ചരിത്ര നഗരമായ ടാ ലിൻ
എൻറെ ഫിൻലാൻഡ രണ്ടാമത് സന്ദർശനത്തിലാണ് ഞാൻ എസ്റ്റോണിയയും ലാത്വിയ യും സന്ദർശിക്കുന്നത്. 2017 ജൂലൈയിൽ ആയിരുന്നു എൻറെ ആദ്യത്തെ ഫിൻലാൻഡ് സന്ദർശനം .എൻറെ മകളെയും കുടുംബത്തെയും കാണുന്നതിനായിരുന്നു ഞാൻ ഫിൻലാൻഡ് സന്ദർശിച്ചത്. ആദ്യത്തെ സന്ദർശനത്തിൽ എനിക്ക് പാരീസ് കാണാനുള്ള അവസരമുണടായി. അന്ന് ഫ്രാൻസ് ,ബെൽജിയം, നെതർലാൻസ് എന്നീ രാജ്യങ്ങളാണ് ഞാൻ സന്ദർശിച്ചത്. അതിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ ഞാൻ ഇതിനുമുമ്പ് ഒരു ബ്ലോഗ്ആ യി എഴുതിയിരുന്നു. എന്നാ ൽ ഫിൻലൻഡിൻ്റെ അയൽരാജ്യമായ സോവിയറ്റ് യുണിയ ൻ്റെ ഭാഗ മായിരുന്ന എസ്റ്റോണിയ, ലത്വിയ എന്നീ രാജ്യങ്ങൾ കാണുവാൻ എനിക്ക് അമിതമായ ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ചത് 2018 ൽ ഞാൻ ഫിൻലാൻഡ് സന്ദർശിച്ചപ്പോൾ ആയിരുന്നു.
പിറ്റേദിവസം കാലത്ത് ഓൾഡ് ടൗൺ കാണാനാണ് പോയത്. 13 ആം നൂറ്റാണ്ടിലെ നിർമ്മിതിയാണ് ഓൾഡ് ടൗൺ. ഓൾഡ് ടൗണിന്റെ ഹൃദയം എന്നറിയപ്പെടുന്നത് എന്നറിയപ്പെടുന്നത്
ടൗൺഹോൾ സ്ക്വയർ ആണ്. രണ്ടാം ലോകമഹായുദ്ധം ഇവിടെയും നാശം വിധിച്ചിരുന്നു ഏകദേശം 10% ബിൽഡിങ്ങുകൾ 20,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു ഓൾഡ് ടൗനിലെ മിക്കവാറും എല്ലാ കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടത് 13 മുതൽ പതിനാറാം നൂറ്റാണ്ടു വരെയാണ്
ആദ്യം ഞങ്ങൾ Nicholas Church . കാണാനാണ് പോയത് 13 നൂറ്റാണ്ടിലാണ് ഈ ചർച്ച പണികഴിപ്പിച്ചു രണ്ടാം ലോകമഹായുദ്ധത്തിൽ ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു അതിനുശേഷം എസ്റ്റോണിയ യുടെ ആർട്ട് മ്യൂസിയം ആണ് സ്ഥിതി ചെയ്യുന്നത്
Old town ലൂടെ കറക്കം
ടൗൺ ഹോൾ സ്ക്വയർ
സോവിയറ്റ് യൂണിയൻ 1940 ലാണ് എസ്റ്റോണിയയെ കീഴ്പെടുത്തിയത്. നിരവധി എസ്റ്റോണിയ കാർ അന്ന് യുദ്ധ ത്തിൽ മരിച്ചു.
വളരേ മനോഹരമായ ഒരു യാത്ര യായിരുന്നു ഈ ക്രൂയിസ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഇതിന് മുൻപും ഞാൻ ക്രൂയിസ് യാത്ര ചെയ്തിരുന്നു.ഹെല്സിങ്കിയിൽ നിന്നും സ്വീഡൻ്റെ തലസ്ഥാനമായ സ്റ്റോക്ഹോം കാണുന്നതിനയാണ് എന്ന് ഞങൾ ക്രൂയിസ് സഞ്ചരിച്ചത്. അതു പക്ഷേ ഒരു രാത്രി മുഴുവനും ക്രൂസ്സിലായിരുന്നു. എനിക്ക് ക്രൂയിസ് യാത്ര വളരേ ഇഷ്ടപ്പെട്ടു.ചെറിയ മുറികളാണ് ഓരോരുട്ടർക്കും നല്കുന്നത്. എന്നാല് ഒരു ഹോട്ടൽ റൂമിലുള്ള എല്ലാ സൗകര്യങ്ങളും ക്രൂയിസി ലും ലഭിക്കും. ബഫെ ഭക്ഷണം ഒപ്ററ്റ് ചെയ്യുകയാണെങ്കിൽ വളരേ നല്ല ഒരു അനുഭവമായിരിക്കും നിങ്ങളെ തീൻമേശയിൽ കാത്തിരിക്കുന്നത്.എന്തായാലും 11 മണിയോടെ ഞങൾ താലിനിൽ ഇറങ്ങി.
ടാലിനെ കുറിച്ച് പറയാനാണെങ്കിൽ ഏറെ പറയാനുണ്ട്. എസ്സ്റ്റോണിയുടെ ക്യാപിറ്റൽ talin വടക്കൻ തീരത്ത് ഫിൻലാൻഡ് ഗൾഫിന്ന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഫിൻലൻഡ് തലസ്ഥാനമായ ഹെൽസ്‌സിങ്കി യില്നിന്നും 80 കിലോമീറ്റർ ദൂരത്തിലാണ് ഈ ടാലിൻ. നിരവധി നല്ല റസ്റ്റോറന്റുകൾ ഉള്ള ഒരു നഗരമാണ്. ഓൾഡ് ടൗൺ പ്രത്യേകിച്ച്. 700 കൊല്ലം പഴക്കമുള്ള ഒരു നഗരം.
അതിനു ശേഷം സോവിയറ്റ് യൂണിയൻ്റെ ഭാഗമായി രുന്നപ്പോളും നിരവധി എസ്റ്റോണിയ കാർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർ തടങ്കലിൽ അകപ്പെട്ട് സൈബീരിയൻ ക്യാമ്പുകളിൽ കൊല്ലപ്പെട്ടു. നിരവധിപേർ ഫിൻലൻഡിലേക്ചെക്കെറുകയാണുണ്ടാ യത്. 1991 വരെ എസ്റ്റോണിയ സോവിയറ്റ് യൂണിയൻറെ ഭാഗമായി പ്രവർത്തിച്ചു. എന്നാൽ 1991ഇൽ സോവിയറ്റ് യൂണിയൻ എസ്റ്റോണിയകു സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. .അതിനുശേഷം എസ്റ്റോണിയ
ഒ രു പാർലമെൻററി ഡെമോക്രസിയാണ്.14 ലക്ഷത്തോളം എസ്റ്റോണിയ ക്കാർ താമസിക്കുന്ന ടാളിൻ ആണ് തലസ്ഥാനം. വടക്കു ഫിൻലൻഡും പടിഞ്ഞാറ് ബാൾടിക് കടലും തെക്ക് ലാത്വിയ യും കിഴക്ക് റഷ്യ യും
സ്ഥിതി ചെയ്യുന്നു. നാറ്റോ മെമ്പർ കൂടിയായ
എസ്റ്റോണിയ യൂറോപ്യൻ യൂണിയനിൽ അംഗമാണ്.
എസ്റ്റോണിയ വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്നത് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി ഇത് ഒരു ഫോറസ്റ്റ് രാഷ്ട്രമാണെന്നുള്ളതാണ്. ഈ രാജ്യത്തിൻറെ പകുതിയോളം വരുന്ന സ്ഥലം വനമാണ്. ഈ ലോകത്തിലെ ഏറ്റവും നല്ല വായു എസ്റ്റോണിയയിൽ ഏതാണ്. നിങ്ങൾ അവിടെ ചെന്ന് ഒന്ന് ശ്വസിച്ചാൽ മതി അപ്പോൾ മനസ്സിലാകും. മാത്രമല്ല നിരവധി ദ്വീപുകൾ ഉള്ള രാജ്യം കൂടിയാണ് എസ്റ്റോണിയ . ഈ ദീപുകൾ മിക്കവാറും ജനവാസമില്ലാത്ത സ്ഥലങ്ങളാണ്. നിങ്ങൾക്ക് പക്ഷി നിരീക്ഷണത്തിനും കാനോയിങ് മുതലായ ക്കു തികച്ചും അനു യോജ്യമാണ് എസ്റ്റോണിയ. തലസ്ഥാനമായ താലിൻ ഒരു യുനെസ്കോ ഹെരിറ്റേജ് നഗരം ആണ്. 13 th നൂറ്റാണ്ടിൽ ഡെന്മാർക്ക് രാജാവ് നിർമ്മിച്ചതാണ് ഈ നഗരം. നിരവധി മ്യൂസിയങ്ങളുള്ള നഗരം കൂടിയാണ് താലിൻ.
ഒരു ശനിയാഴ്ച കാലത്ത് എസ്റ്റോണിയ, ലാട്വിയ രാജ്യങ്ങൾ കാണാൻ ഞങൾ പുറപ്പെട്ടു. എൻറെ കൂടെ ഭാര്യയുoഎൻറെ മകളും കുടുംബവും ഉണ്ടാ യിരുന്നു. മകളും കുടുംബവും ഫിൻലാൻദിൻ്റെ തലസ്ഥാനമായ ഹെൽസി ങ്കി യിലാണ് താമസിച്ചിരുന്നത്. ഞങ്ങള് കാറിലാണ് എസ്റ്റോണിയ സന്ദർശനതിനായി പുറപ്പെട്ടത്.
ഹെൽസിങ്കിയിൽ നിന്നും വളരെ അടുത്ത് കിടക്കുന്ന ഒരു രാജ്യമാണ് എസ്റ്റോണിയ.എസ്റ്റോണിയ തലസ്ഥാനമായ താലിനിലേക്കാണ് ഞങ്ങൾ പുറപ്പെട്ടത്.
എസ്റ്റോണിയ ടൂറിസ്റ്റ് കൾ കു വളരെ താൽപര്യം ഉള്ള സ്ഥലമാണെന്ന കാര്യത്തിൽ സംശയമില്ല. ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് താലിൻ വർഷം തോറും സന്ദർശിക്കുന്നത്. മിക്കവാറും എല്ലാ വിനോദസഞ്ചാരികളും തലസ്ഥാനമായ ടാലിൻ ആണെന്ന കാര്യത്തിൽ തർക്കമില്ല. .പ്രത്യേകിച്ചും താലിൻ എന്ന medieval ടൗൺ ഒരു ഹെറിറ്റേജ് നഗരം കൂടിയാണല്ലോ.
എസ്റ്റോണിയ ഇന്നു വളരേ പുരോഗമിച്ച ഒരു രാഷ്ട്രമാണ്.ഫിൻലൻഡിനോടും മറ്റും കിട പിടിക്കുന്നതനിവിടുത്തെ സാമ്പത്തിക വ്യവസ്ഥ. മികച്ച ഭരണവും അഴിമതി തൊട്ട് തീണ്ടാതതുoആണ് ഈ രാജ്യത്തെ ഉയർച്ചയിലേക്ക് നയിച്ചത്.ഏറ്റവും കൂടുതൽ സ്റ്റാർട്ടപ് സംരഭങ്ങൾ. ഈ വർഷം ലോകതു് ആരംഭിച്ചത് എസ്റ്റോണിയ യില് അയിരുന്നു . . ഇന്ന് ഡിജിറ്റൽ ലോകത്തില ഒരു ലീഡർ ആയി എസ്റ്റോണിയ.കറൂ തപ്പെടുന്നു. മോസ്റ് അഡ്വാൻസ്ഡ ഡി ജിറ്റൽ സൊസൈറ്റി ആയി എസ്റ്റോണിയ കരുതപ്പെടുന്നു. സ്കൈപ്പ് കണ്ട് പിടിച്ചത് ഈ രാജ്യക്കാരാ ന്. ഇന്ന് 300 മില്യൺ ആൾക്കാർ സ്കൈപ്പ് ഉപയോഗിക്കുന്നുവെന്നത് ചില്ലറകര്യമല്ല.ലോകത്തിലേക്കും വച്ച് ഏറ്റവും നല്ല ഇൻ്റർനെറ് സംവിധാനം ഉള്ളത് എസ്റ്റോണിയ യിലാണു.സിലിക്കോൺ വാ ലി യെ കാൾ കൂടുതൽ startup ഉള്ളത് ഇവിടെയാണ്. വെറും 5 മിനിറ്റിൽ നിങ്ങൾക്ക് ഇവിടെ ഒരു കമ്പനി തുടങ്ങനാകും എന്ന് കേൾക്കുമ്പോൾ നിങൾ അദ്ഭുദ്ധപ്പെടും. .നിങ്ങളുടെ പോക്കറ്റിലആണ്ബാ ങ്കുകളെന്നു പറഞ്ഞാൽ നിങൾ ചിരിക്കുമായിരിക്കും . പക്ഷേ അതിവിടെ സത്യമാണ് .
ഹെൽസിങ്കിയിൽനിന്നും താലിനിലെത്താനുള്ള ഏറ്റവും എളുപ്പമാർഗം
ഫെറി സർവീസ് മുഖാന്തിരമാണ്. രണ്ടു മണിക്കൂർ മുപ്പത്തി അഞ്ച് മിനിറ്റ് മാത്രമാണ് ഫെറി സർവ്വസിൻ്റെ സമയം.ഞങ്ങള് രാവിലെ തന്നെ ഫെറി സർവ്വീസിൽ എത്തിച്ചേർന്നു. ഞങ്ങളുടെ കാർ അടക്കമാണ് ബുക്ക് ചെയ്തിരുന്നത്. മികച്ച ക്രൂസുകളാണ് ഹെൽസിങ്കി തലിൻ സർവീസ് നടത്തുന്നത്.ഈ കടലിനെ ഗൾഫ് of Finland എന്നാണ് വിളിക്കുന്നത്.പസിഫിക് സമുദ്ര0 പോലെ rough അല്ല ഫിൻലാൻഡ് ഗൾഫ്. വളരെ ശാന്തമാണ് കടൽ.
ഞങ്ങള് കാർ ക്രൂയിസ് നുള്ളിലേക്ക് ഓടിച്ച് കയറ്റി.
കാർ ക്രൂയിസ് ലേക്ക്
ക്രൂസി ൽ നിന്ന് ഇറങ്ങി യതിനു ശേഷം ഞങ്ങൾ പോയത് എയർ ബിഎൻബി യിലൂടെ ഞങ്ങൾ ബുക്ക് ചെയ്തിരുന്ന വീട്ടിലെ ക്കാണ് . ഒരു റഷ്യക്കാരിയുടെ വീടാണിത് .വളരെ നന്നായി പരിപാലിച്ചിട്ടുള്ള വളരെ മനോഹരമായ ഒരു വീടാണ് ഞങ്ങൾക്ക് കിട്ടിയത്. ലഗേജുകൾ എല്ലാം അവിടെ വെച്ചതിനുശേഷം ഞങ്ങൾ ഗ്ലെൻ കാസിൽ കാണുന്നതിനായി പുറപ്പെട്ടു.
ഗ്ലെൻ കാസിൽ
1881 ലാണു ഗ്ലെൻ പ്രഭു ഈ കാസിൽ നിർമിച്ചത്. വളരെ മനോഹരമാണ് ഈ കാസിൽ. ടാലിൻ ഒബ്സർവേറ്ററി ഇവിടെയാണ് സ്ഥി തി ചെയ്യുന്നത് . ഗ്ലെൻ 1916ൽ ജർമനിയിലെ കുടിയേറിയതിനുശേഷം ഈ കാ സിലിൻ്റെ പതനം ആരംഭിച്ചു.
1960ൽ ഈ കാ സിലിന്റെ പുനരുദ്ധാരണം ഈ ഗവൺമെൻറ് നടത്തുക യും ഉണ്ടായി. സൗണ്ട് ഓഫ് ഭാസ്കർ വില്ലസ് എന്ന റഷ്യൻ ചലച്ചിത്രം നിർമ്മിച്ചത് ഈ കെട്ടിടത്തെ ചുറ്റിപ്പറ്റിയാണ്. കാലവിപോക്ക് ശില്പം ഈ കേസിലിൻ്റെ പ്രത്യേകതയാണ്.
ലേഖകൻ ഗ്ലെൻ കാസിൽ മുന്നിൽ
അല്പം ചരിത്രം
പതിമൂന്നാം നൂറ്റാണ്ടിൽ എസ്റ്റോണിയ കയ്യടക്കി വെച്ചിരുന്നത് ജർമ്മനിയുടെ ഒരു റിലീജിയസ് ഓർഡർ ആയിരുന്ന ഗിയോണിയൻ ബ്രദേഴ്സ് ഓഫ് ദി വേൾഡ്എ ന്നവരായിരുന്നു .പതിമൂന്നാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെ ഇവരായിരുന്നു എസ് ഭരിച്ചിരുന്നത് .എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ സ്വീഡനും അതുകഴിഞ്ഞ് പതിനാറാം നൂറ്റാണ്ടിൽ
റഷ്യയും എസ്സ്റ്റോണിയ കീഴടക്കി. എന്നാൽ കുറച്ച് റഷ്യൻസ് ഒഴിച്ച് ബാക്കിയുള്ള പ്രഭ്ഉക്കൻമാർ എല്ലാവരും ജർമ്മൻ വംശ്ജർ ആയിരുന്നു. മാത്രമല്ല റഷ്യൻ ആർമിയിൽ അന്ന് ജർമ്മൻകാർ വളരെയധികം ഉണ്ടായിരുന്നു താനും.
ഗ്ലെൻ കാസിൽ സന്ദർശിച്ചതിനു ശേഷം ഞങ്ങൾ തിരിച്ച് ഞങ്ങൾ താമസിക്കുന്ന വീട്ടിലേക്ക് പോയി വളരെ മനോഹരമായ വീടും ചുറ്റും നിരവധി മനോഹരമായ ചെടികളാലും കാണേണ്ടത് തന്നെയാണ്. നിരവധി വർണാഭമായ പുഷ്പങ്ങൾ അവിടെ ഉണ്ടായിരുന്നു.നിരവധി പഴവർഗങ്ങളും ഈ വീടിനോട് അനുബന്ധിച്ച് കൃഷിത്തോട്ടത്തിൽ ഇതിൻ്റെ ഉടമ കൃഷി ചെയ്തിട്ടുണ്ട്. ഞങ്ങൾക്കു അതു പ്റിക്കാനുള്ള അനുമതി യും തന്നിരുന്നു. റഷ്യ ക്കാർക്ക് ഇപ്പൊ എസ്റ്റോണിയ ക്കരോടെ കടുത്ത jealousy ഉണ്ടെന്ന് മകൾ എന്നോട് പറഞ്ഞു.കരണം തികച്ചും കാണാവുന്നത് തന്നെ.നിരവധി റഷ്യ കാർ എസ്റ്റോണിയ യില് ഇപ്പോഴും താമസിക്കുന്നുണ്ട്. ഏകദേശം 3 ലക്ഷത്തോളം റഷ്യ ക്കർ ഇവിടെ താമസിക്കുന്നുണ്ട്.2022ലെ ഉക്രൈൻ അധിനിവേശത്തിന് ശേഷം ഇരു രാജ്യവും അത്ര സുഖത്തിലല്ല.
ഞങ്ങൾ താമസിച്ച വീട്ടിൽ കുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ കുറച്ച് ചിക്കനും അതുപോലെ ബ്രഡും മറ്റും അടുത്തുണ്ടായിരുന്ന ഒരു സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിച്ചു വന്നു ഞങ്ങൾ കുക്കിംഗ് ആരംഭിക്കുകയും ആരംഭിച്ചു.
. അവിടുത്തെ എല്ലാ ക്രോക്കറി ഞങ്ങൾക്ക് ഉപയോഗിക്കാനായി. വിട്ടു തന്നിരുന്നു അതുകൊണ്ട് ഭക്ഷണം ഡിന്നർ തയ്യാറാക്കി ഞങ്ങൾ അവിടെ നിന്ന് കഴിക്കുകയാണ് ഉണ്ടായത്.ഡി ന്നറിന് ശേഷം ഞങൾ ഉറങ്ങാൻ കിടന്നു.
ഒരു റഷ്യൻ വനിത യുടെ വീടാണ് ഞങൾ വാടകക്കെടുത്ത. രണ്ട് ദിവസം അവിടെ തങ്ങി
ഭാര്യയും മകളും പഴം പറിക്കയാണ്
ടൗൺഹോൾ സ്ക്വയർ ആണ്. രണ്ടാം ലോകമഹായുദ്ധം ഇവിടെയും നാശം വിധിച്ചിരുന്നു ഏകദേശം 10% ബിൽഡിങ്ങുകൾ 20,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു ഓൾഡ് ടൗനിലെ മിക്കവാറും എല്ലാ കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടത് 13 മുതൽ പതിനാറാം നൂറ്റാണ്ടു വരെയാണ്
അൾത്താർ പീസ്
1478 ലണ് ഇത് രചിക്കപ്പെട്ടത്.
ഹെർമൻ റോഡ് എന്ന ഒരു മാസ്റ്റർ പെയിന്റർ ആയിരുന്നു ഈ രചനക്ക്പു റകിൽ.
ലുബെക്ക്മാസ്റ്റർ ബെൻ്റ് നോട്‌ലെ രചിച്ച ഡാൻസ് മെക്കാബിരെ എന്ന വിഖ്യാത പെയിൻറിംഗ് നിക്കോളാസ് ചർച്ചിലാണ് സ്ഥിതി ചെയ്യുന്നത്. 30 മീറ്ററോളം നീളമുള്ള ഈ പെയിൻറിംഗ് വളരെയധികം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. 15 അം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഒരു കലാസൃഷ്ടിയായി കണക ക്കപ്പെടുന്നു ക്ഷണഭംഗു രമായ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന ഈ പെയിൻറിംഗ് മരണം എത്ര വലിയവനേയുoഎത്ര ചെറി യവനെയും ഒരേ പോലെ കാണുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്താണ് ഡാൻസ് മാകബറെ? മിഡിൽ ഏജസിൽ ഉരുത്തിരിഞ്ഞ ഒരു ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുമുള്ള ഒരു തിരിച്ചറിവാണ് dance macabre രൂപം നൽകിയത്.ഇതിൽ മരണം എന്ന കഥാപാത്രം ജീവിതത്തിലെ എല്ലാ കോണുകളിലുള്ള ആളുകളെയും അതായത് പോപ്പ്, ചക്രവർത്തി, രാജാവ്,കുട്ടി, തൊഴിലാളി എന്നിവരെയെല്ലാം വിളിച്ച് വരുത്തുന്നു. ഇതു ഈ ക്ഷണ ഭാംഗുരമായ ജീവിതത്തെ ഓർമ്മിപ്പിക്കുന്നു.
ഒരു പക്ഷെ ഈ കാലയളവിൽ മിഡിൽ ഏജസ് സംഭവിച്ച plague പോലുള്ള മാരക വ്യാധി കൾ ഇതിന് കാരണം ആയിരുന്നിരിക്കാം.
Old town ലൂടെ കറക്കം
ടൗൺ ഹോൾ സ്ക്വയർ
പതിമൂന്നാം നൂറ്റാണ്ട് മുതൽ ഈ രാജ്യത്തിൻറെ സെൻറർ മാർക്കറ്റ് പീസ് സ്ക്വയർ ആയിരുന്നു ടൗൺ സ്ക്വയർ
ഇന്നും ഇത് ഈ രാഷ്ട്രത്തിൽ ഒരു അതിൻറെ ഒരു മികച്ച പങ്ക് വഹിക്കുന്നുണ്ട്
Comments
Post a Comment