പാരിസ് എന്ന മായാനഗരം ( ഏഴാം ദിവസം)
2017 ജൂലായ മാസം അവസാനത്തിലാണ് ഞാൻ പാരീസ് സന്ദർശിക്കുന്നത്.ഫിൻലാൻഡിൽ ജോലി ചെയ്തിരുന്ന മകളും കുടുംബവുമാണ് ഈ സഞ്ചാരത്തിനുള്ള അരങ്ങൊരുങ്ങി.താമസവും യാത്രയും പ്വേശനടിക്കറ്റുകളും കാലേകൂട്ടി ബുക് ചെയ്തിരുന്നു. നന്നായി പ്ളാൻചെയ്ത് നടപ്പാക്കിയ ഒരുടൂർ ആയതിനാൽ എല്ലാം കൃത്യയി തന്നെ നടന്നു ആറ് ദിവസം ഞങൾ സ്ഥലങൾ സന്ദർശിക്കുകയും പാരീസിലെ പ്രധാനപ്പെട്ട കാഴ്ചകൾ അനുഭവിക്കുകയും ചെയ്തു. ഏഴാം ദിവസം നഗരം ചുറ്റിക്കാണാനും ചില ഷോപ്പിങ് മാളുകൾ സന്ദർശിക്കാനുമാണ് സമയം ചിലവഴിച്ചത്.
ഇത്രയും ബ്ളോഗ് എഴുതിയ ഞാൻ ഹോസ്മാനെ പറ്റി പറയാതെ പോകുന്നത് അനൗചിപോകുന്നത്
സമാധാനകാലത്ത് ഇത്രയധികം സമൂലമായി പരിവർത്തനം ചെയ്യപ്പെട്ട മറ്റൊരു പ്രധാന നഗരവും ഇതിനുമുമ്പ് ശേഷവും ഉണ്ടായിട്ടില്ല.
ആർക്കിടെക്ടുകൾ എൻജിനീയർമാർ ലാൻഡ്സ്കേപ്പ് ഗാർഡന്മാർ എന്നിവരുടെ ഒപ്പം വിദഗ്ധ തൊഴിലാളികളും ഈ സമൂലം മാറ്റത്തിന് പങ്കെടുത്തു. ഇപ്പോഴും അതിശയിപ്പിക്കുന്ന കാര്യം നഗരത്തിലെ ഭൂരിഭാഗവും പൊളിച്ചു മറ്റി ചക്രവർത്തിയുടെയും ഹൗസ് മൻ്റെയും ഇഷ്ടം പൂർത്തീകരിച്ചു എന്നുള്ളതാണ്. നെപ്പോളിയൻ മൂന്നാമൻ അമ്മാവനായ നെപ്പോളിയനെ പിന്തുടരുകയും ചെയ്തു.
1944 സഖ്യസേന നഗരം മോചിപ്പിക്കാൻ മാർച്ച് ചെയ്തപ്പോൾ അഡോൾഫ് ഹിറ്റ്ലർ പാരീസ് നഗരം നശിപ്പിക്കാൻ ഉത്തരവിട്ടു. എന്നാൽ മനോഹരമായ ഈ നഗരം നശിപ്പിക്കാൻ അന്നത്തെ സൈനിക ഗവർണർ ജനറൽ വിസമ്മതിച്ചു. അത്രയും മനോഹരമായ നഗരമായിരുന്നു പാരീസ്. സ്വന്തം വീടുപോലും പൊളിച്ചു മാറ്റിയാണെന്ന് ഹൗസ് മാൻ ഈ നഗരം നിർമ്മിച്ചത്.
ആധുനികപാരീസ്-ജോർജ് യൂജീൻ ഹോസ്മാൻ
ഇന്നത്തെ പാരീസിന്റെ ശില്പിയാണ് ഹോസ്മാൻ. നെപ്പോളിയൻ മൂന്നാമൻ ഫ്രാൻസിന്റെ ചക്വരവർതിയായി അവരോധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ആദ്യം ഉദിച്ചത് പാരീസിന്റെ പുനർനിർമാണമായിരുന്നു. ലണ്ടനിൽ വീട്ട് തടങലിൽ ആയിരുന്നപ്പോൾ അവിടത്തെ പാർകുകൾ അദ്ദേഹത്തെ ഹറാദാകർഷിച്ചിരുന്നു. അദ്ദഹം ചാർജ് എടുക്കുമ്പോൾ ഫ്രാൻസ് വളരെ പരിതാപകരമായ അവസ്ഥ യിലായിരുന്നു. ഇടുങിയ തെരുവുകളും ജലനിർഗ്ഗമനത്തിന്റെ ഇല്ലായ്മ യുംപാരീസിനെ പകർച്ച വ്യാധികളുടെ ഒരു കലവറ ആക്കി മാറ്റിയിരുന്നു. അദ്ദേഹം പാരീസിനെ ഒരുആധുനിക നഗരമാക്കണമെന്ന് പ്രതിജ്ഞ എടുത്തു. അതിനായി ആളെ തേടിയപ്പോഴാണ് മന്ത്രി ഹോസ്മാനെപ്പറ്റി രാജാവിനോട് പറയുന്നത്. നിശ്ചയദാർഡ്യത്തി ന്റെ പര്യായമെന്നാണ് അദ്ദേഹം ഹോസ്മാനെ വിശേഷിപ്പിച്ച ത്. ആ നിശചയദാർഡ്യമാണ് ഇന്നത്തെ പാരീസ്. രാജാവ് കയ്യയച്ചു ഹോസ്മാനെ സഹായിച്ചു. ഈ നിശ്ചദാർഡ്യമില്ലായിരുന്നെങ്കിൽ ഇന്നത്തെ പാരീസ് ഉണ്ടാകുമായിരുന്നില്ല .സമ്പൂർണ ചുമതലയാണ് ചക്രവർത്തി അദ്ദേഹത്തെ ഏൽപിച്ചത്.
1848 ൽമൂന്നാം ഫ്രഞ്ച് വിപ്ളവത്തിന് ശേഷം അധികാരത്തിലെത്തിയത് നെപ്പോളിയന്റെ ബന്ധുവായ ലൂയി നെപ്പൊളിയൻ ( നെപ്പോളിയൻ- 3) ആയിരുന്നു. ശക്തമായ ഒരു ഭരണ മാണ് നെപ്പോളിയൻ ആഗ്രഹിച്ചത്. 1852 ൽഅദ്ദേഹം സ്വയംചക്രവർതിയായിഅവരോധിച്ചു.നെപ്പോളിയന്റെ ആദ്യത്തെ പദ്ധതിയായിരുന്നു പാരീസിന്റെ പുനർനിർമ്മാണമായിരുന്നു. അതിനായി പറ്റിയ്ഒരാളെ നോക്കമ്പോഴായിരുന്നു ഹോസ്മാനെ ഇന്റീരിയർ മിനിസ്റ്ററായ വിക്ടർ നെപ്പോളിന്റെ അടതുത്തേക്ക് പറഞ് വിടുന്നത്.
അദ്ദേഹം അതോടൊപ്പം ഇങിനെ എഴുതി. ഇതാ ഒരുമനുഷ്യൻ എന്റെ അടുത്ത് വന്നിരിക്കുന്നു. ശക്തനായ മനുഷ്യൻ. പാരീസിനെ മാറ്റിമറക്കാൻ കഴിവുള്ള ചങ്കുറപ്പുള്ള 6 അടി 3 ഇഞ്ച് പൊക്കമുള്ള മിലിട്ടറി പാരമ്പര്മൂള്ള അഹങ്കാരിയായ മനുഷ്യൻ. 15 വർഷം അദ്ദേഹം പാരീസിനെ കീഴ്മേൽ മറിച്ചു.
തേടിയ വള്ളി കാലിൽ ചുറ്റി. ഉടൻതന്നെ വന്നു രാജാവിന്റെ ഉത്തരവ്.
ടിപ്പിക്കൽ ബോൾവേഡ് ബിൽഡിങ്
Houssman building
നെപ്പോളിയൻ-3
1853 ന് ശേഷം 30 വർഷത്തോളം പാരീസ് പുനർനിർമ്മാണത്തിന്റെ പാതയിലായിരുന്നു. ആയിരക്കണക്കിന് കെട്ടിടങളാണ് ദയാദാക്ഷിണ്യമില്ലാതെ ഹൊസ്മാൻ പൊളിച്ച് മാറ്റിയ ത്. നിരവധി കുടുംബങൾ പഠിച്ചിരിക്കുന്നു.പക്ഷെ ഹോസ്മാന് ഇതൊന്നും പ്രശ്നമായിരുന്നില്ല. അദ്ദേഹം മനസ്സിൽ കണ്ട പാരീസ് അത് നടപ്പിൽ വരുത്തുകയാണ് ചെയ്തത്
ഹോസ്മാൻ നൂറ്കണക്കിന് കിമി വാട്ടർ സപ്ളൈലൈനുകൾ സ്ഥാപിച്ചു. നിരവധി പാർകുകളും പൂന്തോട്ടങളും നിർമ്മിച്ചു.നൂറ്കണക്കിന്കിമി റോഡ് 30 അടി വീതിയിൽ നിർമ്മിച്ചു.തെരുവ് വിളക്കുകൾ സ്ഥാപിച്ചു.പഴയ കെട്ടിടങളെല്ലാം പൊളിച്ച് ഒരേ ഡിസൈനിലുള്ള കെട്ടിടങൾ ഓരങളിൽ പണിതു.അദ്ദേഹത്തിന്റ തന്നെ കണക് കൂട്ടലിൽ 350000( മൂന്ന് ലക്ഷ ത്തി അമ്പതിനായിരം)കുടുംമ്പങൾ മാറ്റപ്പെട്ടു.പതിനായരക്കണക്കിനാളുകളാണ് ദിനംതോറും മുപ്പത് വർഷം പ്രയത്നിച്ചത്.
അതിന്റെഫലമാണ് ആധുനിക പാരീസ്.150 വർഷം മുമ്പാണീനഗരം സ്ഥാപിച്ചതെന്ന ഓർക്കണം.
എതിരാളികൾ അദ്ദേഹത്തെ എതിർത്കൊണ്ടേയിരുന്നു. നെപ്പോളിയൻ പക്ഷേ അദ്ദേഹത്തിന് ബ്ളാങ്ക് ചെക് നൽകിയിരുന്നു എന്തും ചെയ്യാനൂള്ള അധികാരം. 1870 ഈ എതിർപ്പ് രൂക്ഷമായി. നെപ്പോളിയഉൻറെ ശക്തി കഷയിക്കുയും ചെയ്തു. അപ്പോൾ നെപ്പോളിയൻ അദ്ദേഹത്തിന്റ രാജി ആവശ്യപ്പെട്ടു. ഹോസ്മാൻ അതിന് വഴങിയില്ല. അങിനെ അദ്ദേഹം പുറത്താക്കപ്പെട്ടൂ.
പിന്നീട് വന്ന ഗവണ്മെന്റ് ഹോസ്മാനെ നിശിതമായി വിമര്‍ശിച്ചു. എങ്കിലും അവർക് ഹോസ്മാന്റെ പണിനിർതാനായില്ല. അവർക്കത് തുടരേണ്ടി വന്നു. 30 വർഷം കൊണ്ട് 2 നൂറ്റാണ്ട് കോണ്ട് ചെയ്യാൻ കഴിയ്ത്ത പണി ഹോസ്മാൻ ചെയ്തുവെന്നതാണ് സത്യം.
ഹോസ്മാൻ പാരീസ് ജനതയുടെ ജീവിതനിലവാരം വാനോളം ഉയർതി. ജീവിതം അനായാസകരമായി പാരീസ് ജനതക്ക്. ഹോസ്മാനാണ് ഇതിന്റ കർതാവ്. അതിന് സഹായിച്ചത് നെപ്പോളിയനും അദ്ദേവത്തിന്റെമന്ത്രിയും.
ഹോസ്മാൻ ഇന്നും ഒരു വിവാദ പുരുഷനായി നില കൊള്ളുകയാണ്. പാരീസിനെ ഒരു ലോകോത്തര നഗരമായി ഉയർത്തിയപ്പോൾ 15000 കെട്ടിട ങൾ അദ്ദേഹം ഇടിച്ച് പൊളിച്ച് കളഞു. 350000 കുടുംബങൾ അനാഥരായി. പാരീസ് നഗരത്തെ 15 വർഷം സൂചി മേൽ നിർതി ഹോസ്മാൻ.
ഫ്രഞ്ച് ചരിത്രകാരനായ ലിയോണ്ഹാവിപറഞത് ഹോസ്മാന്റെ പ്രവർതനംതാരതമ്യം ചെയ്യാനാവില്ല്എന്നാണ്
അദ്ദേഹം അവസാനകാലത്ത് ചെറിയൊരു പെൻഷൻ കൊണ്ടാണ് ജീവിച്ചത് എന്നത് വിധിവൈപരീത്യം. സ്വന്തം തെറ്റുകൾ മനസ്സിലാക്കാനും അത് പ്രകടിപ്പികയും ചെയ്തു ഒർമ്മകുറിപ്പുകളിലൃടെ ഹോസ്മാൻ.
ഇതോടെ എന്റെ പാരീസ് സന്ദർശനം അവസാനിക്കുകയാണ് . നാളെ ബെൽജിയത്തിലേക്ക്.
Comments
Post a Comment