആറ് മണിയോടെ ഞങൾ അഗസ്റ്റിൻ വരാൻ പറഞിരുന്ന സ്ഥലത്തെത്തി. ഭാഗ്യമെന്ന് പറയട്ടെ മഴ മുഴുവനായും ശമിച്ചിരുന്നു. ആകാശം വളരെ ശുഭ്രസമാനമായി കാണപ്പെട്ടു. ഏതായാലും ഞങൾക് സമാധാനമായി.മഴ ഇനി ഉണ്ടാകാൻ സാധ്യതയില്ലെന്ന് എനിക്ക് തോന്നി.
ബുർജ് ഖലീഫ അങ്കണത്തിൽ ഞങൾ ഒത്ത് ചേർന്നു.
ബുർജ് ഖലീഫ
ബുർജ് ദുബായിയാണ് ബുർജ് ഖലീഫയായി മാറിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ബുർജ് ഖലീഫ. 829മീ(2722ft )ഉയരമുള്ള ഈ കെട്ടിടം തായ് പെയ്ത എന്ന കെട്ടിടത്തേയാണ് മറി കടന്നത്.
പലതരം റെക്കോർഡുകളാണ് ബുർജ് ഖലീഫ മറികടന്നത്. അവ താഴെ പറയുന്നു
1.ഏറ്റവും ഉയരം കൂടിയ കെട്ടിടം
2.ഏറ്റവും കൂടുതൽ നിലകൾ -
3.ഏറ്റവും ഉയരം കൂടിയ എലിവേറ്റർ
4.ഏറ്റവും ഉയരം കൂടിയ റസ്റ്റോറന്റ്
5.ഏറ്റവും ഉയരത്തിലുള്ള പുതുവർഷ ഡിസ്പ്ളെ
ചില റെക്കോർഡുകൾ മാത്രമാണ് ഞാൻ ഉദ്ധരിച്ചത്.
ബുർജ് ഖലിഫയിലെ ഖലിഫ എന്നത് അബുദാബിയിലെ ലീഡറായ ഷെയ്ക് ഖലീഫഇബ്ന് സായിദ് എന്നവരെ ബഹുമാനിക്കുന്നതിനായാണ്. സാമ്പത്തികമായി ചില പ്രശ്നങൾ ഈ പ്രോജക്റ്റ് നേരിട്ടപ്പോൾ അതിൽ നിന്നും കര കയറ്റിയത് അബുദാബിയിലെ ഭരണാധികാരിയാണ്.
163 നിലകളുള്ള ഈ അത്ഭുതം എമ്മാർ പ്രോപ്പർടി എന്ന കമ്പനിയുടെ സ്വന്തമാണ്. ജോർജ് വി നെരിയംപറമ്പിൽ എന്ന മലയാളി ഇതിലൊരു ഫ്ളാറ്റ് സ്വന്തമാക്കിയിട്ടുണ്ട്.
2004 ൽ പണിതുടങിയ ഈ കെട്ടിടം പണികഴിഞ് ഉദ്ഘിടനം നിർവഹിച്ചത് 2009 നാണ്. റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റും സ്റ്റീലും അലൂമിനിയവും കൂടിയായുള്ള ഒരു കോമ്പസിറ്റ് നിർമ്മാണരീതിയാണ് ഇതിൽ അവലംബിക്ക പ്പെട്ടിട്ടുള്ളത്. സാംസങ് കമ്പനിയാണ് നിർമ്മണം നിർവഹിച്ചത്. . ബുർജ് ഖലീഫ യിൽ എടുത്ത് പറയേണ്ടുന്ന ഒരു കാര്യം ലോകത്തിലെപ്രശസ്തരായ 85ആർടിസ്റ്റുകളുടെ പെയിന്റിങ് പ്രദർശിപ്പിച്ചിട്ടുണ്ട് എന്നതാണ്.
12000 പണിക്കാർ അഞ്ച് വർഷം നിരന്തരം
പണിതാണ് ഇത് സാധ്യമാക്കിയത്. 2707 സ്റ്റെപ്സുണ്ട് ഈ കെട്ടിടത്തിന്.
ഏറ്റവും വലിയ പ്രത്യേകത ഈ കെട്ടിടമാണ് ലോകത്തിൽ വച്ച് ഏറ്റവുമധികം ഫോട്ടോകൾ എടുക്കപ്പെട്ടിട്ടുള്ളത് എന്നതാണ്.
ജിയോർജിയോ അർമാണി എന്ന ഫാഷൻ ഡിസൈനറുടെ ആദ്യ അർമാണി ഹോട്ടൽ ബുർജ് ഖലീഫയിലാണ് തുടങിയത്
മൂന്ന് വ്യത്യസ്ത വിഭാഗങളാണ് ബുർജിൽ ഉള്ളത്. താമസിക്കുന്ന തിനും ജോലിക്കുള്ള ഓഫീസുകളും ഹോട്ടലും മറ്റും
ടോംക്രൂയിസിന്റെ മിഷൻ ഇമ്പോസിബിളിലെ സ്റ്റണ്ട് ചിത്രീകരിച്ച ത് ഇവിടെയാണെന്നത് ശ്രദ്ധേയമാണ്.
3,30,000cum concrete, 39000 tonnes of steel, 103000 sqm glass
22 million manhours used for construction of this magnificent building.
946000 liter water used every day for construction.
ഫ്രഞ്ച് സ്പൈഡർമാൻ 2011 മാർച്ച് മാസം 6മണിക്കൂർ കൊണ്ട് ഉയരങൾ താണ്ടി റെക്കോർഡ് സ്ഥാപിച്ചു.
57 ലിഫ്ട് & 8 എലിവേറ്റേഴ്സ്
35000 ആളുകളെ ( ഒരു ചെറിയ ടൗൺ)ഉൾക്കൊള്ളാൻ ശേഷിയുണ്ട് ഈ കെട്ടിട ത്തിന്
122 ആമത്തെ നിലയിലാണു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ലൗഞ്ച് ബാർ സ്ഥിതി ചെയ്യുന്നത്
12 മില്യൺ വിനോദസഞ്ചാരികളാണ് കഴിഞ വർഷം ബുർജ് ഖലീഫ സന്ദർശിച്ചത്.
ദുബായ് ഫൗണ്ടനടുത്ത്
13 ഷോ ദിവസവും.
ഞങൾ ഗ്രൂപ്പിലുള്ളവരെല്ലാം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കാണാൻ തയ്യാറായി. 124 നിലകളിലേക്കാണ് ലിഫ്ട് നിങളെ കൊണ്ട് ചെന്ന് വിടുന്നത്. വളരെ വേഗത്തിലാണ് ലിഫ്ട് സഞ്ചരിക്കുന്നത്. സെക്കന്ഡിൽ 10 മീ വേഗത്തിൽ. പെട്ടെന്ന് തന്നെ ഞങൾ മുകൾ തട്ടിലെത്തി. പിന്നെ കണ്ട കാഴ്ചകൾ വിവരണാതീതമായാണ് അനുഭവപ്പെട്ടത്. ദുബായ് സിറ്റി വെളിച്ഛത്തിൽ കുതിർന്ന് നിൽക്കുന്നു. ഇത്രയും മനോഹരമായ കാഴ്ച കണ്ടിട്ടില്ല. മോബയിൽ ഫൊണിൽ ഈ കാഴ്ച കൾ പകർത്തി.
ഏകദേശം 17 ദശ ലക്ഷം സന്ദർശകരാണ് ഈ സൗധം വർഷത്തിൽ സന്ദർ ശിക്കുന്നത്.
621 മില്ല്യൺ ഡോളറാണ് ടിക്കറ്റിനത്തിൽ വർഷം ലഭിക്കുന്നത്. അതായത് 6210 കോടി രൂപ വരവ്. 10 വർഷം കൊണ്ട് ടിക്കറ്റ് വർദ്ധന കൂടാതെ 62000 കോടി വരവ് .ഗൂഗിൾ പറയുന്നത് 150 കോടി ഡോളറാണ് ചിലവെന്നത്. അതായത് 15000 കോടി രൂപ. അതായത് ചിലവാക്കിയതിന്റെ നാലിരട്ടി കാശ് അവർക് കിട്ടി ക്കഴിഞു.
ഇതെല്ലാം ആലോചിച്ചപ്പോൾ നമ്മുടെ സർക്കാരുകൾ എന്ത് കൊണ്ട് ഈവഴിക്ക് ചിന്തിക്കുന്നില്ല എന്നത് എനിക്ക് അദ്ഭുതകരമായി തോന്നി. നമ്മുടെ ഭരണാധികളെല്ലാം ദിനം തോറും ദുബായ് സന്ദർശിക്കുന്നുണ്ട്. എന്നാൽ ദുബായിൽ നിന്നും ധാരാളം പഠിക്കാനും പകർത്താനുമുണ്ടെന്ന് എന്ത് കൊണ്ടോ അവർക് മനസ്സിലായെന്ന് തോന്നുന്നില്ല. ബുർജ് ഖലീഫ മാത്രമല്ല ഞാൻ ദുബായിൽ കണ്ട ഓരോ സംഭവവും വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്ന തായാണ് എനിക്കനുഭവപ്പെട്ടത്. അതിൽ 100 % ദുബായ് ഭരണാധികാരികൾ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയെങ്കിലും ഇതിൽ നിന്നും പാഠങൾ ഉൾക്കോണ്ട് നമ്മുടെ രാജ്യ വും വിനോദസഞ്ചാരികളുടെ ഒരു പറദീസയായി മാറട്ടെ എന്ന് എന്റെ മനസ്സിൽ പ്രാർത്ഥിച്ചു.
ഞങൾ അരമണിക്കുർ മുകളിൽ ചിലവഴിച്ചു. താഴേക്ക് വന്നപ്പോൾ എൽവിനും അഗസ്റ്റിനും ഞങളെ കാത്ത് നിൽകുന്നുണ്ട്. ഞങളോട് ഫൗണ്ടന്റെ അടുത്ത്നിൽകാൻ പറഞിട്ട് അവർ മറ്റുള്ളവരെ ശേഖരിക്കാൻ പോയി.
ദുബായ് ഫൗണ്ടൻ ഓരോ അര മണിക്കൂറിലും വിവിധ സംഗീതത്തിൽ അതിന്റെ ണമാന്ത്രിക ചലനങളോടെ ഞങളെ അതിശയിപ്പിക്കുന്നുണ്ടായിരുന്നു.
പല വിധ നിറങളിലും മറ്റും.
കുറച്ച് സമയത്തിനകം എല്ലാവരും എത്തിച്ചേർന്നു. അഗസ്റ്റിൻ ഫ്ളാഗുമേന്തി ബസ് സ്റ്റാൻഡിലേക്ക്. ഞങൾ ഫ്ളാഗിന്റെ ചുവട് പിടിച്ച് പിന്നാലെ.
ബസ്സിൽ കയറിയപ്പോൾ 9 മണിയായി. നിരവധി ബസുകളാണ് വന്നിട്ടുള്ളത്. ടൂറിസ്റ്റുകളുടെ പ്രളയം.
കാലാവസ്ഥ വളരെ നന്നായിക്കഴിഞു. മഴ ഒഴിഞ് പോയെന്ന് ഞങൾക് മനസ്സിലായി. എല്ലാവരും ദൈവത്തോട് നന്ദി പറഞു. ബസ് പുറപ്പെട്ടു. ഇനി പോയി ഭക്ഷണം കഴിച്ച് കിടന്നുറങണം. പ്രഭാതത്തിൽ മഴ ശല്യപ്പെടുത്തിയെങ്കിലും ബുർജ് ഖലീഫ യും ദുബായ് മാളും ആ വിഷമം അലിയിച്ച് കളഞിരുന്നു.
Comments
Post a Comment