പാരിസ് എന്ന സഞ്ചാരികളുടെ സ്വർഗം - രണ്ടാംദിവസം
പാരീസ് വിനോദസഞ്ചാരികളുടെ ഒരു സ്വർഗമാണെന്ന കാര്യത്തിൽ തർക്കത്തിനവകാശമില്ല. മനുഷ്യ പുരോഗതിക്ക് അടിത്തറ പാകിയ നഗരമാണ് പാരീസ്. മനുഷ്യാവകാശ ങൾ ആദ്യമായി നേടിയെടുത്തത് ഈ മണ്ണിലാണ്. സമത്വം എന്ന പദം തന്നെ പാരീസിന്റെ സംഭാവനയാണ്. ഇന്ന് ആധുനിക മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കുന്നത് ഇവിടെ 1789 ഇൽ നടന്ന സംഭവവികാസങളാണ്. അവ ലോകമെവിടെയും പ്രതിധ്വനിക്കുകയാണുണ്ടായത്. ഈ മണ്ണിൽ കാൽ കുത്തുക, ഈ സ്ഥലങൾ സ്നദർശിക്കുക എന്നത് മനുഷ്യന്റെ പുരോഗതിയിൽ അഭിമാനിക്കുന്ന ഏതൊരാൾകും ഒരു ജീവിതാഭിലാഷമായിരിക്കും.
രണ്ടാം ദിവസം ഞങൾ ഈഫൽ ടവർ സന്ദർശിച്ച് കോണ്ടാണ് സഞ്ചാരം ആരംഭിച്ചത്. ഈഫൽ ടവർ സന്ദർശിക്കുകയെന്നത് ഏതൊരു വിനോദ സഞ്ചാരിടേയും സ്വപ്നമായിരിക്കും . ഈഫൽ ടവർ ലോകത്തിലെ ഏഴ് മഹാത്ഭൂതങളിൽ ഒന്നാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തിന് വേണ്ടി ഇത് നിർമ്മിക്കപ്പെട്ടു എന്നതിലാണ്. മഹത്തായ ഫ്രഞ്ച് വിപ്ളവത്തിന്റെ, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ വാക്കുകൾ ലോകത്തിന് സമ്മാനിക്കുകയും നടപ്പാക്കുകയും ചെയ്ത ആ വിപ്ളവത്തിന്റെ ,100th ജന്മ ദിനത്തോടനുബന്ധിച്ച് 1889 ലെ world ട്രേഡ് fair ലെ ക്ക് വേണ്ടിയാണ് ഈ കൂറ്റൻ ടവർ നിർമ്മിച്ച ത്. 40 വർഷത്തോളം ഇതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി. ഇപ്പോൾ ഈഫൽ ടവറിന്റെ പ്രസക്തി ഫ്രഞ്ച് വിപ്ലവം ആണെന്ന് മനസ്സിലായല്ലൊ. ആധുനിക മനുഷ്യൻ എന്ന തിൻ്റെ സിമ്പളാണ് ഈഫൽ ടവർ.
ഈഫൽ ടവറിന്‍റെ മടിയിൽ ലേഖകൻSymbol of love
ഈ നിർമ്മിതിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. വിവാഹത്തിൻറെ സിമ്പൾ കൂടിയാണ് ഈഫൽ ടവർ. പതിനായിരക്കണക്കിന് വിവാഹ കരാറുകളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. പാരീസിനെ സിറ്റി ഓഫ് ലവ് എന്ന് കൂടി വിളിക്കുന്നത് ഇത് കൊണ്ടായിരിക്കാം .
1083 അടി ഉയരം, 410 അടി ബേസ്, 10000 ടൺ തൂക്കം ,2500000 റിവറ്റുകൾ എന്നിവ എല്ലാം ചേർന്ന ഒരു കൂറ്റൻ നിർമ്മിതിയാണ് ഈഫൽ ടവർ.
5 ലിഫ്ടുകളുണ്ട ഈ ടവറിൽ.
ഏകദേശം 70 ലക്ഷം ആളുകൾ ഈ മഹാദ്ഭുതം വർഷം തോറും സന്ദർശിക്കുന്നു ഞങൾ രാവിലേ ഏകദേശം പത്ത് മണിയോടെയാണ് ഈഫൽ ടവറിനടുത്തെത്തിയത്. ഈഫൽ ടവർ കണ്ട് കഴിഞപ്പോഴേക്കും മണി 12 കഴിഞിരുന്നു. സാൻവിച്ച് കഴിച്ഛതിന് ശേഷം അടുത്ത സ്ഥലമായഅലക്സാൻഢ്രേബ്രിഡ്ജ് കാണാനായി തയ്യാറായി. ഈഫൽടവറിൽനിന്നും 10 മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു ഈ ബ്രിഡ്ജിലേക്ക്. അതിന്റെ അടുത്താണ് മിലിറ്ററി മ്യൂസിയമായ ലെസ് ഇൻവാലിഡെസ് സ്ഥിതിചെയ്യുന്നത്. കൂടെ ലോകത്തിലെ എക്കാലത്തെയും പ്രശസ്തനായ നെപ്പോളിയൻ ചക്രവർതിയുടെ ശവകുടീരവും.
പോണ്ട് അലക്സാണ്ട്രേ ബ്രിഡ്ജ്
അലക്സാണ്ടര്‍ ബ്രിഡ്ജ് കാണുന്നതിനായിരുന്നു ഞങളുടെ അടുത്ത പരിപാടി. അലക്സാണ്ട്രേ ബ്രിഡ്ജ് ഈഫൽടവറിനടുത്താണ്. സീൻ നദിക്ക് കുറുകേയുള്ള ഒരു ആർച് ബ്രിഡ്ജ് ആണ് അലക്സാന്ണ്രട്രേ. ഇത്തരുണത്തിൽ സീൻ നദിയെ കുറിച്ച് പറയാതിരി ക്കാൻ വയ്യ. ഞങൾ താമസിച്ച IBIS ഹോട്ടൽ സീൻ നദിയുടെ തീരത്തായിരുന്നത്കൊണ്ട് എന്നും കാലത്ത് ഈനദിയെയും നോക്കി ഞാൻ ഇരിക്കാറുണ്ടായിരുന്നു. ഞങൾ 6 ദിവസവും ഈഹോട്ടലിലാണ് താമസിച്ചത്. 777 കിമീ നീളമുള്ള ഫ്രാൻസിലെ വലിയ നദിയാണ് സീൻ. സൈറ്റ്സീയിങിനായുള്ള ക്രൂയിസ് ഷിപ്പുകൾ ലഭ്യമാണിവിടെ. ഏകദേശം 37 പാലങൾ പാരീസ് പട്ടണത്തിൽ തന്നെ സീൻനദിക്ക് കുറുകെയുണ്ട്. അലക്സാണ്ഡ്രേ പാലമാണ് അതിൽ പ്രശസ്ത മായത്.
ഇനി അലക്സാന്ഡ്രേ പാലത്തെ കുറിച്ച്
Alexandre bridge അടുത്ത് കൂടി ഒരു ക്രൂയിസ് നീങ്ങുന്നു. ഇത്തരം നിരവധി ക്രൂയിസ് കൾ സീൻ നദി യിലൂടെ സഞ്ചരിക്കുന്നുണ്ട്.
ഈ പാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏറ്റവും അലങ്കരിക്കപ്പെട്ട ഒരു പാലം എന്ന നിലയിലാണ്. 160 മീ നീളവും 40 മീറ്റർ വീതിയുമുള്ള ഈപാലത്തിലെ ലാമ്പ് ഷെയിഡുകളും ചെറബുകളും,(depicted by as a chubby healthy looking child with wings)nymphs(a mythological spirit of nature imagined as a beautiful maiden inhabiting rivers, പറക്കുന്ന കുതിരകളും. എന്തു കൊണ്ടും ചേതോഹരമായ കാഴ്ചയാണ് പാലം സമ്മാനിക്കുന്നത്
1900 മാണ്ട് ഉദ്ഘാടനം നിർവഹിക്കപ്പെട്ട ഈ മനോഹരമായ പാലം റഷ്യൻ ചക്രവർതിയായ അലകസാന്ഡ്രേ എന്നപേരിൽ അറിയപ്പെടുന്നു. 1890 ൽ റഷ്യയുമായുണ്ടാക്കിയ കരാറും അതിനോടനബന്ധിച്ചുണ്ടായ നല്ല ബന്ധവുമാണ് ഇതിന് നിദാനമായിതീർന്നത്.
ഈപാലത്തിന്റെ ഒരു പ്രത്യേകത അതിന്റെ നിരവധി ശിലപങളും വിളക്കുകളും മറ്റ് അലങ്കാര സാമഗ്രികളുമാണെന്ന് പറഞുവല്ലോ. എന്നാൽ മറ്റൊരു പ്രത്യേകത യുമുണ്ട് ഈ കണ്ണഞ്ചിപ്പിക്കുന്ന പാലത്തിന്. ഇവിടെ നിന്നാൽ
ഈഫൽ ടവർ, ലെസ് ഇൻവാലിഡെസ് എന്നറിയപ്പെടുന്ന മിലിട്ടറി മ്യൂസിയം, ഗ്രാൻഡ് പാലസ് എന്നിവകാണാം. പാലത്തിന്റെ രണ്ട് ഭാഗങളിലുമായാണ് ലെസ് ഇൻവാലിഡെസും ഗ്രാൻഡ് പാലസും സ്ഥിതി ചെയ്യുന്നത് . ഈപാലത്തി ലുടെ നടക്കാത്തവർ പാരീസ് സന്ദർശിക്കുന്ന സഞ്ചാരികളിലുണ്ടാവുമെന്ന് തോന്നുന്നില്ല. നിരവധി സിനിമ കളിലെ ഒരു നിശ്ശബ്ദ കഥാപാത്രം കൂടിയാണ് അലക്സാണ്ഡ്രേ.
ഒരു കൂ ട്ടം സൈക്കിൾ യാത്രികർ.
ലേഖകൻ പാലത്തിനു മുന്നിൽ
ലെസ് ഇൻവാലിഡെസിലെ നെപ്പോളിയന്റെ ശവകുടീരത്തിലെ സ്വർണ്ണ നിറമാർന്ന ഡോം കാണേണ്ടത് തന്നെയാണ്. ഈഫൽ ടവറിന് മുന്‍കാല ത്തെ ഏറ്റവും ഉയരം കൂടിയ ചാപ്പലായിരുന്നു 1677 ൽ ലൂയി പതിനാലാമൻ കമ്മീഷൻ ചെയ്ത സെന്റ് ലൂയീസ് പള്ളി. ഇവിടെയാണ് നെപ്പോളിയൻ ചക്രവർതി നിത്യ വിശ്രമം കൊള്ളുന്നത്. ഏകദേശം അര മണികൂറെടുക്കും ഈ ശവകുടീരം കണ്ട് തീർക്കാൻ. മിലിറ്ററി മ്യൂസിയത്തിന് രണ്ട് മണിക്കൂറും. ലൂയിപതിനാലാമൻ പണിത രജകീയപള്ളിപിന്നീട് നെപ്പോളിയൻറെ ശവകുടീരമായി മാറുകയാണുണ്ടായത്. വിപ്ളവകാലത്ത് ഈ ഡോം മാർസ് ദേവൻറെ പള്ളിയാക്കി. പിന്നീട് നെപ്പോളിയൻ ഇത് പാന്തിയോൺ ഓഫ് മിലിറ്ററി ഗ്ളോറീസ് ആക്കി മാറ്റി.
Comments
Post a Comment