പാരീസ് എന്ന സഞ്ചാരിയുടെ സ്വർഗം - നോത്രഡാം കതീഡ്രലിൽ( അഞ്ചാം ദിവസ)
ഞങൾ ഒരു IBIS എന്ന കമ്പനിയുടെ ബഡ്ജറ്റ് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. താമസം വളരെ തൃപ്തികരമായിരുന്നുവെന്ന് പറയാതെ പറ്റില്ല. കാലത്ത് പ്രഭാത ഭക്ഷണം അവിടെ സൗജന്യമായാണ് ലഭിച്ചിരുന്നത്. മീക്കവാറും ടൂറിസ്റ്റൂകൾ മാത്രം താമസിക്കുന്ന ഈ ഹോട്ടലിൽ ലഞ്ച്, ഡിന്നർ എന്നിവ ഉണ്ടായിരുന്നില്ല. കാരണം എല്ലാവരും ടൂറിസ്റ്റുകൾ ആയിരുന്നു കൊണ്ട് ലഞ്ചിന് ആരും ഹോട്ടലിൽ വരാൻ സാധ്യതയില്ല എന്നത് തന്നെ. സീൻ നദിയുടെ കരയിലായിരുന്നു ഈ ഹോട്ടൽ. ഞങളുടെ മുറിയുടെ ജനലിൽ കൂടി നോക്കിയാൽ സീൻനദിയിൽ നിരവധി ക്രുയിസുകളൂoമറ്റും മന്ദം മന്ദം യാത്ര ചെയ്യുന്ന മനോഹരമായ കാഴ്ച കാണാമായിരുന്നു.
അഞ്ചാംദിവസത്തെ ഞങളുടെ പരിപാടി പ്രശസ്തമായ നോത്രധാം കഥീഡ്രൽ സന്ദർശിക്കലായിരുന്നു. നോതൃ ധം കത്തീഡ്രൽ എന്ന് കേട്ടപ്പോൾനോത്ര്ദാമിലെ കൂനനാണ്എ ന്റെ മനസ്സിലേക്ക് ഓടിക്കയറിയത്ചെ റുപ്പത്തിൽ വായിച്ചിട്ടുള്ള വികടർ ഹ്യൂഗോവിന്റെ ലോകപ്രശസ്തമായ നോവൽ. ക്വാസിമോദോ , പള്ളിയിൽ മണിയടിക്കുന്ന കൂനൻ. അവൻറെ ജീവിതം. 14 ാം നൂറ്റാണ്ടി ലെ ഫ്രഞ്ച് ചരിത്രം വിക്ടർ ഹ്യൂഗോ മനോഹരമായ വരച്ചിട്ടിരിക്കുന്നു ഈനോവലിലൂടെ. സുന്ദരിയും നിരാധാരയും ആയ എസ്മാറൽദ എന്ന ജിപ്സി യുവതി, പള്ളിയുടെ ഭരണാധികാരിയായ ക്ദഅഡ്ഫറില്ല, ദരിദ്രനായ കവി പിയെ ഗ്രിസ്വർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. സൗന്ദര്യത്തിന്റെയും വൈരൂ പ്യത്തിൻ്റെയും കഥ പറയുന്ന ഈ വിശിഷ്ട കൃതി വിപ്ലവത്തിന്റെയും സാമൂഹിക അസമത്വത്തിന്റെയും വർഗ്ഗ വ്യത്യാസത്തിന്റെയും മതഭ്രാന്തിന്റെയുംചിത്രങ്ങൾ തുറന്നുകാട്ടുന്നു. ഒപ്പം പ്രണയത്തിൻറെ ഭാവങ്ങളും.
കാലത്ത് 9 മണിക്ക് തന്നെ ഞങൾ പള്ളി അങ്കണത്തിലെത്തി. നല്ല വെയിലുള്ള ദിവസമായിരുന്നു അന്ന്. നിരവധി ടൂറിസ്റ്റുകൾ അപ്പോഴേക്കും ക്യൂവിൽ സ്ഥലം പിടിച്ചിരുന്നു.ഞങളും ഉടൻ തന്നെ ക്യൂവിൽ കയറി.ഏകദേശം ഒരു മണികൂറെങ്കിലും ക്യൂവിൽ വെയിലത്ത് നിൽകേണ്ടി വരുമെന്ന് എനിക്ക് മനസ്സിലായി .
ലേഖകൻ കത്തീഡ്രൽ കാണാൻ വേണ്ടി ക്യൂവിൽ
പുറത്ത് നല്ല വെയിലായിരുന്നു
ഫ്രാൻസിന്റെ ലാൻഡ് മാർക് എന്താണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയാം നോത്രദാം കതിഡ്രൽ ആണെന്ന്. 12th നൂറ്റാണ്ടിൽ കൃത്യമായി പറഞാൽ 1160ൽ ആണ് ഈ മഹത്തായ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്.
14 നൂറ്റാണ്ടഇലെ ചരിത്രമാണ് നോത്രദാമിലെ കൂനൻ എന്ന പ്ശസ്തമായ നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്. ലൂയി പതിനൊന്നാമൻറെകാലം. പ്ളേഗിൽ നിന്നും രക്ഷപ്പെട്ട ഫ്രോളോ ഒരു സാത്വികനും വിജ്ഞാനിയുമായിരുന്നു. നോത്രദാമിലെ വികാരിയും ആർച്ഡീകണുമായിരുന്നു ഫ്റോളോ. ഒരുദിവസം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ആ കുഞിനെ പള്ളിവരാന്തയിൽ ഫ്റോളോവിന്ലഭിക്കുന്നത്. വികൃതമായ ശരീരമുള്ള വലിയ കൂനുള്ള കുഞ്. വൈരൂ പ്യതിന് ജീവൻ വെച്ച പോലെയുള്ള രൂപം ക്വാസിമോദോ എന്ന് വിളിച്ച ആരും കാണാതെ പള്ളിയുടെ മുകളിൽ വളർന്നു ക്വാസിമോദോ.
എസ്മെറാൾഡാ എന്ന മനോഹരി യായ ജിപ്സി പെണ്കുട്ടിയോടുള്ള ഫ്രോളോയുടെ അടങ്ങാത്ത അഭിനിവേശം,നോത്ദാം പള്ളിയുടെ നിയമങൾ എന്നിവയിൽ പെട്ട് ഞെരുങുകയാണ് ഫ്രോളൊ .ക്വോസിമോദയെ ഉപയോഗിച്ച് എസ്മറാൾഡയെ തട്ടിയെടുക്കാന്‍ അയാൾ ആഗ്രഹിക്കുന്നത്. ക്വാസിമോദക്കുണ്ടായ എസ്മറാൾഡയോടുള്ള അഗാധ പ്രണയത്തിന്റേയും കഥയാണ് നോത്രൃദാമിലെ കൂനൻ എന്ന പ ശസ്ത നോവലിലൂടെ എക്കാലത്തേയും വിഖ്യാത സാഹിത്യ കാരനായ വിക്ടർഹ്യൂഗോ പറയുന്നത്
എസ്മറാൾഡയുടെയും ഫോഗസിന്റേയും അഗാധപ്രണയം, എസ്മറാൾഡയുടേയും അമ്മ ഗുഡൂളിന്റേയും അവിചാരിത സംഗമം. എന്നിവ നോവലിലെ അനർഘനിമിഷങളാണ് സമ്മാനിക്കുന്നത്.
ക്വാസിമോദോ അമ്മ യാൽ ഉപേക്ഷിക്കപ്പെട്ട കുട്ടി, പകുതി കണ്ണ് മാത്രം കാണുന്ന ചെവികേൾകാത്ത കൂനുള്ള ഒരു വികൃതരൂപി. ഫ്രോളോ ഈ കൂഞിനെ എടുത്ത് വളർതുന്നു. പള്ളിയിൽ മണിയടിക്കുക കതീഡ്രലിലെ മുകളിലെ അന്ധകാരത്തിൽ 20 വർഷത്തോളമായി കഴിയുന്ന ക്വാസിമോദോവിന് ഫ്രോറോ ദൈവം തന്നെയാണ്.
പതിനെട്ടാം നൂറ്റാണ്ടിലാണ് വിക്ടർ ഹ്യൂഗോ ഈ ക്ളാസിക് ലോകത്തിന് സമ്മാനിക്കുന്നത്. നോത്രദാം കതീഡ്ലാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമെന്ന് പറയാം. കതീഡ്രലിന്റെ മോശപ്പെട്ട അവസ്ഥ വിക്ടറിനെ വളരെ വിഷമിപ്പിച്ചിരുന്നു. ഗോതിക ആർകിടെക്ചറിനോടുള്ള വിക്ടർ ഹ്യൂഗോയുടെ പ്രണയവൂം ഇതിലുടെ വെളിവാക്കപ്പെടുന്നുണ്ട്.
നോത്രദാം പള്ളിയെ രക്ഷിച്ചത് വിക്ടഹ്യൂഗോയാണെന്ന കാര്യത്തിൽ തർകമില്ല. 29 കാരനായ ആ യുവാവ് നോത്രദാം പള്ളിയുടെ ഗോതിക് ആർകിടെക്ചർ, പശസ്തമായ മണി, വർണശബളമായ വാതിലുകളും ജനലുകളും ആരെയും ഒന്ന് കാണാൻ കൊതിപ്പിക്കുന്ന ശിലപ ചാതുര്യം ഇവയിലെല്ലാം ആകൃഷ്ടനായിരുന്നു. എന്നാൽ 1789 ലെ ഫ്രഞ്ച് വിപ്ളവം കതീഡ്രലിന്റെ ജാതകം മാറ്റി. കയ്യേറപ്പെട്ട കതീഡ്രൽ ഒരു ശവക്കല്റപോലെ ആയി മാറി. ആരും തിരിഞ് നോക്കാനില്ലാത്ത അവസ്ഥ. വിപ്ളവത്തിന് ശേഷം അനാഥമായി കിടന്ന പള്ളി പൊളിച്ച് കളയാൻവരെ ഭരണാധികാരികൾ ചിന്തിച്ചു.എന്നാൽ വികടർഹ്യൂഗോ ഇതിനെതിരായി ശബ്ദിച്ചു.ഈപശ്ചാത്തലത്തിലാണ് ഈ നോവൽ ഉണ്ടാകുന്നത്. ലോകം മുഴുവൻ ശ്രദ്ധിക്കപ്പട്ട നോവൽ ജനങളുടെ ശ്ദ്ധ ഈനോവലിലെ ഏറ്റവും വലിയ കഥാപാത്രമായ കതീഡ്രലിലേക്ക് ജനശ്രദ്ധ തിരിച്ച് വിട്ടു. പതിനായരക്കണക്കിന് വിനോദസഞചാരികളാണ് ഈപള്ളി കാണാൻ വിവിധ രാജ്യങളിൽ നിന്നും ഒഴുകി യെത്തിയത്.
ഉടൻ രാജാവ് കതീഡ്രൽ റിനോ വേറ്റ ്ചെ് യ്യാൻ ഉത്തരവിടുക യാണുണ്ടായത്. നോത്രൃദാം കതീഡ്രൽ 200 വർഷം കോണ്ടാണ് പണിതുയർഥിയത്. ഒരു പുരാതന ഹുമാനിറ്റിയുടെ ചരിത്രമാണിത്. കലയും ആർകിടെക്ചറും അതിന്റെ ഔന്നത്തൃത്തിൽ ഒന്നിച്ച സൃഷ്ടി.
ഈ കതീഡ്രൽ ഫ്രാൻസിലെ പല പ്രധാന സംഭവങൾകും വേദിയായിരുന്നിട്ടുണ്ട്. ലൂയി ആറാമന്റെ കിരീടധാരണം ഇവിടെ വച്ചായിരുന്നു
ഫ്രാൻസിലെ ചക്രവർതിയായിരുന്ന നെപ്പോളിയൻ 1 ന്റെ കിരീട ധാരണവും ഈ പള്ളി അങ്കണത്തിലാണ് നടന്നത്
പള്ളിയിലേക്കുള്ള പ്രവേശനം ഫ്രീയാണ്. പക്ഷേ ഇതിലുള്ള മ്യൂസിയം കാണണമെങ്കിൽ 6 യൂറോ മുടക്കണ്ടി വരും. 2019 അപ്രതീക്ഷിത മായുണ്ടായ ഒരു തീപിടുത്തം കലാപ്രമികളുടേയും വിനോദസഞ്ചാരികളുടെയും മനസ്സിൽ ഭീതി പടർതി . 24 മണികൂർ നീണ്ട് നിന്ന അഗ്നിബാധ യിൽ കനത്തനഷ്ടമാണുണ്ടായത്. 2024 ഒളിമ്പിക്സിന് മുമ്പ് ഇത്പഴയരീതിയിലാക്കാമെന്നാണ് ഫ്രഞ്ച് ഗവ.കരുതുന്ന്
എണ്ണമറ്റ സിനിമകളും വീഡികളും ഈകഥീഡ്രലിന്റെ പശ്ചാത്തല ഥ്തിൽ നിർമ്മിക്ക പ്പെട്ടിട്ടുണ്ട്.
കയ്യിൽ ഒരു പേപ്പർപോലും കരുതുന്നത് വധശിക്ഷ ലഭികുന്ന കുറ്റമായി കരുതിയിരുന്ന 12 നൂറ്റാണടി നൂറ്റാണ്ടിനെ കുറിച്ചുള്ള ഈ മനോഹരമായ കൃതി മനുഷ്യൻറെ പ്രാകൃതമായ ജീവിതരീതിയുടെ വരച്ചുകാട്ടുന്നു. ഫ്രഞ്ച് വിപ്ലവം ആധുനിക മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയെന്ന് ഈ കൃതി വായിച്ചാൽ മനസ്സിലാകും. മനുഷ്യാവകാശങ്ങൾ ഇല്ലാത്ത കാല ത്തിൽ നിന്നുളള ഉയർച്ച യില് പാരീസ് വഹിച്ച പങ്കു വിവരണാതീതമാണ്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ഈ പള്ളി തകർകുന്നതിനെ കുറിച്ചാലോചിച്ചിരുന്നെങ്കിലും നടന്നില്ല.
നിറങൾ ചാലിച്ച ഗോതിക് ശൈലിയിലുള്ള ജനാലകളാണ് ഈ കതീഡ്രലിന്റെ പ്രത്യേക അകർഷണം. റോസ് നിറമുള്ള വിൻഡോ മനുഷ്യമനസ്സുകളിൽഅത്ഭുതം സൃഷ്ടിക്കുന്നു.
ഫ്രഞ്ച് വിപ്ളവകാലത്ത് പള്ളി അടിച്ച് തകർകാനുള്ള ശ്രമമുണ്ടായി
രണ്ട് ടവറുകളുണ്ട് ഈ കതീഡ്രലിന്. 387 പടികൾ കയറിയാൽ നിങൾക് പാരിസ് മുഴുവൻകാണാനാകും. നോത്രദാമിലെ കൂനൻ അടിച്ചിരുന്ന വലിയ മണിയും കാണാ. 10 മണികളുണ്ട് ഇവിടെ. ഇവിടെയാണ് ക്വാസിമോദോ ഒളിച്ചിരുന്നത്.
നോത്രദാം എന്നാൽ എന്താണ് എന്ന് എല്ലാവർകും തോന്നാം. My lady ( VIRGIN mary) എന്നാണർത്ഥം.
ഏതായാലും പന്ത്രണ്ടാം നൂറ്റാണ്ടിലൂടെ യാത്രയാണ് കഴിഞതെന്ന് എനിക്ക് തോന്നി
ഏകദേശം 2 മണിയോടെ ലഞ്ച് കഴിക്കന്നതിന് തെരുവിലേക്ക്. ഇന്ന് വേറെ ഒന്നും കാണാൻ സമയമില്ല. തിരിച്ചു ഹോട്ടലിലേക്ക്.
Comments
Post a Comment