അഗ്ളോണിമ യുടെ രഹസ്യം തുടരുന്നു.

 കലാതിയ പ്ളാന്റ്സ് 

അലങ്കാരചെടികളിൽ ഒരു പ്രധാനപ്പെട്ട ഇനമാണ് കലാതിയ പ്ളാന്റ്സ്. ഇവയെ കലാതിയ എന്നും പ്രേയർ പ്ളാന്റ്സും വിളിക്കുന്നു. ഇവയുടെ ദേശം ട്രോപിക്കൽ അമേരിക്കയാണ്. ഇവയെ പീകോക്ക് അഥവാ സീബ്ര പ്ളാന്റ്സ് എന്നും വിളിക്കുന്നു. ഇത് ഒരു പ്രധാന പ്പെട്ട ഹൗസ് പ്ളാന്റ്. ഈ ചെടികളുടെ പ്ത്യേകത ഇവയിലെ വെള്ള വരകളുംപച്ചയും ചവപ്പും കലർന്ന ഇലകളും ഒരുപ്രത്യേക മനോഹാരിതയാണ് ഓരോ മുറികൾകും നൽകുന്നത്. 







CALATHEA TRUNCATE 


ഓഫീസുകൾ അലങ്കരിക്കാനാണ് കലാതിയ ചെടികൾ ഉപയോഗിക്കുന്നത്. മുറികളുടെ മനോഹാരിത ഇവയുടെവരവോടെ പതിന്മടങ് വർദ്ധിക്കുന്നു. വീടുകൾകുള്ളിലും ഓഫീസുകളിലുമാണ് ഇവ. ഇതിന്റെ പ്ത്യേകത കാര്യയ സൂര്യ പ്രകാശത്തിന്റെ ആവശ്യമില്ല എന്നതും പരിപാലിക്കാൻ വളരെ ലളിതവുമാണെന്നതാണ് 













CALATHEA MARANTA 


കലാതിയ ചെടികൾ എകദേശം 60 തരമുണ്ടന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രോപിക്കൽ അമേരിക്ക യാണ് ഇവയുടെ ജന്മദേശം. കലാതിയ ചെടികളുടെ ഒരു പ്രത്യേകത ഇവയുടെ ഇലകൾ വലുതും വർണശബളിതയാർന്നതുമാണ്. രാത്രിയിൽ ഈ ഇലകൾ ചുരുങുന്നു. എന്നാൽ നേരം വെളുക്കുമ്പോൾ വീണ്ടും നിവരുകയും സൂര്പ്രകാശത്തെ വരവേൽക്കാൻ തയ്യാറാവുകയും ചെയ്യുന്നു.ഇത് ഇവയുടെ ജന്മനാലുള്ള ഒരു ഗുണമാണ്. കലാതിയ മഞ,പർപ്പിൾ, വെള്ള എന്നീനിറങളിലും കാണാവുന്നതാണ് 

കലാതിയക്ക് കുറച്ച് ജലത്തിന്റെ ആവശ്യമേയുള്ളു. കുറച്ച് സൂര്യപ്കാശം മാത്രം ആവശ്യമുള്ള ഈ സുന്ദരികളുടെ ഭംഗിയാർന്ന ഇലകൾ നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ നശിക്കാൻ സാധ്യതയുണ്ട്. 

കലാതിയ ചെടികളൾ കുളിമുറികളേയും അടുക്കള കളെയും മനോഹരമാക്കുന്നുണ്ട്. 

1980 കളിലാണ് ഇവ ഒരുഹൗസ് പ്ളാന്റ് എന്ന നിലയിൽ അവതരിക്ക പ്പെടുന്നത്. പിന്നീടുള്ള വർഷങളിൽ വീടിന്റെ ഉൾഭാഗം ഭംഗിയാക്കുന്ന കാര്യത്തിൽ ഇവ വളരെ പ്രസിദ്ധമായി. 







കലാതിയ ചെടികൾ ഇൻഡോർ ചെടികൾ എന്ന
നിലയിൽ വളരെ പ്സിദ്ധവും ജനകീയവുമാണെന്ന് പറഞുവല്ലോ. ഇതിന്റെ പരിപാലനത്തിലുള്ള ലാളിത്യമാണ് ഇത് ഇത്രയും ജനകീയമാകാൻ ഒരു പ്രധാന കാരണം. വളരെയധികം പ്രധാന ലോക്കേഷനുകളിൽ നമുക്കിവയെ ഉപയോഗിക്കാവുന്നതാണ്. 
ഇവക്കാവശ്യം താഴെ പറയുന്നു 
1. Indirect sunlight 
2.limited water
3.temp( no cold)
4.humidity reqd 
5.not much fertilizer 












കലാതിയ ചെടികളെ പരിപാലന ത്തിൽ ഏറ്റവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ജലസേചനത്തിലും ഊഷ്മാവിനേയുമാണ്. നിങളുടെ വീടിന്റെ ഉൾത്തളങൾ പ്രകാശമയമാക്കാൻ ഈ ചെടികൾ ഉപകരിക്കുമെന്നുറപ്പ്. ഓഫിസുകളിലെ മീറ്റീങ് മുറികൾ ഇവയുടെ വരവോടെ മനോഹരമാകുമെന്നുറപ്പ്. 












കലാതിയ പ്ളാന്റ്സ് ഏറ്റവും മനോഹരമായ ഹൗസ് പ്ളാന്റ്സ് ആണെന്ന കാര്യത്തിൽ തർക്കമില്ല. ഇലകൾ ഏതോ വിശ്വകലാകാരൻ പെയിന്റ് ചെയ്തതാണോ എന്ന് സംശയിക്കും അത്രയും ഭംഗിയാർന്ന പാറ്റേണകളിലാണ് അവയുടെ ഇലകളിലെ വരകൾ. ഇലകളുടെ അടിവശം മിക്കവാറും ബർഗണ്ടിചുവപ്പാണ്. 

















കലാതിയ പ്ളാന്റുകൾ വിവിധ പേരുകളിൽ അറിയപ്പെടുന്നുണ്ട്. പീകോക് പ്ളാന്റ്, സീബ്ര പ്ളാന്റ്, റാറ്റിൽ സ്നേക് പ്ളാന്റ് എന്നിവ അവയിൽ ചിലവ. ഇവയുടെ ഇലകൾ കൂമ്പുന്നത് കൊണ്ട് ഇവ പ്രേയർ പ്ളാന്റ്സ് എന്നും അറിയപ്പെടുന്നു. 










SYNGONIUM  PLANTS 
അടുത്തതായി പരിചയപ്പെടുത്തുന്നത് സിങ്കോണിയം പ്ളാന്റ്. സിങ്കോണിയം ഒരു മികച്ച ഹൗസ് പ്ളാന്റു ആണെന്ന കാര്യത്തിൽ തർകമില്ല. സിങ്കോണിയം ഒരു ഇൻഡോർപ്ളാന്റായി ഉപയോഗിക്കാൻ അത്യത്തമമാണ്. ഇവയുടെ കടുത്ത പച്ചയിലുള്ള സിൽവർ വരകൾ,പച്ച,പിങ്ക് നിറങളും ഇതിനെ ഒരു മികച്ച അലങ്കാര ചെടിയായി മാറ്റുന്നു.
ഫെങ്ഷൂ പ്കാരം ഇത് ഭാഗ്യ ദേവതയാണ്. പണം,സ്വത്ത്, ആരോഗ്യം, ഐശ്വര്യം എന്നിവ ഇത് പ്രദാനം ചെയ്യുന്നതായി പറയപ്പെടുന്നു. ഇവയുടെ അഞ്ച് ലോബുകളുള്ള ഇലകൾ ഫെങ്ഷൂ പ്കാരം ജലം, അഗ്നി,ഭൂമി, മരം, മെറ്റൽ എന്നിവയെ പ്രതിനിധീകരിക്കുന്നു. 














സിങകോണിയം ചെടികൾ ചെറിയ ചട്ടികളിലും ട്രല്ലിസുകളിലും വക്കാവുന്നതാണ്. സിങ്കോണിയം ചെടികൾ ആരോഹെഡഡ് പ്ളാൻസ് എന്നും അറിയപ്പെടുന്നു. ഇവയുടെ മിനിയേച്ചർ വിഭാഗം അലങ്കാരത്തിൽ മുന്തിയ സ്ഥാനം നേടിയിട്ടുണ്ട്. 
സിങ്കോണിയം മഴവില്ലിന്റ മനോഹാരിതയാണ്. ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രമേ ഇതിന് ജലം കൊടുക്കേണ്ടി വരുന്നുള്ളൂ. ഇവ ബെഡ്റും, ലിവിങ് റൂം, വിൻഡോ സില്ലുകൾ, മേശകൾ, കോറിഡോറുകൾ എന്നിവ അലങ്കരിക്കാൻ ഉപയോഗിക്കാം. 
1.it is an excellent air purifier 
2.lucky plant as per feng shui 
3.Beautiful and adorable plant
4.easy to grow 
5.great CO2  absorbant plant 

Syngonium prefers warm temp  abd high humidity. 







Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര