ശ്രീനഗറിലെ ആ അഞ്ചു മനോഹരദിനങൾ(രണ്ടാംദിനം)




രണ്ടാംദിവസത്തെ പരിപാടികളെ കുറിച്ച് നസീർ തലേദിവസം ഡിന്നർസമയത്ത് പറഞിരുന്നു. സോണാമാർഗിലേക്കാണ് യാത്ര എന്നാണ് നിശ്ചയിച്ചിരുന്ന ത്. അവിടെനിന്നും സോഞ്ചില പാസ്സിലെ വാർ മെമ്മോറിയലിൽ സന്ദർശനം. കൃത്യം 8.30 തന്നെ യാത്ര തുടങണമെന്നും താമസിക്കരുതെന്നും നസീർ അഭ്യര്‍ത്ഥിച്ചിരുന്നു.ലഞ്ച് നേരം വൈകാൻ സാധ്യത യുള്ളതിനാൽ പരമാവധി പ്രഭാതഭക്ഷണം കഴിക്കാൻ ശ്രമിക്കണമെന്നും നസീർ ഉപദേശിച്ചിരുന്നു. ഞങൾ കൃത്യ സമയത്ത് തന്നെ ടെമ്പോ ട്രാവലറിൽ ഹാജരായി. പ്രാതൽ നന്നായിരുന്നു. എല്ലാവരും എത്തി കൃത്യം 9.00 മണിക്ക് യാത്ര ആരംഭിച്ചു. നസീർ സോണാമാർഗിനെ കുറിച്ചും അതിന്റെ ഭംഗിയെ കുറിച്ചു ചെറിയ ഒരു വിശദീകരണം നൽകി. 









മെഡൊ ഓഫ് ഗോൾഡ് അഥവാ സോനാ മാർഗ് കാഷ്മീരിലെ ഗാൻഡർബാൽ ജില്ല യിലെ ഒരു ഹിൽ സ്റ്റേഷനാണ്. കൃത്യം 80 കിമി അകലമുണ്ട് ശ്രീനഗറിൽ നിന്ന്. ഇന്നിപ്പോൾ ഒരു വിനോദസഞ്ചാര കേന്ദ്ര വും ട്രെക്കിങ് ഡെസ്റ്റിനേഷനുമാണ് സോണാമാർഗ്  .കാർഗിൽ യുദ്ധ ത്തിന് ശേഷം ഇന്ത്യൻ ആർമിയുടെ ഒരു പ്രധാന സ്ഥലവുമാണിത്. ഏകദേശം മൂന്ന് മണിക്കൂർ സമയമെടുക്കും സോണാ മാർഗിലെത്താൻ. 











സോനാമാർഗിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു എന്ന് പറയാതെ വയ്യ. സോണാമാർഗിന്റെ ചരിത്രപരമായ പ്രാധാന്യം വളരെ വലുതാണ്. കാഷ്മീരിനെ ഗൾഫ് രാജ്യങളുമായി ബന്ധിപ്പിക്കുന്ന വാതിലാണ് സോണാമാർഗ്. മഞ്കാലത്ത് ശക്തിയേറിയ മഞ് വീഴ്ച ഉണ്ടാകുന്ന സ്ഥലമാണ് സോണാമാർഗ്. നവംബർമുതൽ അങോട്ട് യാത്ര ദുഷ്കരമാണെങ്കിലും മനോഹാരിതയുടെ മാസ്മരികത വിനോദസഞ്ചാരികൾക് ഊർജം നൽകുന്നുണ്ട് .ലഡാക്കിലേക്കുള്ള വഴിയാണിത്. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് ഹൈവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഈ റോഡ് സമീപകാലത്ത് വീതി കൂട്ടിയതിനാൽ യാത്ര വിഭ്രാന്തി യുളവാക്കില്ല 










വണ്ടിയിലിരുന്ന് നസീർ ഒരു കാര്യം അവതരിപ്പിച്ചു.നമുക്ക് അന്താക്ഷരി കളിച്ചാലോ എന്ന് ഇടത് ഭാഗത്തിരിക്കുന്നവർ ഒരു ഭാഗത്തും വലത് ഭാഗത്തിരിക്കുന്നവർ ഒരുഭാഗത്തുമായി മത്സരം ആരംഭിച്ചു.എല്ലാവരും നന്നായി പങ്കെടുത്തത് കൊണ്ട് പല പഴയ ഹിറ്റ് ഗാനങളും കാഷ്മീരിലെ മനോഹാരിതയിൽ ഒർക്കാനുള്ള ഒരു അവതരിപ്പിച്ച മാറി ഈ അന്താക്ഷരി. അന്താക്ക്ഷരി കളിച്ച് സമയം പോയതറിഞില്ല. വാഹനം കയറ്റം കേറകയാണ്. വലത്ഭാഗത്ത് സിന്ധുനദിയും കാണാം. മനംമയക്കുന്ന കാഴ്ചകൾ അവസാനിക്കുന്നില്ല. ഒന്ന് കഴിഞാൽ മറ്റൊന്ന്. ജഹാംഗീർ ചക്രവർതിയോട് മരണക്കിടക്കയിൽ വച്ച് അങ് എതാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ പറഞത് കാഷ്മീർ മാത്രം ബാക്കിയുള്ളതെല്ലാം ഒന്നിനും കൊള്ളാത്തവയെന്നായിരുന്നു. ഈ വാക്കുകൾ അന്വർത്ഥ മാക്കുന്നതായിരുന്നു കാഷ്മീരിലെ ഓരോ ഇഞ്ച് സ്ഥലവുമെന്ന് പറയാം 










അതിനിടയിൽ സിന്ധുനദി അടുത്ത് കാണാനായി ടൂറിസ്റ്റ് വണ്ടി നിർത്തി.ഇപ്പോഴാണാലൊചിച്ചത് ഞങളുടെ ശകടത്തിന്റെ ഡ്രൈവറെ കുറിച്ച് ഒന്നും പറഞില്ലല്ലോ എന്ന്. സ്വന്തം വണ്ടി ഓടിക്കുന്ന ഒരു കാഷ്മീരി യുവാവായിരുന്നു അദ്ദേഹം. വെളുത്ത് സുന്ദരൻ. താടിയുണ്ട്. കാഷ്മീരിലെ എല്ലായുലാക്കളും താടി വളർതിയിരിക്കുന്നതായി കാണാം. ഡ്രൈവറുടെ സൗന്ദര്യത്തെ കുറിച്ച് പറഞപ്പോൾ കാഷ്മീരി പെൺകൊടികളെ കുറിച്ച് രണ്ട് പറയാതിരിക്കുന്നത് ശരിയല്ലല്ലോ. ചെറുപ്പത്തിൽതന്നെ ആപ്പിൾപോലെ സുന്ദരികളാണ് കാഷ്മീരി വനിതകൾ എന്ന് ഞാൻ കേട്ടിട്ടുണ്ട്. അത് ശരിയാണെന്ന് ഈ സൗന്ദര്യ ധാമങളെ നേരിൽ കണ്ടപ്പോൾ എനിക്ക് മനസ്സിലായി. വെളുത്ത് തുടുത്ത കാഷ്മീരിപെൺകൊടികൾ സുന്ദരികളാണ് എന്നതിൽ തർകമില്ല. എന്നാൽപുറത്ത് നിന്നും വിവാഹബന്ധവും ഇവിടെ സാധ്യവുമല്ല. 









അപ്പോൾ സിന്ധു നദികാണാൻ ഞങളിറങി. 108 കിമി ദൂരമുണ്ട് ഈഝലം നദിയുടെ കൈവഴിക്ക്. ഞങളുടെ യാത്രയിലെല്ലാം ഞങളെ ഉടനീളം അനുഗമിച്ചിരുന്നു സിൻഡ്. നാല് വലിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ ഇന്ത്യ ഈ നദിയിൽ നടപ്പാക്കിയിട്ടുണ്ട്. അങനെ ഏകദേശം ഒരുമണിയോടെ ഞങൾ സോണാമാർഗിലെത്തി. ഇനി ലഞ്ച് കഴിക്കാമെന്നായി നസീർ. വിശപ്പ് പതിയെ നിരാളി പ്പിടുത്തം തുടങിക്കഴിഞതിനാൽ എല്ലാവരും സമ്മതിച്ചു. അവിടെ ഒരു ടൂറിസ്റ്റ് റിസോർടിലാണ് ലഞ്ച്. 






സോനാമാർഗ് വർഷം മുഴുവൻ വിനോദസഞ്ചാരികളുടെ ഒരുപറുദിസയാണെ
ങ്കിലും ഏപ്രിൽ തൊട്ട് ജൂൺവരെയാണ് സീസൺ.ജൂലൈ മുതൽ ആഗസ്ത് വരെ അമർനാഥ് യാത്രക്കാരുടെ തിരക്കായിരിക്കും. മഞ്കാലത്ത് ഈറോഡ് അടച്ചിടുകയാണ് പതിവ് 



ലഞ്ച് കഴിഞപ്പോൾ നസീർ ഞങളോട് ഒരുകാര്യം അവതരിപ്പിച്ചു.അവിടെ നിന്നും വാർ മെമ്മോറിയലിലേക്കുള്ള പ്രോഗ്രാം നിലവിൽ പാക്കേജിൽ ഇല്ലെന്നും സീസണായതിനാൻ നമുക് കാശ് സെപരേറ്റ് ആയെടുത്ത് സോജിലാ പാസ്സിലേക്ക് പോകാമെന്നും. അതനുസരിച്ച് അവിടെ യുള്ള വാടകവണ്ടിക്കാരമായി കൂടെയുണ്ടായിരുന്ന അർച്ചന തന്നെ മുൻകൈയെടുത്തു. 9000 ക പറഞെങ്കിലും 6500 കക്ക് ഡീൽ അവസാനിപ്പിച്ച് സോജിലാ പാസ്സിലേക്ക് യാത്ര. അപ്പോഴാണ് ഡ്രൈവർ പറയുന്നത് ഇന്ന് വെള്ളിയാഴ്ചയാണ്. ജുമ നമസ്കാരം ഉള്ളതിനാൽ 4 മണികഴിഞേ വണ്ടിവിടുകയുള്ളു എന്ന്. തൽകാലം ഇവിടതന്നെയുള്ള ചിലവിനോദസഞ്ചാരകേന്ദ്രങളിൽ പോകമെന്ന് ഡ്രൈവവർ പറഞു.







WRITER POSING FOR A PHOTO,MUDASIR IS THE PHOTOGRAPHER
AT SONAMARG







SONAMARG OR GOLDEN MEADOW





 



BARRACKS OF ARMY IN ZOJILA PASS













മുദാസിർ എന്നായിരുന്നു ഞങ്ങ ളുടെ വണ്ടി ഓടിച്ച ഡ്രൈവറുടെ പേര്. ഊർജസ്വലനായ ഒരു വ്യക്തിയായിരുന്നു മുദാസിർ. അവിടെ തന്നെ ഒരുഗ്രാമത്തിലായിരുന്നു അദ്ദേഹവും കുടുംബ വും താമസിച്ചിരുന്നത്. ടൂറിസ്റ്റുകളിൽ നിന്നും ലഭിക്കുന്ന പൈസ കൊണ്ടാണ് ഇകൂട്ടർ ജീവിക്കുന്നത്.
4 മണിക്ക് റോഡ് തുറക്കുമെന്നാണ് ഡ്രൈവറും ടാറ്റാ സുമോയുടെ ഉടമസ്ഥനുമായ മുദാസിർ ഞങളെ അറിയിച്ചിരുന്നത്. അതിൻപ്രകാരം ഞങൾ തയ്യാറായി. ഞങളുടെ കൂടെ വേറെ രണ്ട് വണ്ടികളും ഉണ്ടായിരുന്നു. ഞങളുടെ വണ്ടിയിൽ ഞാനും ഭാര്യയും സുനിലും ഭാര്യയും ലവ് ലിയും സജുവും പിന്നെ യുവാക്കളായ അർച്ചനയും ദേവരാജനുമാണ് ഉണ്ടായിരുന്നത്. അർച്ചന ഇടക്കിടെ ഡ്രൈവറോട് ഈ നാടിനേ പറ്റിയും അവിടുത്തെ ജീവിതത്തെ പ്പറ്റീയും ചോദിച്ച് കൊണ്ടിരുന്നു. നമ്മുടെ ഡ്രൈവറാകട്ടെ ഇതിനെല്ലാം മറുപടിയും നൽകി ക്കൊണ്ടിരുന്നു.




War memorial AT Zojila pass
 
1948 ലെ ഇന്ത്യൻ പട്ടാളത്തി ന്റെ വിജയം കാഷ്മീരിന്റെ വിധി നിർണയിച്ചു. പാകിസ്ഥാൻപട്ടാളം ബലൂചിസ്ഥാനും ജിട്ബിട്സും കാർഗിലും പിടിച്ചെടുത്ത് സോജിലാ പാസ്സിനടുത്തെത്തിയ സമയം.സോജിലാ പാസ്സും കയ്യടക്കിയാൽ ലേയും ലഡാക്കും കൈപ്പിടിയിൽ. 

കാഷ്മീരിനന്ന് സ്വന്തം പട്ടാളം മാത്രം. ഈസമയത്താണ് എവിടെനിന്ന് പൊട്ടിവീണതെന്ന് മനസ്സിലാക്കാൻപറ്റാത്ത വിധംഇന്ത്യൻപട്ടാളം അവതരിച്ചത്. ശത്രു ഇതോട് കൂടി ചിന്നഭിന്നമായെന്ന് മാത്രമല്ല അടിയറവ് പറയുകയുംചെയ്തു. അതിന്റെ ഓർമക്കായി പണിതുയർതിയ ഈ സ്മാരകം ഏതൊരു ഇന്ത്യ ക്കാരനേയും രോമാഞ്ചകഞ്ജുകമണിയിക്കാതിരിക്കില്ലതന്നെ.116500 അടി മുകളിലാണ് ഈവാർ മെമ്മോറിയൽ. 



അവിടെ നിൽകുമ്പോൾ താഴെ മൈതാനത്ത് പട്ടാള ക്യാമ്പ് കണ്ടു. ഞങൾ പോയത് സപ്തംബറിലാണല്ലോ. തണുപ്പ് വരാൻ തുടങിയതേയുള്ളു.കുറച്ച് കഴിഞാൽഈ പ്രദേശങളെല്ലാം മഞ് കൊണ്ട് മൂടും. ഇത്തരംസാഹചര്ങളിൽ ഇന്ത്യ ൻ അതിർത്തികാക്കുന്നപട്ടാളക്കാരുടെകഷ്ടപ്പാടുകൾ ഞാൻ അവിടെനിന്നപ്പോൾ ഓ ർത്തു. സോജിലാ പാസ്സിൽ 5 മണിയോട് കൂടിയാണ് ഞങൾ എത്തിയത്. അവിടെ നല്ല തണുപ്പാണ് 
.പാർക്കിങ്ഏരിയായിൽ കുറച്ച് താത്കാലിക ഷെഡുകൾ കണ്ടു.ടൂറിസ്റ്റ്കൾകുള്ള ചായപ്പീടികകളാണവ. ചില താത്കാലിക ടോയ്ലറ്റ് സൗകര്യങളും ലഭ്യമാണ്.



ശ്രീനഗറിലേക്ക് മടക്കം 

സോജിലാപാസ്സ് കണ്ടതിന്ശേഷം ഞങ്ങ ൾ മടങാനാരംഭിച്ചു. വന്ന

റോഡിൽ കുടിയല്ല മടങുന്നത്. വരാനും മടങാനും പ്രത്യേക റോഡുകളാണ്. നോക്കെത്താനാകാത്ത താഴ്ചയാണ് ഒരു സൈഡ്. ഏതെങ്കിലും തരത്തിൽ ഒന്ന് മറിഞ് പോയാൽ പൊടി പോലും കിട്ടുകയില്ല. ഇങനെ ഞങൾ താഴെക്കിങുമ്പോൾ എതിരെവരുന്നു ചില വാഹനങൾ. ലഡാക്കിലേക്ക് പോകുന്നവയാണ്. നിയമം ലംഘിച്ചാണ് വരുന്നത്. പക്ഷേ ആര് ചോദിക്കാൻ? ഇത്രയും ഉയരത്തിൽ ആരുണ്ടാകും നിയമം നടപ്പാക്കാൻ? ഏതായാലുംഞങളുടെ ഡ്രൈവർ പരിചയസമ്പന്നനായ.അയാൾ എല്ലാവരേയു ധൈര്യം നൽകി. അങനെ ഭയത്തോടെയാണെങ്കിലും സോണാമാർഗിൽ എത്തി ച്ചേർന്നു. എല്ലാവർകും ഡ്രൈവറെ ഇഷ്ടപ്പെട്ടതിനാൽ പൈസ കുറച്ച് കുടികൊടൂത്ത്
സെറ്റിൽ ചെയ്തു. ജീവൻ കിട്ടി എന്ന സന്തോഷവും ഒരു കാരണമാകാം 






















                                             BARRACKS OF ARMY A CLOSE VIEW





സോണാ മാർഗിൽ നിന്നും ഉടൻ തന്നെ ശ്രീനഗറിലെക്ക് തിരിച്ചു. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. മനസ്സിന് സന്തോഷം പകരുന്ന നയനാനന്ദകരമായ  പ്രകൃതി ഓരോ മനസ്സിലേക്കും ആനന്ദം കോരി യൊഴിക്കുകയാണുണ്ടായത്. മനുഷ്യ മനസ്സും പ്രപഞ്ചവും ബന്ധപ്പെട്ട് കിടക്കുകയാണ്. കാഷ്മീരിലുടെട യാത്ര ചെയ്യുമ്പോൾ ഈ മഹാസത്യം നമുക്ക് മനസ്സിലാകും. 

അങിനെ തിരിച്ച് പോകുമ്പോൾ മറ്റൊരുസംഭവത്തിനും ഞങൾ സാക്ഷ്

 വഹിച്ചു. വാഹനം നിരനിരയായി കിടക്കുകയാണ്. കാരണം ചോദിച്ചപ്പോൾ ആട്ടിടയന്മാൾ പതിനായിരക്കണക്കിന് ആടുകളെ റോട്ടിലുടെനടത്തി താഴെക്കിറങുകയാണ്. അതിന്ൽ അവ ഇനിറോഡിൽ നിന്നും മാറിയാൽ മാത്രമേ പോകാനായി.ഏകദേശം മുക്കാൽ മണിക്കൂറോളം ബ്ളോക്കിൽ പെട്ടു. ഭാഗ്യവശാൽ അന്നത്തെ അവരുടെ നടത്തം അവസാനിച്ചതാനിൽ എല്ലാ ആടുകളും സമീപത്തെ തുറസ്സായ ഒരുസ്ഥലത്തേക്ക് പ്രവേശിച്ചതിനാൽ ഞങളുടെ യാത്ര തുടങാൻ സാധിച്ചു. 9 മണിയോടെ ഹോട്ടലിൽ. ചില തെരുവ് കച്ചവടക്കാർ ഞങളേയും കാത്ത് ഹോട്ടലിന്റെ ഗേറ്റിൽ ന്ൽപുണ്ട് അവരേയൊന്നും ഗൗനിക്കാതെ നേരെഡൈനിങ്ഹാളിലക്ക്. വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുറിയിലേക്ക്. ബെഡിൽ വീണതേ ഓർമ്മയുള്ളു. സ്വർഗസദൃശമായ പ്രകൃതിയുടെ സ്വപ്നങൾ കണ്ട് സുഷുപ്തിയിലേക്ക് വീണു. 






Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര