ഞങളുടെ ഹൗസ് ബോട്ടിൽ മൂന്ന് ഫാമിലിയെയാണ് അലോട് ചെയ്തിരുന്നത്. 6 ബെഡ് റൂമുകളുള്ള ഒരു ഹൗസ് ബോട്ടായിരുന്നു. അതിൽ മൂന്ന് മുറികൾ ഞങൾക് തന്നു. ബാക്കി മുറികൾ ഒഴിഞ് കിടന്നു.കേയർടേകർ ശ്രി മുസാദിർ വളരെ ആതിഥ്യ മര്യാദയുള്ള യുവാവായിരുന്നു. ഞങളെ ചൂട് വെള്ളം, ബെഡ് കോഫി, പ്രഭാതത്തിലെ ചായ, വൈകുന്നേരത്തെ ഡിന്നറിന്റെ മെനു ഷികാര ബോട്ട് യാത്ര എന്നിവയെ കുറിച്ച് ഒരു ക്ളാസ് തന്നെ തന്നു.ഞങൾ ഏകദേശ വൈകിട്ട് 6 മണിയോട് കൂടിയാണ് ഹൗസ്ബോട്ടിലെത്തിയത്. ഞാനും ഭാര്യ ലേഖയും സുനിലും ഭാര്യ ഷീബയും ഗീത പൊന്നൻ ദമ്പതിമാരും ആയിരുന്നു ഈ മനോഹരമായ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.
പുലർ കാലത്തെ ദാൽ തടാകം ഞങൾ ക് ദാൽ തടാകത്തിന്റെ രാത്രിസൗന്ദര്യം ദർശിക്കണമെന്ന ആഗ്രഹം പറഞതനുസരിച്ച് ഒരു ഷികാര ബോട്ട് മുദാസിർ അറേഞ്ച് ചെയ്തു. രാത്രിയിലെ തടാകത്തിന്റെ സൗന്ദര്യം ഒന്ന് വേറെ ത ന്നെയായിരുന്നു. വിളക്കുകളുടെ സൗന്ദര്യം ഞാൻ മോബൈൽഫോണിൽ ഒപ്പിയെടുത്തു. ഞങളെ ദാൽ തടാകത്തിലെ ഒരു മാർകറ്റിലേക്കാണ് കൊണ്ട് പോയത്. എല്ലാവിധഥ്തിലുള്ള ഷാളുകളും, ഡ്രൈഫ്രൂട്സും ഈ മാർകറ്റിൽ ലഭ്യമായിരുന്നു. ഏതായാലും രാത്രികാല ഷികാര ബോട്ട് യാത്ര ഒരു നല്ല അനുഭവമായിരുന്നു.
പിറ്റെ ദിവസമാണ് ഞങളുടെ കമ്പനിയുടെ വക ഷീകാരബോട് യാത്ര അറേ ഞ്ച് ചെയ്തിരുന്നത്. കാലത്ത് തന്നെ ബോട്ടിൽ വ്യാപാരികളുടെ തിരക്കായിരുന്നു.ബാർഗെയിനിങ് വളരെ ആവശ്യമാണ്. 500 കയുടെ സാധനം 100കക് വരെ ലഭിക്കും. ഏതായാലും സ്ത്രീകൾ രാവിലെ തന്നെ വിലപേശലുമായി സമയം പോയതറിഞില്ല.10 മണിക്കായിരുന്നു ഷികാര ബോട്ട് യത്ര.ദാൽ തടാകത്തിന്റെ വശ്യ സന്ദര്യം ഏതൊരു സഞ്ചാരിയേയും മത്ത് പിടിപ്പിക്കുംഎന്നതിൽ സംശയമില്ല.
ഡാൽ എന്നാൽ കാഷ്മീരി ഭാഷയിൽ തടാകം എന്നർത്ഥം. അപ്പോൾ ദാൽ ലേക് എന്ന് പറയുന്നതിൽ അപാകതയില്ലേ എന്ന് ചോദിക്കാം. ശ്രീ നഗറിന്റ കിരീടമാണ് ദാൽ. 15 കിമി ദൂരമുള്ള തീരം പൂന്തോട്ടങളാലും ഹൗസ്ബോട്ട്കളാലും ഹോട്ടലുകളാലും മാർക്കറ്റുകളാലും സമ്പന്ന മാണ്.മഞ്കാലത്ത്-15 ഡിഗ്രി വരെതാഴുന്ന ഡാൽ തടാകം ഒരു ഫ്രോസൺ ലേകായിമാറും. ഇതിന് ചുറ്റുമുള്ള ഹൗസ്ബോട്ടുകളിൽ വിനോദസഞ്ചാരികൾക് താമസിക്കാം. ഒരുകാര്യം തീർച്ചയാണ്. ദാൽ തടാകത്തിൽ താമസിച്ചാൽ മാത്രമേ അതിനേ കുറിച്ചു അറിയുകയുള്ളു എന്നതാണത്.
An old man selling some items
കാഷ്മീരിനെ സംബന്ധിച്ചേടത്തോളം ഏറ്റവും പ്രധാനമായ ടൂറിസ്റ്റ് ആകർഷണം ദാൽ തടാകം തന്നെയാണെന്നതിൽ സംശയമില്ല. പിർ പാഞ്ചാൾ മലകളാലും മുഗൾ ഗാർഡനുകളാലും ചുറ്റപ്പെട്ട് കിടക്കുന്നു കാഷ്മീരിന്റെ ഈസ്വർ ണ്ണ കിരീടം. ഹണിമൂൺ, ഫാമിലി വെക്കേഷൻ എന്നിവക്ക് ഐഡിയൽ ലൊക്കേഷനാണ് ദാൽ. ഫിലിം ഷൂട്ടിങിനും പറ്റിയ ഇടംതന്നെ. ഹൗസ്ബോട്ടുകളും ഷിക്കാര ബോട്ടുകളും ഒര് വേറിട്ട അനുഭവം സഞ്ചാരികൾക് സമ്മാനിക്കുന്നു. ഫിഷിങ്,ഫ്ളോട്ടിങ് വെജിറ്റബിൾ മാർകറ്റ് എന്നിവ എവിടേയുമില്ലാത്ത കാഴചകളാണ് സമ്മാനിക്കുന്നത്. ദാൽ തടാകത്തിന്റെ ആവരേജ് താഴ്ച 6 അടിയാണ്. 18 സ്ക്വയർ കിമി വിസ്തീർണമുണ്ട് ഈ മഹാതടാകത്തിന്. ഇതിൽ പൊന്തിക്കിടക്കുന്നുന്ന പൂന്തോട്ടങളും ഉൾപ്പെടുന്നു. നിരവധി ഹിന്ദി ചിത്രങൾക് വേദിയായിട്ടുണ്ട്. കാഷ്മീർകീകലി(ഷമ്മികപൂർ)പ്രത്യേകം അനുസ്മരണീയമാണ്.
A sefie in night shikara boat ride
കിഴക്കൻ പ്രദേശത്തെ വെനീസ് എന്നറിയപ്പെടുന്ന കാഷ്മീർ ഇന്ത്യ ക്കാരുടെ ഏറ്റവും പ്യപ്പെട്ട ഹിൽ സ്.കാഷമീരിൽ ഞാൻ അഞ്ച്ദിവസം താമസിച്ചു. ഇനിയും ഏറെ കാണാനുണ്ട്. അധികം സമയം ഒരിടത്തും ചിലവഴിക്കാൻ സാധിച്ചില്ല എന്നത് പാക്കേജ് ടൂറിസത്തിന്റെ ഒരു ലിമിറ്റേഷനാണ്. എന്നാൽ ഇതിചില അഡ്വാന്റേജസ് ഉണ്ട് എന്ന കാര്യത്തിൽ തർകമില്ല. കുറഞ സമയത്തിനുള്ളി ൽ ഏറ്റവും പ്രധാനപ്പെട്ടവ മുഴുവൻ സന്ദർശിക്കാൻ കഴിഞു
എന്നതാണത്. നമുക്ക് കാര്യമയ
എഫർട് ഇല്ലാതെ കാഴ്ചകളിൽ ഭ്രമിക്കാനുള്ള സൗകര്യവും പാക്കേജ് ടൂറിസത്തിന് കൂടുതലാണ്.
ഏതായാലും കാഷ്മിരിലെ പ്രധാനപ്പെട്ട സ്ഥലങള കാണാൻകഴിഞതിൽ മതിയായ സന്തോഷമുണ്അട്.
കാഷ്മീരിനെ കുറിച്ചോർകുമ്പോൾ നഗരത്തെ പരാമർശിക്കാതെ കടന്ന് പോകുന്നത് ശരിയല്ലെന്ന് തോന്നുന്നു.പഴയ ഒരുനഗരമാണ് ശ്രീനഗർ. ഇപ്പോഴും മുഗളരാജകാലത്തെ പെരുമ യുടെ അവശിഷടങൾ ഈ നഗരം പേറുന്നുണ്ട്. എല്ലായിടത്തും പഴയ കെട്ടിങൾ മാത്രം. ടുറിസം കൊണ്ട് ത്രസിക്കേണ്ട ഈ നഗരം ഇപ്പോഴും ഉറക്കത്തിലാണ്. വർഷങളായി ടെററിസം നഗരത്തെ മൃതപ്രായമാമാക്കിയിരുന്നു. ദുഖം തളം കെട്ടി നിൽകുന്ന മുഖങളായിരുന്നു. എന്നാൽ ഇപ്പോൾ പുഞ്ചിരി കാണാം മുഖങളിൽ. ടൂറിസം നല്ല രീതിയിൽ തിരിച്ച് വരുന്നത് കാണാൻ സാധിച്ചൂ. എടുത്ത് പറയേണ്ട ഒരു കാര്യം ഈ നഗരത്തിന്റെ വൃത്തിയാണ്. ഒരുമലിന വസ്തു പോലും കാണാനില്ല. കൃത്മായി വേസ്റ്റ് ട്രീറ്റ്മെന്റ് നടത്തുന്നുണ്ട്. നഗരം നല്ല ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. എല്ലാ യിടത്തും പട്ടാളത്തെ കാണാൻ കഴിഞു.വരും കാലങളിൽ പ്രശ്നങളെല്ലാം അവസാനിച്ച ഒരു ശ്രീ നഗറിനായി നമുക്ക് പ്രാർത്ഥിക്കാം.
ഞങൾ 12 മണിക്ക് ഹൗസ്ബോട്ട് വെക്കേറ്റ് ചെയ്ത്. ഒരുമണിക്ക് ലഞ്ച് കഴിഞ് നേരെ എയർപോർടിലേക്ക്. ഇടക്ക് വച്ച് സെക്യുരിറ്റിതടഞു. ബാഗുകൾ സ്കാൻ ചെയ്യേണ്ടതുണ്ട്. റോഡിൽ അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അത്കഴിഞ് 43 മണിയോടെ എയർപോർടിലെത്തി. 5 .30 നാണ് ഫ്ളൈറ്റ്. ഹൈദരാബാദിലേക്കാണ് പോകുന്നത്. ഹൈദരാബാദിൽ നിന്നു പിറ്റേദിവസം കാലത്താണ് കൊച്ചിയിലേക്ക് ഫ്ളൈറ്റ്. ഒരു രാത്രി മുഴുവൻ ഹൈദരാബാദ് എയർപോർടിൽ തങണം. പാക്കേജ് ടൂർ ആയതിനാൽ ഇങിനെ ചില പ്രശ്നങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞാൻ ഓർത്തു.
ഒരു വൃദ്ധൻ രാത്രയിലും വിൽക്കാൻ ശ്രമിക്കുന്നു. രാത്രിയിലെ ഷികാര സവാരിയിലെ ഒരു രംഗം

രാത്രിയിലെ ഒരുവ്യൂ ഷീകാരബോട്ടിൽ നിന്ന്
Comments
Post a Comment