അഗ്ളോണിമ യുടെ രഹസ്യം-
പൂന്തോട്ടങളും വൃക്ഷത്തൈകളുടെ പരിചരണവും മനുഷ്യന് പുര്തനകാലം തൊട്ടേ സന്തോഷം പ്രദാനം ചെയ്തിരുന്നതായി കാണാം.നമ്മുടെ ഇടയിൽ ചിലർ മണിക്കൂറുകളോളം പൂന്തോട്ട പരിപാലന ത്തിൽ വ്യാപൃതരായിരിക്കുന്നത് കാണാം. അവർ സ്വന്തം കുഞുങളെ പോലെയാണ് ഓരോ ചെടിയേയും കരുതുന്നതും പരിപോഷിപ്പിക്കുന്നതും. ഈചെയ്യുന്നതെല്ലാം പണച്ചിലവുള്ളതായിക്കാം, വെറും രസത്തിന് വേണ്ടി ചെയ്യുന്നതായിരിക്കാം. പക്ഷേ നിങളുടെ മാനസികവും ശാരീ
രിക വുമായ ക്ഷേമത്തിന് ഉതകുന്നതായി കാണാം. അതെ, ഒരു ചെടിക്ക് വെളളം
നൽകുമ്പോൾ വളം നൽകുമ്പോഴുണ്ടാവുന്ന സന്തോഷവും സംതൃപ്തിയും പറഞറിയിക്കാനാകാത്താണ്.
ജപ്പാനിൽ ഫോറസ്റ്റ ബാതിങ് എന്ന ഒരു കാര്യം പരിശീലിക്കുനാനതായി കാണാം. ഫോറസ്റ്റ് ബാതിങ് നടത്തുന്നത് നിറച്ച് ചെടികളുടെയും പൃക്കളുടെയും മദ്ധ്യേ ചെന്ന് നിന്നിട്ടാണ്. ഇത്തരം ഒരു സാഹചര്യത്തിൽ നിങളുടെ മനസ്സ് കഴിഞ കാലത്തെയോ വരാനിരിക്കുന്ന കാലത്തേയോ കുറിച്ച് ചിന്തിക്കാതെ നമുക്ക് ചുറ്റും നിൽകുന്നതായി നമുക്ക് അനുഭവപ്പെടും. കാര്യമായ പരിശ്രമമൊന്നുമില്ലാതെ. നിങൾ പൂന്തോട്ട പരിചരണത്തിൽ ഏർപ്പെടുമ്പോൾ നിങൾക് മനസ്സിനെ പ്ത്യകിച്ച് കണ്ട്രോൾ ചെയ്യണ്ടതായി വരുന്നില്ല.
പൂന്തോട്ട പരിചരണവും മറ്റും കൊണ്ട് നമുക്ക് എന്തെല്ലാമാണ് ലഭിക്കുന്നതെന്ന് നോക്കാം
1.ഏറ്റവും വലിയ ഒരു ഒരു കാര്യം നമ്മുടെ മനസ്സിനെ ഏകാഗ്രത യിലെത്തിക്കുമെന്നതാണ്. കുട്ടികുരങനെ പോലെ ചാടിക്കളിക്കുന്ന മനസ്സ്
വർത്തമാനകാലത്തിലൂടെ സഞ്ചരിക്കാൻ ഇത് ഏറെ സഹായിക്കുന്നു.പൂന്തോട്ടങളടെ പരിചരണം നടത്തുന്നവരുടെ മനസ്സ് വളരെ ശാന്തമാണെന്ന് ഒരു റിസർച് സ്റ്റഡി കണ്ടെത്തിയിട്ടുണ്ട്
2.ഗാർഡനിങ് നടത്തുന്നവർ എപ്പോഴും ചലിച്ച് കണ്ടേയിരികും. ഒരു ചെടിക്ക് വേണ്ടതായിരിക്കണമെന്നില്ല മറ്റൊരു ചെടിക്ക്. ഇത് മനസ്സിലാകൂമ്പോൾ അത്നൽകാനൂം മറ്റുമായി നാം നിരന്തരമായി ചലിച്ച് കോണ്ടേയിരിക്കും. ചലനമാണല്ലോ മനസ്സിനെ സന്തോഷഭരിതമാകുന്നതും നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നതും
3.മാനസിക സന്തോഷം പ്രദാനം ചെയ്യുന്നൂ
വീട് ഒരു തണലാണ്. ഒരു കുളിരാണ്. അവിടെ ഒരു കൊച്ച് പൃന്തോട്ടം കൂടിയുണ്ടങ്കിലോ?മുറ്റത്തെ പച്ചപ്പും പൂക്കളും ഒരു പ്രത്യേക അനുഭൂതി തന്നെ പകരുന്നു. പ്രത്യേകിച്ചും മക്കളെല്ലാം വിദേശത്തുള്ള പെൻഷൻ പറ്റിയ ആളുകൾക് മാനസികോല്ലാസത്തിന് ഏറ്റവും പറ്റിയ ഉപാധിയാണ് പൂന്തോട്ട പരിപാലനം.
അത്യാവശ്യം പണച്ചിലവുള്ള ഒന്നാണ് ചെടികള വാങിക്കുന്നതും അത് പരിപാലിക്കുന്നതും.
ഏതായാലും ഞാൻ എന്റെ വീട്ടിലുള്ള ചില ചെടികളെ പരിചയപ്പടുത്താനാണ് ഈ കുറിപ്പ് കൊണ്ടുദ്ദേശിക്കുന്നത്
അലങ്കാരചെടികളെയാണ് ഞാൻ പരിചയപ്പെടുത്തുന്നത് .ഇത്തരം ചെടികൾ പൂന്തോട്ടങളിൽ അലങ്കാരത്തിന്നായാണ് ഉപയോഗിക്കുന്നത്. അലങ്കാര ചെടികൾ ഹോർടികൾചർ എന്ന വിഭാഗത്തിലെ പുഷ്പകൃഷിയിലാണ് വരുന്നത്. അലങ്കാര ചെടികൾ വീട്ടിലും ഓഫിസുകളിലും അലങ്കാരത്തിനായി ഉപയോഗിക്കാം. ഇവ കണ്ണിനിമ്പവും മനസ്സിന് സന്തോഷവും പ്രദാനം ചെയയുന്നത് കോണ്ട് ഓഫിസുകളി ൽ ഇവസഥിരസാന്നിദ്ധ്യമാണ്.
അഗ്ളോണിമ പിങ്ക് ബ്യുടിപ്ളാന്റ്
ചൈനീസ് എവർഗ്രീൻ എന്നും ഇവ അറിയപ്പെടുന്നുണ്ട്. നൂറ്റാണ്ടുകളായി ഏഷ്യയിലുള്ള ഒരു ചെടിയാണ്. ഭാഗ്യം കൊണ്ട് വരുന്ന ചെടിയായാണ് ഇതിനെ പറയുന്നത്.
ചൈനീസ് എവർഗ്രീനിൽ പച്ച മുതൽ സിൽവർ ചുവപ്പ് എന്നീ കളറുകളുമുണ്ട്.
2.Dumpcan DIFFENBACHIA plant
ഒരു വലിയ Dumpcan diffenbachia plant തീർചയായും ഒരു ഓഫീസിനൊരു മുതൽ കൂട്ടായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഈ പ്ളാന്റി ന്റെ ഗുണങൾ
1.വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നു
2.കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്നു
3.അധികം സൂര്യ പ്രകാശത്തിന്റെ ആവശ്യമില്ല എന്നത് കോണ്ട് ഉള്ളിൽ വക്കാവുന്നതാണ്
4.മുറിയെ മനോഹരമാക്കുന്നു
3.Aglaonema HARLEY QUINN
ബോട്ടണി യിൽ ഏകദേശം 21മുതൽ 24 വരെ അഗ്ളോണിമ സ്പീഷീസ് ഉണ്ട്. ഇലകളുടെ വൈവിധ്യത്തിൽ നൂറ് കണക്കിന് വിവിധയിനം പ്ളാന്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. ഈ വ്ത്യസങൾ ഈ ചെടിയെ കൂടുതൽ മനോഹരിയാകുന്നു.
ഇവയുടെ ഒരുപ്രത്യേകത ഇവയുടെ കൾചർ പേരുകളും ബൊട്ടാണിക്കൽ പേരുകളും അവയെ തിരിച്ചറിയുന്നതിൽ പ്രശ്നമുണ്ടാക്കുന്നു എന്നതാണ്. ഹാർലി ക്വിൻ പച്ച വരകളും മഞ,പിങ്ക് എന്നിവയും ചേർന്ന മനോഹരിയാണ് .പക്ഷേ കൂടുതൽ സൂര്യപ്കാശം കൂടുതൽ മഞയാക്കുന്നു.
DIFFENBACHIA PLANT
ഡിഫൻബാച്ചിയ ഒരു ഹൗസ് പ്ളാന്റായാണ് അറിയപ്പെടുന്നത്. മനോഹരമായ ഒരു ഭംഗി മുറികൾക് നൽകാൻ കഴിയും ഇവക്ക്.മുറികളിൽ ഒരുകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കൂട്ടികൾക് കയ്യെത്തുന്ന സ്ഥലത്ത് വക്കാൻ ശ്രമിക്കണം. പച്ചയുടെ നൂറ് കണക്കിന് വാരിയേഷൻ മാർക്കറ്റിൽ ലഭ്യമാണ്.
FOURSEASONS
Comments
Post a Comment