ബ്രുഗ്സ്- പ്രാചീന നഗരത്തിന്റെ കഥ തുടരുന്നു

 

മാർക്കറ്റ് സ്കവയർ സന്ദർശിച്ചതിന് ശേഷം ഞങൾ ബ്രുഗ്സ് സിറ്റി ഹാൾ കാണുന്നതിനായാണ് പോയത്. 15 നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു മനോഹരമായ കെട്ടിട മായിരുന്നു ടൗൺഹാൾ. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ടൗൺഹാളാണിത്. ജാൻ റോജിയേഴ്സ് എന്ന എഞ്ചിനീയറാണ് ഇതിന്റെ നിർമ്മാണം പൂർതീകരിച്ചത്. 1376 ൽ ആരംഭിച്ച പണി അവസാനിക്കുന്നത് 1421 ലാണ്. ഈ കെട്ടിടം കണ്ടാൽ തന്നെ മനസ്സിലാകും  വെറും 35000 പൗരന്മാരുള്ള ഒരു മുനിസിപ്പാലിറ്റിയുടെ പതിനഞ്ചാം നൂറ്റാണ്ടിലെ സമ്പന്നത. ലോകത്തിലേക്ക് ഇന്ന് ഏറ്റവും സമ്പന്നമായിരുന്ന നഗരമായിരുന്നു ബ്രഗ്സ്.

CITY HALL BRUGES



ടൗൺ ഹാളിന് മുന്നിലെ ചിത്രം



Church of lady 

Town hall 

പള്ളി യങ്കണം 



 
CHURCH OF OUR LADY


ടൗൺഹാൾ സന്ദർശിച്ചതിന് ശേഷം ഞങൾ ചർച് ഓഫ് ഔവർ ലേഡി എന്ന പള്ളി കാണാനാണ് പോയത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണി കഴിച്ചതാണ് പള്ളി.ഈപള്ളി 12,13,14,15 നൂറ്റാണ്ടുകളിലാണ് പ്രശസ്തിയുടെ ഉച്ച കോടിയിലെത്തിയത്. അന്നത്തെ ബ്രുഗ്സ്ജനതയുനപണക്കൊഴുപ്പും ധാരാളിത്തവും ഇത് കാണുന്ന ഏതൊ. രാൾകും ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും.115 മീ( 350അടി) ഉയരമുള്ള ഈ പളളിയുടെ ടവർ നഗരത്തിലെ ഏറ്റവും ഉയരമുള്ള നിർമ്മിതിയാണ്. മാത്രമല്ല ലോകത്തിലെ തന്നെ ഇഷ്ടിക യിൽ നിർമ്മിച്ച മൂന്നാമത്തെ ഉയരമുള്ള ടവറാണ് ഈ പള്ളിയിലേത് 




Church of our lady 

ഗോതിക് രീതിയിലൂള്ള ആർകിടെക്ചർ ആണ് പള്ളിയുടെ നിർമ്മിതിയി ൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 





ഈ പള്ളിക്ക് ഉള്ള ഏറ്റവും വലിയ പ്രത്യേകത ഇവിടെയാണ് മൈക്കൽ ആഞ്ചലോയുടെ ഏറ്റവും പ്രശസ്തമായ "മഡോണയും കൂഞും " എന്ന വെണ്ണക്കൽ പ്രതിമ ഉള്ളത്  എന്നതാണ്. 1504 നോടനുബന്ധിച്ചാണ് മൈക്കലാഞ്ചലോ  ഈ മനോഹരശില്പംഇവിടെ അണിയിച്ചൊരുക്കിയത്.1502 മുതൽ 1504 വരെ ഫ്ളോറന്റയിൻ ബാങ്കർമാരിൽ നിനും മൈക്കൽ ആഞ്ചലോ പണം വാങിയതായി കാണുന്നുണ്ട്. 

സത്യത്തിൽ ഇറ്റലിയിലാണ് മൈക്കൽ ആഞചലോ ഈ ശിലപം പണിതതെങ്കിലും ബ്രുഗ്സിലെ ബാങ്കർമാർ ഇത് വാങ്ങുകയായിരുന്നു.അങിനെ മൈക്കൽ ആഞ്ചലോ ജീവിച്ചിരിക്കുമ്പോൾ തന്നെ ഈ അമൂല്യ ശില്പം ബ്രഗ്സിലെ പള്ളിയിലെത്തി. 



Madonna & child ( ലോകപ്രശസ്തമായ ശില്പം)

മൈക്കൽ ആഞ്ചലോയുടെ മഡോണ & ചൈൽഡ്. 
ഈശില്പത്തിനൊരു വലിയ പ്രത്യേകത യുണ്ട് അമ്മയായ മറിയം ശോകമൂകയാണ്. സ്നഹമല്ല മറിച്ച് ദുഖമാണ് തളം കെട്ടി നിൽകുന്നത്. വരാൻ പോകുന്ന ദുരന്തം മനസ്സിലാക്കിയെന്ന് വേണം കരു താൻ. നൂറ്റാണ്ടു കളോളം ഈ മനോഹരശില്പം സുരക്ഷിതമായിരുന്നെങ്കിലുo.ഫ്രഞച് റവലൂഷന സമയത്തും വേൾഡ് വാർ സമയത്തും  കാണാതായ ശില് പം തിരിച്ച് ബ്രുഗ്സിലെത്തി .ഈ ചർഛിലെ മറ്റൊരു മറക്കാനാകാത്ത കാഴ്ച മേരിയുടേയും ചാൽസിന്റെയും ശവകുടീരങളാണ്. ബർഗണ്ടിയിലെ റാണിയായിരുന്നു  25  വയസ്സിൽ മമരണപ്പെട്ടമേരി.കുതിരപ്പുറത്തു നിന്നുള്ള വീഴ്ചയാണ് മരണകാരണം. ബ്രുഗ്സിന്റെ സുവർണ കാലമായിരുന്ന 1500 കളിലാണിത്. അതിന്റെ കൂടെ പിതാവായ " ധീരനായ ചാൾസിന്റേയും.ചാൾസ് യുദ്ധത്തിലാണ് മരണപ്പെട്ട ത്. ഈ ശവകുടീരങ്ങൾ ബ്രുഗ്സിന്റെ സമ്പന്നത വിളിച്ചോതുന്നു. മൈക്കൽ ആഞ് ചലോയുടെ വിഖ്യാത മായ മഡോണയും കുഞ്ഞും കണ്ടതാണ് ജീവിത ത്തിലെ ഒരു നിർണ്ണായക നിമിഷം. ഇത്പോലെ തന്നെ പാരീസിൽ ലൂവർ മ്യൂസിയത്തിൽ ഡാവിഞ്ചിയുടെ  ഒറിജിനൽ മോണലിസ കാണാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നു.  മൈക്കൽ മൈക്ക് ലാഞ്ചലോ, ലിയോണാഡോ ഡാവിഞ്ചി എന്ന ഏറ്റവും മഹാന്മാരായ കലാകാരന്മാരുടെ ഒറിജിനൽ സൃഷ്ടികൾ കാണുന്നത് തികച്ചും സൗഭാഗ്യകരം ആണല്ലോ. ഇതെല്ലാം കണ്ടു കഴിഞ്ഞപ്പോൾ സമയം രാത്രിയായി. ഡിന്നർ കഴിച്ചു ഹോട്ടലിലേക്ക്.


Tomb of mary and charles 



Writer in front of city hall, Brughes Belgium 

Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര