വിൻസെൻറ് വാൻഗോഗിന്റെ നാട്ടിൽ തുടരുന്നു

 RIJKMuseum

ആനിയുടെ ഡയറികുറിപ്പുകൾ മനുഷ്യ ജീവിതത്തേക്കുറിച്ചുള്ള ഒരു അവബോധം നമ്മിൽ ഉണർത്തുന്നു.എത്ര വിഷമഘട്ടത്തേയും ചിരിച്ചുകൊണ്ട്നേരിടാമെന്നും മനുഷ്യർ എല്ലാം നല്ലവരാണെന്നും ഈഡയറികുറിപ്പിലൂടെ ആനി നമ്മെ പഠിപ്പിക്കുന്നു.
മരണത്തിന്റെ മുനത്തുമ്പിൽ നിൽക്കുമ്പോഴും ആനി ഡയറിത്താളുകളിലൂടെ വരച്ചിടുന്ന ജീവിതസങ്കല്പങൾ എല്ലാ മനുഷ്യർക്കും പ്രചോദനമേകുന്നു.

she wrote in the diary
1.I keep my ideals,because inspite of everything i still believe people are really good at heart.
2.whoever is happy will make others happy too.
3.nobody has ever become poor by giving.



ആംസ്റ്റർഡാമിലെ ഞങളുടെ രണ്ടാം ദിവസം ഞങൾ വിനിയോഗിച്ചത് ലോകത്തിലേതന്നേ ഏറ്റവും പ്രശസ്തങളായ പെയിന്റിങ് മ്യൂസിയങൾ കാണുന്നതിനായിരുന്നു.
ആദ്യം കാണാൻ പോയത് RIJKMUSEUM മ്യൂസിയം കാണാനായിരുന്നു.നെതർലാന്റ് രാജ്യത്തിന്റെ നാഷണൽ മ്യൂസിയമാണ് RIJK മ്യൂസിയം . ഹോളണ്ടിലെ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമാണ്. ഏകദേശം 22 ലക്ഷം ആളുകൾ ഈ മ്യൂസിയം വർഷം തോറും സന്ദർശിക്കുന്നുണ്ട്. എഡി 1200 _2000 കാലയളവിലെ ഏകദേശം 8000 വിശിഷ്ട കലാ വസ്തുക്കൾ ഇവിടെ കാണാം.

1798 ൽ സ്ഥാപിച്ചതാണ് ഈ മ്യൂസിയം.ഇത്ഹോളണ്ടിലെഎറ്റവുംവലിയ മ്യൂസിയമാണ്. 8000 തോളം കലാവസ്തുക്കൾ ഇവിടെകാണാം.17ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകത്തിലെ അതുല്യകലാകാരൻ ആയിരുന്ന റംബാർട്ട് വാൻ റിജിന്റെ ലോക പ്രശസ്തമായ മാസ്റ്റർപീസുകൾ ഇവയിലുണ്ട്.
നൈറ്റ് വാച്ച് മാൻ എന്ന പെയ്ൻ്റിംഗ് അതിൽ ഏറ്റവും പ്രശസ്തമാണ്
ജൊഹാനസ് വമീറിന്റെ മിൽക്മെയിഡ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കലാസ്രൃഷ്ടിയായികരുതപ്പെടുന്നു



IN FRONT OF RIJKMUSEUM 






Milk maid by Johannes vermeer


                                                             Night Watch man by REMBRANDT 




Night watch man 



ആംസ്റ്റർഡാം ഇന്ന് ലോകത്തിലെ ഏറ്റവും അധികം സന്ദർശകർ എത്തിച്ചേരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്.എല്ലാ വർഷവും ഏകദേശം 50 ലക്ഷത്തോളം ടൂറിസ്റ്റുകൾ ഇവിടം സന്ദര്ശിക്കുന്നുണ്ട്.ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്റ്റ്രിക്റ്റ് ടൂറിസ്റ്റ്കൾ സന്ദര്ശിക്കുന്ന ഒരു സ്ഥലമാണ്.വേശ്യാവൃത്തി നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥലമാണ് ആംസ്റ്റർഡാം.വളരേയധികം ബാറുകളും റെസ്റ്റോറന്റുകളും അവിടെ പ്രവർത്തിക്കുന്നു. ആംസ്റ്റർഡാമിന്റെ എടുത്ത് പറയേണ്ട ഒരു കാര്യം രാത്രിജീവിതമാണ്. രാത്രി മുഴുവൻ തുറന്നിരിക്കുന്ന ക്ളബ്ബ്കൾ ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്.ആഘോഷങളുടെ ഒരു നഗരം തന്നെയാണിത്. ഒരു വർഷം ഏതാണ്ട് 140 ഓളം വലിയ ആഘോഷ പരിപാടികൾ ഇവിടെ കൊണ്ടാടപ്പെടുന്നു.


വാൻഗോഗ് മൂസിയം
റിജിക് മ്യൂസിയം കണ്ടതിന് ശേഷം ഞങ്ങൾ പോയത് ഏറ്റവും പ്രസിദ്ധമായ വാൻഗോഗ് മ്യൂസിയം കാണാനായിരുന്നു. വിനോദസഞ്ചാരികൾ ഏറ്റവും അധികം സന്ദര്ശിക്കുന്ന സ്ഥലവും ഇത് തന്നെയാണ്. ലോകത്തിലെ ആധുനിക ചിത്രകലയുടെ പിതാവായ മഹാനായ ചിത്രകാരന്റെ ജിവിതവും രചനകളും നമുക്ക് കാണിച്ച് തരുന്നു.വെറും പത്ത വർഷം മാത്രം നീണ്ട് നിന്ന ആ കലാ സപര്യ യില് ഏകദേശം ആയിരത്തോളം ചിത്രങ്ങളും,ഓയിൽ പെയിന്റിങുകളും സെൽഫ് പോർട്രെയിറ്റുകളും അദ്ദേഹം രചിച്ചു.മൂസിയത്തിൽ അദ്ദേഹത്തിന്റെ എല്ലാ രചനകളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിസ്മയംജനിപ്പിക്കുന്ന ഒരു ജീവിതകഥ യാണ് വിൻസന്റിന്റേത്. 1853ൽ ഭൂജാതനായ ഈ മ ഹാനായ ചിത്രകാരന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹം ചിത്രങളിലൂടെ വർണ്ണങളുടെ ഒരു പ്രപഞ്ചം തന്നെ സ്രൃഷ്ടിച്ചു എന്നതാണ്. ആദ്യ മായുംഅവസാനമായും ഈ പ്രപഞ്ചം വർണ്ണങളാണെന്ന പ്രപഞ്ച സത്യം തന്റെചിത്രങ്ളിലൂടെ ധ്വനിപ്പിക്കുന്നതായി നമുക് അനുഭവപ്പെടും .ഇടത്തരം ഒരു സമ്പന്നകുടുംബത്തിൽ ഒരു പുരോഹിതന്റെ മകനായി ജനിച്ച വിൻസന്റ് ചെറുപ്പത്തിൽ തന്നെ ഒരു വികാരജീവിയായിരുന്നു.ആത്മവിശ്വാസം കുറവായിരുന്ന വിൻസന്റ് അപ്പന്റെ ഇംഗിതമനുസരിച്ച് പുരോ ഹിതനാവാൻ കിണഞ് പരിസ്രമിച്ചെങ്കിലൂം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും വേറെ പല ജോലികളും ചെയ്യാൻ സ്രമിച്ചെങ്കിലും അദ്ദേഹം പുറത്താക്കപ്പെടുകയാണുണ്ടായത്. രണ്ട് പ്രണയപരാജയങളും ഈ കാലയളവിൽ അദ്ദേഹത്തെ വേട്ടയാടി.അദ്ദേഹത്തിന്നുണ്ടായിരുന്ന മനുഷ്യസ്നെഹത്തിന്നുണ്ടായ ഒരടിയായിരുന്നു ഇവ. ഇതോട്കൂടി സ്വയം ഒതുങാൻ സ്രമിച്ചു. മനുഷ്യരുടെ ദയയില്ലാത്ത പെരുമാറ്റം അദ്ദേഹത്തെ ആകെ ഉലച്ചു. വിൻസെന്റ് ഒരു കൂട്ടുകാരനോട് ഇതേ കുറിച്ച് പറഞത് ഞാൻ ഒരു യഥാര്ത്ഥ ക്രൈസ്തവ നാകാൻ സ്രമിച്ചു എന്നതിനാൽ എന്നെ ഒരു ഭ്രാന്തൻനായയാക്കാൻ പുരോഹിതവർഗ്ഗം ഒരുങ്ങി എന്നായിരുന്നു.

ഈ സമയത്താണ് താൻ ഒരു കലാകാരനാണെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. 1880 തിലായിരുന്നു അത്. ഇനിയുള്ള കേവലം 10 വർഷം മാത്രമാണ് അദ്ദേഹം കലാജീവിതത്തിൽ മുഴുകിയത്. 1880 ൽ വിൻസന്റ് ചിത്രകല അഭ്യസിക്കാനായി ബൽജിയത്തിലേക്ക് പോയി. ആദ്യം വാട്ടർകളറിലാണ് നൈപുണ്യം നേടിയത്
.ഈ കാലത്താണ് ഏറെ പ്രശസ്തമായ പൊട്ടാറ്റോ ഈറ്റേഴ്സ് എന്ന ചിത്രം രചിക്കുന്നത്. അദ്ദേഹം പ്രകൃതിയെ കുറിച്ചാണ് ഇക്കാലത്തെ അധിക ചിത്രങ്ങളും.






1886ൽ വിൻസെന്റ് പാരീസ് സന്ദർശിക്കുന്നു.അദ്ധേഹത്തിന്റെ ഇളയ സഹോദരനായ തിയോ പാരീസിൽ ഒരു പെയിന്റിംഗ് ഗാലറിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.അദ്ദേഹത്തോടൊപ്പം താമസിക്കുന്നതിനും പാരീസി ലെ പ്രസിദ്ധരായ കലാകാരന്മാരെ കാണുന്നതിനും ചിത്ര കല പഠിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു.എന്നാൽ പഴയ രീതിയിൽ പെയിന്റിംഗ് നടത്തുന്നതിന് അദ്ധേഹത്തിന്റെ മനസ്സ് അ









നുവദിച്ചില്ല.പാരീസിൽ വെച്ചാണ് സ്വന്തമായി ഒരു സ്റ്റൈൽ അദ്ദേഹം വികസിപ്പിച്ചെടുത്തത്.
തുടർച്ചയായി അദ്ദേഹം വരക്കാൻ തുടങ്ങി.തിയോ നൽകിയിരുന്ന പണം മുഴുവൻ കാൻവാസും പെയിന്റിംഗിനാവശ്യമായ സാധനസാമഗ്രികളും വാങ്ങാനാണുപയോ ഗിച്ചത്.രാവും പകലും തുടർച്ചയായി പെയിന്റിംഗിൽ ഏർപ്പെട്ടത് വാൻഗോഗിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു.അദ്ധേഹത്തിന് മനോ വിഭ്രാന്തി ബാധിച്ച് ഒരിക്കൽ സ്വന്തം ചെവി തന്നെ മുറിച്ചു.ഭ്രാന്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നു അദ്ദേഹത്തെ ഭ്രാന്താലയത്തിൽ പ്രവേശിപ്പിച്ചു.പിന്നിട്ചില വർഷങ്ങൾ മെന്റൽ സാനറ്റോറിയത്തിലാണ് ഈ കലാകാരൻ ചിലവഴിച്ചത്. ഈ കാലത്താണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത മായ സ്റ്റാറി നൈറ്റ്സ് വരക്കുന്നത്



STARRY NIGHTS
.




1890ൽ ഡോ.ഗാച്ചറ്റിന്റെ നിർദ്ദേശ പ്രകാരം ഒരു വീട്ടിലേക്ക് മാറി.ഡോക്ടർ അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു.എന്നാൽ രണ്ട് മാസത്തിന് ശേഷം അദ്ദേഹം സ്വയം വെടിയുതി ർത്ത് ആത്മഹത്യ ചെയ്തു.ഇന്നും ഈ ആത്മഹത്യ ദുരൂഹമായി അവശേഷിക്കുന്നു.





POTATO EATERS






10 കൊല്ലത്തിനുള്ളിൽ 900 പെയിന്റിംഗ് അദ്ദേഹം രചിച്ചിട്ടുണ്ട്.
നിർധനനായ വിജയിക്കാത്ത Niswanaya ഒരു കലാകാരനായി 37 വയസ്സിൽ അദ്ദേഹം നിര്യാതനായി.ജീവിച്ചിരിക്കുമ്പോൾ ആകെ ഒരു പെയിന്റിംഗ് മാത്രമാണ് വിൽക്കാൻസാധിച്ചത്.എന്നാൽ 1990 ൽ അദ്ദേഹത്തിന്റെ ഡോ.ഗാച്ചറ്റ് എന്ന പെയിന്റിംഗ് നേടിയത് 1200 കോടി രൂപയായിരുന്നു.
ആംസ്റ്റർഡാമിലെ കനാലുകൾ
17 നൂറ്റാണ്ടിൽ ആംസ്റ്റർഡാമിന്റെ സുവർണ്ണകാലത്ത് പണി കഴിച്ചതാണ് കനാലുകളെല്ലാം.ആംസ്റ്റർഡാം കാണാനെത്തുന്ന ഒരു സഞ്ചാരിക്ക് ഒരിക്കലും കനാലിൽ കൂടി ഒരു യാത്ര ഒഴിവാക്കാനാവില്ല.ആകെ 165 കനാലുകൾ ഉണ്ട് ആംസ്റ്റർഡാമിൽ.നീളമാകട്ടെ 100 കൂടുതൽ കിലോമീറ്ററുകൾ.ആംസ്റ്റർഡാംസിറ്റി മുഴുവൻകാണാൻ സാക്രൂയിസിൽ യാത്ര തിരിക്കണം.ഹൗസ്ബോട്ടുകളുടെ ഒരു നിര തന്നെ കാണാം ഈകനാലുകളിൽ.എകദേശം2500 മനോഹരങളായ ഹൗസ് ബോട്ടുകൾ ഇവിടെ യുണ്ട്.ഇവയിൽഏറെയും താമസിക്കുന്നതാണ്.ചില ബോട്ടുകൾ ഹോട്ടലുകളായും പ്രവർത്തിക്കുന്നു.2013ൽ ഈ കനാലുകളുടെ 400 ആം ജന്മദിനം ആഘോഷിക്കുകയുണ്ടായി.മനോഹരങളായ രമ്യഹർമ്യങൾ കനാലുകളുടെ ഇരുവശത്തും കാണാം.ധനികന്മാരായ കച്ചവടക്കാർ 17ആം നൂറ്റാണ്ടിൽ നിർമ്മിച്ചതാണിവയെല്ലാം.മനോഹരങളായ വസതികളും പള്ളികളും നിരവധി ആർച്ച് ബ്രിഡ്ജ്കളും നയനാനന്ദകരമായ കാഴ്ചയാണ് സന്ദർശകന് സമ്മാനിക്കുന്നത്. ആംസ്‌റ്റർ ഡം
യുനസ്കോ ഹെരിറ്റേജ് സൈറ്റ് ആയി 2010ൽ പ്രഖ്യാപിച്ചു.

ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയായിരുന്നു അത് .രണ്ട് ദിവസമാണ് ഞങൾ ആംസ്റ്റർഡാമിൽ ചിലവഴിച്ചത്. തികച്ചും അപര്യാപ്തമാണതെന്ന് പറയാതെ വയ്യ. ആംസ്റ്റർഡാമിലെ ഏറ്റവൂം പ്രധാനപ്പെട്ട സ്ഥലങളെല്ലാം സന്ദർശിച്ചുവെന്ന് പറയാനാവില്ല.
ഇന്ന് എൻ്റെ ജീവിതത്തിലെ അവി്മരണീയമായ നിമിഷ ങ്ങളാണ് Amsterdam എനിക്കു സമ്മാനിച്ചത്. ഇന്നും Amsterdam എൻ്റെ ചിന്തകളിൽ പൂത്തുലഞ്ഞു നിൽക്കുന്നു.

Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര