ശ്രീനഗറിലെ ആ അഞ്ചു മനോഹരദിനങൾ( മൂന്നാം ദിനം)
പിറ്റേദിവസം ലോക്കൽ സന്ദർശനമാണെന്നും 9.30 ന് യാത്ര തുടങാമെന്നും ഞങളുടെ ഊർജസ്വലനായ ടൂർ കോർഡിനേറ്റർ ശ്രീ നസീർ തലേ ദിവസം തന്നെ അറിയിച്ചിരുന്നതനുസരിച്ച് വൈകിയാണ് മൂന്നാം ദിനം തുടങിയത്. വണ്ടിയിൽ എല്ലാവരും കയറി ക്കഴിഞപ്പോൾ തന്റെസ്വതസിദ്ധമായ ശൈലിയിൽ അന്നത്തെ പരിപാടികളെ കുറിച്ച് നസീർ വിശദീകരിച്ചു.
ആദ്യമായി ഹസ്രത്ബാൽപള്ളി സന്ദർശനമാണ്. അത്കഴിഞ് ഷാലിമാർ ഗാർഡൻ പിന്നെ നിഷാന്ത് ഗാർഡൻ പിന്നെ ലോക്കൽ മാർക്കറ്റ് സന്ദർശനം എന്നിങനെ. ഇടയിൽ വഴിയിൽ നിന്നു ലഞ്ചും.
ഹസ്രത്ബാൽ പള്ളി
ആദ്യമേ ഞങൾ ഹസ്രത്ബാൽ പള്ളിയിലേക്കാണ് പോയത്. ദർഗഷരീഫ് എന്നറിയപ്പെടുന്ന ഹസ്രത്ബാൽ പള്ളിയിൽ പ്രവാചകന്റെ മുടി സൂക്ഷിച്ചിട്ടുണ്ട് എന്നാണ് പരക്കെ വിശ്വസിക്ക പ്പെടുന്നത്. ഷാജഹാൻ ചക്രവർതിയുടെ ഭരണകാലത്ത് സുബേദാർ സാദിഖ് ഘാൻ ആണ് ഈ പള്ളിയുടെ ആദ്യ കെട്ടിടം നിർമ്മിക്കുന്നത്. ഇന്നത്തെ കെട്ടിടങൾ 1969ൽ നിർമ്മിക്കപ്പെട്ടവയാണ്.
പ്രവാചകൻറെ പിന്തുടർചകാരനായ ഒരു സയദ് അബ്ദുള്ള യാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചതെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത് .
ഹസ്രത്ബാൽ പള്ളി ജമ്മു കാഷ്മീരിലെ രണ്ടാമത്തെ വലിയപള്ളിയാണ്. എങ്കിലും പ്രവാചനെ സ്നേഹിക്കന്നവർക് ഈ പള്ളി ഒരു വികാരമാണെന്ന് പറയാതെ വയ്യ.
ആണുങൾ ഒരുഭാഗത്തും സ്ത്രീകൾ മറ്റൊരുഭാഗത്തുമായാണ് പള്ളി സന്ദർശിച്ചത്. സ്ത്രീകൾ തല മറച്ച് മാത്രമേ പള്ളിയിൽ പ്രവേശിക്കുവാൻപാടുള്ളൂ എന്നത് കൊണ്ട് തലയിൽ മൂടാനുള്ള തട്ടവും അവിടെസജ്ജമാണ്.പള്ളി പുതുക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്. ആർക്കങ്കിലും സംഭാവന ചെയ്യണമെന്നുണ്ടെങ്കിൽ അതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്നും ഞങൾ നേരെ പോയത് കാഷ്മീർ ഷാളുകളും മറ്റും വിൽകുന്ന ഒരു സൊസൈറ്റിയിലേക്കാണ്. ഞങളിൽ ചിലർ അവിടെ നിന്നും ചില പർചേസ് നടത്തുകയുണ്ടായി.
അവിടെനിന്നും ഷാലിമാർ ഗാർഡനിലേക്ക്. ലോകത്തിലെതന്നെ ഏറ്റവും മനോഹരങളായ പൂന്തോട്ടങളെ പ്പറ്റി ചോദിച്ചാൽ കാഷ്മീരിലെ പൂന്തോട്ടങളെ കുറിച്ച് പറയേണ്ടി വരും. നിരവധി പൂന്തോട്ടങളുണ്ട് (മുഗൾ ഗാർഡൻസ)കാശ്മീരിൽ. ഒരു ടൂറിസ്റ്റിനെ സംബന്നിച്ചേടത്തോളം ഈ പൂന്തോട്ട സന്ദർശനം ഒഴിവാക്കാൻ കഴിയാത്തതാണ്. അതിൽ പുകൾപെറ്റതാണ് ഷാലിമാർ .കാഷ്മീരിലെ പൂന്തോട്ടങൾ സന്ദർശിക്കേണ്ട സമയം മാർച് മുതൽ ഏപ്രിൽ വരെയാണ്. ഈ സമയം ഒരു പൂവസന്തമാണ് പ്രക്ഷകന് മുന്നിൽ കാഷ്മീരിലെ ഗാർഡനുകൾ കാഴ്ച വക്കുന്നത്. ഏപ്രിലിലെ ടുലിപ് ഫെസ്റ്റിവൽ വലിയ ഒരു സംഭവമാണ്.
ഷാലിമാർ ഗാർഡൻ
ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്, അതിവിടെയാണ്,അതിവിടെയാണ് .ഈ വരികൾ അന്വർത്ഥമാക്കുന്നതാണ് കാഷ്മീരിലെ വസന്തകാലം.കാഷ്മീർ ഏത് സമയത്തും സന്ദർശിക്കാം. മഞിനേ സ്നേഹിക്കുന്നവർക് ജനുവരി ഫെബ്രുവരിയും പൂക്കളെ ഇഷ്ടപ്പെടുന്നവർക് മാർച് മുതൽ മേയ്വരേയുംആപ്പിളും പഴങളയും ആരാധിക്കുന്നവർക് സപ്തംബർ
1616ൽ ജഹംഗീർ ചക്രവർതി നിർമിച്ചതാണ് ഫാരാ ബകഷ് അഥവാ ഡിലൈറ്റ്ഫുൾ ഗാർഡൻ എന്നറിയപ്പെടുന്ന ഷാലിമാർ. ദാൽ തടാകത്തിന്നഭിമുഖമായി നിർമിക്കപ്പെട്ട ഈ ഗാർഡനിൽ നിന്നും നോക്കിയാൽ ചുറ്റുമുള്ള കുന്നുകളും ദാൽ തടാകവും മനഷ്യമനസ്സിനെ ആനന്ദത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടു് പോകും. തന്റെ പ്രിയതമക്ക് വേണ്ടി ചക്രവർതി നിർമിച്ചതാണ്. ജംഹംഗീറും ഭാര്യയും അത്രകണ്ട് കാഷ്മീരിനെ സ്നേഹിച്ചിരുന്നു.തീരെ യാത്രാസൗകര്യമില്ലാതിരുന്ന അക്കാലത്ത് 13 പ്രവശ്യം ആനപ്പുറത്ത് ക്ളേശകരമായ യാത്ര ചെയ്ത് ചക്രവർതിയും ചക്രവർതിനിയും ഈ മനോഹരതീരത്ത് അണഞിരുന്നു പോൽ. അത്രകണ്ട് ജഹംഗീറിനെ ആകർഷിച്ചിരുന്നു കാഷ്മീർ.
ഷാലിമാർ ഗാർഡൻ സന്ദർശിക്കുന്ന ഓരോ സ്തരീകളും കാഷ്മീരി പെൺകൊടിയായി രൂപമാറ്റം നടത്താനുള്ള സംഘവും ഈ പൂന്തോട്ടത്തിലുണ്ടായിരുന്നു. 150 രൂപ കോടുത്താൽ നിങൾക് കാഷ്മീരിലെ പുഷ്പങൾ ചുമക്കുന്ന പെൺകുട്ടിയാകാം. അതിന്റെ പ്രിന്റൗട്ടും അവർ അപ്പോൾതന്നെതരും. കോവിഡിന്റെ കരാള ദംഷ്ട്രങളിലമർന്ന് ചതഞരഞ ടൂറിസം വ്യവസായം പച്ച പിടിച്ച് തുടങിയതായി എനിക്ക് തോന്നി. ധാരാളം ടൂറിസ്റ്റുകള കാണാനുണ്ട്. ജനങളെല്ലാം അതീവ സന്തുഷ്ടരാണെന്ന് അവരുടെയൊക്കെ നിന്ന് തന്നെ കാണാം. കാഷ്മീരിന്റെ സമ്പദ്വ്യവസ്ഥ എക്കാലവും ടൂറിസത്തിനെ അധികരിച്ചായിരുന്നു. നഗരത്തിലുള്ള പട്ടാളം വളരെ കൃത്യമായി ജോലി ചെയ്യുന്നതിനാൽ തീവ്രവാദത്തിന് ഒരു പരിധി വരെ ശമനം കൈവരിച്ചുട്ടന്ന് പറയാതെ വയ്യ. ഇന്നിപ്പോൾ ധാരാളം വിനോദസഞ്ചാരികൾ ഇവിടേക്ക് വരുന്നുണ്ട്. ഈ നഗരത്തിന്റെ സാമ്പത്തിക മേഖലകൾക് അത്ഉണർവ് നൽകുന്നുണ്ട്. തൊഴിലും പണവും ഇല്ലാതായതാണ് മിക്ക യുവാക്കളേയും തീവ്രവാദത്തിലേക്കാകർഷിച്ചത്. നെയ്യിൽ എണ്ണ യെന്നോണം അത് നമ്മുടെ ശത്രുക്കൾ മുതലാക്കുകയും ചെയ്തു. ഇതെല്ലാ ഈ പൂന്തോട്ടത്തിൽ നിന്നപ്പോൾ എന്റെ മനസ്സിൽ വന്ന ചില ചിന്തകളാണ്.
കേന്ദ്ര ഗവ വലിയ ഒരു തുക മുടക്കി ഗാർഡൻ പുനരുദ്ധരിക്കുന്ന പദ്ധതിയുടെ നിർമ്മാണോത്ഘാടനം ഇക്കഴിഞമാസം നടത്തിയതിന്റെ ശില അവിടെ കണ്ടു. കാഷ്മീർ ലോകസഞ്ചാരികളുടെ ഒരു പറുദീസ യായി മാറുന്ന കാലം അതി വിദൂരമല്ല. അവിടെ നിന്നും ഞങൾ നിഷാത് ഗാർഡനിലേക്കാണ് പോയത്.
നിഷാദ് ഭാഗ് സന്ദർശിച്ചതിന്ശേഷം ഞങൾ ലഞ്ച് കഴിക്കാനാണ് പോയത്. ലഞ്ചിന് ശേഷം ഒരുപ്ധാന ക്ഷത്രം കാണാൻപോകാമെന്ന് നസീർ പറഞു.
ശ്രീശങ്കരാചാര്യ ടെമ്പിൾ
ലഞ്ചിന് ശേഷം ഞങൾ ശങ്കരാചാര്യ ടെമ്പിൾ കാണാനാണ് പോയത്. 1000 അടി പോക്കത്തിൽ ഒരുകുന്നിന്മേലാണ് ശ്രീ ശങ്കരാചാര്യ ടെമ്പിൾ. 250 സ്ടെപ് കയറാനുണ്ടെന്നും ആരോഗ്യ പ്രശ്നങളുള്ളവർ അതിന് മുതിരരുതെന്നും നസീർ ഉപദേശിച്ചു
ബി സി മൂന്നാം നൂറ്റാണ്ടിലാണ് ഇവിടെ ഒരു ബുദ്ധിസ്റ്റ് ക്ഷത്രം പണിതതെന്നാണ് ചരിത്രം. അ
Comments
Post a Comment