സ്റ്റോക്ക് ഹോമിൽ ഒരു പകൽ

 2017 ജൂലായ് മാസത്തിലാണ് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം സന്ദർശിക്കാനുള്ള അവസരം കൈ വന്നത്. എന്റെ മൂത്തമകൾ സ്വീഡനോടടുത്ത് കിടക്കുന്ന ഫിൻലാൻഡ് എന്ന രാജ്യത്താണ് താമസിക്കുന്നത്. അവിടെ ഒരു സോഫ്ട്വെയ്ർ കമ്പനിയിലായിരുന്നു അവൾക് ജോലി. അവളെ കാണാൻ ചെന്നതായിരുന്നു.



 ഫിൻലാൻഡും സ്വീഡനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഒരുകാലത്ത് സ്വീഡിഷ് രാജാവിന്റെ അധീനതയിലായിരുന്നു ഫിൻലാൻഡ് എന്ന രാജ്യം. സ്വീഡനും ഫിൻലൻഡിനും ഇന്നും ഒരേ നിയമവ്യവസ്ഥകളും ഒരേ സാമ്പത്തിക സാമുഹിക വ്യവസ്ഥകളുമാണ് നില കൊള്ളുന്നത്. ഏകദേശം 700 വർഷം ( 1809ൽ ഫിന്നീഷ് യുദ്ധം- റഷ്യയുടെ ഭാഗമായി) സ്വീഡന്റെ ഭാഗമായിരുന്നു.ഇന്നും സ്വീഡനും ഫിൻലാൻഡു അനുവർതിക്കുന്ന നയങളിൽ വളരെ സാമ്യം കാണാം. പ്രത്യേകിച്ചും NATO  മുതലായവയിൽ. സാമൂഹികമായി ഒരേ അവസ്ഥ യാണെങ്കിലും സ്വീഡനും ഫിൻലാൻഡും തമ്മിൽ വലിയ അന്തരമുണ്ട്. ഫിൻലാൻഡ് സ്കാൻഡിനേവിയൻ രാഷ്ട്രം അല്ല. പക്ഷേ സ്വീഡൻ സ്കാൻഡിനേവിയൻ രാഷ്ട്രം ആണ് എന്നതുതന്നെയാണ് ഈ അന്തരത്തിന് കാരണം. ഭാഷയിലും വ്യത്യാസം കാണാം

വൈകിംഗ് ലെയിൻ ക്രൂയിസ് 

ഇന്ന് സ്വിഡിഷ് ഭാഷ ഫിൻലാൻഡിലെ ഒരു ഔദ്യോഗിക ഭാഷയാണ്. സ്വീഡനിലെ നല്ലോരുവിഭാഗം ജനം ഫിന്നിഷ് വംശജരുമാണ്. ഫിൻലൻഡും സ്വീഡനും ഒരു പ്രത്യേക ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിൽ വളരെയധികം നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ചില തർക്കങ്ങളും നിലവിലുണ്ട് അടുത്തകാലത്ത് 2022 എൽ ഇരു രാജ്യങ്ങളും ഒരുമിച്ചാണ് അപേക്ഷിച്ചത് എന്നാൽ തുർക്കിയുടെ സമ്മർദ്ദം കാരണം സ്വീഡണു nato അനുമതി നൽകിയിട്ടില്ല     


ഏതായാലും ഒരു ദിവസം ഞങൾ സ്വീഡന്റെ്ത ലസ്ഥാനമായ സ്റ്റോക്ഹൊം സന്ദർശിക്കാൻ തീരുമാനിച്ചു. ഒറ്റദിവസത്തെ സന്ദർശനം. അത് മാത്രമാണ് പരിപാടിയിലുണ്ടായിരുന്നത്. ഹെൽസിങ്കിയിൽ നിന്നും സ്റ്റോക് ഹോമിലേക്ക് ക്റൂയിസുകളുണ്ട്. രാത്രി അത്തരം ക്റൂയിസിൽ യാത്ര ചെയ്താൽ വെളുപ്പിന് സ്റ്റോക്ഹൊമിലെത്താം. അവിടെ പകൽ ചിലവഴിച്ച് അതേ ക്രൂയിസിൽ തിരിച്ച് പോരാം. രണ്ട് രാത്രിയും ഒരു പകലും. മകൾ അപ്പോൾ തന്നെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തു. ഭക്ഷണമെല്ലാം കുറച്ച് ഫ്രീ ആയിലഭിക്കും. പലതരം പാക്കേജുകൾ ഇത്തരം ക്രുയിസുകളിൽ ലഭ്യമാണ്.


 ക്രൂയിസിലെ ഒരു ഭോജന ശാല 


ബാൾടിക് കടലിൽ ഒരു രാത്രി

ഞങൾ താമസിച്ചിരുന്ന ഹെൽസിങ്കിയിൽ നിന്നും 400 കിമി അകലെയാണ്  സ്റ്റോക്ഹോം. സ്വീഡനും ഫിൻലൻഡും തമ്മിൽ നൂറ്റാണ്ട്കളോളം പഴക്കമുള്ള ബന്ധമുണ്ടെന്ന് ഹെൽസിങ്കിയിൽ താമസിക്കുമ്പോളെനിക്ക് മനസ്സിലായി. 700 വർഷത്തോളം ഫിൻലൻഡ് ഭരിച്ചത് സ്വീഡിഷ് രാജാവായിരുന്നു. 1807 ൽ റഷ്യ ഫിൻലൻഡ് കീഴടക്കുന്നത് വരെ. ഇന്ന് ഇരു രാജ്യങളും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. പല സ്വീഡിഷ് കാരുടെയും മുത്തച്ഛന്മാർ ഫിൻലാൻഡുകാരാകാൻ സാധ്തയുണ്ട്. 

അർദ്ധരാത്രിയിൽ സൂര്യനസ്തമിക്കുമ്പോൾ 
അമ്മയും മകളും പേരക്കുട്ടിയും കപ്പലിലെ കാബിന് മുന്നിൽ 
കപ്പലിന്റെ മുകൾതട്ടിൽ നിന്ന് ഒരു സെൽഫി 

ഞങൾ സ്റ്റോക് ഹോം കാണുന്ന


തിനായി ഒരു ശനിയാഴ്ചയാണ് പുറപ്പെട്ടത്. ഞങൾ വൈകിംഗ് ലെയിൻ എന്ന ക്രൂയിസ് ഷിപ്പിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വൈകിംഗ് ലയിൻ ഈ മേഖലയിൽ വളരെ എസ്റ്റാബ്ളിഷ്ഡ് ആണ്. ഈ കമ്പനിക്ക് 7 ക്രൂയിസ് കപ്പലുകൾ സ്വന്തമായുണ്ട്. ഏകദേശം 30000 ആളുകൾ ഇവയിൽ പണിയെടുക്കുന്നുണ്ട്. ഏകദേശം 16 മണികൂറാണ് ഫെറി സമയം. പകൽ സ്റ്റോക്ഹൊം സന്ദർശിച്ച ശേഷം ഇതിൽതന്നെ മടങാനായിരുന്നു പരിപാടി. ഒരുവർഷം ഏകദേശം 65 ലക്ഷം വിനോദസഞ്ചാരികൾ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളം എന്ത് കോണ്ട് ക്രൂയിസ് മേഖല ഉപയോഗപ്പെടുത്തുന്നില്ല?



മികച്ച കാബിനാണ്ഉ റങാൻ സജ്ജമാക്കിയിരുന്നത്. മികച്ച റസ്റ്റാറന്റുകളും സ്നാക് ബാറുകളും ഓരൊ നിലയിലും ലഭ്യമാണ്. 

സ്റ്റോക്ഹോമിൽ 





                ക്റൂയിസുനുള്ളിൽ


കുട്ടികൾക് കളിക്കാൻ വലിയ പ്ളേ ഏരിയ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഷോപ്പിങിനായി എല്ലാമികച്ച ബ്രാൻഡുകളുടേയും വസ്ത്രങ്ങളും അനുബന്ധ സാധനങളും കുറഞ വിലയിൽ ലഭിക്കും. മദ്യത്തിന്റേയും  ബിയറിന്റെയും കാര്യം പറയാതിരിക്കാൻ കഴിയില്ല. 

മാത്രമല്ല വളരെയധികം കലാ പരിപാടികളും ഇതിൽ ഉൾക്കൊള്ളിക്കാറുണ്ട്. ഭക്ഷണ ത്തോടകൂടിയുള്ള പാക്കേജാണ് ഞങൾ എടുത്തിരുന്നത്. അത്കോണ്ട് തന്നെ നിരവധി വിഭവങൾ രുചിക്കാനുള്ള സന്ദർഭവുമായി ഈ യാത്ര. മറക്കാനാകാ ത്ത യാത്ര യാണ് ഈ ക്രൂയിസ് സമ്മാനിക്കുന്ന ത് 


സ്റ്റോക്ഹോമിൽ ഒരു പകൽ 


സ്വീഡന്റെ തലസ്ഥാനമാണ് സ്റ്റോക്ഹോം. സ്റ്റോക്ക് ഹോം സിൻഡ്രോം എന്ന് പലരും കേട്ടിട്ടുണ്ടാകും. 1973 ലെ ഒരു ബാങ്ക് കൊള്ളയാണ് ഇഥിനാധാരം. ബാങ്ക് കൊള്ളയിൽ ബന്ദിയായ യുവതിയും ബന്ദികളാക്കിയ കൊള്ളക്കാരുമായുണ്ടായ സൗഹ്രദംഅതിനെതുടർന്ന് കൊള്ളക്കാരനെസഹായിച്ചതുമാണ് ഈ വാക്കിന്റെ അർത്ഥം. 

                       റോയൽ പാലസ് 








10 ലകഷം ജനങൾ താമസിക്കുന്നുണ്ട് സ്റ്റോക്ഹൗമിൽ. യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴാസിറ്റീകൾ ഇവിടെയാണ്. ഐസ് ഏജിൽ തന്നെ ഇവിടെ ആളുകൾ താമസിച്ചിരുന്നതായി പറയുന്നുണ്ട്. ഒരു നഗരമായി സ്റ്റൗക്ഹൊം രൂപാന്തരപ്പെട്ടു 13 നൂറ്റാണ്ടിലാണ്. 




ഹോപ്പ് ഓൺ ഹോപ് ഓഫ് ബസ്സി നുള്ളിൽ 

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം കൂടിയാണ് സ്റ്റോക്ഹൊം. 14 ദ്വീപുകളുടെ സങ്കരമാണ് ഏറ്റവും ചിലവ് കൂടിയ ഈനഗരം. 

സ്വീഡനെ കുറിച്ച് പറയൂമ്പോൾ പോപ്പ് മ്യുസിക്കാണ് ഓർമ്മ വരുന്നത്. സ്റ്റോക്ഹോം സിൻഡ്രോം പോലെ ലോക പോപ് മ്യുസികിന്റ്റ ആസ്ഥാനമാണ് ഈനഗരം 

അബ്ബ  70 കളിലും റോഭിന്സും കാർഡിഗനും 90 ലുംലോകം ഇളക്കി മറിച്ചു 

പാലസ് 





പാലസിന്റെ ഒരു ഭാഗം 



സ്റ്റോക് ഹോം സഞ്ചാരിക്ക് ഒരു പുതിയ അനുഭവം സമ്മാനിക്കുന്ന ഓൾഡ് ടൗൺ 

 



ഐകിയ ,  വോൾവോ ബസ്സ്, സ്വിഡിഷ് ഡിസൈൻ എന്നിവ. 


പക്ഷേ ലോകത്തിൽ സ്വീഡിഷ് ജനതയെ വ്യത്യസ്ത രാക്കുന്നത് അവരുടെ മനോഹരങളായ കണ്ണുകളാണെന്ന് പറയപ്പെടുന്നു.



ഒരു പകൽ മാത്രമാണ് ഞങൾകുള്ളത് എന്നതിനാൽ ബസ്സ് ടൂറാണ് ഞങൾ ബുക് ചെയ്തിരുന്നത്. 


വൈകുന്നരം കപ്പലിൽ തിരിച്ചെത്തണമല്ലോ. 

ഹോപ് ഓഫ് ഹോപ് ഓൺ എന്ന ബസ്സിൽ ടിക്കറ്റ് ഓൺലൈനായി ബുക് ചെയ്തിരുന്നു.15 സ്റ്റോപുണ്ട് ഈ ബസ്സുകൾക്. 24 മണിക്ഉറിന്റെ ടിക്കറ്റ് എടുത്താൽ എത്ര വേണമെങ്കിലും ചുറ്റീക്കറങാം. ബസ്സുകൾ 25 മിനിറ്റിടവിട്ട് വന്ന് കൊണ്ടേയിരിക്കും. 

താഴെപറയുന്ന സ്ഥലങളാണ് കണ്ടത് ഈചുരുങിയ സമയത്തിനുള്ളിൽ. 

1 അബ്ബ മ്യുസിയ 

2.റോയൽ പാലസ്

സ്റ്റോക്ഹോം പാലസ് എന്നറിയപ്പടുന്ന റോയൽപാലസ് രാജാവിൻറെ വാസസ്ഥലമാണ്. 1694 ൽ ഇതിന്റെ പണിആരംഭിച്ചു. 1760 ലാണ് പുർതീകരിച്ചത്. 1430 മുറികളുള്ള ഒരു ഭീമൻ കെട്ടിടമാണ് റോയൽ പാലസ് 

3.ഓൾഡ് ടൗൺ

4.പോസ്റ്റൽ മ്യൂസിയം  located in old town dates back to 16th century postal history 

5.നോബൽ പ്രൈസ് മ്യൂസിയം, to spread knowledge and creativity 

സന്ദർശകർ ഏറെയും ചുറ്റീക്കറങുന്ന ഒരിടമാണ് ഓൾഡ് ടൗൺ. ഏറ്റവും പുരാതനവും വലിയതും ഏറ്റവും നന്നായി പരിരക്ഷിക്ക പ്പെടുന്ന ഒരിടമാണ് ഇത്. 1252 ലാണ് ഈ നഗരം സ്ഥാപിക്ക പ്പെട്ടത്. ഇടുങിയ കല്ലുപതിച്ച വഴിത്താരകളും മനോഹരങളായ കെട്ടിടങളും നമ്മെ അതിശയിപ്പിക്കുന്ന.പ്രസിദ്ധമായ നോബൽ പ്രൈസ് മ്യൂസിയം ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ സിറ്റി ഹാളിലാണ് സമ്മാനിതർക് വിരുന്നൊരുക്കുന്നത് ബസ്സിന്റെ ഒരു സ്റ്റോപ്പിന് പേര്തന്നെ വൈകിംഗ് ലൈൻ എന്നാണ്. ഫിൻലാൻഡിലേക്കുള്ള ഷിപ്പ് ഇവിടെനിന്നാണ് കയറുന്നത്. 8 സ്റ്റോപ്പുകളുണ്ട് ഈ ബസ്സിന്. വളരെയധികം കാണാനുണ്ട് സ്റ്റോക്ഹോമിൽ

ഏകദേശം 6 മണിയായപ്പോൾ ഞങൾ വൈകിങ് ലെയിൻ സ്റ്റോപിലിറങി. ഇവിടെ നിന്നാണ് ഹെൽസിങ്കിയിലേക്കുള്ള ക്രൂയിസ് കയറേണ്ടത്. ക്രൂയിസിൽ ആളുകളെ കയറ്റിതുടങിയിരുന്നു. അങനെ വീണ്ടും കപ്പലിലെ ആരവങൾക്കിടയിലേക്ക്. 


Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര