കാമൽ ടു കാഡിലാക്-ദുബായ് എന്ന സ്വർഗ്ഗം (ആദ്യദിനം)
ദുബായിൽ പോകണമെന്ന് ഭാര്യ പല പ്രാവശ്യമായി നിർബ്ബന്ധിച്ച് കൊണ്ടിരുന്നു. എന്നാൽ എന്ത് കൊണ്ടോ പലതവണ അത് നീണ്ട് പോയി. ദുബായ് വളർന്നത് ഞങളുടെ തലമുറയുടെ അക്ഷീണപ്രയത്നം കൊണ്ടായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ഞാൻ സിവിൾ എഞ്ചിനീയറിങിൽ ബിരുദം നേടുന്നത് 1976 അവസാനമാണ്. ഈ കാലത്താണ് ഗൾഫിലേക്ക് മലയാളികൾ ചേക്കേറി തുടങിയത്. പത്തേമാരിയിലാണ് 1960കളിൽ കേരളത്തിൽ നിന്നും ഗൾഫ് നാടുകളിൽ ഭാഗ്യം അന്വേഷിച്ച് കടന്ന് വന്നത്. ഞാൻ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ നെടുമ്പുരയിലുള്ള ഷംസുദീന്റ പിതാവ് ഒരു ഇരുനില വസതി പണിതത് കാണാൻ ഞങൾ കൂട്ടികളെല്ലാം പോയത് ഇന്നും മറന്നിട്ടില്ല. ആധുനിക രീതിയിലുള്ള ഒരു മനോഹരമായ ഭവനമായിരുന്നു അത്. പത്തേമാരിയിൽ ഭാഗ്യം അന്വേഷിച്ച് പോയ അദ്ദേഹം പണം വാരിയെടുക്കുന്നു എന്നാണ് നാട്ടിൽ കേട്ടത്. സുഗന്ധ പൂരിതങളായ വസ്ത്രങളണിഞ്ഞ് മോട്ടോർ സൈക്കിളിൽ സ്കൂളിൽ വന്നിറങുന്ന ഷംസുദ്ദീനെ ആരാധനയോടെ യാണ് ഞങൾ കുട്ടികളെല്ലാം കണ്ടത്. അന്ന് ഗൾഫിൽ നിന്ന് വരുന്നവരെ ബഹുമാനമായിരുന്നു.
1976ൽ എഞ്ചിനീയറിങ് പാസ്സായപ്പോൾ പാസ്സ് പോർട് എടുത്തെങ്കിലും ഗൾഫിൽ പോകാൻ സാധിച്ചില്ല. ഞങളുടെ കൂടെയുണ്ടായിരുന്ന നിരവധി പേരാണ് അന്ന് ഗൾഫിൽ സ്വർണം വാരാൻ പുറപ്പെട്ടത്. കറുത്ത സ്വർണം കയ്യിൽ വന്ന ഗൾഫ് രാജ്യങൾ ഉണർന്നെഴുനേൽകുന്ന സമയമായിന്നു 70 കളും 80 തുകളും. നിരവധി നിർമ്മാണ പ്രവർത്തികളാണ് ആ കാലഘട്ടത്തിൽ നടന്ന് കോണ്ടിരുന്നത്. ഇന്നത്തെ ദുബായിയും അബുദാബിയും മസ്കറ്റുമെല്ലാം മലയാളികളുടെ കൈകളാണ് എന്നത് നിസ്തർക്കമായ സംഗതിയാണ്. പുറമെ പോകുന്ന മലയാളി ഒരു ചതിവും കാണിക്കാതെ തന്റെ ബോസിനെ അനുസരിച്ച് പണിയെടുത്തതും മലയാളികൾക് മുതൽ കൂട്ടായി. ഗൾഫിൽ നിന്ന് വാരിയ പണം മുഴുവൻ കേരളത്തിലേക്കൊഴുകി. കേരളവും സമ്പൽ സമൃദ്ധ മാകാൻ ഈ കുടിയേറ്റം വഴിയൊരുക്കി. ഗൾഫിലെ എല്ലാ മേഖലകളിലും ഇന്ന് മലയാളികളുടെ സാന്നിദ്ധ്യമുണ്ട്. വളരെ ചെറിയ ചായക്കടകൾ മുതൽ വലിയ വൻകിട വ്യവസായ ങൾ വരെ മലയാളികൾ ഇവിടെ നടത്തുന്നുണ്ട് ഇതെല്ലാം അറബികളുടെ പണമാണ്.
എന്നാൽ നിർഭാഗ്യവശാൽ എനിക്ക് ആ സൗഭാഗ്യം കൈവന്നില്ല. കേരള ത്തിലെ പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായി ജോലി ലഭിച്ച ഞാൻ ആ ആഗ്രഹം ക്രമേണ ഉപേക്ഷിച്ചുവെന്ന് പറയാം. പിൽകാലത്ത് പലരും 5 വർഷത്തെ ലോങ് ലീവെടുത്ത് ഗൾഫിൽ ഭാഗ്യദേവത യെ പ്രാപിക്കാൻ പോയെങ്കിലും എന്റെ കാര്യത്തിൽ അതും നടന്നീല്ല. ഗൾഫ് കാണണമെന്ന് മോഹമുണ്ടായിരുന്നെങ്കിലും എന്ത് കൊണ്ടോ അത് സാധിച്ചില്ല. അങിനെ ഇരിക്കുമ്പോഴാണ്സുനിൽ വിളിച്ചത്. യൂണിമണി എന്ന കമ്പനി പാക്കേജ് ടൂറായി ദുബായ് പാക്കേജ് മാർച്ച് 8 ന് പുറപ്പെടുന്നു ണ്ടെന്നറിയിച്ചത് . ഉടൻതന്നെ കാശടച്ച് സീറ്റ് ബുക്ക് ചെയ്തു.
മാർച്ച് 8 ന് പുലർച്ച 5.30 നാണ് എയർ അറേബ്യ കൊച്ചിയിൽ നിന്നും അബുദാബിക്ക് പുറപ്പെടുന്നത്. ഞങൾ കൃത്യം രണ്ട് മണിക്ക് തന്നെ എയർപോർട്ടിലെത്തി. ഞങളുടെ ഗ്രൂപ്പിന്റെ വാട്സാപ് ഗ്രുപ് പ്രാവർത്തിക മാക്കിയിരുന്നു. യൂണിമണിയെ പ്രതിനിധീകരിച്ചെത്തിയ എൽവിൻ അവിടെ ഞങളെ സ്വീകരിച്ചു. മിക്കവറും എല്ലാവരും സമയത്തിന് മുമ്പ് തന്നെ എത്തി ച്ചേർന്നിരുന്നു. വളരെ സ്മാർട്ടായ ഒരു ചെറുപ്പക്കാരനാണ് എൽവിൻ എന്നത് കുറഞ സമയം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി. ഒരു ഗ്രൂപ്പിൽ പലതരം ആളുകളാണ് വരുന്നത് ആവരെയെല്ലാം ഒരുമിച്ച് സമയം തെറ്റാതെ ഓരോ സ്ഥല്ത്തും കൊണ്ട് പോകുന്നത് ഒരു ശ്രമകരമായ ജോലിയാണ്. പക്ഷേ എൽവിൻ അത് സമർത്ഥമായി തന്നെ ചെയ്തു. 39 പേരുണ്ടായിരുന്നു ഞങളുടെ ഗ്രൂപ്പിൽ. കേരളത്തിന്റെ വിവിധ ഭാഗങളിൽ നിന്നും എത്ത പ്പെട്ടവർ. പാക്കേജ് ടൂറിന്റെ ഒരു അഡ്വാന്റേജ് പലരേയും പരിചയപ്പെടാനും അതിലൂടെ പുതുസൗഹൃദങൾ വളർത്താമെന്നുമുള്ളതാണ്. എയർപോർടിൽ വച്ച് തന്നെ പലരേയും പരിചയപ്പെട്ടു.
കൃത്യം 8.30 ന് തന്നെ ഞങൾ അബൂദാബി എയർപോർടിലെത്തി. എല്ലാ സൗകര്യ ങളുമുള്ള ഒരു ആധുനിക എയർപോർട് ആണ് സയീദ് ഇന്റർനാഷണൽ എയർപോർട്. 42 വർഷങൾക് മുൻപ് നിർമ്മിച്ച ഈ എയർപോർട് ദുബായ് എയർപോർട് കഴിഞാൽ ഗൾഫിലെ ഏറ്റവും വലിയ വിമാന ത്താവളമാണ്.
പുറത്ത് ബസ് വന്ന് നിന്നപ്പോഴാണ് പുതിയ ഗൈഡിനെ ഞാൻ ശ്രദ്ധിച്ചത്. മി അഗസ്റ്റിൻ ജോസഫ്. ഇനി ഞങളുടെ യാത്രകളിൽ ഉടനീളം ഉണ്ടാകുമെന്ന് അഗസ്റ്റിൻ ഞങ്ളോട് പറഞു. കേരളത്തിൽ നിന് വരുന്ന ടൂറിസ്റ്റുകളുടെ താമസം യാത്ര കൾ, അതിനുള്ള ടിക്കറ്റ് എന്നിവയെല്ലാം അഗസ്റ്റിന്റെ ബിയോണ്ട് അഡ്വെഞ്ചർ എന്ന കമ്പനിയാണ് ചെയുന്ന ത്. 40 വർഷമായി അഗസ്റ്റിൻ ദുബായിൽ വന്നിട്ട്. പല പണികളും എടുത്തെങ്കിലും ഗവ അപ്രൂവ് ഡ്ടൂറിസ്റ്റ് ഗൈഡായി തുടരുകയാണ് അഗസ്റ്റിൻ.വളരെ സൗമ്യ മായി സംസാരിക്കുന്ന അഗസ്റ്റിൻ വാചാലമായി സംസാരിക്കുന്ന ഒരുവ്യക്തിയാണ്. ദുബൈയുടെ വളർച്ചയുടെ ഓരോ ചുവടും അദ്ദേഹത്തിന്റെ കൺമുന്നിലാണ് സംഭവിച്ചിട്ടുള്ളത്. വണ്ടി പുറപ്പെട്ടപ്പോൾ അബുദാബിയെ പ്പറ്റിയും ഗ്രാൻഡ് മോസ്കിനെ കുറിച്ചും അദ്ദേഹം പറയാൻ തുടങി.
മദ്ധ്യ പൂർവദേശത്തെ യു എ ഇ എന്ന രാജ്യത്തിലെ ഏഴ് അംഗരാഷ്ട്രങളിലൊന്നാണ് അബുദാബി എമിറേറ്റ്. രാഷ്ട്രഭാഷ അറബിയാണ്. ജൃതമതം ഒഴികെ എല്ലാ മതങൾകൂം അരാധനാലയങളുള്ള ഒരുസ്ഥലമാണ് അബൂദാബി. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അബുദാബിയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും ഒട്ടകവളർത്തൽ, ഈന്തപ്പഴം ഉൽപാദനം, മത്സ്യബന്ധനം, മൂത്ത് വാരൽ എന്നിവയിലൂടെയായിരുന്നു. അബുദാബി നഗരത്തിലെ മിക്ക വീടുകളും ഈന്തപ്പനയോലകൾ കൊണ്ട് നിർമ്മിച്ച വകയായിരുന്നു.സമ്പന്ന കുടുംബങൾ വരെ ചളിക്കുടിലുകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കണ്ട് പിടിച്ച കൃത്രിമ മുത്ത് അബൂദാബിയുടെ സമ്പദ് വ്യവസ്ഥ യുടെ കടക്കലാണ് കത്തി വച്ചത്. 1958ൽ കണ്ട്പിടിച്ച പെട്രോൾ വിപ്ളവകരമായ മാറ്റമാണ് അബുദാബിയിലുണ്ടാക്കിയത്. ഷെയ്ക് സയീദ് സ്വന്തം സഹോദരനെ ഭരണത്തിലേക്ക് പടിച്ചുയർത്തിയതാണ് ഈ രാജ്യത്തിന്റെ വളർച്ചയുടെ നാഴികക്കല്ലായി മാറിയത്.
ഞങൾ ആദ്യമായി കാണാൻ പോയത് ഷെയ്ക് സയീദ് ഗ്രാൻഡ് മോസ്ക് ആയിരുന്നു. ലോകത്തിന്റെ നാനാഭാഗങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ ഇവിടേക്ക് ആകർഷിക്ക പ്പെടുന്നു.ഈ മനോഹരമായ വാസ്തു ശില്പം മനുഷ്യന്റെ മനസ്സിനെ ഒരു മായാലോകത്തിലേക്കാണ് പിടിച്ചുയർതുന്നത്. ഏറ്റവും വിലപിടിച്ചതും അത്യപൂർവങളുമായ സാധന സാമഗ്രികൾ ഉപയോഗിച്ചാണ് ഈ സുന്ദര കലാ ശില്പം പണിതിട്ടുള്ളത്. ഇതിന്റെ നിർമ്മിതിക്കാവശ്യമായ സാധനങൾ ലോകത്തിലെ വിവിധ രാജ്യങളിൽ നിന്നാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഈ പള്ളിയുടെ ഡിസൈൻ മുഗൾ, ഒട്ടോമൻ, പേർസ്യൻ വാസ്തുകലയോട് ചേർന്ന് നിൽകുന്നവയാണ്. 1996ൽ ആരംഭിച്ച പള്ളിയുടെ നിർമ്മാണം പൂർത്തീകരിക്കുന്നത് 11വർഷങൾക് ശേഷമാണ്. ഈ പ്ള്ളിയിലാണ് ഷേയ്ക് സയീദ് അൽ നഹിയാനെ അടക്കം ചെയ്തിട്ടുള്ളത്. ഈ മോസ്കിന്റെ മറ്റൊരു പ്രത്യേകത മുസ്ലിമല്ലാത്തവർകായി തുറന്ന് കൊടുത്തിട്ടുള്ള അപൂർവം മോസ്കുകളിലൊന്നാണിത് എന്നതാണ്.
ലേഖകനും ഭാര്യയും
The famed crystal chandeliers pay tribute to father of UAE sheikh zayed al nahyan. Palm tree symbolises UAE'S sustanance and prosperity.
മോസ്കിൽ നിന്നും പുറത്ത് കടന്ന് ഞങൾ ബസ് നിർത്തിയിരിക്കുന്ന സ്ഥലത്തേക്ക് നടന്നു. നടന്ന് പോകാൻ മടിയുള്ളവർക്ക് വേണ്ടി ചെറിയ വാഹനങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുറത്തേക്കുള്ള വഴികളിൽ നിറയേ കട കളുണ്ട്. ഷോപ്പ് ചെയ്യാൻ താത്പര്യമുള്ളവർക് അത് ചെയ്യാനുള്ള സൗകര്യങളുമുണ്ട്. പതിനായിരക്കണക്കിനാളുകളാണ് പ്രതിദിനം പള്ളി സന്ദർശിക്കാനായി എത്തി ച്ചേരുന്നത്.
പരിപാടികളനുസരിച്ച് ലൂവർ മ്യൂസിയം, സിറ്റിടൂർ, ലോക്കൽ ഡേറ്റ് മാർക്കറ്റ് എന്നിവ യുണ്ടായിരുന്നെങ്കിലും അവയെല്ലാം സമയക്കുറവ് മൂലം സ്കിപ് ചെയ്യേണ്ട തായി വന്നു എന്നത് പുത്തരിയിൽ തന്നെ കല്ല് കടിച്ചതായാണ് അനുഭവപ്പെട്ടത്.
രീതിയിലുള്ള നൃത്തങളും ഓരോ സഞ്ചാരിയേയും കോരിത്തരിപ്പിക്കും. ഇതിനോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഡിന്നറും ഞങൾക്ക് ലഭിച്ചു. ദുബായ് ക്രീക്കില ഈ സഞ്ചാരം മറക്കാൻ കഴിയാത്ത ഒരനുഭവമാണ് നമുക്ക് പകർന്ന് തരുന്നത്.
ക്രൂയിസിൽ നിർലോഭമായി സോഫ്ട് ഡ്രിങ്സ് ലഭിക്കുന്ന താണ്.സോഫ്ട് ഡ്രങ്ക്
ക്രൂയിസിൽ ഡിന്നറിനുള്ള വിഭവങൾ സജ്ജീകരിച്ചിരിക്കുന്നു.
ഞങൾ ദുബായിലെത്തിയ ദിവസം രാത്രിയിലാണാ ധൗ ക്രൂയിസ് സന്ദർശിക്കാനായി പോയത്. അന്ന് ദൂബായ് പോലീസ് കാലാവസ്ഥ യെ കുറിച്ച് ഒരു മുന്നറിയിപ്പ് ഞങൾക് നൽകിരിരുന്നു. അതായത് അടുത്ത കുറച്ച് മണിക്കൂറുകൾ നിർണായകമാണെന്നും മഴ പെയ്യുമെന്നും അവർ പൊതുജനങളെ അറിയിച്ചിരുന്നു.
Comments
Post a Comment