പാരിസ് എന്ന സഞ്ചാരിയുടെ സ്വർഗം-ലക്സംബർഗ് ഗാർഡൻസ (അഞ്ചാം ദിവസം തുടരുന്നു.)

 നോത്രൃദാം കതീഡ്രൽ സന്ദർശിച്ചതിന് ശേഷം ഞങൾ ലഞ്ച് കഴിക്കാൻ പുറപ്പെട്ടു.അടുത്ത് തന്നെ നിരവധി റസ്റ്റോറന്റുകളുള്ള സ്ഥലമാണ്. ലഞ്ച് കഴിഞ് ഞങൾ ലക്സം ബർഗ് പൂന്തോട്ടം കാണാൻ പുറപ്പെട്ടു. ലകസം ബർഗ് പൂന്തോട്ടം നോത്ര ദം പള്ളിയോട് അടുത്ത് സ്ഥിതി ചെയ്യുന്നു.  നടന്നുപോകാനുള്ള ദൂരമേയുള്ളൂ.


 ഹെന്റി നാലാമന്റെ വിധവയായ മേരിയാണ് ലകസംബർഗ് പൂന്തോട്ടത്തിന്റെ ഉപജ്ഞാതാവ്.ഹെൻറിയുടെ മരണശേഷം റീജന്റ്ആയ മേരി ഡി മെഡിസി  ലുവർ കൊട്ടാരത്തിൽ നിന്നും  ഒരു മോചനമാഗരഹിച്ചു. ഒപ്പം തന്റെ ഇറ്റലിയിലെ ഫ്ളോറൻസിലെ തന്റെ കുട്ടി ക്കാലം. അവരുടെ ഓർമ്മയിൽ എന്നും ഉണ്ടായിരുന്നു . ഇവ രണ്ടും കൂടി ചേർന്നാണ് ലകസം ബർഗ് ഗാർഡന് ജന്മം നൽകിയത് .

 ലക്സംബർഗു ഗാർഡൻ     ഇന്ന് ഫ്രഞ്ച് സെനറ്റിന്റെ ഉടമസ്ഥതയിലാണ്. 56 ഏക്ര വിസ്തീർണ്ണമുള്ള ഈ ഗാർഡനിൽ1611 ലാണ് ഈ നിർമ്മാണം തുടങിയത്. 1612 ൽ 2000 മരങള ണ് റാണി നട്ടത്.  



മെഡിസി ഫൗണ്ടൻ 

1630 ലാണ് ഈഫൗണ്ടൻ പണിതത്. 


ഗാർഡൻ വളരെ ശാന്തമായിരുന്നു.ഗാർഡനിൽ കുട്ടികൾക കളിക്കാനുള്ള ഒരു വലിയ കളിസ്ഥലം ഉണ്ട്. എന്നാൽ എന്റെ കൂടെയുണ്ടായിരുന്ന ഗ്രാൻഡ് സൺ ഇഷാന് കളിക്കാൻ സാധിച്ചില്ല. 5 മണിക്ക് തന്നെ അത് അടച്ചിരുന്നു.തെക്ക് പടിഞാറൻ മൂലയിൽ ആപ്പിൾ തോട്ടങൾ ഈ പൂന്തോട്ടത്തെ അലങ്കരിക്കുന്നത്. 


ലക്സം ബർഗ് ഗാർഡൻ കാണാതെ ഒരു സഞ്ചാരിയും പാരീസ് വിടാൻ പാടില്ല എന്നതാണ് സത്യം. ലോക്കൽസിന്റെ ഗാർഡൻ എന്നാണ് ഇതിനെ കുറിച്ച് പറയുന്നത്. പക്ഷേ ധാരാളം ടൂറിസ്റ്റ് കളേയും കാണാം 





പാരീസിലെ ഗാർഡനുകളിൽ ഏതാണ് ഒന്നാം സ്ഥാനത്ത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുളളു-ലക്സം ബർഗ് ഗാർഡൻ. 




ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇറ്റാലിയൻ പൂന്തോട്ടത്തിന്റെ ഇൻഫ്ളുവൻസ് കാര്യമായുണ്ട്ഫ്ളോറൻസിലെ ബൊബോളി ഗാർഢൻ ഇവിടേയും റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. 


ഗ്രിക്ദൈവങളുടേയും മഹാറാണിമാരുടേയും മനോഹരമായ ശില്പങൾ പൂന്തോട്ടത്തിലെവിടെയും കാണാം. ന്യൂയോർകിലെ സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ചെറിയ മോഡൽ. ന്യൂയോർകിലെ ശില്പം ഫ്രാൻസിന്റെ ഗിഫ്ടാണെന്ന കാര്യം ഇവിടെ സ്മരണീയമാണ് 




സെയിൽബോട്ടുകളും പപ്പറ്റ് ഷോകളും ഈ ഗാർഡന്റെ പ്രത്യേകതയാണ് 
ഈപൂന്തോട്ടത്തിന്റെ വേറൊരു പ്രത്യേകത മനോഹരമായ ഒരു പാലസ് ആണ്. ഇന്ന് ഫ്രഞ്ച് സെനറ്റാണ് ഇവിടെ .
ഗാർഡൻ സമയം- തിങ്കൾ മുതൽ ശനി വരെ 8 am to 5 pm
Entry free






 

ലേഖകൻ









ലക്സംബർ ഗാർഡൻ കണ്ടുതീരുമ്പോൾ ഏകദേശം 7 മണിയായി. അവിടെ നിന്നും ബസ് പിടിച്ചാണ് ഹോട്ടലിലേക്ക് പോയത്. അതിനിടയിൽ ഡിന്നർ കഴിക്കാനുള്ള സാമഗ്രികൾ വാങ്ങിയിരുന്നു.ഹോട്ടൽ  മുറിയിൽ എത്തിയപ്പോൾ സമയം 9 മണിയായി . കുളിച്ച് ഡിന്നർ കഴിഞ്ഞപ്പോൾ സമയം പത്തായി. വെയിലത്ത് നിന്ന് കത്തീഡ്രൽ കണ്ടതിന്റെ ക്ഷീണം ഉണ്ട്. ഉറക്കം കണ്ണുകളിൽ തതി കളിക്കുകയാണ്.
ബഡ്ഡിലേക്ക് ചെരിഞ്ഞത് അറിഞ്ഞുള്ളൂ. ഗാ ഗാഢനിദ്രയിലേക്ക് പോയി.




Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര