ബ്രുഗ്സ്- പ്രാചീന നഗരത്തിന്റെ കഥ
ON THE WAY TO MARKET SQUARE.WE WERE WALKINF AS IT WERE VERY NEAR TO OUR RENTEC HOUSE
13:നൂറ്റാണ്ടിൽ ബ്രുഗ്സ് യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായി മാറി ഏറ്റവും ആധുനികരീതിയിലുളള സാമ്പത്തിക കൈമാറ്റങളാണ് ഇവിടെ നടത്തിയിരുന്നത്. ലോകത്തിലെ ആദ്ത്തെ സ്റ്റോക് എക്സ്ചേഞ്ച് ഇവിടെയാണ് തുടങിയത്. 1277 മുതൽ വൻ കപ്പലുകൾ ഇവിടെ തുറമുഖത്തടുക്കാൻ തുടങിയിരുന്നു.അങിനെ യൂറോപ്പിന്റേയും മെഡിറ്ററേനിയന്റെയും ഒരു കണ്ണിയായി മാറി ബ്രുഗ്സ്. വളരേയധികം വ്യാപാരിൾ അക്കാലത്ത് ഇവിടെ എത്തിയിരുന്നു.നൂൽ വസ്ത്രം ഇരമ്പ് ആയുധങൾ എന്നിവയായിരുന്നു മെയിൻ ചരക്കുകൾ.
15 നൂറ്റാണ്ടിൽ ബർഗണ്ടിയിലെ പ്രഭുവായിരുന്ന നല്ലവനായഫിലിപ്പ് കലാകാരന്മാരേയുംബാങ്കർമാരേയും ഇവിടേക്കാകർഷിച്ചു.ചരിത്രകാരന്മാരടേയും സാഹിത്യകാരന്മാരുടേയും ഇഷ്ട സ്ഥലമായി ബ്രുഗ്സ്. 1400 കളിൽ ഈനഗരത്തിൽ രണ്ട് ലക്ഷത്തോളം ആളുകൾ താമസിച്ചിരുന്നു എന്ന് പറയുമ്പോൾ തന്നെ പട്ടണത്തിന്റെ അന്നത്തെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.ഇംഗ്ളീഷ് ഭാഷയിലെ ആദ്യ പുസ്തകം അച്ചടിച്ചിവിടെയാണെന്നറിയുമ്പോൾ ഈ പട്ടണത്തിന്റെ അന്നത്ത ഔന്നത്യം നമുക്ക് ഊഹിക്കാം
14 ,15 നൂറ്റാണ്ടുകൾ ഈ നഗരത്തിന്റെ സുവർണ്ണ നൂറ്റാണ്ടുകളായി അറിയപ്പെടുന്നു
16 നൂറ്റാണ്ടിൽ സ്വിൻകനാലിൽ മണ്ണ് വന്ന് നിറയാൻ തുടങിയതും ആന്റ് വെർപ് പോലുള്ള തുറമുഖപട്ടണങൾ ഉയർന്ന് വന്നതും ഈ പട്ടണം ക്ഷയിക്കാനാരംഭിച്ചു.
പതുക്ക പതുക്കെ ബ്രുഗ്സ് വിസ്മൃതിയി ലേക്കാണ്ട് പോയി. 18 നൂറ്റാണ്ടിൽ വെറും 50000 ( അമ്പതിനായിരം) പെരാണ് ഈപട്ടണത്തിലുണ്ടായിരുന്നത്. 19 നൂറ്റാണ്ടിന്റെ ആദ്യപാദത്തോട് കൂടി ഈ നഗരം ഉണർനെഴുനേൽകാൻ തുടങിയെന്ന് പറയാം. പണക്കാരായ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇവിടം സന്ദർശിക്കാനാരംഭിച്ചു.
ഒരു ഒന്നാംനമ്പർ ടൂറിസ്റ്റ് നഗരമായി മാറുന്നതാണ് നാം പിന്നെ കാണുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധ കാലത്തും ജർമ്മൻ സേന ഈ പട്ടണം പിടിച്ചെടുത്തുവെങ്കിലും കാര്യമായി പരിക്കില്ലാതെ രക്ഷപ്പെട്ടു.
1965 ൽ വൻ ഉയിർത്തെഴുനേൽപ് തന്നെ ഇവിടെയുണ്ടായി.
ഒരു വിനോദസഞ്ചാരി എന്ന നിലയിലായിരുന്ന ഇന്ന് ആളുകൾ ഇവിടം സന്ദർശിക്കുന്നത്. അതിനാൽ ഒരു മധ്യകാലനഗരത്തെ കുറിച്ച് വളരെ അടുത്ത് കാണുകയും അറിയുകയും ചെയ്യുക എന്നതാണ് ഇവിടെ വരുന്ന ഏതൊരു സഞ്ചാരിയുമാഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി മധ്യകാലയുഗത്തിന്റെ അവശേഷിപ്പുകൾ നിരവധിയുണ്ട് ഈ നഗരത്തിൽ.
മാർക്കറ്റ്ഹാൾ(13 നൂറ്റാണ്ട), ടൗൺഹാൾ(14 നൂറ്റാണ്ട്), ചാപ്പൽ ഓഫ് ദ ഹോളി ബ്ളഡ്(15 നൂറ്റാണ്ട്), നിരവധി മ്യൂസിയങൾ, 12 നൂറ്റാണ്ടിലെ ജോൺ ഹോസ്പിറ്റൽ എന്നിവ അവയിൽ ചിലതാണ്.
ഇവിടത്തെ ഹിസ്റ്റോറിക് മാർക്കറ്റ് സ്ക്ക്വയർ യുനസ്കോ ഹെരിറ്റേജ് സെനറർ ആണ്
വി കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വഴിയെ
Comments
Post a Comment