ശ്രീനഗറിലെ ആ അഞ്ച് മനോഹരദിനങൾ( നാലാം ദിനം)

 പിറ്റേ ദിവസം ഹോട്ടൽ വെക്കേറ്റ് ചെയ്യണമെന്ന് നസീർപറഞിരുന്നു.അവസാനദിവസം ഹൗസ്ബോട്ടിലാണ് താമസം എന്നായിരുന്നു ഞങളുടെ പരിപാടി. കാലത്ത് തന്നെ റൂം വെക്കേറ്റ് ചെയ്ത് ബാഗുകൾ കൗണ്ടറിൽ ഏൽപിക്കണമെന്നും ഗുൽമാർഗ് സന്ദർശനം കഴിഞ് തിരിച്ച് വരുമ്പോൾ ബാഗുകൾ എടുക്കാമെന്നുമായിരുന്നു ഉദ്ദേശം. 




തലേദിവസം തന്നെ നസീർ പിറ്റേന്ന് ഗുൽമാർഗിക്കാണ് പോകുന്നതെന്ന് പറഞിരുന്നു. അവിടെ കേബിൾ കാറിൽ യാത്ര ചെചയ്യന്നതും പ്രകൃതിദേവത യുടെ ലാവണ്യം അടുത്ത് നിന്ന് കാണുന്നതാണ്. പാക്കേജിൽ പെടാത്ത ഒരിനമായതിനാൽ ആരെല്ലാം ഇതിന് പണം നൽകുന്നുവെന്ന് പറയണമെന്ന് നസീർ അഭ്യർത്ഥിച്ചു. ഓൺലൈനായാണ് ബുക്ക് ചെയ്യേണ്ടത്. രണ്ട് ഫേസായിട്ടാണ് ഈ വിനോദം ക്രമീകരിച്ചിരീക്കുന്നതെന്നും ആദ്യത്തെ ഒരുഫേസ് മാത്രമേ നിലവിൽ ഉള്ളു എന്നും നസീർ പറഞതനുസരിച്ച് ട്രൂപ്പിലുള്ള എല്ലാവരും പേര് കൊടുത്തു. ഇതെല്ലാം കഴിഞ ദിവസം ചെയ്തിരുന്നു. നാ ലാം ദിവസം കാലത്ത്8.30 തന്നെ എല്ലാവരും റെഡിയായി. നസീര്‍ ഗുൽമാർഗിനേകുറിച്ച് വിശദീകരിച്ചതിനിടയിൽ വേറൊരു കാര്യം കൂടി പറഞു. അതായത് ഫേസ് രണ്ട് ഇപ്പോളുണ്ടെന്നും വളരെ ഉയരത്തില്‍ പോകേണ്ടി വരുമെന്നും ഇപ്പോൾ പേർ നല്കിയാൽ ഉടൻ ഓൺലൈനായി ബുക്ക് ചെയ്യാമെന്നും. ഓക്സിജൻറെ കുറവ് അനുഭവപ്പെടാമെന്നും ആസ്തമ ബ്രീതിങ് ട്രബിൾസ് എന്നിവഉണ്ടെങ്കിൽ വരാതിരിക്കുന്നതാണ് നല്ലത് എന്നും. സുനിലിന്റെ ഭാര്യ ഷീബ അടക്കം കുറച്ച് പേർ ഫേസ് 2 കൂടി ബുക്ക് ചെയ്തു.ഉച്ചക്ക് ഒരു സർപ്രൈസ് ഉണ്ടന്നും കാഷ്മീരി ബിരിയാണി യാണതെന്നും നസീർ അനൗൺസ് ചെയ്തു


ബാരാമുള്ള ജില്ലയിലുൾപ്പെട്ട ഒരുസ്കീയിങ് വില്ലേജ് ആണ് ഗുൽമാർഗ്. ശ്രീനഗറിൽ നിന്നും 49 കിമി, ബാരാമുള്ളയിൽനിന്നും 31കിമി ദൂരത്തിലാണ് ഈ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം നില കൊള്ളുന്നത്. ഇവിടെ നിന്നും പാകിസ്ഥാൻ അതിർത്തി യിലേക്ക് കിമി  ദൂരമുണ്ട്. പടിഞാറൻ ഹിമാലയത്തിലെ പിർ പാഞാൾ റേഞചിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൃത്യമായിപറഞാൽ രണ്ട് ദിവസം ആവശ്യമാണ് ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെങ്കിൽ. 

ഗുൽമാർഗിലേക്കുള്ള യാത്ര വളരെ സുഖകരമായിരുന്നും. നല്ല റോഡ്. ഇരുവശവും ആപ്പിൾപഴങളാൽ സമൃദ്ധമായ ആപ്പിൾ തോട്ടങൾ കണ്ണിന് ആനന്ദം പകർന്ന്കൊണ്ടുള്ള സവാരി.ഇടക്കിടെ സി ആർപി പട്ടാളക്കാർ റോഡിൽ കാണാമായിരുന്നു. ഇങിനെ പൊയിക്കൊണ്ടിരുന്നപ്പോൾ ബാരാമുള്ളയെകുറിച്ചുള്ള ചില ചിതറിയ ചിന്തകൾ എന്റെ മനസ്സിലേക്ക് വന്നു.1948 ൽ അപ്രതീക്ഷിത മായാണല്ലോ പഷ്തൂൺട്രൈബ്സിനെ മുൻ നിർത്തി പാക്കിസ്ഥാൻ പട്ടാളം കാഷ്മീർ ആക്രമിച്ചത്. ആക്രമിക്കുന്നവർക് എന്ത് ചെയ്യാനുമുള്ള ലൈസൻസ് പട്ടാളം നല്കിയിരുന്നു.ബാരാമുള്ള പിടിച്ചെടുത്ത ട്രൈബൽ സ് രണ്ട് ദിവസം ബലാൽസംഗവും മോഷണവും കൊലയുമായി ബാരാമുള്ളയിൽ ചിലവഴിച്ചു. അവർ നേരെ 50 കിമി അകലെയൈള്ള ശ്രീനഗറിലേക്ക് വച്ച് പിടിച്ചിരുന്നെങ്കിൽ ചരിത്രം മാറ്റിയെഴുതപ്പെടുമായിരുന്നു.ഇത്തരം ചിന്തകളിൽ മുഴുകി സമയംപോയതറിഞില്ല.
IN CABLE CAR







ഒരുമണികൂറിനകം ഞങൾ ഗുൽമാർഗിലെത്തി.കാഷ്മീർ ഗവന്റെ അധീനതയിലുള്ള കാഷ്മീർ കേബിൾ കോർപറേഷനാണ് ഈസർവീസ് നടത്തുന്നത്.ബസ്സ് ഇറങി15 മിനിറ്റ് നടന്നാൽ മാത്രമേ നമുക്ക് കേബിൾ കാറിൽ കയറാനുള്ള ബിൽഡിങിൽ എത്തിൻ സാധിക്കുകയുള്ളു. 



 A VIEW FROM CABLE CAR _PHASE1

ഗുൽമാർഗ് ഗൊണ്ഡോള എന്നറിയപ്പടുന്ന ഈ സംവിധാനം ഇന്ന് ലോകത്തിലെ ഏറ്റവും ഉതരത്തിലുള്ള രണ്ടാമത്തെ പ്രോജക്റ്റ് ആണ്.
ഫേസ്1- ഗുൽമാർഗ് ബേസ് സ്റ്റഷനിൽ നിന്നും 2800 മീ പൊക്കത്തിൽ സ്ഥിതിചെയ്യുന്ന കൊങ്ഡോരി വാലിയിലേക്ക്- 9 മനിട്ട് 
ഫേസ് 2- കോങ്ഡോരി വാലിയിൽനിന്നും കോങ്ഡോരി മലയിലേക്ക് 3747 മീ പൊക്കത്തിൽ. 12 മിനിട്ടെടൂക്കും ഫേസ്_2 പിന്നിടാൻ. ഞങൾ ഫേസ് 1 ന്റെ ടിക്കറ്റ് ആണ് എടുത്തിരുന്നത്. കേബിൾ കാർ വളരെ സുരക്ഷിതമായ ഒന്നായിരുന്നു. കാഷ്മീർ ഗവ ഫ്രഞ്ച് കമ്പനിയുമായി ചേർന്നാണ് ഇത് നടത്തുന്നത്.  6 പേരാണ് ഒരു കാറിൽ കയറുന്നത്. ജീവിതത്തിലും ഒരിക്കലും ലഭിക്കാത്ത അവിശ്വസനീയമായ ഒരു അനുഭവമാണ് ഈ സവാരി നമുക്കോരോരുത്തർകും പ്രദാനം ചെയ്യുന്നത്. ഒരിക്കലും മറക്കാൻ സാധിക്കാത്ത പ്രകൃതി സൗന്ദര്യമാണ് നിങൾക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. പ്കൃതി ദേവതയുടെ ലാസ്യനൃത്തമാണോ ഈ കാണുന്നതെന്ന് നമുക്ക് അനുഭവപ്പെടും. ഏതോരുകാലാവസ്ഥയിലും ഒലിക്കലും തുലിതപ്പടുത്താനാത്ത അനുഭവം. മഞ്കാലമാണ് ഏറ്റവും നല്ല സമയം ഗൊണ്ടോള സന്ദർശനത്തിന്. ടിക്കറ്റ് ലഭിച്ച് കഴിഞാൽ മൂന്ന് മണിക്കൂറിനകം കയറണമെന്നാണ് വ്യവസ്ഥ. 1988 ലാണ് ഫേസ് 1 പൂർത്തിയാക്കിയത് ഫേസ്2 2005 ലും. ഏഷ്യയിലെതന്നെ ഏറ്റവും നീളം കൂടിയ കേബിൾ കാർ ആണ്. ഇന്നും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്സ് ഗുൽമാർഗിലാണ് സ്ഥിതി ചെയ്യുന്നത്. 1948ൽ ഇന്ത്യൻ ആർമി ഇവിടെ ഒരു സ്കൈ സ്കൂൾ സ്ഥാപിക്കുകയുണ്ടായി. 


A VIEW FROM CABLE CAR PHASE II


ഞങൾ ഫസ്റ്റ് ഫേസിലെത്തിയപ്പൾ രണ്ടാമത്ഥെ ഫെസ് കൂടി കണാനുള്ള അദമ്യമായ മോഹമുണ്ടായി. ടിക്കറ്റിന് കമീഷനടക്കം 950 ക വരുമെന്ന്  പറഞു. ഏതായാലും ടിക്കറ്റ് ബുക്ക ചെയ്ത് അത് കൂടി കാണാമെന്നുറച്ചു. 

ഫേസ് 2വിൽ നിന്നുംതിരിച്ച് പോരുമ്പോൾ എന്റെ കൂടെ പെരുമ്പാവൂർ സ്വദേദശികളും പിന്നെ പെരുമ്പാവൂർ സ്വദേശികളായുള്ള ദമ്പതികളുമാണുണ്ടായിരുന്നത്. കൂടെബാഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള രണ്ട് പ്രൊഫസർമാരുമാണുണ്ടായത്. കുറച്ച് യാത്ര ചെയ്തപ്പോൾ കാർ പെട്ടെന്ന് നിന്നു ഉടനെ ശരിയാകുമെന്ന് വിചാരിച്ചെങ്കിലും കുറച്ച് സമയമെടുത്തു വീണ്ടും യാത്ര തുടങാൻ. ഇത്തരം സംഭവങൾ കുറച്ച് ടെൻഷൻ ഉണ്ടാക്കാം. എന്തായാലും എന്തോ സാമാനം കയറ്റാനുള്ള സമയമാണ് ഞങ്ങ ൾക് ടെൻഷൻ തന്നത്. 













ഒരുമണിക്ക് തന്നെ ഞങൾ ബേസ് സ്റ്റഷനിൽ തിരിച്ചെത്തി. അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു ഈ സന്ദർശനം. ഞങളുടെ





ഭക്ഷണം ബക്ഷി ഹോട്ടലിലാണ് അറേഞ്ച് ചെയ്തിരുന്നത്. നസീർ പറഞപോലെ കാഷ്മീർ ബിരിയാണിയാണ് വിളമ്പിയത്. കാഷ്മിർ ബിരിയാണി യുടെ നിറം ചുവപ്പാണെന്നത് എന്നെ അദ്ഭുത തപ്പെടുത്തി. നല്ലരുചികരമായ ഒരു ഭക്ഷണമാണ് കാഷ്മീർ ബിരിയാണി. ഗുൽമാർഗിൽ വരുന്നവർ ബക്ഷി ഹോട്ടലിൽ നിന്നം ഇത് കഴിക്കുന്നത് നന്നായിരിക്കും. 



WRITER WITH SUNIL AND WIFESHEBA

ലഞ്ചിന്ശേഷം നേരെ ശ്രീനഗർ തന്നെയായിരുന്നു ഞങളുടെ പരിപിടിയിൽ ഉൾപ്പെട്ടിരുന്നത്. ഹോട്ടലിൽ ചെന്ന് ബാഗ് എടുക്കേണ്ടതായുണ്ട്. ഞങൾ ഏകദേശം നാല് മണിയോടെ ടൗണിൽ എത്തിച്ചേർന്നു. നസീർ ഞങളെ അതിന്ശേഷം കൊണ്ട് പോയത് ജുമാ മസ്ജിദ് കാണാനാണ്. പഴയ സിറ്റിയിലാണ് ഈ പള്ളി നിൽകുന്നത്.1402CEയിലാണ് ഈപള്ളി കമ്മീഷൻ ചെയ്യുന്നത്. ബുദ്ധിസ്റ്റ് പഗോഗോഡക്ക് സാമ്യമുള്ള ഈ പള്ളിയുടെ നിർമ്മാണം പേർസ്യൻ ആർക്കിടെച്റിനോടും സാമ്യമുണ്ട്. ഈപള്ളിയിൽ ഒരേ സമയത്ത് 33000 അളുകൾക് പ്രാർത്ഥിക്കാൻ സാധിക്കും.146000 സ്ക്വയർ ഫീറ്റ് വിസ്തീർണമുണ്ട് ഈ പള്ളിക്ക് എന്നത് ഇതിന്റെ ഗാംഭീര്യം വിളിച്ചോതുന്നു.നാല്മണിക്കാണ് ഞങൾ പള്ളിയങകണത്തിൽ എത്തുന്നത്. അപ്പോഴേക്കും അവിടെ നമസ് തുടങി കഴിഞിരുന്നു.ഇനി ഒരുമണിക്കൂർ കഴിഞിട്ടേ പള്ളിയിൽ പ്രവേശനമനുവദിക്കുഎന്ന്നസീർ പറഞു. അങിനെ മനമില്ലാമനസ്സോടെ ങഞൾക് തിരിച്ച് പോരേണ്ടിവന്നു. അതിന്ശേഷം ഞങൾ ബാഗ് കളക്റ്റ് ചെയ്യുന്നതിനായി ഹോട്ടലിൽ പോയി. അവിടേനിന്നും നേരെ ദാൽ തടാകത്തിലേക്ക് തിരിച്ചു. ഇന്നവിടെ ഹൗസ്ബോട്ടിലാണ് താമസം എന്ന് നസീർ ഞങളെ അറിയിച്ചിരുന്നു. 



ഷഹാഫ് ഹോട്ടലിലാണ് ഞങൾ ഇക്കഴിഞ്ഞ നാല് ദവസവും താമസിച്ചത്. അത്ര വലിയ സ്റ്റാർ ഹോട്ടലോന്നുമല്ല ഷഹാഫ് ഹോട്ടൽ. കാഷ്മീരിനെ കുറിച്ച് പറയുകയാണെങ്കിൽ നല്ല സൗകര്യമുള്ള സ്റ്റാർഹോട്ടലുകൾ എവിടേയും കാണാനില്ല. ആർടിക്കിൾ 370 നില നിന്നിരുന്നതിനാൽ പ്രോപർടി പുറമേ നിന്നുള്ള ബിസിനസ്സ്കാർക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.ഇത് നല്ല ഹോട്ടലുകളുടെ അഭാവത്തിന്ന് കാരണമായെനന് പറയാം. പഴയ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങളാണ് നഗരത്തിൽ എവിടേയും കാണാൻ സാധിക്കുക. അടുത്ത കാലത്തൊന്നും നിർമാണപ്രപർത്തനഘൾ നടന്നിട്ടില്ലെന്ന് കാണാം. ബാങ്കുകളുടെയും എടിഎംകളുടെയും അഭാവം വളരെ വ്ക്തമായി അനുഭവപ്പെട്ടു. സാമ്പത്തികമായി ഉള്ള ഇടപാടുകൾ വളരെ കുറച്ച് മാത്രമാണ് ഈ മനോഹരനഗരത്തിൽ നടക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഇത് നഗരം ദാരിദ്ര്യ ത്തിന് അടിമപ്പെട്ടിരിക്കുന്നുഎന്ന്സാരം.മാത്മല്ല തീവ്രവാദികളും പോലീസും പട്ടാളവും തമ്മിലുള്ള സംഘർഷം ഇവരുടെ പ്രധാനസാമ്പത്തിക സ്രോതസ്സായ വിനോദസഞ്ചാരികളെ കുറേകാലത്തേക്ക് അകറ്റി നിർത്തി. ഇത് ദാരിദ്രൃം പതിന്മടങ് വിളിപ്പിച്ചു.ഇപ്പോൾ ധാരാളം ടൂറിസ്റ്റുകൾ നഗരത്തിൽ വന്ന് തുടങിയിട്ടുണ്ട്. മലയാളികൾ തന്നെ പലരേയും പല സ്ഥലത്തും വച്ച് കാണൂകയുണ്ടായി. കാഷ്മീരിലെ ജനം ചിരിച്ച് തുടങി. വർഷങളായി നിന്ന് പോയ ടൂറിസം ഒരു തിരിച്ച് വരവ് തുടങിയിരിക്കുന്നുവെന്നത് ശുഭസൂചകമാണ്. 

ഷഹാഫ് ഹോട്ടലിനെകുറിച്ച് പറഞ് വന്നപ്പോഴാണ് വഴി തെറ്റി കാഷ്മീരിലെ ഇന്നത്തെ ടൂറിസത്തിലേക്ക് പോയത്. ഒരു ഇടത്തരം ഹോട്ടലാണെങ്കിലും നല്ല സർവീസ് നല്ല ഭക്ഷണം എന്നിവയെ കുറിച്ച് പറയാതിരിക്കാൻ വയ്യ. ഞാൻ ഹോട്ടലിന്റെ ഉടമസ്ഥനേയു.  പരിചയപ്പെടുകയുണ്ടായി. അദ്ദേഹം പലപ്പോഴും കേരളം സന്ദർശിക്കാറുണ്ട്.വർക്കലയിൽ സ്വന്തമായി ഷോപ്പുണ്ടെന്ന് അദ്ദേഹം പറഞു. ഹോട്ടലിൽ കാഷ്മീർ ഷാളുകളുടെ ഒരുവലിശേഖരമടങിയ ഷൊപ്പും ഉണ്ട്. 

എന്താലായാലും ഹോട്ടലിലെ ജീവനക്കാരോട് യാത്ര പറഞു. അങിനെ ഞങൾ ദാൽ തടാകതിതിലേക്ക് പുറപ്പെട്ടു. ഞങൾക് മൂന്ന് ഫാമിലിക്ക് ഒരുഹൗസ്ബോട്ടിലാണ് മുറി ബുക് ചെയ്തിരുന്നത്. 
































Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര