പാരീസ് എന്ന സഞ്ചാരികളുടെ സ്വർഗ്ഗം- ലൂവർ മ്യൂസിയം എന്ന കലാസാഗര ത്തിൽ ഒരു ദിവസം


 എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങളേതെന്ന് ചോദിച്ചാൽ സംശയത്തിനിടയില്ലാത്തവിധം പറയും പാരീസ് സന്ദർശന വേളയിൽ  സംഭവിച്ചതാണെന്ന്. പ്രീഡിഗ്രി പഠനവേളയിൽ തന്നെ എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ച ഒരു കാര്യമാണ് ഫ്രഞ്ച് വിപ്ളവം. ഫ്രഞ്ച് വിപ്ളവത്തെകുറിച്ച് പഠിച്ചെങ്കിലും എപ്പോഴെങ്കിലും ഈ ചരിത്ര സംഭവം നടന്ന സ്ഥലം നേരിട്ട് കാണാൻ കഴിയും  എന്ന് കരുതിയില്ല. 1789 മേയ് മുതൽ 1799 നവംബർ വരെയുണ്ടായ സംഭവങൾ മനുഷ്യ സമുദായത്തെ പൂർണ്ണമായും മാറ്റി മറക്കുമെന്ന് അന്ന് ആരും കരുതി കാണില്ല. ജനാധിപത്യം എന്ന ആശയം തന്നെ  ഉരു തിരിയുന്നത് ഇവിടെ നിന്നാണ്.പ്രായപൂർതി വോട്ടെടുപ്പും അടിമക്കച്ചവടം ഇല്ലായ്മ ചെയ്തതും ഫ്രഞ്ച് വിപ്ളവഫലങളാണ്. മാനവരാശിയെ ആകെ തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ് ഫ്രഞ്ച് വിപ്ലവം.

 Universal suffrage എന്ന് വച്ചാൽ പണം, ജെൻഡർ, സോഷ്യൽ സ്റ്റാറ്റസ്,വംശം, വർഗം  ,ജാതി,മതം എന്നിവനോക്കാതെ എല്ലാവർകും പ്രായപൂർത്തിവോട്ടവകാശം  എന്നതിലേകുള്ള ആദ്യ ചുവട് വയ്പായിരുന്നു 1789 ൽ നടന്നത്. ഫ്യൂഡലിസത്തെ വേരോടെ പിഴുതെറിഞ്ഞ് മനുഷ്യർക് സ്വാതന്ത്ര്യം ഉൽഘോഷിക്കപ്പെട്ടു. നാഷണലിസ്റ്റ് മൂവ്മെന്റുകളുടെ തുടക്കം ഇവിടെ നിന്ന് തുടങ്ങുന്നു. നേഷൻ എന്ന കൺസെപ്റ്റ് വന്നത് ഇതിലൂടെയാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂന്ന് വാക്കുകളായിരുന്നു ഫ്രഞ്ച് വിപ്ളവത്തെ മുന്നോട്ട് നയിച്ചത്. ആധുനിക മനുഷ്യൻറെ ആവിർഭാവം ഇതിനോടനുബന്ധിച്ച് ആയിരുന്നു.


ഫ്രഞ്ച് വിപ്ലവം (1789-1799)

പാരിസായിരുന്നൂ ഫ്രെഞ്ച് വിപ്ളവത്തിന്റെ സെൻ്റർ.ഫ്റഞ്ച് വിപ്ളവത്തെ വിപ്ളവങളുടെ മാതാവ് എന്ന് വിളിക്കാം. മനുഷ്യനെ ഇന്നത്തെ ആധുനിക മനുഷ്യനാക്കിയതിൽ    ഒരു മികച്ച പങ്ക് വഹിച്ചത് പാരീസാണെന്ന കാര്യത്തിൽ തർകമില്ല. പാരീസ് മനുഷ്യരാശിക്ക് സംഭാവന ചെയ്തിട്ടുള്ള കാര്യങ്ങൾ വേറെ ഒരു നഗര വുo ചെയ്തിട്ടില്ല.


ഞാൻ ഏഴ് ദിവസം പാരീസിൽ താമസിച്ചു. കുറേ കാഴ്ചകൾ കണ്ടു. വളരേയധികം ഇനിയും കാണാനുണ്ട് . ഒരിക്കലും തീരാത്ത കാഴ്ചകളാണ് പാരീസിൽ.  ഒരു വിനോദസഞ്ചാരി ലോകത്തിൽ സഞ്ചരിക്കേണ്ടതെവിടേക്കാണെന്ന് ആരെങ്കിലും ചോദിച്ചാൽ നിസ്സംശയം എനിക്ക് പറയാൻ സാധിക്കും അത് പാരീസ് ആണെന്ന്. ഇന്നത്തെ ലോകത്തെ ഈ രീതിയിൽ ഉയരത്തിലെത്തിച്ചതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് പാരീസ് ആണ് എന്ന കാര്യത്തിൽ സംശയമില്ല.

ലുവർ മ്യൂസിയം

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായ ലൂവർ മ്യൂസിയംസന്ദർശിച്ചതും അതിലെ ചുരുക്കം ചില കലാരൂപങൾ നിങ്ങളെ പരിചയപ്പടുത്താനുമാണ് ഈ ചെറിയ കുറിപ്പ്. 

                                                            Louvre museum 

പാരീസിലെത്തി ആദ്യ ദിവസം തന്നെ ഞങൾ പോയത് ലൂവർ മ്യൂസിയം കാണാനായിരുന്നു. പാരീസിന്റെ മുഖമാണ് ഈ മ്യൂസിയം എന്ന് പറയുന്നതിൽ തെറ്റില്ല. ഏകദേശം 38000 അമൂല്യ കലാവസ്തുക്കൾ കാണാനുള്ള അസുലഭ സ്ന്ദർഭമാണ് ഈ സന്ദർശനം ഒരുക്കുന്നത്. ഒരുവർഷം ഒരു കോടിയിലേറെ വിനോദസഞ്ചാരികൾ lovre മ്യൂസിയം കാണാനെത്തുന്നുണ്ട് എന്ന് പറയുമ്പോൾ ഈ മ്യൂസിയത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നുണ്ട്.


ലോകത്തിലെ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമാണ് ലൂവർ. 17 യൂറോയാണ് ടിക്കറ്റ് നിരക്ക്. തിങ്കൾ, ബുധൻ,വ്യാഴം,ശനി,ഞായറാഴ്ച എന്നീ ദിവസങളിൽ 9 തൊട്ട് 6 വരെയും വെള്ളിയാഴ്ച 9 മുതൽ രാത്രി 9.45 വരെയും മ്യൂസിയം തുറന്നിരിക്കും. ചൊവ്വാഴ്ച മുടക്കം. 

ചരിത്രത്തിലെ ഏറ്റവും മഹത്തായ ആർട് കളക്ഷനാണ് ഇവിടെയുള്ളത്. ലോകത്തിലെ ഏറ്റവും വലിയമ്യൂസിയം. 

1190 ലാണ് ഈ മ്യൂസിയം നിർമ്മിച്ചത്. 16 നൂറ്റാണ്ടിൽ അത് റൊയൽ പാലസ് ആയി മാറുകയാണുണ്ടായ്.  റോയൽ റസിഡൻസ് ആയിരുന്ന പ്പോൾ വൻതോതിൽ നിർമ്മാണം നടന്നു. അങിനെ നിർമ്മിച്ചും പുനർ നിർമ്മിച്ചുമാണ് ഇന്നത്ത 7 ലകഷം സ്ക്വയർ ഫീറ്റ് കെട്ടിടമായി പരിണമിച്ചത്. 




1682ൽ ലൂയി പതിനാലാമൻ താമസം വെഴ്സായ് കൊട്ടാരത്തിലേക്ക് മാറ്റിയപ്പോൾ ലൂവർ ഒരു പൂർണ്ണ ആർട് അക്കാദമി യായി മാറി. ഫ്രഞ്ച് വിപ്ലവകാ ലത്ത് ലൂയി പതിനാറാമനേയും ഭാര്യ മേരി ആന്റോണിയറ്റ് നേയും തടങ്കലിൽ പാർപിച്ചത് ലൂവറിന് സമീപമുള്ള തുള്ളിയേരി പാലസിലാണ്. അവിടെ തന്നെ അവരുടെ ശിരഛേദം നിർവഹിക്കപ്പെട്ടുഎന്നതുഒരു പക്ഷേ ആകസ്മികമാകാം.

ഫ്രെ ഞ്ചു വിപ്ലവകാലത്ത് ഇതൊരു മ്യൂസിയമായി മാറ്റാൻ നാഷണൽ അസംബ്ലി ഉത്തരവിടുകയാണ് ഉണ്ടായത്.

   1793 ആഗസ്റ്റ് മാസം നാഷണൽ അസംബ്ളി  ഉത്തരവ നുസരിച്ച്537 പെയിന്റിങ് കളോടെ ഈ മ്യൂസിയം പുനരാരംഭിച്ചു. 1796ൽ അടച്ച മ്യൂസിയം നെപ്പോളിയൻ ചക്രവർതി 1801 ലാണ് തുറന്നത്. നെപ്പോളിയൻ മ്യൂസിയം എന്നറിയപ്പെട്ട ലൂവറിന്റെ ഉപജ്ഞാതാവ് നെപ്പോളിയനാണെന്ന് നിസ്സംശയം പറയാം.

 ഇവിടെ കണ്ട ചില കലാ സൃഷ്ടികളെ മാത്രം പരിചയപ്പെടുത്താനാണ് ഈ ബ്ളോഗിലൂടെ ഞാൻ ആഗ്രഹിക്കുന്നത്. രാവിലെ 9 മണിക്ക് തന്നെ മ്യൂസിയത്തിൽ കയറിയ ഞങൾ ( ഞാനും ഭാര്യയും മകളും) വൈകിട്ട് 5 മണിക്കാണ് മ്യൂസിയത്തിൽ നിന്നും പുറത്തിറങിയത്. എന്നിട്ടും 25% മാത്രമേ കാണാൻ സാധിച്ചുള്ളു മ്യൂസിയത്തിന്റെ വലിപ്പം നമ്മളെ മനസ്സിലാക്കിത്തരുന്നു.  ഒരാഴ്ചയെങ്കിലും വേണ്ടിവരും  ശരിയാo വണ്ണം കാണാൻ എന്നതാണ് സ ത്യം. ഭക്ഷണശാലകൾ നിരവധിയുള്ളതിനാൽ വിശപ്പും ദാഹവും  ഒന്നും പ്രശ്നമല്ല. ഈ മ്യൂസിയത്തിലുള്ള വളരെ പേരുകേട്ട ചില കലാസൃഷ്ടികളെ  പരിചയപ്പെടുത്തുകയാണ് ഈ ബ്ളോഗ് കൊണ്ട് ഞാനുദ്ദേശിക്കുന്നത്. 

മോണാലിസ 

ലൂവറിലെ ഏറ്റവും മികച്ചതും പേര് കേട്ടതുമായ കലാസൃഷ്ടിഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ,മോണാലിസ. ലിയാനോർഡ് ഡാവിഞ്ചിയുടെ എക്കാലത്തേയും മികച്ച കലാസ്രൃഷ്ടി. മോണാലിസ (ഒറിജിനൽ) ഇവിടെ കാണാൻ സാധിച്ചതും ഫോട്ടോ എടുക്കാൻ സാധിച്ചതും ഒരു വലിയ ഭാഗ്യമായി കരുതുന്നു.




ഇറ്റാലിയൻ കലാകാരനായ ഡാവിഞ്ചിയുടെ  ഒരു പകുതി നീളമുള്ള പൊർട്രൈറ്റ് ആണ് മോണാലിസ .ഇന്ന് ലോകത്തിലെ ഏറ്റവും അധികം ആളുകൾ ദർശിച്ചിട്ടുള്ള, ഏറ്റവും അധികം ലേഖനങൾ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും അധികം പാടി പുകഴ്തപ്പെട്ട ഒരു കലാസൃഷ്ടിയാണ് മോണാലിസ. 1503ൽ വരക്കാൻതുടങിയ ഈ പെയിന്റിങ് 1517ൽ ആണ് തീരുന്നത്. മോണാലിസ യുടെ ഒറിജിനൽ ആണ് ലൂവർ മ്യൂസിയത്തിലുള്ളത്. 1797മുതൽ സന്ദർശകരെ ആനന്ദിപ്പിച്ച് കൊണ്ട്. 

മോണാലിസ യുടെ ഏറ്റവും വലിയ പ്രത്യേകത വിശുദ്ധ  കന്യമറിയത്തെ അനുസ്മരിപ്പിക്കുന്നു എന്നതാണ്. മോണലിസയാണ് ഇന്ന് ലോകത്തിലെ ഏറ്റവും വിഖ്യാതമായ    പെയിന്റിങ്. ഫ്രഞച് വിപ്ളവത്തിന് ശേഷമാണ് ലൂവർ ഒരു ദേശീയ മ്യുസിയം ആകുന്നത്. അന്ന് മുതൽ മോണലിസ ഈ മ്യൂസിയത്തെ അലങ്കരിക്കുന്നുണ്ട്. 




മോണാലിസ 





          Writer in the room of monalisa 

1911ൽ ഉണ്ടായ മോഷണവും അതിന്ശേഷം മോണാലിസ യുടേ തിരിച്ച് വരവും ഈ കലാസൃഷ്ടിയുടെ മൂല്യം ഒന്നിനൊന്ന് വർധിപ്പിച്ചു. 1962ൽ ന്യൂയോർകിൽ പ്രദർശിപ്പിച്ച പ്പോൾ 17 ലക്ഷം ആളുകൾ ക്യൂ നിന്നു 20 സെക്കന്റ നേരം കാണുന്നതിനായി എന്ന് പറയുമ്പോൾ ഈ പെയിനറിങിന് ഉള്ള ജനസമ്മതി ഊഹിക്കാൻ കഴിയും. 

1974  ൽ ടോക്കിയോവിലും മോസ്കോവിലും ഇത് പ്രദർശിപ്പിച്ചു. 
ലൂവർ മ്യൂസിയത്തിൻ സ്വന്തമായി ഒരു മുറിയുണ്ട് മോണലിസക്ക്. 


Portraite de femme (ഒരു വനിതയുടെ ഛായാചിത്രം) അഥവാ അറിയപ്പെടാത്ത ഒരു സ്ത്രിയുടെ ഛായാചിത്രം

2019 ലിയാനാർഡോ ഡാവിഞ്ചി ഇഹലോകവാസം വെടിഞ്ഞിട്ട് 500 വർഷം തികയുന്ന വർഷമാണ്. 1516 ലാണ്  ഡാവിഞ്ചി ഫ്രാൻസിലെത്തുന്നത്. അവിടെ രാജാവിന്റെ കൊട്ടാരത്തിനടുത്ത് ഒരുമനോഹരമായ കെട്ടിടമാണ് ലിയനഡൊ ഡാവിഞ്ചിക്ക് അനുവദിച്ചത്. അദ്ദേഹത്തെ കൊട്ടാരം പെയിന്റർ ആയും കൊട്ടാരം എഞ്ചിനീയർ ആയും നിയമിക്കുകയും മികച്ച ഒരുതുക ശബള ഇനത്തിൽ നീക്കിവെച്ചു.ഇക്കാലത്താണ് അദ്ദേഹത്തിന്റെ മികച്ച പെയിന്റിങുകളായ സെയിന്റ് ആനി,മോണലിസ,സെയിന്റ് ജോൺ ദ ബാപ്ടിസ്റ്റ് എന്നിവ  പൂർണ്ണമാകുന്നതു. 
ഏകദേശം 17 പെയിന്റിങുകൾ ലീയനാഡോ ഡാവിഞ്ചിയുടേയായി  ലൂവറിലുണ്ട്. ഇത് ലോകത്തെവിടെയും കാണാനാവില്ല തന്നെ.






സെയ്ന്റ് ജോൺ ദ ബാപ്ടിസ്റ്റ് 



1516 ഈ ലിയാനാർഡോ കംപ്ളീറ്റ് ചെയ്ത മറ്റൊരു വിഖ്യാത സ്രൃഷ്ടിയാണ് സെയിന്റ് ജോൺ ദ ബാപ്ടിസ്റ്റ്. ഇത് അദ്ദേഹത്തിന്റെ ഏറ്റവൂം അവസാന പെയിന്റിങ് ആണെന്ന് കരുതപ്പെടുന്നു.സെയ്റ്ജോൺ -ADഒന്നാം സെൻച്വറിയിൽ ജീവിച്ചിരുന്ന ഒരു മിഷനറിയൂടെ മോണലിസ പോലെതന്നെ വിഖ്യാത മായ  ഒരു പെയിന്റിങ് ആണിത്. 

ദ ക്രൂസിഫിക്ഷൻ 







ആൻഡ്രിയ ഡി ബെർടോലയുടെ ഒരു വിഖ്യാത പെയ്റിങ് ആണ് ദ ക്രൂസിഫിക്ഷൻ.
 


Crusifiction 




Crucifiction 



Crucifiction 


അയിൻ ഗസൽ പ്രതിമ 
ജോർദാനിൽ അയിൻ ഗസലിൽ നിന്നും ലഭിച്ച നിയോലിറ്റിക്  പിരീയഡിലെ ലൈം പ്ളാസ്റ്റർ പ്രതിമ -(7200  _6500 BC.) സ്റ്റാച്യൂ ആണ് ആകെ ലഭിച്ചത്. 




ബിസി 6500


Fighting warrior അഥവാ ബോർഗീസ് ഗ്ളാഡിയേറ്റർ 
17th century യിൽ കണ്ടെത്തിയ ഈ ഗ്ളാഡിയേറ്റർ  പുരുഷ നഗ്നത  ഒരു മാതൃകയാണ്. ആധുനിക കലാകാരന്മാർക് ഇന്നും ഒരു മരീചിക യാണ് ഈ പ്രതിമ. ഇത് എത്രയോ

ബിസി 100

തവണ കോപ്പി ചെയ്യപ്പെട്ടു എന്നറിയില്ല. 1611 ൽ റോമിലാണ് ഇത് കണ്ടെത്തീയത്. BC 100 എഫിസസ്സിലാണ് ഇത് സൃഷ്ടിക്കപ്പെട്ടതെന്ന് കരുതുന്നു. 

VIRGIN OF ROCKS 

ലിയാനാർഡോ ഡാവിഞ്ചിയുടെ മറ്റൊരു പെയിന്റിങ് ആണ്. Virgin of rocks . പെയിന്റിങിൽ കാണിച്ചിരിക്കുന്നത് മഡോണയൂം, കുഞുയേശുവും ,കുട്ടിയായ ജോൺ ദ ബാപ്ടിസ്റ്റും ,യൂറിയൽ മാലാഖയും. ജോൺ കുഞുയേശുവിന്റെ കസിനാകയാലും ഹെരോദ് ചക്രവർതി ബത്തലഹേമിൽ കുഞുങളെ കൊന്നൊടുക്കുന്നതിനാലും  മറിയത്തിന്റെ കൂടെയാണ് താമസിച്ചിരുന്നത്. ജോണിനെ രക്ഷിച്ച് ഈജിപ്തിലേക്ക് കൂട്ടിക്കൊണ്ട് പോയ യൂറിയൽ മാലാഖ ഹോളി ഫാമിലിയെ റോഡിൽ വച്ചാണ് കണ്ട് മുട്ടുന്നത്. 
ജോൺ കുഞുയേശുവിനെ കളിപ്പിക്കുന്നത് റിനയസ്സൻസ് പീരിയഡിൽ വളരെ പോപ്പുലറായിരുന്നു. 








The winged victory of samothrace 












വിങ്ഡ് വിക്ടറി ഓഫ് സാമോത്രെസ്

മാർബിളിലുള്ള നൈകി(വിക്ടടറി യുടെ ഗ്രീക് ദേവി)ന്റെ ശില്പമാണ്. BC 200 ലാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. ലുവറിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ശില്പമാണിത്. 1863 ൽ ഒട്ടോമൻ സാമ്രാജ്യത്തിലാണ് ഇത് കണ്ടെത്തിയത്. മാസിഡോണിയൻ ജനറൽ പോളിയൊർസെറ്റസിന്റെ സൈപ്റസിലെ BC295 289 ഇടയിലുണ്ടായ കടലിലെ യുദ്ധവിജയമാണ് ഈ ശില്പത്തിനാധാരം..ഇത് ലൂവറിലെ ഏറ്റവു വിശിഷ്ടമായ ഒരു ഐറ്റമാണ് 




ബിസി 295



പാരീസ് സന്ദർശിക്കുന്ന ഏതൊരു വിനോദസഞ്ചാരികളും അവശ്യം കാണേണ്ട ഒരു മ്യൂസിയമാണ് ലൂവർ. എന്റെ പാരീസ് സന്ദർശനം ഒരു വർണ്ണനാതീതമായ ഒരു സംഭവാക്കി മാറ്റിയത് ലൂവർ  മ്യൂസിയംതന്നെ യായിരുന്നു. 38000 വിശിഷ്ട കലാസൃഷ്ടി കൾ ഒരു കുടക്കീഴിൽ കാണുക എന്ന്  വച്ചാൽ നമുക് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ യാണ്. 
ലൂവർ മ്യൂസിയത്തെ എത്ര വർണിച്ചാലും മതിയാവില്ല. ഫ്രഞച് റവലൂഷനും മറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ട് ഇതിന്റെ ചരിത്ര പ്രാധാന്യം വളരെ വലുതാണ്. 



ലൂവറിലെ ഈജിപ്ഷ്യൻ ആന്റിക്വിറ്റീസ് 




ഈജിപ്ഷ്യൻ ഡിപ്പാർട് മെന്റ് 50000 വിശിഷ്ട കലാസൃഷ്ടികൾ കൊണ്ട് സമ്പുഷ്ട മാണ്.4000 ബിസി മുതൽ നൈൽ സിവിലൈസേഷന്റെ ആർടിഫാക്ട്സ് ഇവിടെ കാണാം.




                                                                      . EGYPTIAN MUMMY 



B.C 2600

രാജാവിന്റെ തലയും സിംഹത്തിന്റെ ഉടലുമാണ് സ്ഫിങ്സ് എന്ന ഈ ശില്പത്തിന്. 
Great sphynx of tanis എന്നറിയപ്പെടുന്ന ഈ ശില്പം ബിസി 2600 ലെയാണ്.        ടാനിസിലെ   ക്ഷേത്രത്തിന്റെ കഷണങളിൽ നിന്നും ഇത് കണ്ടെത്തിയത് .

ലൂവർ മ്യൂസിയത്തിലെ ഡിപ്പാർട്മെനറുകളെ കുറിച്ചും മറ്റും പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്അതിസാഹസമായിരിക്കും. 
1. ലൂവറിലെ പെയിന്റിങ് കളക്ഷൻ .
2.ഈജിപ്ഷ്യൻ ആന്റിക്യുറ്റീസ് .
3.ഗ്രീക്,എട്രുസ്കാൻ, റോമൻ ആന്റിക്യുറ്റീസ് 
4.ഈസ്റ്റേൺ ആന്റിക്യുറ്റീസ് .
5.ലുവറിലെ ശില്പങളുടെ കളക്ഷൻ .
6.ഡെകൊറേറ്റീവ് കലാസമാഹാരങൾ .
7.ഇസ്ലാമിക കലാ സമാഹാരം .
8.ഗ്രാഫിക് ആർട് കളക്ഷൻ .
ഇതെല്ലാം ഒരു ദിവസം കണ്ട് തീർകുക എന്ന് കരുതുന്നത് സാഹസമായിരിക്കും. താത്പര്യമുള്ള ഡിപ്പാർട്മെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഉചിതം. ഞങൾ 6മണിക്ക് കുറച്ച് മുമ്പ് പുറത് കടന്നു. വിതത്തിലെ മറക്കാനാവാത്ത ഒരേടായി ഈ ലുവർ സന്ദർശനം .
മോണാലിസ അപ്പോഴും മനോമുകുരത്തിൽ തങി നിന്നു. 
 . 












Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര