പാരിസ് കാഴ്ചകൾ-പാന്തിയോൺ/ഫ്രഞ്ച് വിപ്ലവത്തിന്റെ വഴിത്താരകളിലൂടെ
പാന്തിയോൺ കാണാതെയാണ് പാരീസ് കണ്ട് മടങുന്നതെങ്കിൽ പൂരത്തിന് പോയിട്ട് ആനയെ കാണാതെ മടങിയെന്നേ പറയാനാവൂ. എന്റെ പാരീസ് യാത്രയിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് പാന്തിയോൺ എന്നതാണ്. നാലാം ദിവസം ഈ യാത്രയിലെ അത്രയും വിലപ്പെട്ടതായി മാറി. പാന്തിയോൺ ഒരുസ്മാരകമാണ്. പക്ഷേ സ്മാരകം എന്നതിനേക്കാളുപരി ആ കെട്ടിട ത്തിന്റെ പ്രക്ഷുബ്ധമായ ചരിത്രം അതിനെ ലോകത്തിലെ ഏറ്റവും അതുല്യ വും പ്രധാനവുമായ സ്മാരകമാക്കി മാറ്റി.ഈഫൽടവർ കഴിഞാൽ സന്ദർശകർ ഏറ്റവും കൂടുതൽ എത്തുന്നത് ഈ മഹാ സ്മാരകം കാണാനാണ്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഫ്രഞ്ച് വിപ്ളവവുമായുള്ള ബന്ധമാണ്. അതാണ് എന്നിൽ കൗതുകമുണർതിയതും. സൗജന്യമായി കാണാവുന്ന ഒരു സ്മാരകമാണ് pantheon.
ഈ സമയമാണ് ഫ്രഞ്ച് വിപ്ലവം അരങ്ങേറുന്നത്.
പാന്തിയോൺ ലോകത്തിന് മുഴുവൻ ആരാധ്യകേന്ദ്രമാകുന്നത് ലോകം ഒരു നല്ല സ്ഥലമാകി മാറ്റാൻ കഴിഞതിൽ അതിനുള്ള പങ്ക് വളരെ വലുതാണ് എന്നതാണ്. 1791 ഫ്രഞ്ച് വിപ്ലത്തിൻ്റെ ഭാഗമായി പള്ളിയെ സെക്കുലർ കാഴ്ച പ്പാ ഡോട് കൂടി pantheon എന്ന് പുനർനാമകരണം ചെയ്യുകയാണ് നാഷണൽ അസംബ്ലി ചെയ്തത്. അതോട് കൂടി രാജാവoശം തകരുകയാണ് ഫ്രാൻസിൽ . ഇതാണ് patnthoninte എറ്റവും വലിയ സംഭാവന.
നാഷണൽ അസംബ്ളി, വിഖ്യാത രായ ഫ്രഞ്ച് പൗരന്മാരുടെ ശവകുടീരമാകിമാറ്റാൻ ഉത്തരവിട്ടു. നാഷണൽ അസംബ്ളിയുടെ ഉത്തരവ് ഇപ്രകാരമായിരുന്നു." the religious church become a temple of nation that the tomb of great men become altar of liberty"നാഷണൽ അസംബ്ളിയുടെ പ്രസിഡണ്ടിന്റെശവസംസ്കാരമാണ് ആദ്യം നടന്നത്. വോൾടയറിന്റ ശവസംസ്കാരം ഇവിടെ വച്ച് 1791 ജൂലൈ 21 ന് നടന്നു.
നെപ്പോളിയൻ ചക്രവർതിയായപ്പോൾ വീണ്ടുംപാന്തിയോൺ പഴയ സ്റ്റാറ്റസിലേക്ക് തിരിച്ച് വന്നു. ശവകുടീരം വീണ്ടും ചർച് ആയിമാറി. എന്നാൽ ക്രിപ്റ്റ് അതേപടി നിലനിന്നു.നെപ്പോളിയന്റെ കാലത്ത് 41 പേരുടെ പ്രത്യേകിച്ചും ആർമി ജനറൽ മാരുടെ.
നെപ്പോളിന്റെ മരണശേഷം ലൂയി പതിനെട്ടാമൻ വീണ്ടും പള്ളിയാക്കി,ക്രിപ്റ്റടക്കം. 1830 ലെ രണ്ടാം ഫ്രഞ്ച് വിപ്ളവം ലൂയി ഫിലിപ്പിനെ അധികാരത്തിലെത്തിച്ചു.വിപ്ളവത്തോട് അഭികാമ്യമുണ്ടായിരുന്ന രാജാവ് പള്ളി വീണ്ടും ശവകുടീരമാക്കി മാറ്റി. പക്ഷേ ക്രിപ്റ്റ് അടഞ് തന്നെ കിടന്നു.
ലൂയി ഫിലിപ്പിനെ തൂത്തെറിഞ് അങിനെ രണ്ടാം വിപ്ളവ ഗവന്റും തിരഞ്ടുക്കപ്പെട്ട പ്തിനിധികളും നിലവിൽ വന്നു.
ഫ്രഞ്ച് വിപ്ളവം എങിനെയാണ് പാന്തിയോണുമായി ബന്ധപ്പെടുന്നത് എന്നറിയാൻ വായനക്കാർക് കൗതുകമുണ്ടായിരിക്കും
Comments
Post a Comment