Posts

ഒരു കൊടൈക്കനാൽ യാത്ര

Image
 പ്രഭാത സവാരി  എന്നും രാവിലെ 6.45നാണ് ആരംഭിക്കാറുള്ളത് .ഏകദേശം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീളുന്ന ഒന്നാണതു .ഹൃദയത്തിന് തീർച്ചയായും ഗുണം ചെയ്യും .കൂടാതെ ബ്ലഡ് പ്രഷർ കുറയ്ക്കാനും നല്ലതാണ് നടക്കുന്നതെന്നു സ്വാനുഭവത്തിൽ നിന്ന്   ഞാൻ മനസ്സിലാക്കിയിരുന്നു. ഏകദേശം 20 കൊല്ലമായി ഈ വ്യായാമം തുടങ്ങിയിട്ടു. തീർച്ചയായും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഈ പ്രക്രിയ ബലമേകിയിട്ടുണ്ടെന്നു  വേണം കരുതാൻ.  അങ്ങനെ ഒരു ദിവസം കൂട്ടുകാരോടൊതു നടക്കുമ്പോഴാണ് കൂടെയുള്ള ടോജൻ നമുക്ക് ഒരു ടൂർ പോകാമല്ലോ എന്ന് അഭിപ്രായപ്പെടുന്നത്. കൂടെയുള്ള സഗീറും ഹനീഫയും അതിനോട് യോജിച്ചു. ഉടൻ സഗീർ ഒരു ആശയമെടുത്തിട്ടു. എൻറെ സുഹൃത്തിന് കൊടൈക്കനാലിൽ  ഒരു റിസോർട്ട്  ഉണ്ട്, അദ്ദേഹം പറഞ്ഞു. നമുക്ക് അവിടെ രണ്ടുദിവസം ചെലവഴിക്കാം. ബുക്കിംഗ് മറ്റും ഞാൻ ഏറ്റെടുത്തിരിക്കുന്നു  എന്നും അദ്ദേഹം പറഞ്ഞു. 25 വർഷങ്ങൾക്കു മുമ്പാണ് ഞാൻ കൊടൈക്കനാൽ സന്ദർശിച്ചത്. അന്ന് കുട്ടികൾ എല്ലാം സ്കൂളിൽ പഠിക്കുന്ന കാലം. ചെറിയ ഒരു ഓർമ്മയുണ്ട്കൊടൈക്കനാലിനെ കുറിച്ച്. അന്ന് സ്വന്തമായി ഉണ്ടായിരുന്ന മാരുതി 800 കാർ സ്വയം...

ബിരിണി പാ ലസും റിഗ ബീച്ചും

Image
 മൂന്നാം ദിവസം കാലത്ത് തന്നെ ഞങൾ യാത്രയായി. ലാത്വിയ യിലേക്കാണ് പോകുന്നത്. ലാത്വിയ രാജ്യം വടക്കൻ     യൂറോപ്പിലെ ഒരു രാജ്യമാണ്.19 ലക്ഷം ജനങ്ങൾ നിവസിക്കുന്ന ഈ രാജ്യത്തിൻറെ വടക്കു റഷ്യ ും തെക്ക് ബെലാറസ് എന്ന രാജ്യവുമായാണ് അതിർത്തി പങ്കിടുന്നതു.1944 ൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സോവിയട്ടു യൂനിയൻ ഈ രാജ്യം പിടിച്ചെടുത്തു. അതിനു ശേഷം 45 വർഷം സോവി യറ്റ്  യൂണിയൻറെ ഭാഗമായിരുന്നു ഈ രാജ്യം.  ഈ കാലഘട്ടത്തിൽ നിരവധി റഷ്യ കാർ ഈ രാജ്യത്തിൽ കുടിയേറി പാർത്തു എന്നത്  കൊണ്ട്ഏറ്റവും വലിയ ഒരു മൈനോറിറ്റി യായി റഷ്യ കാർ .1991 ൽ റഷ്യ യില് നിന്നും പെരിസ്ട്രോയിക്കയുടെ കാലത്ത് സ്വാതന്ത്ര്യം പ്രാപിച്ച് ഇവർ പാർലമെൻ്ററി ഡെമോക്രസി യായി മാറി.  നിരവധി വിദേശ വിദ്യാർത്ഥികൾ ഇവിടെ  പഠനത്തിനായി വരുന്നുണ്ട്പുറത്ത് നിന്നുള്ള വിദ്യാർത്ഥി കൾ ഇവിടെ വിദ്യാഭ്യാസത്തിന് അഗ്രഹിക്കുന്നതിന്കാരണം ഇവിടത്തെ മികച്ച കലാലയ ങ്ങളും അതേ സമയം ചിലവ് കുറവുമാണ എന്നുള്ളതാണ്. ഇന്ന് ലാത്വിയ ഒരു വികസിത രാജ്യ മാണ്.ഹ്യൂമൺ ഇൻഡക്സ് 39 ആണ് ലാത്വിയ.1994 ൽ ലാത്വിയ നാറ്റോ യില് അംഗമായി കൂടാതെ യൂറോപ്യൻ യൂനിയൻ നിലും.200...