Posts

ഹാവ് ലോക് &നീൽ ദ്വീപൂകളിൽ

Image
  സപ്തംബർ 1 2023 രണ്ടാംദിവസം ഹാവ് ലോക് ദ്വീപാണ് കാണാൻ പോകുന്നതെന്ന് നസീർ ഞങളെ  തലേദിവസം തന്നെ അറിയിച്ചിരുന്നു. പിറ്റേന്ന് രാവിലെ 9 മണിക് പ്രഭാത ഭക്ഷണത്തിന് ശേഷം റിസപ്ഷണിൽ എത്താനാണ് ഞങളോട് നിർദ്ദേശിച്ചിരുന്നത്. ഇതിനിടയിൽ കൂടെയുള്ള മറ്റുള്ളവരുമായി എല്ലാവരും അന്യോന്യം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. ഇതാണ് ഇത്തരം കണ്ടക്ടഡ്    ടൂറുകളിൽ പോകുമ്പോഴുള്ള പ്രത്യേകത. നമുക്ക് പല സ്ഥലങളിലുള്ള പലപല വ്യക്തികളുമായി ബന്ധപ്പെടാനും       മറ്റും ഇത്കൊണ്ട് സാധിക്കുന്നു. മാത്രമല്ല ഇത്തരം ടൂർ ഓപ്പറേറ്റർമാർക്    നല്ല ഡി സ്കൗണ്ട് ലഭിക്കുന്നത് കൊണ്ട്           നമുക്ക് ചുരുങിയ ചിലവിൽ വിനോദയാത്ര ചെയ്യാൻ കഴിയുന്നു എന്നത് ഇതിന്റെ ഒരു നല്ല ഗുണമാണ്. മാത്രമല്ല എല്ലാ ട്രാൻസ്പോർട്,ലോജിസ്റ്റിക്സു പ്രശ്നങൾ ഇവർ കൈകാര്യം ചെയ്യുന്നത് കൊണ്ട് വളരെ സൗകര്യ പ്രദങളാണ് ഇത്തരം യാത്ര കൾ.  Radhanagar Beach  അന്തമാൻ ദീപുസമൂഹത്തിലെ പോർട്ബ്ളയറിന് വടക്ക് കിഴക്കായിട്ടാണ് ഹാവ്ലോക് ദീപ് സ്ഥിതിചെയ്യുന്നത്. സ്വരാജ് ദീപ് എന്നാണ് ഇത് ഔദ്യോഗിഗമായി ഇപ്പോൾ അറിയപ്പ...

ആൻഡമാനിലേക്കൊരു വിനോദയാത്ര

Image
 ആൻഡമാൻ ദീപുകൾ എന്റെ ബാല്യകാലത്ത് എനിക്ക് പരിചിതമായിരുന്നു. അതിന് കാരണം എന്റെ പിതാവിന്റെ വകയിലെ അനിയന്മാരായിരുന്ന രണ്ട് പേരായിരുന്നു. വേലപ്പൻ, അരവിന്ദൻ എന്ന രണ്ട് സഹോദരന്മാരായിരുന്നു അവർ. മൂത്ത സഹോദരനായിരുന്നു വേലപ്പൻ. ഞങൾ വേലപ്പാപ്പൻ എന്ന് വിളിച്ചിരുന്ന അദ്ദേഹം ആൻഡമാനിൽ തുണിബിസിനസ്സായിരുന്നു. മദ്രാസിൽ നിന്നും തുണി യെടുത്ത് കപ്പലിൽ ആൻഡമാനിലെത്തിക്കുകയായിരുന്ന പതിവ്. മാസത്തിൽ ഒരിക്കൽ മാത്രമാണ് മദ്രാസിൽ നിന്നും കപ്പൽ പോയിരുന്നത്. ബിസിനസ്സ് പതുക്കെ പച്ച പിടിച്ചപ്പോൾ അനിയനായ അരവിന്ദ നേയും കൂട്ടി. ഇവർ നാട്ടിൽ വന്നാൽ ഞങളുടെ വീട്ടിലെത്തും. ചേടത്തീ എന്ന് അമ്മയെ വിളിച്ചാണ് വരവ്. ചായയും മറ്റും കഴിച്ച് ആൻഡമാൻ വിശേഷങൾ കെട്ടഴിക്കൂം. 60 കളുടെ അവസാനകാലമാണ്. അവിടത്തെ ആദിവാസികളുടെ നഗ്ന ഫോട്ടോകൾ എനിക്ക് തന്നതായി ഓർകുന്നു. എനിക്ക് ചെസ്സ് ബോർഡ്      തന്നത് അരവിന്ദ പാപ്പനായിരുന്നു. ചെസ്സിൽ നല്ല രീതിയിൽ  നൈപുണ്യം അന്നെനിക്കുണ്ടായിരുന്നു .അത് കൊണ്ടാവണം  ആദ്യവർഷം റീജിയണൽ എൻജിനീയറിങ് കോളേജിലെ    ചെസ്സ് ചാമ്പ്യനാവാൻ കഴിഞത്.       എന്തായാലും ആൻഡമാൻ ദീപുക...