ബ്രുഗ്സ്-പ്രാചീന നഗരത്തിന്റെ കഥ തുടരുന്നു

 പിറ്റേദിവസം കാലത്ത് ബ്രെഡ് ബട്ടർ ജാം ആണ് ബ്റേക്ഫാസ്റ്റിനെന്ന് ഭാര്യ അറിയിച്ചു. തലേദിവസം ഇതെല്ലാം അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും വാങിയിരുന്നു. മുട്ട ഓംലറ്റു അതിന്റേ കൂടെ. ബ്രേക്ഫാസ്റ്റ് കഴിഞ് ഞങൾ നഗരം കാണാൻ ഇറങ്ങി .ഞങൾ താമസിച്ചിരുന്ന വീട് ഒരു കനാലിന്റെ അരുകിലായിരുന്നു. അപ്പോഴാണ് മനോഹരങ്ങളായ അരയന്നങൾ കനാലിൽ ഒഴുകി നടക്കുന്നത് കണ്ണിൽ പെട്ടത്. ഉടൻതന്നെ അവയുടെ ഫോട്ടോ ഫോൺ കാമറയിൽ ഒപ്പിയെടുത്തു.

ഇനി അര യന്നങ്ങളുടെ കഥ പറയാം 


അരയന്നങളുടെ നാട് 

ബ്രുഗ്സ് നഗരത്തിലെ നിരവധി കനാലുകളിലെ ഓരങളിൽ സഞ്ചരിക്കുമ്പോൾ കാണുന്ന മനോഹരങളായ ദൃശ്യങളിൽ ഒന്നാണ് നീന്തി തുടിക്കുന്ന അരയന്നങൾ. 15 നൂറ്റാണ്ട് മൂതൽ ഈ അരയന്നങൾ ഇവിടെ യുണ്ട്,ബ്രുഗ്സിന്റെ സമ്പന്നതയുടെ നിദാനമായി. വളരെ നീണ്ട ചരിത്രമാണ് ഈ അരയന്നങ്ങളുടേത്.

അരയന്നങളുടെ ചരിത്രം 






മേരിയുടെ മരണശേഷം മാക്സിമിലിയൻ ചക്രവർതിയാണ്  Brughes ൽ   സ്ഥാനമേറ്റത്. അദ്ദഹം അനിയന്ത്രിതമായി  ടാക്സ് വർദ്ധിപ്പിച്ചത് ജനം ഇഷ്ടപ്പെട്ടില്ല. അതിനുശേഷം ഉണ്ടായ ജനമുന്നറ്റത്തിൽ മാർക്കറ്റ്സ്ക്വയറിനടുത്ത കോട്ടാരത്തിൽ അദ്ദേഹത്തെ തടങ്കലിലാ ക്കുകയുംടാക്സ് ഓഫീസറായ ലോങ് നെക് പീറ്ററെ വധിക്കുകയുംചെയ്തു. 

ഇതിന് പ്രതികാരമായി ചക്രവർതി എടുത്ത നടപടിയാണ് നീണ്ട കഴുത്തുള്ള അരയന്നങളെ ഓരോ പൗരനും സ്വന്തമാക്കണമെന്ന്. എന്തായാലും 15 നൂറ്റാണ്ട്മുതൽ അരയന്നങൾ നഗരത്തിലെ സിമ്പൽ ആണ്. ഏതായാലും പതിനഞ്ചാം നൂറ്റാണ്ട് മുതൽ അരയന്നങ്ങൾ ഈ കനാലിൽ ഒഴുകി  നടക്കുന്നുണ്ട് 



ചോക്കലേറ്റുകളുടെ നാട് 

ബൽജിയം ചോക്കലേറ്റുകൾക് കീർത്തികേട്ട നാടാണ്. ലോകത്തിലെ ഏറ്റവും മികച്ച ചോക്കലേറ്റ് ഏത്ണെന്ന് ചോദിച്ചാൽ ബൽജിയമെന്നേ പറയാൻ പറ്റു. ബൽജിയത്തിന്ൻ കോളനിയായിരുന്ന കാലം മുതൽ ഇവിടെ ചോക്ക ലേറ്റ് ഉൽപാദനം നടക്കുന്നുണ്ട്. 

ഞങൾ അടുത്തുള്ള ഒരു ചോക്കലേറ്റ് കട സന്ദർശിക്കുകയും കുറചച് നല്ല ചോക്ലറ്റ് വാങിക്കുകയുമുണ്ടായി 


ചോക്കലേറ്റ് പോലെതന്നെയാണ് ബ്രുഗ്സിന്റെ ബീയർ സംസ്കാരവും. ഏത് മുക്കിലും മൂലയിലും ബീയർ കട കാണാം. ബ്രുഗ്സ്      എന്ന യക്ഷിക്കഥ യിലെ ഈനഗരത്തിന്                  ബിയർ നഗരം           എന്ന് വേണമെങ്കിൽ പറയാമെന്ന് തോന്നുന്നു.മൂന്ന് വലിയ ബ്രുവറികളുണ്ട് ഈ നഗരത്തിൽ. 




ലേസ് ഷോപ്പുകളെ കുറിച്ച് 




20 ാം നൂറ്റാണ്ടിന്റേ ആരംഭത്തിൽ ബ്രൂഗ്സിൽ 47000(നാൽപത്തേഴായിരം) ലേസ്  നിർമ്മാണ തൊഴിലാളികൾ  ഉണ്ടായിരുന്നു ബെൽജിയം രാജ്യത്ത്. അതിൽ 70% പേരും ഈ Brughes നഗരത്തിലായിരുന്നു.  ഇവിടെയുള്ള എല്ലാ പെൺകൂട്ടികളും ലേസ് ഉണ്ടാക്കാൻ പഠിച്ചിരുന്നു. ഒരു ലേസ് മേകിങ് സ്കൂൾ വരെ യുണ്ടായിരുന്നു ബ്രഗ്സിൽ. നഗരത്തിലെ 25% സ്ത്രീകളും   ലേസ്  നിർമ്മിച്ചിരുന്നു. അങിനെ ലേസുo ബ്രുഗ്സും തമ്മിൽ അഭേദ്യബന്ധമുണ്ട്. 16th നൂറ്റാണ്ടിലാണ് Brughes ൽ ലേസ് നിർമ്മാണം അതിൻ്റെ പൂർണ്ണതയിലെത്തിയത്. ഇന്നും ലേസ് നിർമ്മാണത്തിൽ ഈ നഗരം പ്രശസ്തി ഉള്താണ്. നിരവധി ലെയ്സ് കടകൾ ഉണ്ട് ഈ പട്ടണത്തിൽ. തികച്ചും ഹാൻഡ് മെയ്ഡ് ആയ ഒറിജിനൽ ലേയ്സ് ഇവിടെ ലഭ്യമാണ്.
.




കെട്ട് കഥകളുടെയും ഇതിഹാസകഥകളുടെയും പരമ്പര തന്നെയുണ്ടിവിടെ. ലേക് ഓഫ് ലവ് എന്നറിയപ്പെടുന്ന മിന്നെവാട്ടർ ലേക് അങിനെ ഒരിടമാണ്. ഒരു വ്പാരിയുടെ മനോഹരിയായ മകൾ ഈ ലേകിലാണ് അവളുടെ കാമുകന്റെ കൈകളിൽ കിടന്ന് മരിച്ചത് എന്നതാണൊന്ന്. മിന്ന എന്ന സുന്ദരിയും സ്ട്രോങ്ങ് ബർഗ് എന്ന യുവാവും തമ്മിലുള്ള പ്രണയകഥയാണ് അതിലൊന്ന്. മിന്നയുടെ അച്ഛൻ പ്രണയം അംഗീകരിച്ചി ല്ല അദ്ദേഹം മോർണിക് എന്ന സമ്പന്നനായ വ്യാപാരിയുമായി മിന്നയുടെ വിവാഹം നിശ്ചയിച്ചു. മിന്ന വിവാഹത്തിനുമുന് ഒളിച്ചോടുകയുംഎന്നാല് പിറ്റേദിവസം തന്നെ ഈ തടാകത്തിനു മുന്നിൽ മരിച്ചു കിടക്കുന്നതാണ് കാണപ്പെട്ടത്. ഹതാ ശ നായ യുവാവ് തൻ്റെ കാമിനിയെ ഇവിടെ അടക്കം ചെയ്തു. ഈ തടാകത്തിന്റെ അടിത്തട്ടിൽ ഇന്നും മിന്ന  കിടക്കുന്നു എന്നാണ് വിശ്വാസം.


Minnewater lake (lake of love)



വേനല്‍ക്കാലം യൂറോപ്പിൽ ആഘോഷങളുടെ കാലമാണ്. ഓരോ യൂറോപ്യനും വേനൽകാലത്തെ കാത്തിരിക്കുകയാണ്. അവരത് നല്ലവണ്ണം ആഘോഷിക്കുന്നു.തങളുടെ വരുമാനത്തിന്റെ ഒരു ഭാഗം വേനലവധിക്കായാണവർ ചിലവഴിക്കുന്നത്. പ്രത്യേകിച്ചും സ്കൻഡിനേവിയൻ ദേശക്കാർ. നോർഡിക് രാജ്യങള എന്നറിയപ്പെടുന്ന ( നോർവേ, ഫിൻലൻഡ്, സ്വീഡൻ, ഡൻമാർക്) രാജ്യങൾ ഇതിൽ മുൻപന്തിയിലാണ്. അതിനൊരുകാരണം അവരുടെ മഞ്കാലം നീണ്ടതാണെന്നതാണ്. 90 % ആളുകളും കുടുബത്തോടൊപ്പം യാത്ര പോകുന്നു.ഒരു മാസവും ചിലപ്പോൾ അതിൽ അധികവും    ഇവർ സ്വന്തം രാജ്യത്ത്നിന്ന് അടുത്ത ഏതെങ്കിലും യൂറോപ്യൻ രാജ്ങളിലേക്ക് യാത്ര പോകുന്നു. അവരുടെ ഒരു കോമൺ ഡെസ്റ്റിനേഷൻ ആണ brughes.
 
കനാലിലൂടെ ഒരു സവാരി 


കനാലിലൂടെ യുള്ള ഒരു സവാരി നടത്താതെ ബ്രുഗ്സ് സ്ന്ദർശനം ഒരിക്കലുo
 പൂർതിയാവില്ല. ഉച്ചക്ക് ലഞ്ച് കഴിച്ചതിന് ശേഷം ഞങൾ കനാൽ സവാരി നടത്തുന്നതിനായാണ് പോയത്. 30 മിനിട്ട് സമയദൈർഘ്യമുള്ള ഒരു ബോട്ട് സവാരിക്ക് ആളോന്നിന് 10 യൂറോയാണ് ടിക്കറ്റ് നിരക്ക്. ഓരോ ബോട്ടിലും ഡ്രൈവർതന്നെയാണ് ടിക്കറ്റ്  പരിശോധന യും  ഗൈഡും. ബോട്ട് ഓടിക്കുന്നതോടൊപ്പം അദ്ദേഹം കാര്യങ്ങൾ  എല്ലാം വിവരിക്കുന്നുണ്ട്. നയനാനന്ദ കരമായ ഒരു ബോട്ട് യാത്ര യായിരുന്നു അതെന്ന് പറയാതെ പറ്റില്ല. കനാലിന്റെ ഇരു കരയിലും 14 ,15 നൂറ്റാണ്ടുകളിൽ നിർമ്മിച്ച സുന്ദരഹർമ്യങൾ ഏതോരു സഞ്ചാരി ക്കും അത്ഭുതങ്ങൾ സമ്മാനിക്കും. 14 ,15 നൂറ്റാണ്ടുകളീൽ ഇവിടെയുണ്ടായിരുന്ന വർണ്ണ ശബളമായ ജീവിതം എന്റെ കൺമുന്നിലൂടെ കടന്ന് പോയി. 12 ,13 നൂറ്റാണ്ടുകളിൽ നിർമ്മിച്ച പാലങളും കനാലുകളും കണ്ട് ഞാൻ അത്ഭുതപരതന്ത്രിതനായി. 800 വർഷങ്ങൾക്കു മുമ്പ് ഇത്രയും പരിഷ്കൃതരായ ഒരു ജീവിതം നയിച്ചിരുന്ന ലോകം ഉണ്ടായിരുന്നു എന്ന് അറിയുമ്പോൾ അത്ഭുതം തോന്നുക തികച്ചും സ്വാഭാവികം. മിക്കവാറും കാണുന്ന കെട്ടിടങ്ങൾ എല്ലാം 600 700 കൊല്ലം പഴക്കം ഉള്ളവയാണ്. അതുമാത്രമല്ല ഇവയുടെയെല്ലാം നിർമ്മാണം തികച്ചും ശാസ്ത്രീയമായിട്ടാണ് ചെയ്തിട്ടുള്ളത്. പ്രത്യേകിച്ചും കനാൽ നിർമ്മാണം. അക്കാലത്ത് ജലപാതകളാണ് മനുഷ്യരാശ്രയിക്കുന്നത്.


ഇവിടെ നിന്നാണ് ഞങൾ ബോട്ടിൽ കയറിയത് 










Scenery on the sides of canal are breath taking. You can see the driver of our boat describe everything in a funny language during this 30 minutes trip 


രണ്ട് ദിവസമാണ് ഞാൻ ഈപട്ടണത്തിൽ ചിലവഴിച്ചത്. ഒരു യക്ഷിക്കഥ യിലെ കിന്നരിവച്ച പട്ടണം പോലെ Brughes എനിക്കനുഭവപ്പെട്ടൂ. ധാരാളം വിനോദസഞ്ചാരികൾ ഇവിടേക്കെത്തുന്നതായി ഞാൻ കണ്ടു.14 ,15 നൂറ്റാണ്ടുകളീൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ മായ നഗര മായിരുന്നു ബ്രുഗ്സ്. പാശ്ചാത്യ രും പൗരസ്ത്യരുമായിരുന്ന കച്ചവടക്കാർ ഇവിടെയായിരുന്നു കണ്ട് മുട്ടിയിരുന്നത്. ഇവിടെയിരുന്നാണ് വലിയ വലിയ കരാറു കളിൽ അവർ ഏർപ്പെട്ടിരുന്നത്. അവർക്കായി ഹോട്ടലുകളും വിനോദത്തിനായുള്ളഎല്ലാ  വിദ്സാമഗ്രികളും ഇവിടെ അണിനിരന്നിരിക്കണം. നിരവധി കലാകാരന്മാർ ഇവരെ സന്തോഷിപ്പിക്കാനായി ഇവിടെ എത്തിയിരിക്കണം. അതെല്ലാം 500 മുതൽ 800 വരെ വർഷങൾക്കപ്പുറമായിരുന്നു എന്നോർത്തപ്പോൾ എനിക്ക് വലിയ അദ്ഭുതം തോന്നി.അഞൂറ് വർഷങൾകിപ്പുറം ഈ നഗരം പൂത്തുലയുകയാണ്. മനുഷ്യന്റ ചരിത്ര ജീവിതം പോലെ തന്നെയാണ് ഒരു നഗരത്തിന്റേയും ജീവിതകഥ യെന്നത് ബ്രുഗ്സ് നമ്മെ പഠിപ്പിക്കുന്നു. 




എന്റെ മകളുടെ താത്പര്യമാണ് എന്നെ ഇവിടേക്കെത്തിച്ചത്. അച്ഛനെ ഒരു പുരാതനനഗരം കാട്ടിത്തരാം എന്ന് പറഞാണ് അവൾ ഇവിടെക്കുള്ള സഞ്ചാരം അറേഞ്ച് ചെയ്തത്. 
ഇന്ന് ബ്രുഗ്സ് നഗരം അപ്പാടെ ഒരു UNESCO approved heritage നഗരമാണ്. ബ്രൂഗ്സിലെത്തിയാൽ ഈ നഗരത്തിന്റെ സുവർണ കാലത്തേക്ക് നാം ഇഴുകി ച്ചേരുകയാണ്. 
രണ്ട് ദിവസമാണ് ഞങൾ ഈ കിന്നരി നഗരത്തിൽ ചിലവഴിച്ചത്. ഇനി പോകുന്നത് വിൻസെന്റ് വാൻഗോഗിന്റെ നാട്ടിലേക്കാണ്. അപ്പോഴൊന്നും ഞാനറിഞില്ല ലോകം ഇന്ന് വരെ കണ്ടതിൽ വച്ചേറ്റവും വലിയ കലാകാരനെ അടുത്തറിയാനാണ് ഞാൻ പോകുന്നതെന്ന്. 





Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര