പാരീസ് എന്ന സഞ്ചാരികളുടെ സ്വർഗം - കറ്റാകോമ്പ് ( തലയോട്ടി )മ്യുസിയം ( ആറാം ദിവസം)
പാരീസിനെ വെറുമൊരു മഹാനഗരമായി കാണാനാവില്ല. ഇത് സഞ്ചാരികളുടെ സ്വർഗമാണെന്ന് പറയാം. ലോകത്തിലെ ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ സന്ദർശിക്കുന്ന നഗരമാണ് പാരീസ്. ഏകദേശം 3 കോടി ആളുകൾ വർഷംതോറും ഇവിടം സന്ദർശിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നാണ് പാരീസ്. ഈ നഗരത്തിൽ ധാരാളം കാഴ്ചകളുണ്ട്. എത്ര സമയം ചിലവഴിച്ചാലും പിന്നെയും ബാക്കി കാണാനുണ്ടന്ന് കാണാം. എങിനെ നിങൾക് പാരീസ് സന്ദർനം നല്ലരീതിയിൽ നടത്താം എന്ന് ചോദിച്ചാൽ ഉത്തരം വളരെ സങ്കീർണമാണ്. എന്താണ് നിങ്ങളുടെ അഭിരുചി? എത്ര സമയം നിങ്ങൾ പാരീസിൽ ചിലവഴിക്കാനാഗരഹിക്കുന്നുണ്ട്? ഇവയാണ് നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി. ഞാൻ 7 ദിവസം പാരീസിൽ താമസിച്ചു. വളരെ കുറച്ച് മാത്രമേ കാണാൻ കഴിഞൂള്ളുവെന്നതാണ് വാസ്തവം. ഇനിയും ഏതോ ബാക്കി കിടക്കുന്നു.വാസതുകല,ഫാഷൻ, ആർട് തുടങ്ങിയ മേഖലകൾ ഞാൻ പോയതെയില്ല.അതിൻ്റെയെല്ലാം സ്വർണ്ണ ഖനിയാണ് ഈ നഗരം. മനുഷ്യനെ മനുഷ്യനായി കാണാൻ നമുക്ക് സാധിച്ചത് ഈ നഗരത്തിലുണ്ടായ സംഭവവികാസങ്ങളാണെന്ന് തിരിച്ചറിയുമ്പോൾ ഈ നഗരത്തോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങ് വർദ്ധിക്കുകയാണ്. ഈമണ്ണിലാണ് മനുഷ്യൻ്റെ സ്വാതന്ത്ര്യത്തിനായുള്ള ശബ്ദം ആദ്യമായി ഉയർന്നത്. ശബ്ദം ഉയരുക മാത്രമല്ല സ്വാതന്ത്ര്യംഏതൊരു മനുഷ്യൻ്റേയും ജന്മാവകാശമാണെന്ന് ഈ നഗരം നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മനുഷ്യകുലത്തിന് കാട്ടി ക്കൊടുത്തു. ഇന്നും ഇതിലേക്കൊന്നുമെത്താത്ത എത്രയോ കോടിക്കണക്കിന് മനുഷ്യർ അസ്വതന്ത്രരായി കഴിയുന്നുണ്ട് ഇപ്പോഴും എന്നാലോചിക്കുമ്പോൾ ഈ നഗരത്തിൻ്റെ പ്രസക്തി എവിടെ നിൽക്കുന്നു എന്ന് നമുക്ക് മനസ്സിലാകും
മേരി ആൻ്റോനെറ്റ് ഗില്ലറ്റിനിൽ സ്ഥാപിച്ചു ( ഒരു ചിത്രം)
പാരീസിൻ്റെ ചരിത്രം ജനാധിപത്യത്തിൻ്റെ കൂടി ചരിത്രമാണ്. ജനാധിപത്യം എന്ന കുഞ്ഞ് പിറന്ന് വീണത് ഈ മണ്ണിൽ ആണ് എന്നുള്ളത് ലോകത്തിലെ മഹത്തായ നഗരങ്ങളിൽ ഒന്നായി ഉയർത്തുന്നു. 1789 ലെ ഫ്രഞ്ച് വിപ്ലവത്തിലൂടെയാണ് ആദ്യത്തെ ജനാധിപത്യ ഭരണം നിലവിൽ വന്നത്. ലോകത്തിലെ എല്ലാജനാധിപത്യഭരണസംവിധാനങ്ങളൂടയും മാതാവ് പാരീസ് ജനതയാണ്. ഇത്തരം ചിന്തകളെല്ലാം പാരീസ് സന്ദർശനവേളയിൽ എൻ്റെ മനസ്സിലേക്ക് കടന്നുവന്നു. ഇതുകൂടെ പറയുന്നത് വായനക്കാർ ബുദ്ധിമുട്ടുണ്ടാകും. ഇതിൻറെ പ്രാധാന്യം വായിക്കുന്നവരുടെ മനസ്സിൽ തറപ്പിച്ചു നിർത്താനാണ് ഞാൻ ശ്രമിക്കുന്നത്.
നിർഭാഗ്യവശാൽ ലൂയി പതിനഞ്ചാമനെ തടവിൽ താമസിപ്പിച്ച തുള്ളിയെരിപാലസ് എനിക്ക് കാണാൻ കഴിഞില്ല. മേരി ആൻ്റോണിറ്റിൻ്റെയും ലൂയിപതിനഞ്ചാമൻ്റെയും യുവവിവാഹം കെങ്കേമമായി കൊണ്ടാടിയ സ്ഥലത്താണ് 15 വർഷത്തിനുള്ളിൽ അവരുടെ ശിരസ്സുകൾ ഗില്ലറ്റിൻ എന്ന യന്ത്രത്തിൽ വീണത്. ചക്രവർത്തിമാരെ ജനമധ്യത്തിൽ വച്ച് വധിക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാലഘട്ടമായിരുന്നു അത് .
1789 ന് ശേഷം ഫ്രാൻസിലുണ്ടായ ഭീകരതയുടെ തേർവാഴ്ച (റെയിൻ ടെറർ) ഏകദേശം 20000 പേരുടെ തലകളാണ് ഈ മണ്ണിൽ വീണത്. ഇതിനെല്ലാം നേതൃത്വം നൽകിയ മാക്‌സീമിലിയൻ റോബ്‌സ്പീയറിൻറെ തലയടക്കം. 1794 ൽ റോ റൂബ്സ് പിറേയും കൂട്ടരെയും വീഴ്ത്തിയതോടെ ഭീകരത അവസാനിച്ചു. ഈ രക്തച്ചൊരിച്ചൽ ലോകത്തെമ്പാടും ശക്തമായ അനുരണനങ്ങൾ ഉലവാക്കി. പിന്നീട് തിരികെ വരാത്ത പോലെ രാജാക്കന്മാരും ചക്രവർത്തിമാരും അപ്രത്യക്ഷരായി. സാധിച്ചില്ല എന്നത് ചരിത്രം
.
കട്ടകോമ്പ് മൂസിയം അധവാ തലയോട്ടികളുടെ മ്യൂസിയം
ഷോ ശോഭയേറിയതും തിളങ്ങുന്നതുമായ പാരീസ ഒരു ഇരുണ്ട വശം ഉണ്ടെന്ന് കാണിക്കുന്ന മ്യൂസിയം ആണ കാറ്റ് കെറ്റാകോം മ്യൂസിയം. പതിനെട്ടാം നൂറ്റാണ്ടിൽ പാരീസ് വളരെയധികം പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ പെട്ടപ്പോഴാണ് മ്യൂസിയത്തിൻ്റെ തുടക്കം. നഗരം വളരുന്നതോടൊപ്പം ശ്മശാനങ്ങളും വളർന്നത് നഗരത്തിൽ ആരോഗ്യ പശ്നങ്ങൾ സൃഷ്ടിച്ചു. 1785ൽ നഗരത്തിലുള്ള തുരങ്കങ്ങളിലേക്ക് സ്മശാനത്തിലെ അസ്ഥികൾ മാറ്റുന്ന പ്രവർത്തനം ആരംഭിച്ചു. മരിച്ചവരുടെ അവശിഷ്ടങ്ങൾ കൂടാതെ നിരവധി കലാശിൽപങ്ങളുടെ വേദി കൂടിയാണ് ഈ മണ്ണിനടിയിലെ ശവകുടീര മ്യൂസി യോ.
.അവസാനദിവസം ഞാൻ പോയത് കറ്റാ കോമ്പ് മ്യുസിയം കാണാനായിരുന്നു. തലയോട്ടികളുടെ മ്യൂസിയമെന്നാണ് ഇത് അറിയപ്പെടുന്നത്. ഞാൻ ഇതു വരെ പോയതെല്ലാം ഓൺലൈൻ ടിക്കറ്റ് വഴിയായിരുന്നു. ഇതൊരു പാക്കേജ് ആയി എടുക്കുകയാണെങ്കിൽ വളരെ ലാഭമുണ്ട് താനും. ഞങ്ങളുടെ ഈ പാക്കേജിൽ കറ്റാക്കൊമ്പ് മ്യസിയമുണ്ടായിരുന്നില്ല. അതിനാല് തന്നെ ക്യൂ നിന്ന് ടിക്കറ്റെടുക്കേണ്ടതായി വന്നൂ. അന്നാണെങ്കിൽ വളരെ തിരക്കുള്ള ദിവസമായിരുന്നു. ഏകദേശം നാല്മണിക്കൂറോളം ക്യൂ നിൽകേണ്ടി വന്നു അകത്ത് കടക്കാൻ അവിടെ ഉണ്ടായിരുന്നു. വെള്ളവും സാൻവിച്ചുo ഈക്യൂവിൽ നിൽക്കുമ്പോൾ തന്നെലഭിച്ചിരുന്നു.അതുകൊണ്ട് വിശപ്പ് പ്രശ്നമായില്ല .
തലയോട്ടികളുടെ ചരിത്രം
18 നൂറ്റാണ്ടിലാണ് ഇത് സംഭവിക്കുന്നത്. സിറ്റിഅടക്കം ചെയ്തിരുന്ന സിമിത്തേരികളിൽ നിന്നും ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്. അങ്ങനെയാണ് ഈ തലയോട്ടികളെയെല്ലാം ഒരിടത്തേക്ക്മാറ്റി യത്. 1809 ൽ ഈ മ്യൂസിയം പൊതുജനത്തിന് തുറന്ന് കൊടുത്തു.എല്ലുകളും തലയോട്ടികളും ഭംഗിയായി അട്ടി വച്ചാണ് ഇത് നടപ്പാക്കിയത്.
ഈ മ്യൂസിയം കാണുന്നതോടെ ഒരു സഞ്ചാരിക്ക് മരണം എന്ന നിത്യ വിസ്മയത്തെകുറിച്ചു ധ്യാനിക്കാനും മരണത്തേക്കുറിച്ച് ഒരു അവബോധം ലഭിക്കുകയും ചെയ്യുന്നു. ഇത്രയൂം സമയം എനിക്ക് ക്യൂ നിൽക്കേണ്ടി വന്നതിന് ഒരു കാരണമുണ്ട്. 200 പേരെ മാത്രം ഒരേ സമയം കടത്തി വിടുകയുള്ളു. 45 മിനിറ്റ് സമയമെടുക്കും മ്യൂസിയം കണ്ടവസാനിക്കാൻ. പുറത്ത് കടക്കുന്ന ആളുകളെ അത്രയും ആളുകളെ അകത്ത് വീണ്ടും പ്രവേശിപ്പിക്കും.
ഞങ്ങൾ ഏകദേശം3 മണികൂറെടുത്തു അകത്ത് കയറാൻ. സത്യം പറഞ്ഞാൽ കുറച്ച് ക്ഷിണിതരായി നിന്നിട്ടും ഇരുന്നിട്ടും ക്യൂവിൽ. ഏകദേശം 131 പടികളുണ്ട് താഴേക്ക്, മ്യൂസിയത്തിലെത്താൻ. 5 ലക്ഷം ടൂറിസ്റ്റുകളെങ്കിലും വർഷം ഈ മ്യൂസിയം കാണാനുണ്ട്.പാരീസ് സഞ്ചാരത്തിൽ ഇത് കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും
കാറ്റാകൊമ്പിനെ പറ്റി
ഏകദേശം 60 ലക്ഷം തലയോട്ടികൾ ഇവിടെയുണ്ട്. പാസേജ് ഉയരം ഏകദേശം 1.8-ഉം 14 ഡിഗ്രി യുമാണിവിടെ. കുട്ടികൾ, വയസസായവർ എന്നിവർ ഈ മ്യൂസിയം ഒഴിവാക്കുന്നതാകും ഉചിതം.
തീർച്ചയായും ഒരു പ്രത്യേക അനുഭവമാണ് ഈ മ്യൂസിയം നിങ്ങൾക്ക് സമ്മാനിക്കുന്നത്.
1.5 കിമി ദൂരംമ്യൂസിയത്തിലൂടെ നടക്കാനുണ്ട്.1789 ഫ്രഞ്ച് വിപ്ലവത്തിന് ശേഷം 1860 വരെ മരിച്ചവരെ ഇവിടെ അടക്കം ചെയ്തിരുന്നൂ. റെയിൻ ടെററിൽ ഗില്ലറ്റിനിരയായവർ മിക്കവരുടെയും മാത്രമല്ല ഫ്രഞ്ച് വിപ്ലവത്തിൻറെ നായകനായ സാക്ഷാൽ മാക്സീമിലിയൻ റോബ്സ്പീയറും ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റക്ക് ഒരിക്കലും ഈ മ്യൂസിയം കാണാൻ ഇറങ്ങിത്തിരിക്കരുത്. സഹായം അഭ്യർത്ഥിക്കേണ്ടതുണ്ട്.
ആരെങ്കിലും ഈ വളഞ് പുളൻ കിടക്കുന്ന ടണലിൽ പുറത്ത് പോരാൻ പറ്റാതെ അകപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണുത്തരം.
മ്യൂസിയത്തിന് ഒരു വാതിൽ മാത്രമേ ഉള്ളൂ മറ്റുവഴികൾ കൂടി കടക്കുന്നവർ ശ്രദ്ധിക്കണം.
നിങ്ങൾ കടക്കമ്പോൾ തന്നെ കാണുന്നത് ഈ വാക്കുകളാണ്
നിൽക്കൂ, ഇതാണ് മരണസാമ്രാജ്യം
മ്യൂസിയം ചൊവ്വ മുതൽ ഞായർ വരെ 9.45 മുതൽ രാത്രി 8.30 വരെ
പ്രവേശനം ടിക്കറ്റു മൂലം
ഓൺലൈൻ വഴിയും ടിക്കറ്റെടുക്കാം.11യൂറോ ടിക്കറ്റ് നിരക്ക്
Comments
Post a Comment