ബ്രുഗ്സ്- പ്രാചീന നഗരത്തിന്റെ കഥ തുടരുന്നു


മാർക്കറ്റ് സ്ക്വയർ. 14 ,15 നൂറ്റാണ്ടൂകളിൽ ഉണ്ടായിരുന്ന വലിയോരു വിപണന കേന്ദ്രം 





 2017 ജൂലായ് 22 നാണ് ഞങൾ ബ്രുഗ് സിൽ കാല് കുത്തിയത്. ഞങൾ ഓൺലൈനായി ഒരു താമസസ്ഥലം ബുക് ചെയ്തിരുന്നു. റയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അകലെയല്ലാത്ത ഒരുവീടാണത്.  റയിൽവേ സ്റ്റഷനിൽ നിന്നും വീടിന്റെ ഉടമസ്ഥനായ ലേഡിയെ വിളിച്ച് ഞങൾഎത്തുന്ന സമയം അറിയിച്ചു 




ഒരൂ പഴയ ദൃശ്യം- പെൻസിൽ ഡ്രോയിംഗ് 

മാർക്കറ്റ് സ്ക്വയറിലെ ഒരു വിഹഗ വീക്ഷണം

മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് ഞങൾ സ്ഥലത്തെത്തിയപ്പോൾ  അവർ  ഞങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും  എന്തെല്ലാം അവിടെ നമുക്കുപയോഗിക്കാമെന്നും മറ്റും ഞങൾക്പറഞ്തന്നു. നല്ല മനസ്സുള്ള ഒരുസ്ത്രീ ആയിരുന്നു ലാൻഡ്ലേഡി. അവർ ഇതിന് അടുത്ത് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട് സ്ഥിരമായി ടൂറിസ്റ്റൂകൾക് വാടക്ക് കോടുക്കുന്നതാണ്. അവിടെയുള്ള കിച്ചണും ക്രോക്കറിയും ഞങൾകുപയോഗിക്കാമെന്ന് അവർ പറഞു. അടുത്ത് തന്നെ സുപർ മാർകറ്റുണ്ടന്നും സാധനങൾ എല്ലാംലഭ്യമാണെന്നും അവർ അറിയിച്ചു. ഞങളുടെ പരിപാടി ബ്രേക്ഫാസ്റ്റ്ഡിന്നർ എന്നിവ സ്വയം പാകം ചെയ്ത് കഴിക്കുകയും ലഞ്ച്, യാത്രവേളകളിൽ റസ്റ്റോറന്റുകളിൽ നിന്നും ആഹ രിക്കുന്ന രീതിയാണ് പൊതുവെ അവലംബിച്ചിരുന്നത്. ഇത് സാമ്പത്തിക മായുള്ള അച്ചടക്കം മാത്രമല്ല വയറിന് അസുഖം ഒന്നും ബാധിക്കാതിരിക്കാനള്ള മുൻകരു തലും കൂടിയായിരുന്നു.


ഹിസ്റ്റോറിയത്തിലേക്ക്  ഉളള ടിക്കറ്റ് പ്രവേശന കവാടത്തിൽ ലഭിക്കും 

അതിനിടയിൽ ഒന്ന് പറയട്ടെ ഇത്രയും ദിവസം യാത്ര ചെയ്തിട്ടും എത്രയോറസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടും ഞങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടായിട്ടില്ല എന്നത് യൂറോപ്പിലെ റസ്റ്റൊറന്റുകളുടെ പ്രത്യേകത യാണ്.അതിന്അവിടെയുള്ള ഗവ ണ്മെന്റുംറസ്റ്റൊറന്റുടമകളും തികച്ചും അഭിനന്ദനമർഹിക്കുന്നുണ്ട്. 


മാർക്കറ്റ്    സ്ക്വയറിൽ      നിരവധി റസ്റ്റോറന്റുകളാണ് പ്രവർത്തിക്കുന്നത്. അത്തരം ഒരു റസ്റ്റോറന്റിൽ 

വർഷം തോറും 80   ലക്ഷത്തോളം   ആളുകൾ സന്ദർശിക്കുന്നുണ്ട് ഈചരിത്ര നഗരം. ബ്രുഗ്സിന്റെ മറ്റൊരു പ്രത്യേകത ഇവിടത്തെ കോട്ടകളുടെ ബാഹുല്യമാണ്. നിരവധി കോട്ട കൊത്തളങൾ നഗരത്തിലുണട് .മിക്കവയും 14 ,15 നൂറ്റാണ്ടുകളിൽ നിർമ്മിച്ചവയാണ്.മിഡൈവൽ ആർക്കിടെക്ചർ ആണ് എവിടെയും. വളരെയധികം കാണാനുണ്ടിവിടെ. ഞങൾ രണ്ട് ദിവസമാണ് ബ്രുഗ്സിൽ തങാനു ദ്ദേശിച്ചിരുന്നത്. അതിനാൽ തന്നെ എല്ലാം വിശദമായി കാ ണാനുള്ള സമയം ലഭിക്കുകയില്ല എന്നറിയാമായിരുന്നു. 

മാർക്കറ്റ്സ്ക്വയർ 


ഏതോരു ടൂറിസ്റ്റും ആദ്യം സന്ദർശിക്കുന്നത് മാർക്കറ്റ് സ്ക്വയർ തന്നെയായിരിക്കും എന്ന  കാര്യതിൽ ഒരുതർക്കത്തിനവകാശമില്ല. മാർകറ്റ് സ് ക്വയറിലേക്കാണ് ഞങൾ ആദ്യം പോയത്. 12,13,14,15 നൂറ്റാണ്ടുകളിൽ നിർമ്മിച്ച വൻ കെട്ടിങളാണ് ഈ സ്ക്വയറിൽ നാം കാണുന്നത്. അവിടെ നിന്നപ്പോൾ എന്റെമനസ്സ് 500 വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു.ഇന്ത്യയിൽനിന്നും മുഗൾ രാജാക്കന്മാരായ അക്ബറിന്റേയും ജഹംഗീറിൻ്റെയും ഉദ്യോഗസ്ഥർ ഇവിടെവന്ന് സാധനങൾ കൈമാറ്റം ചെയ്തിട്ടുണ്ടാകും എന്നുറപ്പ്. അറബിനാടുകളിൽനിന്നും ആഫ്രിക്കയിൽ നിന്നും വ്യാപാരികൾ  മാർക്കറ്റ് സ്ക്വയറിൽ  ബ്രിട്ടീഷുകാരോടുo ഡച്ചുകാരോടും ഫ്രഞ്ചുകരോടും വ്യാപാരം ചെയ്യുന്ന രംഗം ഞാൻ മനസ്സിൽ കണ്ടു.


മാർക്കറ്റ് സ്ക്വയറിനു മുന്നിൽ

മധ്യകാലഘട്ടത്തിലെ ഈ മാർക്കറ്റസ്ക്വയർ വളരെ തിരക്കുള്ള മാർക്കറ്റായിരുന്നു.ഇന്നത് മുഴുവൻ റസ്റ്റോറന്റൂകൾ കയ്യടക്കിയിരിക്കുന്നു. 

ആയിരക്കണക്കിന് വ്യാപാരികളാണ് അന്ന് വിദൂര പൗരസ്ത്യ ദേശങളിൽ നിന്നും പാശ്ചാത്യ ദേശങളിൽ നിന്നും ഇവിടെയെത്തിയിരുന്നത്. 

ഇവിടം യൂറോപ്പിന്റെ മിഡൈവൽ കാലം ഒരു ടൂറിസ്റ്റിന്റെ മുന്നിൽ തുറന്നിടുകയാണ്. 

ഹിസ്റ്റോറിയം 


ആദ്യം ഒരു ടൂറിസ്റ്റ് ചെയ്യുക ഹിസ്റ്റോറിയം കാണുക എന്നത് തന്നെയായിരിക്കും. ഹിസ്റ്റോറിയം ഒരു മനോഹരമായ അനുഭവം തന്നെയാണ്. അത് നമ്മേ 15 നൂറ്റാണ്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. നാം അന്നത്തെ വ്യാപാരികൾക്കൊപ്പവുoഅന്നത്തെ നാട്ടുകർക്കൊപ്പവും സഞ്ചരിക്കുകയാണ്. ഇതൊരു വലിയ അനുഭവമാണ്. പ്രത്യേകിച്ചും ചരിത്രത്തിൽ കുറച്ചൊക്കെ താല്പര്യമുള്ള എനിക്ക്  പ്രത്യേകിച്ചും.ഞാൻ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു പൗരസ്ത്യ വ്യാപാരിയായ മാറിയോ എന്ന് സംശയിച്ചു. 


ഹിസ്റ്റോറിയത്തിലെ ഒരുമുറിയിൽ. നമ്മെ 15 നൂറ്റാണ്ടിലേക്ക് കൂട്ടി ക്കൊണ്ട് പോവുകയാണ് ഇവിടെ 

എന്താണ് ഹിസ്റ്റോറിയം? നാം ഒരു സമയ രഥത്തിൽ കയറി യാത്ര ചെയ്യുകയാണിവിടെ. 7 മാജിക്കൽ മുറികളുണ്ടിവിടെ.ഓരോ മുറിയിലും പതിനഞ്ചാം നൂറ്റാണ്ട് പുനർസൃഷ്ടിക്കപെടുകയാണ് . അതിലെ കഥാപാത്രങളോടൊപ്പം ഞാനും ഒരു കഥാപാത്രമായി മാറി. അതാണ് ഈ ഹിസ്റ്റോറിയത്തിന്റെ വിജയം

 

15 നൂറ്റാണ്ടിലെ വിപണന കേന്ദ്ര ത്തിൽ ഒരു സ്ത്രീ വ്യാപാര ചർച്ചയിൽ .  ഹിസ്റ്റോറിയത്തിലെ ഒരു മുറി 

  ഗ്രാഫിന്റെ സഹായത്താൽ എല്ലാം കെൾകുകയും ചെയ്യാമായിരുന്നൂ. 

ഹിസ്റ്റോറിയം തുടങിയത് 2019 ലായിരുന്നൂ. 

 സമയo - 11 മണി മുതൽ 6 മണി വരെ 

ഹിസ്റ്റോറിയം ടവർ 

35 മീറ്റർ ഉയരമുള്ള ഹിസ്റ്റോറിയം ടവറിൽ നിന്നു360 ഡിഗ്രീ യിൽ കാണാം .145 സ്റ്റെപ്സ് കയറണമെന്ന് മാത്രം. 

വർച്വൽ റിയാലിറ്റിയാണ് ഹിസ്റ്റോറിയം ഷോയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. തീർച്ചയായും കണ്ടിരിക്കേണ്ട വലിയ ഒരു അനുഭവമാണ് നിങൾകുണ്ടാകുന്നത് 

ഹിസ്റ്റോറിയത്തിൽനിന്നും ഞങൾ പോയത് ചോക്കൊ മ്യുസിയം കാണാനായിരുന്നു 

ചോക്കോ മ്യൂസിയം

മാർക്കറ്റ് സ്ക്വയറിൽ നിന്നൂം ഞങൾ പോയത് ചോക്കലേറ്റിന്റെ കഥ പറയുന്ന ചോക്കോ മ്യൂസിയം കണാനായിരുന്നൂ. എനിക്ക് ബൽജിയം രാജ്യവും ചോക്കലേറ്റുo  തമ്മിലുള്ള അഭേദ്യമായ ബന്ധം  ഇതിലൂടെ സഞ്ചരിച്ചപ്പോൾ മനസ്സിലായി

എല്ലാ ദിവസവും 10 മുതൽ 5 വരെ ചോക്കോമ്യുസിയം തുറന്നിരിക്കും. 4 പിഎംന് അവസാന ടിക്കറ്റ്. 

സൗത്ത് അമേരിക്കയിലെ മായാ സിവിലൈസേഷനിലെ ചോക്കലേറ്റ് ദ്രാവകം മുതൽ യൂറോപ്പിലെ ചോക്ക ലാറ്റ് 



വരെ നമ്മെ ഭ്രമിപ്പിക്കുന്നുണ്ട്. നമ്മുടെ മനസ്സിൽ വരുന്ന ചോദ്യങൾ ഇവയൊക്കെയാണ് 

ഇതെവിടെ നിന്നും വന്നു? എങിനെ യൂറോപ്പ്കീഴടക്കി?എന്താണിതിന്റെ രഹസ്യം? എന്നിങനെ 

4000 കൊല്ലം പഴക്കമുള്ള ചരിത്രം മാത്രമല്ല അതിന്റെ വിപണനവൂം. ചോക്കലേറ്റ് മ്യൂസിയം നിങളെ ആനന്ദിപ്പിക്കും 

ആദ്യം നമ്മളെ കാത്തിരിക്കുന്നത് ചോക്കലേറ്റിന്റെ ചരിത്രമാണ്. ചോക്കലേറ്റ് ഇന്നത്തെ രൂപത്തിലേക്കൂള്ള പരിണാമത്തിന്റെ കഥയാണ് നിങളെ കാത്തിരിക്കുന്നത്. ചോക്കലേറ്റിന്റെ ചരിത്രത്തിനകമ്പടിയായി ഇതെങിനെയാണ് ഉണ്ടാക്കുന്നതെന്ന് നമ്മെ കാണിച്ച് തരുന്നു.പലതരം രുചികരമായ ചോക്കലേറ്റൂകൾ നിർ മിക്കുന്നത് കാണാൻ മാത്രമല്ല അത് രുചിക്കാനുള്ള അവസരവും നമുക്ക് ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്

ബൽജിയം ചോക്കലേറ്റ് ലോകോത്തര മാണെന്ന് പറഞല്ലോ. 17 നൂറ്റാണ്ട് മുതൽ തന്നെ ചോക്കലേറ്റ് മധ്യ അമേരിക്ക യിൽ നിന്നും ബൽജിയത്തിലേക്ക് വരുകയാണുണ്ടായത് 


ബ്രുഗ്സിലെ ചോക്കലേറ്റ് മ്യൂസിയം


വാൻ ബെല്ലി കുടൂംബത്തിന്റ ഒരു ലോകത്തിനുള്ള സംഭാവനയാണ് ഈ മ്യൂസിയം. ഈമ്യൂസിയം കണ്ടിറങിയപ്പോൾ വലിയ സന്തോഷം തോന്നി.മനുഷ്യരെല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചോക്കലേറ്റിന്റെ ചരിത്രവും അതിന്റെ ഉൽപാദനവും അതെങ്ങനെ യൂറോപ്പിനെ കീഴടക്കി എന്നതും എന്റെ മനസ്സിനെ മഥിച്ചു. ഇന്ന് ഏറ്റവും നല്ല ചോക്കലേറ്റ് ഉൽപാദിപ്പിക്കുന്ന രാജ്യമാണ് ബൽജിയം. ബൽജിയത്തിലെ വിവിധയിനംചോക്കലേ റ്റുകൾ ഇവിടെ കുറഞ വിലക്ക് ലഭ്യമാണ്. 

ചോക്കലേറ്റ് ഇഷ്ടപ്പെടുന്നവർക് വാങാൻ നിരവധി ഷോപ്പുക ൾ ബ്രൂഗ്സിലുണ്ട്. 


ചോക്കോസ്റ്റോറിയും ചോക്കലേറ്റ് മ്യൂസിയവും വേറിട്ട അനുഭവമാണ് ഒരു സഞ്ചാരിയുടെ മനസ്സിൽ സൃഷ്ടിക്കുന്നത്. ഞങൾ താമസിക്കുന്ന വീടിനടുത്താണ് പ്ശസ്തമായ ഒരുചോക്കലേറ്റ് 
കടയായ OLD CHOCOLATE HOUSE.വൈകിട്ട് അവിടെ നിന്നും ചോക്കലേറ്റ് വാങിക്കാമെന്ന് തീരമാനിച്ചു. മ്യൂസിയദർശനത്തിന് ശേഷം ഞങൾ ലഞ്ചിനായി അടുത്തുള്ള റസ്റ്റോറന്റിലേക്ക് കയറി 

Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര