വിൻസെൻറ് വാൻഗോഗിന്റെ നാട്ടിലൂടെ (ഒന്നാം ദിന)

 വിൻസെന്റ് വാൻഗോഗിന്റെ നാട്ടിലൂടെ 

ഞങൾ രണ്ട് ദിവസമാണ് ബ്രുഗ്സ് എന്ന പ്രാചീന നഗരത്തിൽ താമസിച്ചത്. ബ്രൂഗ്സ് റയിൽവേ സ്റ്റഷനിൽ നിന്നും വളരെ അടുത്തായിരുന്നു ഞങൾ താമസിച്ച വീട്. റയിൽവേ സ്റ്റഷനിൽ നിന്നും ബസ്സിലാണ് ഞങൾ  വീട്ടിലേക്ക്സ ഞ്ചരിച്ചത്. തികച്ചും സുഗമ മായിരുന്നു ഞങളുടെബ്രഗ്സിലെ യാത്രകളെല്ലാം .

                                                               Bruges railway stn 

ബ്രഗ്സിൽ നിന്നും ഞങൾ ബ്രസ്സൽസിലേക്കാണ് പോയത്. ബൽജിയത്തിന്റെ തലസ്ഥാനമാണ് ബ്രസ്സൽസ്. ബ്രസ്സൽസിൽ ഞങൾ ഇറങിയില്ല. അവിടെ നിന്നും ട്രയിൻ മാറിക്കേറേണ്ടിയിരുന്നു. 

ബ്രസ്സൽസിൽനിന്നും 3മണിക്കൂർ 20 മിനിറ്റെടൂക്കും ആംസ്റ്റർഡാമിലെത്താൻ .210 കിമി ദൂരം. ടിക്കറ്റ് നിരക് 28 യൂറോ, താലീസ്ട്രയിനിലാണ് ബുക് ചെയ്തിരുന്നത്. യാത്ര വളരെ സുഖകരമായിരുന്നൂ .

നിരവധി നിരക്കുകൾ ഉള്ള നിരവധി ട്രെയിനുകൾ ബ്രസ്സൽസ് നിന്നും ആംസ്റ്റർ ഡാമിലേക്ക് പോകുന്നുണ്ട്. മനോഹരമായ ഒരു യാത്രയാണ് ബ്രസിൽ-amsterdam പകൽ യാത്ര.

ബ്രസ്സൽസ് റെയിൽവേ സ്റ്റേഷനിൽ, താലിസ് ട്രയിൻ നിൽകുന്നു. 

.





ആംസ്റ്റർഡാം നഗരത്തിൽ നിന്നം കുറച്ച് അകലെയായിരുന്നു ഞങൾ AIRBNB  യില് വാടകയ്ക്ക് എടുത്ത വീട്. ആംസ്റ്റർഡാം റയിൽവേസ്റ്റഷനിൽ നിന്നും ബസ്സിലാണ് ഞങൾ താമസസ്ഥലത്തേക്ക് പോയത്. അവിടെ താക്കോൽ തരാനുള്ള ഏർപ്പാട് വീടിന്റെ ഉടമസ്ഥൻ ചെയ്തിട്ടുണ്ടായിരുന്നു. ഒരു കനാലിന്റെ സൈഡിലായിരുന്നുവീട്. രണ്ട്ബഡ്റൂമുകൾ, കിച്ചൺ, അ തിലെ ക്രോക്കറിസ് എല്ലാം ഞങൾക് ഉപയോഗിക്കാം. വീട്ടുകാരൻ ഇത് പോലെ വേനൽകാലം ചിലവഴിക്കാൻ ഇറ്റലിയിൽ പോയിരിക്കുകയാണ്. ആ സമയം കുറച്ച് പൈസസ്വരൂപിക്കാൻ വേണ്ടിയാണ് അദ്ദേഹം എയർ ബിഎൻബിയിലൂടെ ഇത് വാടകയ്ക്ക് നൽകുന്നു. ഇത് യൂറോപ്പിലെ പല ആളുകളും ചെയ്യുന്ന ഒരു രീതിയാണ്. എന്തായാലുംനല്ല സ്ഥലമാണ്. മനോഹരമായ ഒരു ഗ്രാമപ്രദേശം.റയിൽവേസ്റ്റഷനിലേക്ക് നടക്കാനുള്ള ദൂരമേയുണ്ടായിരുന്നുള്ളു.സ്റ്റഷനിൽ നിന്നും അരമണികൂർകൊണ്ട്  Amsterdam സിറ്റിയിലെത്തും. 

പിറ്റേ ദിവസം കാലത്ത് തന്നെ ഞങൾ ബ്രേക് ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചതിനുശേഷം ഞങൾ റയിൽവേസ്റ്റേഷനിലേക്ക് നടന്നു.

ആംസ്റ്റർഡാം നെതർലാൻഡ്സ് രാജ്യത്തിന്റെ   തലസ്ഥാനമാണ് .പതിനേഴാം നൂറ്റാണ്ടിലെ സുവർണ്ണകാലഘട്ടത്തിന്റെ ഓർമ്മകൾ പേറുന്ന വടക്കിന്റെ വെനീസ്എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന പാരമ്പര്യം ഉറങ്ങിക്കിടക്കുന്ന 9 ലക്ഷം ജനം അധിവസിക്കുന്ന ഒരു മഹാനഗരം.ലണ്ടൻ,പാരീസ് എന്നിവക്ക് പിറകിലുള്ള മഹാനഗരം ആണിത്. ഡച്ച്നഗരത്തിന്റ മറ്റൊരു പ്രത്യേകത ലോകത്തിലെ വിവിധ സംസ്കാരങ്ങൾ സമന്വയിച്ചിട്ടുള്ള ഒരു നഗരമാണ് എന്നുള്ളതാണ്.ഇവിടെ ലോകത്തിലെ 177 രാഷ്ട്രങ്ങളിലെ മനുഷ്യർ വളരെ സൗഹാർദമായി ജീവിക്കുന്നു എന്നത് ഈനഗരത്തെ ലോകത്തിലെ എറ്റവും സജീവതയുള്ള നഗരമായി മാറ്റുന്നു.കനാലൂകൾ കഴിഞ്ഞാൽ സൈക്കിളിന്റെ നഗരമാണ് ആംസ്റ്റർഡാം.സൈക്കിൾപാതകളാൽ നിബിഡമാണ് നഗരം.വിഖ്യാതങളായ മൂസിയങൾ  ഈ നഗരത്തിൽ  കാണാം.


17ആം നൂറ്റാണ്ടാണ് ആംസ്റ്റർഡാമിന്റെ പ്രശസ്തി വാനോളം ഉയർന്ന കാലം.ഈ കാലത്ത് ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനവും വാണിജ്യകേന്ദ്രവുമായിരുന്നു ഈതുറമുഖനഗരം.സ്റ്റോക്എക്സ്ചേഞ്ചുകളുടെ പിതാവായി അറിയപ്പെടുന്ന ആംസ്റ്റർഡാം സ്റ്റോക്ക് എക്സ്ചേഞ്ച് അക്കാലത്ത് പ്രവർത്തിച്ചിരുന്നു.ആംസ്റ്റർഡാമിൽ നിന്നും ലോകത്തിലെവിവിധ കോണുകളിലേക്ക് പ്രത്യേകിച്ചും,അമേരിക്ക,ആഫ്രിക്ക,ഇൻന്ധോനേഷ്യ,ഇന്ത്യ,ലങ്ക,ബ്രസീൽ  എന്നിവിടങ്ങളിലേക്ക് കടൽമാർഗ്ഗം കപ്പലുകൾ നിരന്തരം ഗതാഗതം നടത്തിയിരുന്നു.അമേരിക്കയിലെ സ്വാതന്ത്ര്യസമരത്തിന് ശേഷം രാഷ്ട്രത്തിൻറെ പുനർനിമ്മാണത്തിനായി ആംസ്റ്റർഡാമിലെബാങ്കുകളിൽ നിന്നാണ് അമേരിക്കൻ പ്രസിഡണ്ട് കടംവാങ്ങിയതെന്നറിയുമ്പോൾ ആംസ്റ്റർഡാമിൻറ അന്നത്തെ

 സാമ്പത്തികസ് ഥിതി നമുക്ക് മനസ്സിലാക്കാം.



18,19 നൂറ്റാണ്ടുകളോട് കൂടി ഈ നഗരം ക്ഷയിക്കാനാരംഭിച്ചു.ഇംഗ്ലണ്ടുമായി നടത്തിയ യുദ്ധങ്ങൾ ഈ നഗരത്തെ സാരമായി ബാധിച്ചു.നെപ്പോളിയനുമായി നടത്തിയ യുദ്ധ ത്തോട് കൂടി തകർച്ച പൂർണ്ണമായി.എന്നാൽ പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ആംസ്റ്റർഡാംമിന്റെ രണ്ടാം സുവർണ്ണയുഗം ആരംഭിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആംസ്റ്റർഡാം ഒരു വൻ കുതിച്ച് ചാട്ടം തന്നെ നടത്തി. വ്യാവസായിക വിപ്ലവം ആംസ്റ്റർഡാമിനെ വൻതോതിൽ മാറ്റി മറിച്ചു. പുതിയ കനാൽ ഗതാഗതത്തെപരമാവധി സഹായിച്ചു.വ്യാവസായിക വിപ്ലവം, സോഷ്യലിസം വേരൂന്നതിന് നേതർ ലണ്ടിനെ സഹായിച്ചു.പുതിയമൂസിയങൾ,സെന്റ്രൽ സ്റ്റേഷൻ എന്നിവ നിർമ്മിക്കപ്പെട്ടു.60 ലും 70ലും നടന്ന സാംസ്കാരിക വിപ്ലവം ആംസ്റ്റർഡാമിനെ യൂറോപ്പിലെ മാന്ത്രിക നഗരമാക്കി. 

ആദ്യം ഞങൾ ആനിഫ്രാങ് കിന്റെ വീട് കാണാനാണ് തീരുമാനിച്ചിരുന്നത്.


ആനിഫ്രാങ്കിന്റെ വീട്,മൂസിയം 


                                                           writer in front of  Anne Frank's house


ആംസ്റ്റർഡാം കാണാനെത്തുന്ന സന്ദര്‍ശകർ ആനിയുടെ സ്മാരകം തീർച്ചയായും കാണാതിരിക്കാനാവില്ല. രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രതീകമാണ്,ആനി. Jew ഹോളോകാസ്റ്റിന്റെ പ്രതീകം. ഹിറ്റ്ലറുടെനാസികൾ അതിരാക്ഷസീയമായി കൊല ചെയ്ത 30 ലക്ഷത്തോളം വരുന്ന ജൂതന്മാരുടെ പ്രതീകം.ഇനിയൊരിക്കലുംഒരു യുദ്ധം പാടില്ല എന്ന് മനുഷ്യ സമൂഹത്തോട് ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന പ്രതീകം.അതാണ് ആനി. 

ആദ്യ ദിവസം തന്നെ ഞങ്ങള്‍ ആനിഫ്രാങ്കിന്റെ മൂസിയവും വീടും കാണാനായാണ് പോയത്. 


                                   ANNE FRANK LIVED HERE DURING HOLOCOUST









Anne 




                           ANNE FRANK LIVED HERE 2 YEARS BEFORE BEING CAUGHT


രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പുള്ള കാലം. ഹിറ്റ്ലറുടെ നാസികൾ ജർമ്മനി യിൽ അധികാരത്തിലേറി. ഹിറ്റ്‌ലർ  ജൂതന്മാർക്കെതിരെ അതി ക്രൂരമായ    പല ശിക്ഷാനടപടി കൾക്കും തുടക്കം കുറിച്ചു. ഫ്രാങ്ക്ഫർട്ടിലെ ഒരു ജൂത    വ്യവസായിയായിരുന്നു ഓട്ടോ ഫ്രാങ്ക്. ഓട്ടോഫ്രാങ്കിന്റെ രണ്ട് പെൺമക്കളിൽ ഇളയവളായിരുന്നു ആനി. 

ഓട്ടോഫ്രാങ്ക്,നാസികളുടെആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി ആംസ്റ്റർഡാമിലേക്ക് കുടിയേറു ന്നു.അവിടെ  അദ്ദേഹം പഴച്ചാറുണ്ടാക്കുന്ന ഒരു കമ്പനി സ്ഥാപിക്കുന്നു. 

1942ൽ ഹിറ്റ്ലർ  നെതർലാന്റ് ആക്രമിച്ച് കീഴടക്കി. നഗരത്തിൽ  ജീവിച്ചിരുന്ന ലക്ഷകണക്കിന് വരുന്ന ജൂതന്മാരെ കോണ്സന്റേഷൻ ക്യാമ്പുകളിലയക്കാനും (കുപ്രസിദ്ധ മായ  ആഷുവിറ്റ്സ്  ക്യാമ്പ് ഓർമ്മ യില് തെളിയുന്നു) ഗാസ് ചേമ്പറുകളുപയോഗിച്ച് കൊന്നൊടുക്കാനും ആരംഭിച്ചു. ഇതിൽനിന്നും രക്ഷപ്പെടുന്നതിനായി  ആനിയും കുടുംബവും ഒളിവിൽ പോകുകയാണ് ചെയ്തത്. രണ്ട് വർഷത്തോളം ആരുമറിയാതെ ഈകുടുംബം ഈ ചെറുകെട്ടിടത്തിൽ കഴിച്ച് കൂട്ടി.ഓട്ടോഫ്രാങ്കിന്റെ ഒരു സുഹ്രുത്തിന്റെ കുടുംബവും ഒപ്പം കൃട്ടിയിരുന്നു. ഒരു ഇലയനക്കം  പോലുമില്ലാതെ അവർ ഈ രണ്ട് വർഷം     കഴിച്ച് കൂട്ടിയത്. ഒരുകുടുംബസുഹ്രുത്ത് എത്തിച്ച് നൽകിയിരുന്ന  ഭക്ഷണം കഴിച്ചാണ് കഴിഞ്ഞ കൂടിയത്.




ഏത് സമയവും പിടിക്കപ്പെടാ വുന്ന അവസ്ഥ. ഒളിവിൽ പോയ ദിവസമാണ് ആനിക്ക് ഒരു ഡയറി സമ്മാനമായി ലഭിക്കുന്ന ത്. അന്ന്ആനിക്ക് 13 വയസ്സ് തികഞു. ഓരോ ദിവസവും ആനി ഡയറി എഴുതിത്തുടങ്ങി.ഡയറി അവളുടെ ഉറ്റ സുഹൃത്തിനേപ്പോലെ അവൾക്അ നുഭവപ്പെട്ടു. ഡയറിയിൽ കൂടി ഒരു  13 വയസ്സായ പെൺകുട്ടിയുടെ വിഹ്വല്തകൾ അവൾ പങ്ക് വച്ചു.ഡയറിയില്‍ അവൾക്കച്ഛനോടുണ്ടായിരുന്ന സ്നേഹ വും അമ്മയോടുണ്ടായിരുന്ന ദേഷ്യവും അവൾ പങ്ക് വച്ചു. 1945 ഏപ്രിൽ 14 ന് അവൾ  വലുതായാൽ ഒരു പത്രപ്രവര്‍ത്തക യാകാനുള്ള ആഗ്രഹം പങ്ക് വച്ചു.തുടർച്ചയായി ഡയ്റി എഴുതി അവസാന ദിവസം വരെ. 1944 ആഗസ്ത് മാസത്തിൽ ആരോ  ഒറ്റിയതിന്റെ പേരിൽ  ഹിറ്റ്ലറുടെ ഗസ്റ്റപ്പോ ഫ്രാങ്ക് കുടുംബ ത്തെ അറസ്റ്റ് ചെയ്തു.ഗാസ്ചേമ്പറിൽകയറ്റി കൊല്ലുന്നതിനായി ആഷുവിറ്റ്സ് ക്യാമ്പിലേക്ക് കൊണ്ട് പോയി.പകുതിപേരെ ഗാസ്ചേമ്പറിൽ കൊന്നുവെങ്കിലും ബാക്കി ഉള്ളവരെ   വേറെ ഒരുക്യാമ്പിലേക്കയച്ചു. മരണതുല്യമായിരുന്നു അവിടത്തെ ജീവിതം.ഭക്ഷണം പോലും കിട്ടിയിരുന്നില്ല. ആനിയുടെ അമ്മ പട്ടിണി  കിടന്ന് മരിച്ചു. ആനിയും സഹോദരി മാർഗോട്ടും കുറച്ച കഴിഞ് ടൈഫോയിഡ് പിടിച്ച മരണമടഞ്ഞു.



ഭാഗ്യവശാൽ ഓ ട്ടോ ഫ്രാങ്ക് രക്ഷപ്പെട്ടു.യുദ്ധമെല്ലാം കഴിഞ് തിരിച്ച് നാട്ടിലെത്തിയ പിതാവിന് ലഭിച്ച  സുവര്‍ണ സമ്മാനമായി വിശ്വപ്രസിദ്ധ മായ ആ ഡയറിക്കുറിപ്പുകൾ.



ആനിഫ്രാങ്കിന്റെ ജീവിതം തീർച്ചയായും നമുക്ക് ഏതു പ്രതിസന്ധി ഘ്ടങ്ങളിലും  ശക്തി പകരും എന്ന കാര്യത്തിൽ സംശയമില്ല. 

ആനിയൂടെ വാകുകൾ ശ്രദ്ധിക്കുക 

" ഞാൻ ജീവിച്ചിരിക്കുമോ അതോ മരിക്കുമോ എന്ന കാര്യത്തിൽ തീർച്ചയായും ഖിന്നയല്ല. ഈലോകം ഞാനില്ലാതെ തന്നെ നാളെ മുന്നോട്ട് പോകും എന്നെനിക്കറിയാം. കാര്യങ ൾ എല്ലാം അതിന്റെ രീതിയിൽനടക്കട്ടെ. എല്ലാം അവസാനം ശരിയാകും എന്ന് പ്രത്യാശിക്കൂന്നു. "


മരണം തലക്ക് മുകളിൽ ഡെമോക്ളീസിന്റെ വാൾ പോലെ ആടിയുലയുന്നത് ആനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു. ഇങനെയാണ് രണ്ട് വർഷവും അവളവിടെ ജീവിച്ചത്. ഈ മരണത്ത്തിന്റെ ഗന്ധം ശ്വസിക്കുമ്പോഴും ആനി ഒരിക്കലും ഭയപ്പെട്ടിരുന്നില്ല എന്നതാണ് നമ്മെ ഈ ഡയറികുറിപ്പുകൾ പഠിപ്പിക്കുന്ന വലിയ പാഠം. അവൾ എല്ലായ്പോഴും മരിക്കാൻ തയ്യാറായിരുന്നു. മരണത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല.  ഇത് ഓരോ മനുഷ്യനും ഓർമിക്കേണ്ടതുണ്ട്. അത് നമ്മുടെ ജീവിതം അനാ യസകരമാക്കുo എന്ന് ഉറപ്പു നൽകാൻ സാധിക്കും. അത്രക്ക് ശക്ത മാണ് ഈ ഡയറി കുറിപ്പുകൾ.

ഡയറികൂറിപ്പിൽ,ഒരു ദിവസം താഴെ ഗസ്റ്റപ്പോ പരിശോധന നടത്തുന്നതും മറ്റും ആനി അറിയുന്നുണ്ടായിരുന്നു.അടുത്ത നിമിഷം പിടിക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നും അവൾ അറിഞഇരുന്നു.എന്നാൽ അവൾ മരണത്തെ ഭയന്നില്ല എന്നതാണു സത്യം. മനുഷ്യ ജീവിതം എന്താണെന്ന് annie namme പദ്ധിപ്പിക്കുന്നു.

ഡയറിക്കുറിപ്പുകളിലൂടെ ഈ നിമിഷ ങൾ നമുക്ക് പകർന്ന് തരുന്നുണ്ട്. 


ആനിഫ്രാങ്കിന്റെ വസതി കാണുന്നതിനൂം അതിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്നതിനും ധാരാളം വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട് 

ആംസ്റ്റർഡാം കനാൽ സവാരി 

ആംസ്റ്റർ ഡാം കാണാനെത്തുന്ന സഞ്ചാരികൾക്കേറ്റവും പ്രിയമായത് കനാൽ സവാരി തന്നെ എന്ന കാര്യത്തിൽ ഒരൂ തർക്കത്തിനുമവകാശമില്ല. ഞങൾ ആനിഫ്രാങ്കിന്റെ വീട്ടിൽ നിന്നും നേരെ കനാൽസവാരിക്കാണ് പോയത്. ഇത് ഈ രണ്ട് പരിപാടി മാത്രമേ അജണ്ടയിലുള്ളു എന്ന് തീരുമാനിച്ചിരുന്നു. കനാൽ സവാരി 1 മണികൂർ സമയമെടുക്കും. ലഞ്ച് അടുത്ത് നിന്നുള്ള റസ്റ്റോറന്റിൽ നിന്നും കഴിച്ച് ഞങള ക്രൂയിസ് പുറപ്പെടുന്ന സ്ഥലത്തെത്തി 

10 യൂറോയാണ് ഡിസ്കൗണ്ട് കഴിച്ച് റേറ്റ് 





കനാലുകളുടെ ചരിത്രം 

ആംസ്റ്റർഡാമിൽ ഏകദേശം 100 കിമി കനാലുകളുണ്ട്.  അതിലുള്ള 90 ദ്വീപുകളും ക 1500 പാലങളും ഈ നഗരത്തിന്റ ചാരു തക്ക് മാറ്റ് കൂട്ടുന്നു.അതിൽ 3 കനാലുകള( ഹെരൻ ഗാട്ട്ച്, പ്രിൻസൺഗ്രട്ച്, കൈസർഗ്രട്ച്) ഡച്ച് സുവർണയുഗമായ 17 നൂറ്റാണ്ടിൽ നിർമ്മിച്ച വയാണ്. ഇവ മൂന്നും UNESCO  world heritage  site 2010 മുതൽ ഉൾപ്പെടുത്തിയിരിക്കുന്നൂ.



ആംസ്റ്റർഡാമിലെ കനാലുകൾ ഡിഫൻസിനും ഗതാഗത ത്തിനും വേണ്ടി യായിരുന്നു നിർമ്മിച്ചത്. 

സവാരി ചെയ്യാനുള്ള്ക്രൂയിസും പ്രതീക്ഷിച്ച് നിൽകുമ്പോഴാണ്പണ്ട് ഹോളണ്ടിനെ കുറിച്ച് പ്രൈമറി ക്ളാസുകളിൽ പഠിച്ച കഥ എനിക്കോർമ്മ വന്നത്. ഹോളണ്ടിനെ രക്ഷിച്ച ബാലൻറെ കഥയായിരുന്നു അത്. ഹോളണ്ട് എന്ന രാജ്യം സമുദ്രനിരപ്പിൽ നിരപ്പിൽ നിന്നും താഴ്നാണ് സ്ഥിതിചെയ്യുന്നത്. ഡൈക്സ് എന്നറിയപ്പടുന്ന മതിൽ കെട്ടിയാണ് കടലിൽ വെള്ളം കയറാതെ ഹോളണ്ടിനെ പണ്ട് രക്ഷിച്ചിരുന്നത്. ചെറിയ കുട്ടികൾക് പോലും ഇതറിയാമായിരുന്നു. പീറ്റർ എന്ന കുട്ടി സ്നേഹിതനായ കണ്ണ് പൊട്ടനായ ഒരുവൃദ്ധനെ കണ്ട് വീട്ടിലേക്  മടങാൻ വൈകി. നല്ല തണുപ്പുള്ള  ആ രാത്രി വരുമ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്

അങിനെ നടക്കുമ്പോഴാണ് വെള്ളം ഇറ്റിറ്റ് വീഴുന്ന ശബ്ദം പീറ്റർ കേൾകുന്നത്. നോക്കിയപ്പൊൽ മതിലിൽ ചെറിയൊരുദ്വാരം. അതീലുടെയാണ് വെള്ള ഉള്ളിലേക്ക് വീഴുന്നത്.പീറ്റർ തന്റെ കൊച്ച് കൈവിരലുകൾ  ആ ചെറിയ ഓട്ടയിലിട്ട്  വെള്ളത്തിന്റെ വരവിനെ തടഞു. സഹായത്തിന് കരഞ് വിളിച്ചാൽ ആര് കേൾകാൻ.രാത്രിയാണ്. ആരും ആവഴിക്ക് വന്നില്. പിറ്റേ ദിവസം കാലത്ത് അത്വഴിവന്ന ഒരാളാണ് ഇത് കാണുന്നത്. കൈകളെല്ലാം മരിച്ച നിലയിൽ ഒരുകൂട്ടി. അയാൾ ഉടനെആളുകളെ വിളിച്ച് കൂട്ടി ദ്വാരം അടച്ചു.പീറ്റർഇന്നും ജനഹൃദയങളിൽ നില കൊള്ളുന്നു ഹോളണ്ടിനെ രക്ഷിച്ച ബാലനായി. 














 








































ഇങനെയൂഒരൂ രാജ്യ ത്ന്റെ രക്ഷ ജലം എങിനെ മാനേജ് ചെയ്യുന്നു എന്നതനുസരിച്ചാണ്. ഇങനെയാണ് ആംസ്റ്റർഢാം സൃഷ്ടിക്കപ്പെട്ടത്. 16 ,17 നൂറ്റാണ്ടുകളിൽ കനാലുകൾ പണിത് ജലനിർഗ്ഗമനമാർഗങൾ സൂഷ്ടിക്കുകയും ഉയർന്ന ഭാഗങളിൽ വീടുകള പണിത് ആളുകൾ താമസിക്കുഖയും ചെയ്തു.ആംസ്റ്റർഡാം എന്ന നഗരത്തിന്റ ജീവനാഡിയാണ് ഈ കനാലുകൾ. അതിന്ശേഷം ഇവ വ്യാപാരത്തിനും മറ്റും പ്രയോജനപ്പെട്ടു. ഇപ്പോൾ ടൂറിസത്തിനും. അങിനെ നോക്കുമ്പോള നെതർലാന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണീ കനാലുകൾ. 



                 A selfie in the boat 




There are 1500 bridges across these canals 



Writer taking a selfie in boa

കനാലുകളുടെ ഇരുവശവൂം കെട്ടിടങളാണ് 
കനാൽ സവാരി നന്നായാസ്വദിച്ചു. നല്ലൊരനുഭവമായി  ഈ സവാരി. 
ഇനി ഞങൾ സിറ്റി യൊക്കെ യൊന്ന് നടന്ന്കാണണം. അത് കഴിഞ് നേരെ ബസ് സ്റ്റോപ്പിലേക്ക്. ബസ്സിലാണ് ഞങൾ താമസിക്കുന്ന സ്ഥലത്തേക്ക് പോയത്. 
അടുത്ത ദിവസം വിൻസെന്റ്വാൻഗോഗിന്റെ മ്യൂസിയമാണ് കാണാൻ പോകുന്നത്. 

V
 

Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര