പാരിസ് കാഴ്ചകൾ,വെഴ്സായ് കൊട്ടാരം-മൂന്നാംദിനം

 മൂന്നാം ദിവസം ഞങൾ വെഴ്സായ് കൊട്ടാരം കാണാനാണ് പോയത്.  തലേ ദിവസം തന്നെ അതിനുള്ള പ്ളാനായിരുന്നു ചെയ്തിരുന്നത്. ഞങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും 10 കിമി അകലെയാണ് ഈ മഹത്തായ കൊട്ടാരം. ഹോട്ടലിനടുത്തള്ള റയിൽവേ സ്റ്റേഷനിൽ നിന്നാണ് ഞങൾ വഴ്സായ് കൊട്ടാരത്തിലേക്ക് പുറപ്പെട്ടത്. Versailles chateu rive gauche station 

ആയിരുന്നു ഞങൾക്കിറങേണ്ടിയിരുന്ന സ്റ്റേഷൻ. സ്റ്റേഷനിൽ നിന്നും    പത്ത് മിനിറ്റ് നടക്കേണ്ടതായുണ്ട് കൊട്ടാരത്തിലേക്ക്. 


വെർസായ് കൊട്ടാരമാണ് പാരീസിലെ ഏറ്റവും വലിയ ആകർഷണം.  17 ,18  നൂറ്റാണ്ടുകളിൽ അധികാരവും പണവും എങിനെ യായിരുന്നു ഫ്രഞ്ച് രാജാക്കന്മാർക്കെന്ന് വിളിച്ചോതുകയാണ്ഈ കൊട്ടാരം. ഒരുപാട് നടക്കണം ഈകൊട്ടാരം മുഴുവനായി കാണാൻ. കാല് വേദനിക്കുന്നെങ്കിൽ വാടകക് ബൈകുകളും മിനിട്രെയിനും ലഭ്യമാണ്.  


 RER R എന്നാണ് ട്രയിന്റെ പേര്. RER C എന്നാണ് ഞങൾ കയറിയ ട്രയിൻ. ഇത് ഡയറക്റ്റ് ആയി വേഴ്സായ് കൊട്ടാരത്തിലേക്കാണ്. 


 
പാരീസിലെ റയിൽവേ സ്റ്റഷനിൽ വേഴ്സായിലേക്കുള്ള ട്രയിനൂം കാത്ത്



ട്രയിൻ എത്തി 





വേഴ്സായിൽ ഒരു റസ്റ്റോറന്റിൽ 


കൊട്ടാരത്തിന് പുറത്ത് 






കൊട്ടാരത്തിന് പുറത്ത് പൂന്തോട്ടം


വെഴസായിലെ പൂന്തോട്ടം കാണേണ്ടത് തന്നെയാണ്. ആൻഡ്രേലേ എന്ന ലാൻഡ് സ്കേപ് ആർകിടെക്ട് ആണ് ഇവിടത്തെ പൂന്തോട്ടം ഡിസൈൻ ചെയ്തത്. ലൂയി പതിനാലാമൻന്റെ കാലത്താണ് ഫൗണ്ടനും വാട്ടർ വർക്സും കമ്മീഷൻ ചെയ്തത്. വലിയ ഒരു സംഖ്യ ചിലവാക്കിയാണ് ഇവിടേക്കാവശ്യമായ വെള്ളം എത്തിച്ചതെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. 

 ള്ള പൂന്തോട്ടം 


ചുറ്റിക്കാണാൻ ലിറ്റിൽ ട്രയിൻ 

ലിറ്റിൽ ട്രയിൻ 


പാർക് മുഴുവനായും ട്രയനോൻ പാലസും കാണുന്നതിനായി നിങൾക് ലിറ്റിൽ ട്രയിനിനെ ആശ്രയിക്കാം. 8.30 യൂറോ നിരക്. 11 എ എം മുതൽ 6.40 പിഎം വരെ. തിങ്കൾ മുടക്കം 


കൊട്ടാരം പുറത്ത് നിന്ന് 
പൂന്തോട്ടം 



ഒരുസെൽഫി 


ഫൗണ്ടൻ 










വേഴ്സായ് കൊട്ടാരം 40 വർഷങൾക് മുമ്പ് തന്നെ വേൾഡ് ഹെരിറ്റേജ് ആയി പ്രഖ്യാപിക്കപ്പെട്ടു. 17 നൂറ്റാണ്ടിലെ ഉദാത്തമായ ഫ്രഞ്ച് ആർടാണ് ഈ കൊട്ടാരത്തിന്റെ പ്ത്യേകത. 1682 ൽ ലൂയി പതിനാലാമനാണ് ഈ കൊട്ടാരം പാലസും ഗവ മാക്കിയത്. ഫ്രഞ്ച് വിപ്ളവം വരെ ഇവിടെ ചക്വർതിമാർ താമസിച്ചു. രാജ്യം ഭരിച്ചു. ഫ്റഞ്ച് വിപ്ളവത്തോടെ ലൂയി പതിനാറാമനെ ഇവിടെനിന്നൂം വിപ്ളവകാരികൾ പിടിച്ച് കൊണ്ട് പോയി. അതിന്ശേഷം ഒരിക്കലും ഈകൊട്ടാരം രാജാക്കന്മാരുടെ താമസസ്ഥലമായിരുന്നില്ല.മറിച്ച് 1830ൽ രാജാവായി സ്ഥാനമേറ്റ ലൂയി ഫിലിപ്പ് രാജാവ് ഇഈ കൊട്ടാരം ഫ്ഞ്ച് ചരിത്രത്തിനായുള്ള മ്യൂസിയമായി പ്രഖ്യാപിച്ചു. അങിനെ കൊട്ടാരത്തിലെ മുറികൾ പെയിന്റുങകളെകൊണ്ടും ആർട് കളക്ഷനുകളെകൊണ്ടും നിറഞു. 
19.50 യൂറോയാണ് ടിക്കറ്റ് നിരക്. 
പാലസിലേക്ക്  9.00 മുതൽ 6.30 വരെ 

തിങ്കളാഴ്ച മുടക്കം 
ഗാർഡൻസ്- 8.00  എ എംമുതൽ 8.30 പി.എം  വരെ
പാർക്- 7.00 എ എംമുതൽ 8.30 വരെ





ഗോൾഡൻലിഫ് ഗേറ്റ് 



ഞാൻ വേഴ്സായ് കൊട്ടാരത്തെ പ്പറ്റി പഠിച്ചിട്ടുണ്ട് എന്റെ ചരിത്ര പഠന ക്ളാസൂകളിൽ.ട്രീറ്റി ഓഫ് വേഴ്സായ് എന്നറിയപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം 1919 ജൂൺ 28 നാണ് ഇത് ഒപ്പ് വച്ചത്. അല്ലൈഡ് രാജ്ങൾ ഒരുഭാഗത്തും ജർമ്മനി മറുഭാഗത്തും കൊട്ടാരത്തിലെ ഹോൾ ഓഫ് മിറേഴ്സിലാണ് ഈ കർമ്മം നടന്നത്. 









ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ഈകൊട്ടാരം കാണാൻ ദിവസവും ഇവിടെ വരുന്നുണ്ട്. റോയൽ ഗേറ്റ് എന്നറിയപ്പെടുന്ന ഗോൾഡ് ലീഫ് ഗേറ്റ് ഒരു മനോഹരമായ കാഴ്ചയാണ്. 
17 വലിയ കണ്ണാടികൾ പതിച്ച ഹോൾ ഓഫ് മിറേഴ്സ് ആണ് ഇവിടത്തെ ഒരു ആകർഷണം.  30ഗ്ളാസ് ഷാണ്ഡ്ലിയേഴ്സ് സീലിങിൽ തൂങികിടക്കുന്നത് കാണാൻ വളരെ ഭംഗിയാണ്. 




























വേഴ്സായ് കൊട്ടാരത്തിൽ നിന്നും തിരിച്ച് റയിൽവേ സ്റ്റഷനിലേക്ക്





 


വെഴ്സായ് കൊട്ടാരം കണ്ടതിന്ശെഷം വൈകുന്നേരം ഞങൾ പാരീസ് സിറ്റിയിൽ തിരിച്ചെത്തി. സമയം അഞ്ച് മണിയോടടുക്കുന്നു. നല്ല കാലാവസ്ഥ. അപ്പോഴാണ് ഐറ്റിനറിയിലുള്ള ആർക് ഡി ട്രോംപേയെ കുറിച്ചോർത്തത്. ഏതായാലും അത് കൂടകണ്ടിട്ട് ഹോട്ടലിലേക്ക് പോകാം എന്ന് തീരുമാനിച്ചു. 


ആർക് ഡി ട്രോംപേ




ഈ സ്മാരകം സിറ്റിയുടെ നടുവിലാണ്.

 


 ഫ്രാൻസിന് വേണ്ടി വീരമൃത്യു വരിച്ച് സൈനികർക്ക് വേണ്ടി       നിർമ്മിച്ച സ്മാരകങളിൽ ഏറ്റവും പ്രശസ്തമായത് ARC DE TROMPE ആണെന്ന് കാണാം. ഒരു കൂറ്റൻ സ്മാരകമാണ് ഇത്. ഫ്രാൻസിന്റെ ദേശീയത വിളിച്ചോതുന്ന ഒരു സ്മാരക മാണിത്. ഏകദേശം 30 വർഷമെടുത്തു ഇത് പൂർതീകരിക്കാൻ. 1805 ലെ ആസ്റ്റർലിറ്റ്സ് യുദ്ധവിജയത്തിന് ശേഷമാണ് നെപ്പോളിയൻ-1 ഇത് കമ്മീഷൻ ചെയ്തത്. 50 മീ ഉയരമുണ്ട് ഈ ആർചിന്. 1806ൽ നെപ്പോളിയന്റെ ജന്മദിനത്തിനാണ് ഇതിന്റെ നിർമ്മാണം തുടങിയത്. ലൂയി 18 ആണ് 1836 ൽ ഈ സ്മാരകം പൂർതിയാകിയത്. 284 സ്റ്റെപ്പുകളുണ്ട് ഈ കൂറ്റൻ സ്മാരകത്തിന്. 
ഈസ്മാരകത്തിന്റെ ടെറസ്സ് സിറ്റിയുടെ ഒരുമനോഹരമായ കാഴ്ചയാണ് പ്ദാനം ചെയ്യുന്നത്. ഞാൻ സ്റ്റെപ്പ് കയറാൻ തുടങിയപ്പോൾ തിരിച്ചിറങാൻ കഴിയില്ല എന്ന കാര്യം അറിഞിരുന്നില്ല. ഹൂദ്രോഗങളുള്ള ആരും ഈ സ്മാരകത്തിൽ കയറുന്ന സാഹസത്തിന് ഉദ്യമിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. പാരീസ് സന്ദർശിക്കുന്ന എതൊരു സഞ്ചരിയും ഈ സ്മാരകം കാണാതിരിക്കരുത്.







ദ ആർക് ഡി ട്രോംപേ പാരീസ് മെമ്മോറിയൽ ഫ്ളയിം 


എല്ലാദിവസവും 6.30 ന്ഇവിടെ ഒരു തിരി കത്തിക്കാറുണ്ട്. മരിച്ച ധീരനായകർക്വേണ്ടി. 

Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര